വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ഡയറക്ടർ ബ്രില്യൻസിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച ദിലീഷ് പോത്തൻ നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്യുന്ന ‘മനസാ വാചാ’. തൃശൂർന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രത്തിൽ ‘ധാരാവി ദിനേശ്’ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ‘മീശമാധവൻ’, ‘ക്രേസി ഗോപാലൻ’, ‘തസ്കരവീരൻ’, ‘സപ്തമശ്രീ തസ്കരാ’, ‘റോബിൻ ഹുഡ്’, ‘വെട്ടം’ എന്നീ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ചേർത്തുവെക്കാൻ തക്കവണ്ണം മോഷണം പ്രമേയമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലും Read More…
സൂപ്പർ ഹീറോ ഉണ്ണി മുകുന്ദൻ ചിത്രം ‘ജയ് ഗണേഷ്’ ടീസർ പുറത്ത്, റിലീസ് ഏപ്രിൽ 11ന്
ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജയ് ഗണേഷ്’ന്റെ ടീസർ പുറത്തിറങ്ങി. രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 11 മുതൽ തിയറ്ററുകളിലെത്തും. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമോൾ ക്രിമിനൽ അഭിഭാഷയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. Read More…
റോവാന്‍ അറ്റ്കിന്‍സണ്‍ മടങ്ങിവരവിന് ; ജോണി ഇംഗ്‌ളീഷ് ഫ്രാഞ്ചൈസിയിലെ നാലാം സിനിമയില്‍ തിരിച്ചുവരും
കൊമേഡിയനായി ലോകം മുഴൂവന്‍ ആരാധകരുള്ള റോവാന്‍ അറ്റ്കിന്‍സണെ വ്യത്യസ്തവേഷത്തില്‍ കണ്ടത് ചാരസ്പൂഫ് ജോണി ഇംഗ്ലീഷ് ഫ്രാഞ്ചൈസിയിലാണ്. മുമ്പ് മൂന്ന് സിനിമകളില്‍ രഹസ്യ ഏജന്റായി അഭിനയിച്ച നടന്‍ റോവന്‍ അറ്റ്കിന്‍സണ്‍ നാലാം ഗഡുവിനായി മടങ്ങിവരാന്‍ ഒരുങ്ങുകയാണ്. 2003-ലെ ഒറിജിനല്‍, 2011-ലെ ജോണി ഇംഗ്ലീഷ് റീബോണ്‍, 2018-ലെ ജോണി ഇംഗ്ലീഷ് സ്‌ട്രൈക്ക്‌സ് എഗെയ്ന്‍ എന്നിവയില്‍ അറ്റ്കിന്‍സണ്‍ അവതരിപ്പിച്ചു. നാലാമത്തെ ചിത്രം ഈ വേനല്‍ക്കാലത്ത് മാള്‍ട്ടയിലും യുകെയിലും ചിത്രീകരിക്കുമെന്നാണ് വിവരം. സീരീസിലെ മൂന്നാമത്തെ സിനിമയുടെ പ്രമോഷന്‍ വേളയില്‍, നാലാമത്തെ ഭാഗം ഉണ്ടാകാന്‍ Read More…
വിജയ് യുടെ ‘ഗോട്ട്’ സിനിമയില്‍ അന്തരിച്ച നടന്‍ വിജയകാന്തും ; എഐ സാങ്കേതികത ഉപയോഗിച്ച് നടനെ കൊണ്ടുവരും
വെങ്കട്ട് പ്രഭുവിനൊപ്പമുള്ള വിജയ് ചിത്രം ‘ഗോട്ട്’ പതിയെയാണ് തയ്യാറാകുന്നതെങ്കിലും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ ഏറെയാണ്. പകുതി ഷൂട്ടിംഗ് കഴിഞ്ഞിരിക്കുന്ന ചിത്രം ഏപ്രിലോടെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടയില്‍ സിനിമയില്‍ അന്തരിച്ച പ്രമുഖ തമിഴ്‌നടന്‍ വിജയകാന്തിനെ തിരികെ കൊണ്ടുവരാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നു. അന്തരിച്ച ജനപ്രിയ നടനെ എഐ സാങ്കേതികത ഉപയോഗിച്ച് തിരിച്ചുകൊണ്ടുവരാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു വിജയകാന്ത് മരണമടഞ്ഞത്. സിനിമയില്‍ അന്തരിച്ച നടന്റെ ഭാഗം സൃഷ്ടിക്കാന്‍ വിജയകാന്തിന്റെ കുടുംബത്തില്‍ നിന്ന് അനുമതി തേടാനുള്ള നടപടിയിലാണ് ‘ഗോട്ട്’ നിര്‍മ്മാതാക്കള്‍. Read More…
‘ഭ്രമയുഗത്തിൽ ഇനി കൊടുമൺ പോറ്റി’; മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയ്യാറെന്ന് സംവിധായകന്‍
മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന സിനിമയുടെ മുഖ്യകഥാപാത്രത്തിന്റെ പേരും കഥയും വിവാദത്തിലായതിനെ തുടര്‍ന്ന് നായകന്റെ പേര് കൊടുമണ്‍ പോറ്റി എന്ന് മാറ്റാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ അപേക്ഷ നല്‍കി സിനിമയുടെ അണിയറക്കാര്‍. അതേസമയം കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മാറ്റം സ്വീകരിച്ചോയെന്ന് പരിശോധിക്കാന്‍ സമയം തേടി. ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും. യൂട്യൂബിൽ പങ്കുവെച്ച സിനിമയുടെ ഓഡിയോ ജുക്ക് ബോക്‌സിൽ പോറ്റിയുടെ തീം കൊടുമൺ പോറ്റി തീം എന്നാക്കി മാറ്റിയിട്ടുണ്ട്. ഭ്രമയുഗം എന്ന സിനിമയിലെ Read More…
‘സുമലത ചാവാന്‍ പറഞ്ഞാല്‍ ചത്തിരിക്കണം, ചങ്കുപറിച്ചു തരാന്‍ പറഞ്ഞാല്‍ തന്നിരിക്കണം’
പുതുമയും വ്യത്യസ്തവുമായ അവതരണത്തിലൂടെ മലയാളി പ്രേക്ഷക മനസ്സിൻ കുടിയേറിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണു് സുരേശൻ്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രണയം തന്നെയാണ് ഈ ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം. പ്രണയ ദിനത്തിന്റെ തലേന്നെത്തിയ ട്രാക്ക് പ്രണയിച്ചു തകർന്നവർക്കു വേണ്ടിയുള്ളതാണ് ഈ ഗാനം. വൈശാഖ് സുഗുണൻ രചിച്ച് ഡോൺ വിൻസന്റ് ഈണമിട്ട് അലോഷി ആദംസ് ആലപിച്ച ചങ്കുരിച്ചാള് എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മൊത്തം എട്ടു ഗാനങ്ങളാണ് Read More…
സ്വഫ്റ്റ് ട്രാവിസ് ചുംബനത്തിന് 123.4 ദശലക്ഷം കാഴ്ചക്കാര്‍; ചരിത്രത്തില്‍ രണ്ടാമത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ലൈവ്
ഹോളിവുഡ്താരം ടെയ്‌ലര്‍ സ്വിഫ്റ്റും കായികതാരം ട്രാവിസ് കെല്‍സും തമ്മിലുള്ള ചുംബനരംഗം അരങ്ങേറിയ സൂപ്പര്‍ബൗള്‍ മത്സരം ചരിത്രമെഴുതി. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട രണ്ടാമത്തെ സംപ്രേഷണം എന്ന റെക്കോഡാണ് സൂപ്പര്‍ബൗള്‍ ടേിയത്. ടെയ്ലര്‍ സ്വിഫ്റ്റിന്റെ പിന്തുണയോടെ കാമുകന്‍ ട്രാവിസ് കെല്‍സിന്റെ കന്‍സാസ് സിറ്റി ചീഫ്‌സ്, അധികസമയത്ത് 25-22 ന് സാന്‍ ഫ്രാന്‍സിസ്‌കോ 49 നേഴ്‌സിനെ പരാജയപ്പെടുത്തി സൂപ്പര്‍ ബൗള്‍ നേടിയ മത്സരമാണ് ചരിത്രമെഴുതിയത്. 123.4 ദശലക്ഷം കാഴ്ചക്കാരാണ്് സൂപ്പര്‍ബൗള്‍ കലാശപ്പോര് കണ്ടത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ Read More…
ഓസ്‌ക്കറിന് പിന്നാലെ ദീപികയെ തേടി ആദരവ് വീണ്ടും ; ബാഫ്റ്റയിലും അവതാരകയായി തെരഞ്ഞെടുത്തു
ഓസ്‌ക്കര്‍ പുരസ്‌ക്കാരവേദിയില്‍ കഴിഞ്ഞ തവണ തകര്‍ത്തുവാരിയ ദീപികാ പദുക്കോണിന് അവതാരക എന്ന നിലയില്‍ അന്താരാഷ്ട്രവേദിയില്‍ മറ്റൊരു അംഗീകാരം കൂടി. വരാനിരിക്കുന്ന ബാഫ്റ്റാ പുരസ്‌ക്കാരവേളയിലെ അവതാരകരില്‍ ഒരാളായി ഇന്ത്യന്‍ നടി ദീപിക പദുകോണിനെ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്സ് അവാര്‍ഡ് ഫെബ്രുവരി 19ന് ലണ്ടനില്‍ നടക്കും. ഡേവിഡ് ബെക്കാം, കേറ്റ് ബ്ലാഞ്ചറ്റ്, ദുവാ ലിപ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പമാണ് ദീപിക വേദിയില്‍ എത്തുന്നത്. ഈ വര്‍ഷത്തെ ബാഫ്റ്റയിലെ അവതാരകരുടെ നീണ്ട പട്ടികയിലെ ഏറ്റവും Read More…
കാമുകന്‍ ട്രാവിസ് കെല്‍സിനെ പരസ്യമായി ചുംബിച്ച് ടെയ്‌ലര്‍സ്വിഫ്റ്റ്
ഏറെനാളായ പ്രണയഗോസിപ്പില്‍ കുരുങ്ങിയ പോപ്പ്ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് ബന്ധം ഉറപ്പിച്ച് ഫുട്‌ബോള്‍താരം ട്രാവിസ് കെല്‍സിന് പരസ്യമായി ചുംബനം നല്‍കി. ഫെബ്രുവരി 11-ന് ലാസ് വെഗാസില്‍ കന്‍സാസ് സിറ്റി ചീഫ്‌സ് സൂപ്പര്‍ ബൗള്‍ നേടിയതിന് ശേഷം, ഗായിക ടെയ്ലര്‍ സ്വിഫ്റ്റ്, 34-കാരനായ കാമുകന്‍ ട്രാവിസ് കെല്‍സിനൊപ്പം മൈതാനത്ത് പ്രണയാഘോഷം നടത്തി. പോപ്സ്റ്റാറും അവളുടെ രണ്ട് തവണ സൂപ്പര്‍ ബൗള്‍ ചാമ്പ്യനും ആവേശത്തോടെ മൈതാനത്ത് ഇറങ്ങി. ടെയ്ലര്‍ തന്റെ ചുവന്ന ജാക്കറ്റ് വലിച്ചെറിഞ്ഞ് ട്രാവിസിനെ ചുംബിച്ചപ്പോള്‍ കാഴ്ചക്കാരുടെ മൊബൈലും മാധ്യമപ്രവര്‍ത്തകരുടെ Read More…














