ലോകത്തിലെ ഏറ്റവും സമ്പന്നനായ നടന്‍ ആരാണെന്ന് നമ്മള്‍ പറഞ്ഞാല്‍, ടോം ക്രൂസ്, ജോണി ഡെപ്പ്, ഷാരൂഖ് ഖാന്‍ തുടങ്ങിയ പേരുകള്‍ മനസ്സില്‍ വരും. അഭിനയത്തിന് പുറമെ മറ്റ് ബിസിനസ്സ് സംരംഭങ്ങളില്‍ നിന്നും പണം സമ്പാദിക്കുന്നതിനാല്‍ ഇവരെ ലോകത്തിലെ ഏറ്റവും ധനികനായ നടനായി കരുതാനാകില്ല. എന്നാല്‍ ലോകത്തെ ഏറ്റവും ധനികനായ നടന്‍ വളരെ കുറച്ച് ബോക്സ് ഓഫീസ് വിജയങ്ങള്‍ മാത്രം നേടിയ ആളാണ്. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് 1 ബില്യണ്‍ ഡോളറിലധികം (8200 കോടി രൂപ) ആസ്തിയുള്ള ലോകത്തിലെ ഏറ്റവും Read More…
വിജയ് അടുത്ത മാസം പാര്‍ട്ടി റജിസ്റ്റര്‍ ചെയ്യും ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
ഇളയദളപതി വിജയ് ഈ വര്‍ഷം ഏപ്രിലിലോ മെയ് മാസത്തിലോ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയ് സ്വതന്ത്ര നിലപാട് എടുക്കുമോ അതോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയോ ആണോ ചെയ്യുക എന്ന് വ്യക്തമല്ല. ഇപ്പോഴിതാ, വിജയ് ഒരു മാസത്തിനുള്ളില്‍ രാഷ്ട്രീയ പ്രവേശനം നടത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വിജയ് ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കം അടുത്ത മാസം പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യും, നടന്റെ തുടര്‍ ആലോചനകള്‍ അനുസരിച്ച് നടന്റെ രാഷ്ട്രീയ Read More…
‘കുതന്ത്രം’ സുഷിൻ ശ്യാംമും വേടനും ഒന്നിച്ച മഞ്ഞുമ്മൽ ബോയ്സ് പ്രോമോ സോങ് റിലീസായി
പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ് ‘. ജാനേമൻ എന്ന ബ്ലോക്ക്‌ബസ്റ്ററിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമക്ക് വളരെയധികം പ്രേക്ഷക പ്രതീക്ഷയുണ്ട്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ,ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രോമോ സോങ് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. സുഷിൻ ശ്യാംമും, വേടനും ഒന്നിക്കുന്ന കുതന്ത്രം എന്ന ഈ ട്രാക്ക് വളരെ വേഗത്തിൽ ശ്രദ്ധ നേടുകയാണ്. ടൈറ്റിൽ അനൗൺസ്മെന്റ് മുതൽ തന്നെ ചിത്രം Read More…
ചിരിയുടെ മാലപ്പടക്കം തീർക്കാൻ ‘അയ്യർ ഇൻ അറേബ്യ’ എത്തുന്നു ! ട്രെയിലർ വൈറല്‍
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ‘അയ്യർ ഇൻ അറേബ്യ’യുടെ ട്രെയിലർ റിലീസ് ചെയ്തു. നർമ്മത്തിൽ പൊതിഞ്ഞെത്തിയ ട്രെയിലർ പ്രേക്ഷക ഹൃദയങ്ങളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത് സോഷ്യൽ മീഡിയയിൽ വൈറലായി. ഫെബ്രുവരി 2ന് റിലീസ് പ്രഖ്യാപിച്ച ചിത്രം എം എ നിഷാദാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവാസി ബിസിനസ്മാനായ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. കുടുംബ ബന്ധങ്ങൾക്ക് മൂല്യം Read More…
ഹാലി ബെറിയുടെ സയന്‍സ് ഫിക്ഷന്‍ ചിത്രം ദ മദര്‍ഷിപ്പ് ഒടിടി ഭീമന്‍ നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിച്ചു
നെറ്റ്ഫ്‌ലിക്‌സുമായി ചേര്‍ന്ന് ആസൂത്രണം ചെയ്ത ഓസ്‌ക്കര്‍ നടി ഹാലി ബെറിയുടെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ദ മദര്‍ഷിപ്പ് ഒടിടി ഭീമനായ നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിച്ചു. നിലവില്‍ നിര്‍മ്മാണ ഘട്ടത്തില്‍ ആണെങ്കിലും ചിത്രം ഇനി റിലീസ് ചെയ്യില്ലെന്ന് നെറ്റ്ഫ്‌ളിക്‌സ് പ്രഖ്യാപിച്ചു. ചിത്രീകരണത്തിന്റെ ഒരു പ്രധാന ഭാഗം ഇതിനകം പൂര്‍ത്തിയായെങ്കിലും സിനിമ പൂര്‍ത്തിയാക്കാന്‍ വിപുലമായ റീഷൂട്ടുകള്‍ ആവശ്യമാണ്. ബഡ്ജറ്റില്‍ കവിഞ്ഞ് ആ റീഷൂട്ടുകളില്‍ ഏര്‍പ്പെടേണ്ടെന്ന് നെറ്റ്ഫ്‌ലിക്‌സ് തീരുമാനിക്കുകയായിരുന്നു പകരം അവര്‍ സിനിമ ഉപേക്ഷിച്ചു. ഭര്‍ത്താവിന്റെ തിരോധാനത്തിന് ഒരു വര്‍ഷത്തിന് ശേഷം തന്റെ Read More…
കൊലയും കള്ളക്കടത്തും മയക്കുമരുന്ന് വ്യാപാരവും ; കൊളംബിയയെ വിറപ്പിച്ച മയക്കുമരുന്ന് റാണിയുടെ ജീവിതം നെറ്റ്ഫ്‌ളിക്‌സില്‍
കൊല്ലും കൊലയും കൊള്ളയും മയക്കുമരുന്നു വ്യാപാരവും ക്രിമിനല്‍ ഗ്യാംഗിന്റെ നിയന്ത്രണവും ഒക്കെയായി കൊളംബിയയെ വിറപ്പിച്ച മയക്കുമരുന്ന് റാണി ഗ്രിസെല്‍ഡ ബ്ലാങ്കോ റെസ്ട്രെപ്പോയുടെ ജീവിതം സംഭവബഹുലമാണ്. നെറ്റ്ഫ്ളിക്സില്‍ ജനുവരി 25 ന് എത്തിയ സീരീസില്‍ ഹോളിവുഡ് നടി സോഫിയ വെര്‍ഗാരയാണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്. കൊളംബിയയിലെ കൊടും ദാരിദ്ര്യത്തില്‍ നിന്ന് ഫ്ലോറിഡ മിയാമിയിലെ മയക്കുമരുന്ന് റാണിയിലേക്കുള്ള ഗ്രിസെല്‍ഡയുടെ വളര്‍ച്ച സീരീസ് പറയുന്നു. മോഡേണ്‍ ഫാമിലി എന്ന കോമഡി ഹിറ്റ് സീരിയലിന് ശേഷം വെര്‍ഗാരയുടെ ആദ്യത്തെ ടിവി പ്രോജക്റ്റാണ് ഗ്രിസെല്‍ഡ. Read More…
മമ്മൂട്ടി അഭിനയിച്ച ഈ കഥാപാത്രത്തെ രജനീകാന്തിനും അവതരിപ്പിക്കണം ; കരിയറില്‍ ഇതുവരെ ചെയ്യാത്ത വേഷം
ഇന്ത്യന്‍ സിനിമയില്‍ തന്നെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ഒരു ആമുഖം ആവശ്യമില്ല. 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ രജനികാന്ത് ചെയ്ത് പ്രേക്ഷകമനസ്സുകളില്‍ തങ്ങി നില്‍ക്കുന്ന നിരവധി വേഷങ്ങളുണ്ട്. കോമഡിയും പ്രണയകഥകളും വാണിജ്യവിജയം നേടിയവയും ഫിക്ഷനും തുടങ്ങി സാധ്യമായ എല്ലാത്തരം കഥാപാത്രങ്ങളും അദ്ദേഹം ചെയ്യുകയും പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, തന്റെ കരിയറില്‍ രജനികാന്ത് പര്യവേക്ഷണം ചെയ്യാത്തതും ഇഷ്ടപ്പെടുന്നതുമായ ഒരു കഥാപാത്രം ഇപ്പോഴുമുണ്ട്. സൂപ്പര്‍ താരം ഇതുവരെ ചെയ്യാത്തത് ഒരു ട്രാന്‍സ്ജെന്‍ഡറുടെ വേഷമാണ്. അത്തരമൊരു കഥാപാത്രം ചെയ്യാന്‍ താന്‍ Read More…
ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സില്‍ മലയാളസിനിമ വരുന്നു ; മമ്മൂട്ടി 30 വയസ്സുള്ള യുവാവാകും
കൊച്ചി: നടി രശ്മികാമന്ദനയുടെ സ്വിംസ്യൂട്ട് വീഡിയോ പുറത്തുവന്നതിന് ശേഷം ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സിനെക്കുറിച്ച് വലിയ ചര്‍ച്ചയാണ് ഇന്ത്യയില്‍ ഉടനീളം നടക്കുന്നത്. എഐയുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് വരെ ചര്‍ച്ചകള്‍ ഉയരുമ്പോള്‍ എഐയുടെ നൂതന സങ്കേതത്തില്‍ മലയാളത്തില്‍ നിന്നും ഒരു സിനിമ പിറക്കാനൊരുങ്ങുകയാണ്. എക്കാലവും യുവതയ്ക്കും ആധുനിക സാങ്കേതിക വിദ്യയ്ക്കും ഒപ്പം നില്‍ക്കുന്ന മമ്മൂട്ടിയാണ് സിനിമയില്‍ നായകനാകാന്‍ പോകുന്നത്. മമ്മൂട്ടി മുപ്പതു വയസ്സുള്ള യുവാവായി അഭിനയിക്കുന്ന ഒരു സിനിമ പുതിയ ആശയമല്ലെങ്കിലും നടന്റെ ശാരീരിക സാന്നിധ്യമില്ലാതെ പൂര്‍ണ്ണമായും ആര്‍ട്ടിഫിഷ്യല്‍ Read More…
വില്ലന്‍വേഷത്തില്‍ ഹിന്ദിയില്‍ തിരിച്ചുവരവിന് പൃഥ്വിരാജ് ; മലയാളത്തില്‍ സിനിമയുടെ ടീസര്‍ കൗതുകമാകുന്നു
സലാറിലെ വില്ലന്‍വേഷം മലയാളനടന്‍ പൃഥ്വിരാജ് സുകുമാരന് നല്‍കിയ മൈലേജ് ചില്ലറയല്ല. ബോളിവുഡ് ആക്ഷന്‍ ത്രില്ലറായ ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ചിത്രത്തിലെ പ്രതിനായകന്റെ വേഷത്തില്‍ ബോളിവുഡില്‍ വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. സിനിമയുടെ കമാന്‍ഡിംഗ് ആഖ്യാനം ഉള്‍ക്കൊള്ളുന്ന പൃഥ്വിരാജിന്റെ ശബ്ദത്തിലുള്ള ഏറ്റവും പുതിയ ടീസര്‍ ആരാധകരില്‍ ആവേശം കൂട്ടിയിട്ടുണ്ട്. പൃഥ്വിരാജിന്റെ മലയാളം ആഖ്യാനത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. തന്റെ ദൗത്യം ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും ഇല്ലാതാക്കുമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് മലയാളം വരികള്‍ ഉപയോഗിച്ചത് നെറ്റിസണ്‍മാരെ ആകര്‍ഷിക്കുകയും കൗതുകമുണര്‍ത്തുകയും Read More…














