ജിസ് ജോയ് ചിത്രം തലവന്റെ ഡബ്ബിങ്ങ് പൂര്‍ത്തിയായ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍. മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ജിസ് ജോയ് ചിത്രം രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ജിസ് ജോയ് ചെയ്യുന്ന ത്രില്ലർ മൂഡിലുള്ള ചിത്രം കൂടിയാണ്. Read More…
രാകുല്‍പ്രീത് സിംഗിന്റെ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചു ; ജാക്കി ഭഗ്നാനിയുമായി ഫെബ്രുവരി 21 ന് ഗോവയില്‍
തെന്നിന്ത്യയില്‍ തമിഴിലും തെലുങ്കിലുമായി അനേകം ആരാധകരുള്ള നടിയാണ് രാകുല്‍പ്രീത് സിംഗ്. അനേകം ആരാധകരെ നിരാശയിലേക്ക് വീഴ്ത്തുന്ന വാര്‍ത്തയുമായി എത്തുകയാണ് താരം. ഫെബ്രുവരി 21 ന് ഗോവയില്‍ വെച്ച് ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ രാകുല്‍ പ്രീത് സിംഗ് കാമുകന്‍ ജാക്കി ഭഗ്നാനിയും വിവാഹം കഴിക്കും. വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചു. വിവാഹം ഗോവയിലെ കടല്‍ത്തീരത്തായിരിക്കുമെന്ന് സ്ഥിരീകരിച്ചുകൊണ്ട്, വിവാഹ ക്ഷണങ്ങളില്‍ വരാനിരിക്കുന്ന കാര്യങ്ങളുടെ ഒരു ദൃശ്യം നല്‍കുന്ന മധുരമായ വിശദാംശങ്ങള്‍ ഉണ്ട്. ദമ്പതികള്‍ ആദ്യം മിഡില്‍ ഈസ്റ്റില്‍ വിവാഹം Read More…
കമല്‍ഹാസന് കഥ ഇഷ്ടമായില്ല, പ്രഖ്യാപിച്ച സിനിമ സംവിധായകന്‍ ഉപേക്ഷിച്ചു ; പകരം വരുന്നത് ധനുഷ്
തമിഴിലെ ഏറ്റവും പ്രഗത്ഭരായ സംവിധായകരില്‍ ഒരാളാണ് എച്ച്.വിനോത്. വ്യവസായത്തില്‍ തന്റെ പേര് ഉറപ്പിക്കുന്നതിനായി നിരവധി നിലവാരമുള്ള സിനിമകള്‍ നല്‍കിയ അദ്ദേഹം കമല്‍ഹാസനെ നായകനാക്കി പ്രഖ്യാപിച്ച സിനിമ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ‘കെഎച്ച് 233’ എന്ന താല്‍ക്കാലിക തലക്കെട്ട് നല്‍കിയിരിക്കുന്ന സിനിമയ്ക്ക് പകരം ധനുഷിനെ നായകനാക്കി വിനോത് സിനിമയൊരുക്കും. സിനിമയുടെ തിരക്കഥ കമലിനെ ആകര്‍ഷിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടതായിട്ടാണ് വിവരം. ഇതോടെയാണ് ‘കെഎച്ച് 233’ ഉപേക്ഷിച്ചത്. ഇതോടെ വിനോത് ധനുഷിന്റെ നേര്‍ക്ക് തല തിരിച്ചു. സംവിധായകന്റെ അടുത്ത പ്രോജക്റ്റില്‍ ഡൈനാമിക് നടന്‍ Read More…
വൻതാരനിരയുമായി മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന “ആനന്ദ് ശ്രീബാല”
മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘ആനന്ദ് ശ്രീബാല’. മാളികപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥയൊരുക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് പ്രിയ വേണു, നീറ്റാ പിന്റോ എന്നിവർ ചേർന്നാണ്. സംവിധായകൻ വിനയന്റെ മകനും സിനിമാ താരവുമാണ് വിഷ്ണു വിനയ്. ഇന്ന് രാവിലെ 10.30 ന് ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങിൽ Read More…
സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി
നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത് സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂരിൽ പൂർത്തിയായി.ഡിസംബർ ഇരുപത്തിയേഴിന് ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി പത്തിനാണ് പൂർത്തിയായത്.ഒരുമെയിൽ നഴ്സിന്റെയും ഫീമെയിൽ നഴ്സിന്റെയും ജീവിതത്തിലൂടെ തികച്ചും രസകരമായ യുവത്വം ആഘോഷിക്കപ്പെടുന്നവരുടെ കഥ പറയുകയാണ് ഉല്ലാസ് കൃഷ്ണ ഈ ചിത്രത്തിലൂടെ. വേല എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ നമൃതയാണു നായിക. സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി മനോജ്.കെ.യു , ലൈന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സന്ധീപ് സദാനന്ദനും, Read More…
അടുത്ത ബിഗ് അപ്ഡേറ്റുമായ് ടീം ‘മഞ്ഞുമ്മൽ ബോയ്സ്’ ! ഫെബ്രുവരി 22ന് വേൾഡ് വൈഡ് റിലീസ്
ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി 22 മുതൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ദുരൂഹതകൾ നിറച്ച്, പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നിമിഷങ്ങൾക്കുള്ളിൽ മൂന്ന് മില്യണിലധികം കാഴ്ചക്കാർ കണ്ട ട്രെയിലർ ഇപ്പോഴും യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്. ‘ഗുണാ കേവ്സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സർവൈവൽ ത്രില്ലറാണിത്. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, Read More…
ടരാന്റിനോ ദി മൂവി ക്രിട്ടികില്‍ ടോംക്രൂയിസും ; പള്‍പ്പ് ഫിക്ഷന്‍ സംവിധായകന്റെ അവസാനചിത്രം
ക്വെന്റിന്‍ ടരാന്റിനോ ‘ദി മൂവി ക്രിട്ടിക്’ പ്രഖ്യാപിച്ചതു മുതല്‍ ഹോളിവുഡ് ആരാധകര്‍ ആകാംഷയിലാണ്. പള്‍പ്പ് ഫിക്ഷന്‍ സംവിധായകന്‍ കഴിഞ്ഞ വര്‍ഷം ചിത്രം പ്രഖ്യാപിച്ച ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് സിനിമയില്‍ ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസ് എത്തുന്നു എന്നതാണ്. ക്വെന്റിന്‍ ടരാന്റിനോയുടെ പത്താമത്തെ ചിത്രമായിരിക്കും ഇത്. 2019ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തില്‍ ടോമിനൊപ്പം പ്രവര്‍ത്തിക്കാന്‍ സംവിധായകന്‍ ആഗ്രഹിച്ചിരുന്നു. എന്നിരുന്നാലും, അവരുടെ ഷെഡ്യൂളുകള്‍ പൊരുത്തപ്പെടുന്നില്ല. സംവിധായകനെന്ന നിലയില്‍ ‘ദി മൂവി Read More…
ശശികുമാറിന്റെ ഫ്രീഡത്തില്‍ ലിജോമോള്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥിയാകുന്നു
ജയ്ഭീമിലെ തകര്‍പ്പന്‍ പ്രകടനമാണ് ലിജോമോളെ പെട്ടെന്നൊരു ശ്രദ്ധയിലേക്ക് എത്തിച്ചത്. ശ്രദ്ധിച്ച് സിനിമകള്‍ തെരഞ്ഞെടുക്കുന്ന നടിയെ ശശികുമാറിന്റെ സിനിമയില്‍ അടുത്തതായി കാണാം. ‘ഫ്രീഡം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായി നടിയെത്തും. സംവിധായകന്‍ സത്യശിവ സംവിധാനം ചെയ്യുന്ന ഫ്രീഡം എന്ന ചിത്രത്തിലാണ് ശശികുമാറും ലിജോമോള്‍ ജോസുമാണ് പ്രധാന താരങ്ങള്‍. ”ജയ് ഭീമിലെ ലിജോമോളെ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു, അതിനാലാണ് ഞങ്ങള്‍ അവരെ സിനിമയില്‍ അവതരിപ്പിച്ചത്. ” സംവിധായകന്‍ പറഞ്ഞു. ലിജോമോള്‍ക്കൊപ്പം മലയാളനടന്‍ സുദേവ് നായരും സിനിമയില്‍ എത്തുന്നുണ്ട്. പ്രതിനായക Read More…
ലോകേഷ് കനകരാജിന്റെ രജനീകാന്ത് ചിത്രത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസ്
‘തലൈവര്‍ 171’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന തന്റെ 171-ാമത്തെ ചിത്രത്തിനായി സംവിധായകന്‍ ലോകേഷ് കനകരാജുമായി കൈകോര്‍ത്തിരിക്കുന്നത് തമിഴ് സൂപ്പര്‍താരം രജനീകാന്തുമായിട്ടാണ്. പക്ഷേ ‘തലൈവര്‍ 171’ ല്‍ ഒരു വലിയ മാറ്റവും ട്വിറ്റുമുണ്ടെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകേഷ് കനകരാജ് ‘തലൈവര്‍ 171’ന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് കുറച്ച് മുമ്പ് ആരംഭിച്ചിരുന്നു. കൂടാതെ തന്റെ സിനിമയുടെ കഥ നിര്‍മ്മിക്കാന്‍ ഒരു പുതിയ ടീമിനെയും അദ്ദേഹം രൂപീകരിച്ചു. എന്നാല്‍ ചിത്രത്തിന്റെ കഥയുടെ വികസനം രജനികാന്തിനെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ചിത്രത്തിന്റെ കഥയില്‍ Read More…














