മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ “ഗുമസ്തൻ” ഷൂട്ടിംഗ് പൂർത്തിയായി… നവാഗതനായ റിയാസ് ഇസ്മത് തിരക്കഥ ഒരുക്കിയ ഈ ചിത്രം ഏറ്റുമാനൂർ, പാലക്കാട്, വടക്കാഞ്ചേരി എന്നിവടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ജെയ്‌സ് ജോസ്, സ്മിനു സിജോ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ്, മക്ബുൽ സൽമാൻ, ജോയ് ജോൺ Read More…
മലയാള സിനിമയ്ക്ക് ഒരു സർവൈവൽ ത്രില്ലർ.. ! മഞ്ഞുമ്മൽ ബോയ്സ്’ ട്രെയിലർ
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബ്ലോക്ക്‌ബസ്റ്റർ ചിത്രം ‘ജാൻ എ മൻ’ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ ട്രെയിലർ പുറത്തിറങ്ങി. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സർവൈവൽ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഏതാണ് ആ സംഭവം എന്ന പ്രേക്ഷകരുടെ ആശങ്കക്കുള്ള Read More…
കമല്‍ഹാസനും രാജ്കമലും ശ്രുതിയും ഒരുമിക്കുന്നു ; ലോകേഷ് കനകരാജിന്റെ യൂണിവേഴ്‌സിലേക്ക് നടിയും
ലോകേഷ്‌കനകരാജുമായി ഒരു വമ്പന്‍ സിനിമാകാഴ്ചയായിരുന്നു കമല്‍ഹാസന്റെ രാജ്കമല്‍ ഇന്റര്‍നാഷണല്‍ മുമ്പോട്ടു വെച്ച വിക്രം. സിനിമ ലോകേഷിന്റെ സിനിമാ യൂണിവേഴ്സലിലെ മറ്റു സിനിമകളുമായി ബന്ധപ്പെടുത്തി മറ്റൊരു പ്രതീക്ഷയ്ക്ക് കൂടി സംവിധായകന്‍ അവസരം ഒരുക്കിയിരിക്കുകയാണ്്. ഇത്തവണ കമല്‍ഹാസന്റെ മകള്‍ ശ്രുതിഹാസന്‍ എത്തുമെന്നാണ് ശ്രുതി. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസനും മകള്‍ ശ്രുതി ഹാസനൊപ്പം പുതിയ സിനിമായാത്ര ആരംഭിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് വിവരം. ലോകേഷ് കനകരാജ് നയിക്കുന്ന ഒരു പ്രൊജക്റ്റില്‍ ശ്രുതി ഉള്‍പ്പെടുന്നത് ഇതാദ്യമായതിനാല്‍ ഈ സഹകരണം ഒരു സുപ്രധാന നാഴികക്കല്ലാണ്. Read More…
രാഷ്ട്രീയപാര്‍ട്ടി ഉടനില്ലെന്ന് തമിഴ്‌നടന്‍ വിശാല്‍; ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരും
തമിഴ്‌നടന്‍ വിജയ് യ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി നടന്‍ വിശാല്‍. താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ലെന്നും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുമെന്നും ഫെബ്രുവരി 7ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വിശാല്‍ വ്യക്തമാക്കി. അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടന്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്.ഫാന്‍സ് ക്ലബ് വഴി ദുരിതമനുഭവിക്കുന്ന ആളുകളെ കാണുകയും സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും അത് തുടരുമെന്നും വിശാല്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം വരും വര്‍ഷങ്ങളില്‍ Read More…
മനം നിറച്ച് വിദ്യാസാഗർ- ഹരിഹരൻ മാജിക്; ‘മാരിവില്ലിൻ ഗോപുരങ്ങൾ’ലെ പുതിയ ഗാനം
കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിന്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മാരിവില്ലിൻ ഗോപുരങ്ങൾ”ലെ പുതിയ ഗാനം റിലീസായി. മെലഡികളുടെ കിംങ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണ് മാരിവില്ലിൻ ഗോപുരങ്ങൾ. ചിത്രം ഫെബ്രുവരി 16ന് തീയേറ്റർ റിലീസിന് ഒരുങ്ങി. തീർത്തും മനം നിറയുന്ന വിനായക് ശശികുമാറിന്റെ വരികൾക്ക് ഹരിഹരൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് Read More…
പാരീസ് ജാക്‌സണെത്തി മഷിയുടെ പൊട്ടുപോലുമില്ലാതെ; നീക്കിയത് ശരീരത്തിലെ 80 ലധികം ടാറ്റുകള്‍
2024 ഗ്രാമി അവാര്‍ഡില്‍ പാരിസ് ജാക്സണായിരുന്നു എല്ലാവരുടേയും സംസാരവിഷയങ്ങളില്‍ ഒന്ന്. ലോകോത്തര പാട്ടുകാരനും നര്‍ത്തകനുമായ മൈക്കല്‍ ജാക്‌സന്റെ സുന്ദരിയായ മകള്‍ ചുവപ്പ് പരവതാനിയില്‍ എത്തിയത് ശരീരത്ത് മുഖമൊഴിച്ച് എല്ലായിടത്തും പച്ചകുത്തിയിരുന്ന ഒരു ടാറ്റു പോലും ഇല്ലാതെയായിരുന്നു. താരത്തിന്റെ അവിശ്വസനീയമായ പരിവര്‍ത്തനം ഗ്രാമി പുരസ്‌ക്കാര പരിപാടിയില്‍ എത്തിയ എല്ലാവരേയും അമ്പരപ്പിച്ചു. അത്യാധുനിക കറുത്ത വസ്ത്രത്തില്‍ ചുവന്ന പരവതാനിയിലൂടെ ക്യാമറകള്‍ക്ക് പോസ് ചെയ്ത അവര്‍ അതിശയകരമായി കാണപ്പെട്ടു. ടാറ്റൂവിന്റെ പേരില്‍ അറിയപ്പെട്ട ഗായിക പക്ഷേ മഷിയുടെ അഭാവത്തിലാണ് ഇത്തവണ ശ്രദ്ധ Read More…
ബിയാന്‍കാ സെന്‍സോറി ഫാഷന്റെ എല്ലാ പരിധിയും വിട്ടു ; ഇത്തവണ പ്രത്യക്ഷപ്പെട്ടത് പൂര്‍ണ്ണ നഗ്നയായി
ഏറ്റവും മോശമായ വസ്ത്രധാരണത്തിന്റെ പേരില്‍ ഹോളിവുഡില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാനിവെസ്റ്റിന്റെ പങ്കാളി ബിയാന്‍കാ സെന്‍സോറി വീണ്ടും തലക്കെട്ടുകളില്‍. പൊതുവേദിയില്‍ വസ്ത്രങ്ങള്‍ നാമമാത്രം ധരിച്ച് പ്രത്യക്ഷപ്പെടാന്‍ മടിയില്ലാത്ത ബിയാന്‍ക ഇത്തവണ പൂര്‍ണ്ണ നഗ്നതാപ്രദര്‍ശനമാണ് നടത്തിയിരിക്കുന്നത്. സുതാര്യമായ ഒരു പ്ലാസ്റ്റിക് കവര്‍ മാത്രമായിരുന്നു അവരുടെ വേഷം. റാപ്പ് താരമായ ഭര്‍ത്താവ് കാനി വെസ്റ്റുമായി സെന്‍സോറി ലോസ് ഏഞ്ചല്‍സ് സ്റ്റുഡിയോയിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മുന്‍വശത്ത് വലിയ കറുത്ത അക്ഷരങ്ങളുള്ള ഹുഡ്ഡ് പ്ലാസ്റ്റിക് പോഞ്ചോയ്ക്ക് കീഴില്‍ ബിയാങ്ക പൂര്‍ണ്ണമായും നഗ്‌നയായിരുന്നു. Read More…
രാഷ്ട്രീയത്തിന് മുമ്പ് വിജയ് യുടെ അവസാനചിത്രം വെട്രിമാരന്‍ ചെയ്‌തേക്കും ; പൊളിറ്റിക്കല്‍ ത്രില്ലറെന്ന് സൂചന
ഫെബ്രുവരി ആദ്യമായിരുന്നു ദളപതി വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ‘തമിഴകവെട്രി കഴകം’ പ്രഖ്യാപിച്ചത്. ‘ഗോട്ടും’ ഒപ്പിട്ട ഒരു സിനിമയും പൂര്‍ത്തിയാക്കിയ ശേഷം മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകുമെന്നും അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പായി വിജയ് മറ്റൊരു സിനിമ കൂടി അഭിനയിച്ചേക്കുമെന്നും അത് മിക്കവാറും വെട്രിമാരന്‍ സംവിധാനം ചെയ്‌തേക്കുമെന്നുമാണ് ഏറ്റവും പുതിയ വിവരം. വിജയ്യുടെ അവസാനചിത്രം പ്രതീക്ഷിക്കപ്പെടുന്ന മുന്‍നിര സംവിധായകരില്‍ ഒരാളാണ് വെട്രി മാരന്‍ എന്ന് ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് Read More…
ഷാജി കൈലാസിന്റെ മകൻ നായകന്‍; ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ ഫസ്റ്റ് ലുക്ക്
ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.ഏറെ കൗതുകം നിറഞ്ഞതാണ് ഈ പോസ്റ്റർ . ദുൽഖർ സൽമാന്റെ തലയാണ് പോസ്റ്ററിൽ കാണുന്നത്. സാധാരണ അതാതു ചിത്രങ്ങളിലെ അഭിനേതാക്കളെയാണ് പോസ്റ്ററുകളിൽ ഉൾപ്പെടുത്തുക എന്നാൽ ഇവിടെ ദുൽഖർ സൽമാനെ ഉൾക്കൊള്ളിച്ചിരിക്കുന്നത് കുറുപ്പ് എന്ന ചിത്രത്തിൽ സുകുമാരക്കുറുപ്പ് എന്ന കഥാപാത്രത്തെ ദുൽഖർ സൽമാൻ അവതരിപ്പിച്ച് പ്രശംസ നേടിയിരുന്നതിനാലാണ്. കുറുപ്പ് എന്ന ചിത്രത്തിന്റെ പോസ്റ്റർ ഭിത്തിയിൽ ഒട്ടിച്ചിരിക്കുകയാണ്. അതും സൂഷ്മതയോടെ ശ്രദ്ധിച്ചാൽ Read More…














