Hollywood

മൈക്കല്‍ ജാക്‌സന്റെ ബയോപിക്കിന്റെ പുതിയ സ്‌നാപ്പ് പുറത്തുവിട്ടു ; അസാധാരണ സാമ്യവുമായി അനന്തരവന്‍ ജാഫര്‍

പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ ജീവചരിത്രം പറയുന്ന ‘മൈക്കിളി’ ല്‍ അതിശയിപ്പിക്കുന്ന പുതിയ സ്‌നാപ്പ് പുറത്തുവിട്ടു. മൈക്കിള്‍ ജാക്സന്റെ അനന്തരവന്‍ ജാഫര്‍ ജാക്സണാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബയോപിക്കില്‍ നായകനാകുന്നത്. 27 കാരനായ ജാഫര്‍, കറുത്ത ചുരുണ്ട വിഗ്ഗും സ്പോര്‍ടിംഗ് ഫേഷ്യല്‍ പ്രോസ്തെറ്റിക്സും ധരിച്ച് എംജെയോട് അസാധാരണ സാമ്യം പ്രകടിപ്പിക്കുന്ന ഫസ്റ്റ് ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ഒരു വെള്ള വെസ്റ്റ് ടോപ്പും, അതിനു യോജിച്ച ഷര്‍ട്ടും കറുത്ത ട്രൗസറും ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. ദി കളര്‍ പര്‍പ്പിളില്‍ മിസ്റ്ററായി അഭിനയിക്കുന്ന Read More…

Hollywood

ജെന്നിഫര്‍ ലോപ്പസിന്റെ സിനിമയ്ക്ക് നോ പറഞ്ഞ് ടെലിവിഷന്‍ റിയാലിറ്റി താരം കോള്‍ കര്‍ദാഷിയന്‍

ഹോളിവുഡ് സൂപ്പര്‍താരവും പാട്ടുകാരിയുമായ ജെന്നിഫര്‍ ലോപ്പസിന്റെ പുതിയ സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണത്തിന് നോ പറഞ്ഞ് ടെലിവിഷന്‍ താരവും ഫാഷന്‍ ഐക്കണുമായ കോള്‍ കര്‍ദാഷിയാന്‍. ജെന്നിഫര്‍ ലോപ്പസ് തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ദിസ് ഈസ് മി … നൗ’ എന്ന ചിത്രത്തിലേക്കായിരുന്നു ക്ഷണം. എന്നാല്‍ ആരും കൊതിക്കുന്ന ക്ഷണം പക്ഷേ താരം നിരസിച്ചു. ഭര്‍ത്താവ് ബെന്‍ അഫ്‌ലെക്കും അവളുടെ ദീര്‍ഘകാല സുഹൃത്ത് ജെയ്ന്‍ ഫോണ്ടയുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊളംബിയന്‍ ഐക്കണ്‍ സോഫിയ വെര്‍ഗാര, ‘നോപ്പ്’ താരം Read More…

Movie News

ജപ്പാനിലെ സപ്പോറോ സ്‌നോ ഫെസ്റ്റിവലില്‍ സായി പല്ലവിയുടെ നൃത്തം ; വീഡിയോ വൈറലാകുന്നു

ജപ്പാനിലെ സപ്പോറോ സ്‌നോ ഫെസ്റ്റിവലില്‍ നിന്നുള്ള സായി പല്ലവിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജപ്പാന്‍കാരുടെ പരമ്പരാഗത വസ്ത്രം ധരിച്ച് നാട്ടുകാരോടൊപ്പമാണ് നടി നൃത്തം ചെയ്യുന്നത്. കുറച്ച് നിമിഷങ്ങള്‍ നൃത്തം ചെയ്ത ശേഷം, അവള്‍ ബൂട്ടുമായി സ്റ്റേജില്‍ നിന്ന് ഇറങ്ങുന്നത് കാണാം. നടി തന്റെ കിടിലന്‍ ചുവടുകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കുന്നത് കാണുമ്പോള്‍ ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാനൊപ്പമുള്ള അവളുടെ വരാനിരിക്കുന്ന ചിത്രത്തിലെ ഒരു ഷോട്ട് ആണെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ സാമൂഹ്യമാധ്യമത്തില്‍ കൊഴുക്കുന്നുണ്ട്. ക്ലിപ്പില്‍ പിന്നണിയില്‍ ക്ലാപ്പുകളും Read More…

Movie News

കമല്‍ഹാസന്‍ ഇന്ത്യാ മുന്നണിക്കൊപ്പം; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചെന്നൈയിലോ കോയമ്പത്തൂരിലോ ഇറങ്ങും

വിജയ് യുടെ രാഷ്ട്രീയപ്രവേശനമാണ് തമിഴ്‌നാട്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമെങ്കിലും അദ്ദേഹം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. എന്നാല്‍ തമിഴിലെ മറ്റൊരു സൂപ്പര്‍താരവും രാഷ്ട്രീയക്കാരനുമായ കമല്‍ ഹാസന്‍ തന്റെ മക്കള്‍നീതി മയ്യവുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ചെന്നൈയിലോ കോയമ്പത്തൂരിലോ യൂണിവേഴ്‌സല്‍ താരം മത്സരിക്കുമെന്നാണ് വിവരം. ബിജെപിയുടെ എതിരാളികളായ ഇന്ത്യാ ബ്‌ളോക്കിനൊപ്പം ആയിരിക്കും കമലിന്റെ പാര്‍ട്ടി മത്സരിക്കുക. ഈ ആഴ്ച ആദ്യമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ‘ബാറ്ററിടോര്‍ച്ച്’ ചിഹ്നം അനുവദിച്ചിരുന്നു. ഡിഎംകെയുമായും കോണ്‍ഗ്രസുമായും താരം കൈകോര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. 2018ല്‍ ആയിരുന്നു കമല്‍ഹാസന്‍ Read More…

Featured Movie News

വി. കെ. പ്രകാശ് – മീരാജാസ്മിൻ പുതിയ ചിത്രം ‘പാലും പഴവും’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

2 ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിച്ച് വി. കെ.പ്രകാശ് സംവിധാനം ചെയ്തു മീരാ ജാസ്മിനും അശ്വിൻ ജോസും നായികയും നായകനുമായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മീരയുടെ ജന്മദിനമായ ഇന്ന് പുറത്തിറക്കി . “പാലും പഴവും”. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കംപ്ലീറ്റ് കോമഡി എന്റർടെയ്നറാണ് ചിത്രം. മീരാ ജാസ്മിൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ Read More…

Hollywood

ത്രീക്വല്‍ ഡെഡ്പൂള്‍ ആന്റ വോള്‍വറിന്റെ ആദ്യകാഴ്ച വന്‍ഹിറ്റ് ; ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ട്രെയിലര്‍

മാര്‍വല്‍ സ്റ്റുഡിയോയുടെ ത്രീക്വല്‍ ഡെഡ്പൂള്‍ ആന്റ വോള്‍വറിന്റെ ആദ്യ ട്രെയിലര്‍ വന്‍ഹിറ്റ്. ആദ്യ 24 മണിക്കൂറിനുള്ളില്‍ 365 ദശലക്ഷം പ്രേക്ഷകരെയാണ് ഇത് നേടിയത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമാ ട്രെയിലറായി ഇതോടെ മാറി. 123 ദശലക്ഷം കാഴ്ചക്കാരുമായി എക്കാലത്തെയും ഉയര്‍ന്ന സൂപ്പര്‍ ബൗള്‍ പ്രക്ഷേപണ സമയത്ത് സംപ്രേഷണം ചെയ്ത കാഴ്ചകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നു. റയാന്‍ റെയ്‌നോള്‍ഡ്‌സും ഹ്യൂ ജാക്ക്മാനും അഭിനയിച്ച സമ്മര്‍ സൂപ്പര്‍ഹീറോ ടെന്റോള്‍ സംവിധാനം ചെയ്തത് ഷാന്‍ ലെവിയാണ്. 2021 ഓഗസ്റ്റില്‍ Read More…

Hollywood

സുതാര്യമായ വലവസ്ത്രമണിഞ്ഞ് ഡെക്കോട്ടാ ജോണ്‍സണ്‍ ; ബിയാന്‍കാ സെന്‍സോറിയുടെ പാതയില്‍

നടി ഡക്കോട്ട ജോണ്‍സണ്‍ ബിയാന്‍കാ സെന്‍സോറിയോട മത്സരിക്കുകയാണോ. തന്റെ പുതിയ ചിത്രമായ മാഡം വെബിന്റെ പ്രീമിയറില്‍ നടിയെത്തിയത് ബിയാന്‍കയെ വെല്ലുന്ന തരത്തിലുള്ള സുതാര്യ വസ്ത്രത്തില്‍. സിനിമയില്‍ സഹതാരമായ സിഡ്നി സ്വീനിയും സമാന രീതിയിലുള്ള വസ്ത്രം ധരിച്ചുകൊണ്ടാണ് വന്നത്. അകം മുഴുവന്‍ കാണുന്ന തരത്തിലുള്ള വല വസ്ത്രത്തിലായിരുന്നു ഇരുവരും എത്തിയത്. സ്‌പൈഡര്‍ പ്രമേയമായ സൂപ്പര്‍ഹീറോ ഫ്‌ലിക്കില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 34 കാരിയായ ഡെക്കോട്ട ആണ്. ലോസ് ഏഞ്ചല്‍സിലായിരുന്നു സിനിമയുടെ പ്രീമിയര്‍. 2017 മുതല്‍ കോള്‍ഡ്പ്ലേ താരം ക്രിസ് Read More…

Movie News

കൈദി, മാസ്റ്റര്‍താരം അര്‍ജുന്‍ദാസ് മലയാളത്തിലേക്ക് ; റൊമാന്റിക് കോമഡിയുമായി ജൂണിന്റെ സംവിധായകന്‍

കൈദി, മാസ്റ്റര്‍താരം അര്‍ജുന്‍ദാസ് മലയാളത്തിലേക്ക് ; റൊമാന്റിക് കോമഡിയുമായി ജൂണിന്റെ സംവിധായകനൊപ്പം മധുരം (2021), ജൂണ്‍ (2019), ഡിയര്‍ ജൂണ്‍ (2017) എന്നീ ചിത്രങ്ങളിലൂടെയാണ് സംവിധായകന്‍ അഹമ്മദ് അറിയപ്പെടുന്നത്. നടന്‍ അര്‍ജുന്‍ദാസാണെങ്കില്‍ മാസ്റ്റര്‍, കൈദി തുടങ്ങിയ തമിഴിലെ വമ്പന്‍ ഹിറ്റുകളുടെ പേരിലും. ഇതാദ്യമായി സംവിധായകന്‍ അഹമ്മദ് ഖബീറുമായി കൈകോര്‍ത്തുകൊണ്ട് ഒരു റൊമാന്റിക് കോമഡിയുമായി മലയാളത്തിലേക്ക് വരികയാണ് നടന്‍ അര്‍ജുന്‍ദാസ്. ഹെഷാം അബ്ദുള്‍ വഹാബ് സംഗീതം നല്‍കുന്ന സിനിമ പക്ഷേ അര്‍ജുന്‍ദാസിന്റെ രണ്ടാമത്തെ മലയാളം സിനിമയാണ്. അദ്ദേഹത്തിന്റെ ക്രൈം Read More…

Featured Movie News

പ്രധാന വേഷത്തിൽ മഞ്ജുവാര്യർ, സൈജു ശ്രീധരന്റെ ആദ്യ ചിത്രം ‘ഫൂട്ടേജ്’; ഫസ്റ്റ് ലുക്ക്

‘അഞ്ചാം പാതിരാ’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘മഹേഷിന്റെ പ്രതികാരം’ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്നു. ‘ഫൂട്ടേജ്’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. “എല്ലാ വാതിലിനു പിന്നിലും നിങ്ങളുടെ ഭാവനയ്‌ക്കപ്പുറമുള്ള ഒരു ലോകമുണ്ട്.” എന്ന ക​മന്റോടെ മഞ്ജുവും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷം പുറത്തിറങ്ങുന്ന മഞ്ജു വാര്യർ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. Read More…