Hollywood

ദയവ് ചെയ്ത് മരംമുറിക്കല്‍ നിര്‍ത്തൂ….വംശനാശഭീഷണി നേരിടുന്ന സ്വിഫ്റ്റ് തത്തയ്ക്ക് വേണ്ടി ലിയനാര്‍ഡോ ഡികാപ്രിയോ

വംശനാശഭീഷണി നേരിടുന്ന സ്വിഫ്റ്റ് തത്തയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ലിയോനാര്‍ഡോ ഡികാപ്രിയോ. ഓസ്ട്രേലിയയിലെ പ്രാദേശിക വനങ്ങള്‍ വെട്ടിമാറ്റുന്നത് അവസാനിപ്പിക്കാന്‍ അദ്ദേഹം ആള്‍ക്കാരോട് അഭ്യര്‍ത്ഥന നടത്തി. ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ 62 ദശലക്ഷത്തോളം വരുന്ന തന്റെ അനുയായികളിലേക്കാണ് ഡികാപ്രിയോ എത്തിച്ചത്. ടാസ്മാനിയയിലെ തത്തകളുടെ പ്രജനന കേന്ദ്രങ്ങള്‍ 750 ആയി കുറഞ്ഞുവരുന്നുണ്ടെങ്കിലും, അവയുടെ പ്രജനന കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി നശിപ്പിക്കുന്നത് എടുത്തുകാണിച്ചു. കൂടുതല്‍ വംശനാശം തടയാനുള്ള പ്രതിജ്ഞാബദ്ധത മാനിക്കണമെന്ന് അദ്ദേഹം ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുകയും സ്വിഫ്റ്റ് തത്തകളെയും മറ്റ് Read More…

Movie News

നായികയായി ഐശ്വര്യാലക്ഷ്മി വീണ്ടും ; ത്രികോണ പ്രണയകഥയുമായി അശോക് സെല്‍വനും സംവിധായിക പ്രിയയും

തമിഴില്‍ ഉയര്‍ന്നുവരുന്ന ആകര്‍ഷകമായ നായകന്മാരില്‍ ഒരാളാണ് അശോക് സെല്‍വന്‍, രസകരമായ തിരക്കഥാ തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം ആരാധകരെ ആകര്‍ഷിക്കുന്നു. ഒരു ത്രികോണ പ്രണയകഥയ്ക്കായി അശോക് സെല്‍വനും ‘കണ്ട നാള്‍ മുതല്‍’ എന്ന ചിത്രത്തിന്റെ സംവിധായിക പ്രിയയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നമ്മുടെ ഐശ്വര്യ ലക്ഷ്മിയാണ്. ‘ജയിലര്‍’ നടന്‍ വസന്ത് രവിയാണ് മറ്റൊരു നായകന്‍. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വ്വഹിക്കും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ‘പൊന്‍ Read More…

Hollywood

സ്വജനപക്ഷപാതത്തെക്കുറിച്ച് മിണ്ടരുത് ! ചോദ്യം ബോറടിപ്പിക്കുന്നുവെന്ന് നടി ഡെക്കോട്ടാ ജോണ്‍സണ്‍

ഹോളിവുഡില്‍ സ്വജനപക്ഷപാത വിമര്‍ശനം കേട്ടു കേട്ടു നടി ഡെക്കോട്ടാ ജോണ്‍സണ് മടുത്തു. ഇക്കാര്യത്തില്‍ നടി തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കി. പ്രേക്ഷകരെ തേടിയെത്താന്‍ പോകുന്ന ‘മാഡം വെബ്’ ആണ് നടിയുടെ പുതിയ ചിത്രം. ഹോളിവുഡ് താരങ്ങളായ മെലാനിയ ഗ്രിഫിത്തിന്റെയും ഡോണ്‍ ജോണ്‍സന്റെയും മകളായ ഡെക്കോട്ടയും മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് ഹോളിവുഡ് താരമായി മാറിയ നടിയാണ്. അടുത്തിടെ നടന്ന ഒരു ടെലിവിഷന്‍ പരിപാടിയില്‍ തന്നെ അഭിമുഖം ചെയ്യാനെത്തിവരോട് നടി സ്വജനപക്ഷപാതത്തെക്കുറിച്ച് പറയരുതെന്നും മറുപടി പറഞ്ഞ് തനിക്ക് ബോറടിച്ചെന്നും മറ്റെന്തെങ്കിലും Read More…

Movie News

മണിരത്‌നം പറഞ്ഞു മേക്കപ്പ് കഴുകിയിട്ട് വരാന്‍ ; ആദ്യ ക്‌ളോസപ്പ് ഷോട്ടിന്റെ ഓര്‍മ്മയില്‍ പ്രീതി

ന്യൂഡല്‍ഹി: ബോളിവുഡിലെ ഒരുകാലത്ത് തിളങ്ങിനിന്ന പ്രീതിസിന്റ ഇപ്പോള്‍ കുടുംബജീവിതം ആസ്വദിച്ച് പഴയ സ്മരണകള്‍ അയവിറക്കി കഴിയുകയാണ്. മക്കള്‍ക്കൊപ്പമുള്ള നടിയുടെ ഏറ്റവും പുതിയ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരെ നേടി കുതിക്കുകയാണ്. ഷാരൂഖ് ഖാനൊപ്പം തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ദില്‍ സേയുടെ സെറ്റിലെ സമയം അനുസ്മരിച്ചുകൊണ്ട് പ്രീതി സിന്റ വ്യാഴാഴ്ച ഓര്‍മ്മകള്‍ പങ്കിട്ടു. സിനിമയിലെ തന്റെ ആദ്യ ക്ലോസപ്പ് ഷോട്ട് എടുത്ത ചിത്രവും താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ അതേ ക്ലോസ്-അപ്പ് ഷോട്ടിന്റെ ഫോട്ടോ പങ്കിട്ടുകൊണ്ടായിരുന്നു പ്രീതിയുടെ Read More…

Movie News

ദി സീക്രട്ട് – ധ്യാൻ ശ്രീനിവാസൻ- എസ്.എൻ. സ്വാമി ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു

പ്രശസ്ത തിരക്കഥാകൃത്ത് ,എസ്.എൻ.സ്വാമി ‘ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദി സീക്രട്ട് എന്നു നാമകരണം ചെയ്തിരിക്കുന്നു.ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച്ച മെഗാസ്റ്റാർ മമ്മുട്ടിയാണ് ഈ ചിത്രത്തിന്റെ പേര് തന്റെ ഒഫീഷ്യൽ പേജിലൂടെ അനൗൺസ് ചെയ്തത്.കൊച്ചിയിലെ രാമവർമ്മ ക്ലബ്ബിലെ മണിലാൽഹാളിൽ നടന്ന ലളിതമായ ചടങ്ങിലൂടെയാണ് പ്രകാശന കർമ്മം നിർവ്വഹിക്കപ്പെട്ടത്. സിനിമയുടെ ചിത്രീകരണം കൊച്ചി, പാലക്കാട്, പൊള്ളാച്ചി, പഴനി, തഞ്ചാവൂർ എന്നിവിടങ്ങളിലായി ഇതിനകം പൂർത്തിയായിരിക്കുന്നു. ലക്ഷ്മി പാർവ്വതി ഫിലിംസിശന്റ ബാനറിൽ രാജേന്ദ്രപ്രസാദാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ആത്മവിശ്വാസമാണ് അടിത്തറയെന്നതാണ് ഈ ചിത്രത്തിലൂടെ Read More…

Hollywood

രാജകുടുംബത്തെ ഞെട്ടിച്ച് ജര്‍മ്മന്‍ രാജകുമാരി; പൂര്‍ണ്ണ നഗ്നയായി പ്‌ളേബോയ് കവറിന് പോസ് ചെയ്തു

ജര്‍മ്മന്‍ രാജകുമാരി സീനിയ ഫ്‌ലോറന്‍സ് ഗബ്രിയേല സോഫി ഐറിസ് പ്ലേബോയ് കവറിന് വേണ്ടി പൂര്‍ണ്ണ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഒരു എക്‌സ്-റേറ്റഡ് പ്ലേബോയ് ഫോട്ടോഷൂട്ടിനായി ഇറങ്ങി ചരിത്രമെഴുതുന്ന ആദ്യ രാജകുടുംബാംഗമാണ് സീനിയ. പ്ലേബോയ്ക്കുവേണ്ടി ഗ്‌ളാമറസായി പോസ് ചെയ്യുന്ന പ്രഭുവര്‍ഗ്ഗത്തിലെ ആദ്യത്തെ അംഗമാണ് അവര്‍. 37 കാരിയായ ജര്‍മ്മന്‍ രാജകുമാരി ജര്‍മ്മന്‍ പ്ലേബോയിയുടെ 2024 മാര്‍ച്ചിലെ കവറിലാണ് പ്രത്യക്ഷപ്പെടുന്നത്. മാറിടം ഉള്‍പ്പെടെ പൂര്‍ണ്ണമായും അനാവൃതമാക്കി പ്രത്യക്ഷപ്പെട്ട സുന്ദരിയായ അവര്‍ ശരീരത്തിന്റെ പകുതിയില്‍ വെളുത്ത ഷീറ്റ് വരച്ച് മറുവശം Read More…

Movie News

സിലമ്പരശന്റെ അടുത്ത ചിത്രത്തില്‍ നായികയായി എത്തുന്നത് കീര്‍ത്തീസുരേഷോ മൃണാള്‍ സെന്നോ?

സിലംബരശന്റെ അടുത്ത ചിത്രം ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യും. താല്‍ക്കാലികമായി ‘എസ്ടിആര്‍ 48’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മൃണാള്‍ ഠാക്കൂറിന്റെയും പേര് കേള്‍ക്കുന്നുണ്ട്. ‘എസ്ടിആര്‍ 48’ ന്റെ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ആഴ്ചയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിന് പിന്നാലെ സിലംബരശന്റെ ജന്മദിനത്തോടനുബന്ധിച്ച് നായകന്റെ ഫസ്റ്റ് ലുക്ക് അനാച്ഛാദനം ചെയ്തു. ‘എസ്ടിആര്‍ 48’ ല്‍ സിലംബരശന്‍ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നതിനാല്‍ കീര്‍ത്തി സുരേഷും ഒരു ബോളിവുഡ് നടിയും നായികമാരായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നായികയായി മൃണാള്‍ Read More…

Hollywood

18 കാരിയും 52 കാരന്‍ പ്രഫസറും ബന്ധം ; മില്ലേഴ്‌സ് ഗേളിലെ ജെന്നയും മാര്‍ട്ടിനും തമ്മിലുള്ള പ്രണയരംഗം ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല

പ്രണയരംഗം അതിരുവിട്ടു പോയതിന്റെ പേരില്‍ ഹോളിവുഡില്‍െ പുതിയ സിനിമ ‘മില്ലേഴ്‌സ് ഗേള്‍’ വിവാദത്തില്‍. 21 വയസ്സുള്ള നടി ജെന്ന ഒര്‍ട്ടേഗയും 52 കാരന്‍ നടന്‍ മാര്‍ട്ടിന്‍ ഫ്രീമാനും അഭിനയിച്ച സിനിമയില്‍ ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇരുവരുടേയും പ്രണയരംഗം രൂക്ഷമായ വിമര്‍ശനമാണ് നേരിടുന്നത്. പ്രധാനമയൂം ഇരുവരും തമ്മിലുള്ള 31 വയസ്സിന്റെ പ്രായവ്യത്യാസമാണ് നെറ്റിസണ്‍മാരെ കലിപ്പടിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ 18 വയസ്സുള്ള വിദ്യാര്‍ത്ഥിനി കെയ്‌റോയെയാണ് ജെന്ന അവതരിപ്പിക്കുന്നത്. അവളുടെ അദ്ധ്യാപകന്‍ ജോനാതന്‍ മില്ലറായിട്ടാണ് ഫ്രീമാന്‍ എത്തുന്നത്. മില്ലറുടെ Read More…

Movie News

ഷംന കാസിം പ്രധാനവേഷത്തിലെത്തുന്ന ‘ഡെവിൾ’ വിജയകരമായ രണ്ടാം വാരത്തിലേക്ക്

തെന്നിന്ത്യൻ നായികയും മലയാളിയുമായ ഷംന കാസിം(പൂർണ), മിഷ്കിൻ, വിധാർത്ഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജി.ആർ ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡെവിൾ’. ചിത്രം വിജയകരമായ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മാരുതി ഫിലിംസ്, എച്ച് പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ ആർ.രാധാകൃഷ്ണൻ & എസ്.ഹരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി.ജ്ഞാനശേഖർ ആണ് സഹ നിർമ്മാതാവ്. ഷംനാ കാസിം (പൂർണ), വിദാർത്ഥ് എന്നിവരെ കൂടാതെ അദിത് അരുൺ, തരി​ഗൺ, ശുഭശ്രീ രായഗിരി എന്നിവരും മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. നോക്‌സ് സ്റ്റുഡിയോസ് Read More…