കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മാരിവില്ലിൻ ഗോപുരങ്ങൾ” റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ചിത്രം ഫെബ്രുവരി 16ന് തീയേറ്റർ റിലീസ് ചെയ്യുമെന്ന് നിർമ്മാതക്കൾ അറിയിച്ചു. ചിത്രത്തിന്റെ ഓവർസീസ് അവകാശം വിറ്റുപോയ വാർത്തയാണ് ഏറ്റവും ഒടുവിലായി അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേർന്നാണ് ലോകമെമ്പാടുമുള്ള റിലീസിൻ്റെ ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. Read More…
14 വര്‍ഷത്തെ നീണ്ട ഇടവേള ; അക്ഷയ്കുമാറും പ്രിയദര്‍ശനും വീണ്ടും കോമഡിക്കായി ഒന്നിക്കുന്നു
ഹിന്ദിസിനിമയിലെ ഏറ്റവും മികച്ച സംവിധായകനും നടനും തമ്മിലുള്ള കോംബോയാണ് പ്രിയദര്‍ശനം അക്ഷയ്കുമാറും. ഹേരാഫേരിലും ഗരംമസാലയും ഭൂല്‍ഭൂലയ്യയും അടക്കം ഏഴിലധികം ചിത്രങ്ങളാണ് ഇരുവരും ചേര്‍ന്ന് ചെയ്തത്. നീണ്ട 14 വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരം പുറത്തുവിട്ടില്ല. വെള്ളാനകളുടെ നാടിന്റെ ഹിന്ദി പതിപ്പായ ഖട്ടാമീഠ ആയിരുന്നു ഇരുവരും അവസാനമായി ഒന്നിച്ച സിനിമ. 2010 ല്‍ പുറത്തുവന്ന ഈ സിനിമയ്ക്ക ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നതായി ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ Read More…
ഗ്രാമി പുരസ്‌ക്കാരവേദിയില്‍ വമ്പന്‍ പ്രഖ്യാപനം നടത്തി ടെയ്‌ലര്‍ സ്വിഫ്റ്റ് ; ആവേശത്തില്‍ പൊട്ടിത്തെറിച്ച് ആരാധകര്‍
ഗ്രാമി പുരസ്‌ക്കാരം സ്വീകരിച്ച വേദിയല്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ പ്രഖ്യാപനം നടത്തി ഹോളിവുഡ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ്. തന്റെ പുതിയ ആല്‍ബം ‘ദ ടോര്‍ച്ചര്‍ഡ് പോയറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ്’ പ്രഖ്യാപിച്ചു. തന്റെ ഭാഗ്യകരമായ പതിമൂന്നാമത്തെ ഗ്രാമി അവാര്‍ഡ് നേടിയതിന് പിന്നാലെയാണ് ഗായിക വാര്‍ത്ത പുറത്തുവിട്ടത്. മികച്ച പോപ്പ് വോക്കല്‍ ആല്‍ബത്തിനുള്ള അവാര്‍ഡ് താരത്തിന് കിട്ടിയിരുന്നു. ‘ദ ടോര്‍ച്ചര്‍ഡ് പൊയറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ്’ ഏപ്രില്‍ 19ന് പുറത്തിറങ്ങുമെന്ന് വെളിപ്പെടുത്താന്‍ അവര്‍ തന്റെ സ്വീകാര്യത പ്രസംഗം ഉപയോഗിച്ചു.ഇത് എന്റെ പതിമൂന്നാം ഗ്രാമിയാണെന്നും ഇത് Read More…
ഷെയ്ന്‍ നിഗത്തിന്റെ തമിഴ് അരങ്ങേറ്റത്തില്‍ നായിക ബോളിവുഡ് താരം നിഹാരിക കൊനിഡേല
ഷെയ്ന്‍ നിഗത്തിന്റെ തമിഴ് അരങ്ങേറ്റത്തില്‍ നായികയായി എത്തുന്നത് ബോളിവുഡ്താരം. ഷെയ്‌ന്റെ ആദ്യത്തെ തമിഴ്‌സിനിമയില്‍ നായികയാകുന്നത് ബോളിവുഡ്താരം നിഹാരിക കൊനിഡേലയാണ്. 2018-ല്‍ വിജയ് സേതുപതി നായകനായ ‘ഒരു നല്ല നാള്‍ പാത്തു സോല്‍റേന്‍’ എന്ന ചിത്രത്തിന് ശേഷം നിഹാരികയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. വാലി മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലൈയരസനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിഹാരികയെ കാസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് വാലി മോഹന്‍ ദാസ് പറയുന്നു. ”വാസ്തവത്തില്‍, എന്റെ അവസാന ചിത്രമായ രംഗോലിയിലും അവരെ കാസ്റ്റ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു, Read More…
കിം കര്ദാഷിയാന് പുതിയ പ്രണയം ; ഓഡല്‍ ബെക്കാം ജൂനിയറുമായി പ്രണയത്തിലെന്ന്
കാനിവെസ്റ്റുമായി വേര്‍പിരിഞ്ഞ ശേഷം അനേകരുടെ പേരിനൊപ്പം കടന്നുപോയ അമേരിക്കന്‍ ടെലിവിഷന്‍ താരവും നടിയുമൊക്കെയായ കിം കര്ദാഷിയാന് പുതിയ പ്രണയത്തില്‍. ഓഡല്‍ ബെക്കാം ജൂനിയറിന്റെ പേരാണ് പുതിയതായി കേള്‍ക്കുന്നത്. കിം മുമ്പ് കാനി വെസ്റ്റിനെ വിവാഹം കഴിച്ചു, വിവാഹമോചനത്തിന് ശേഷം ഹാസ്യനടന്‍ പീറ്റ് ഡേവിഡ്സണുമായി ഡേറ്റിംഗില്‍ ഏര്‍പ്പെട്ടു. കിമ്മിനോട് അടുപ്പമുള്ള ഒരു വ്യക്തി ഇപ്പോള്‍ സൂചിപ്പിക്കുന്നത് അവള്‍ക്ക് എന്‍എഫ്എല്‍ താരത്തോട് താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ അവളുടെ സ്വകാര്യ ജീവിതം രഹസ്യമായി വെയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കിം തന്റെ Read More…
റൈഫിള്‍ ക്ലബു’ മായി ആഷിഖ്അബു തിരിച്ചുവരവിന് ; ‘അനുരാഗ് കശ്യപ്’ ആദ്യമായി മലയാളത്തിലേക്ക്
ബോളിവുഡില്‍ ശ്രദ്ധേയമായ അനേകം ചിത്രങ്ങളൊരുക്കിയ വിഖ്യാത സംവിധായകന്‍ അനുരാഗ് കശ്യപ് മലയാളത്തിലേക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് തയ്യാറെടുക്കുന്ന സംവിധായകന്‍ ആഷിക് അബുവിന്റെ ‘റൈഫിള്‍ ക്ലബി’ലൂടെയാണ് അനുരാഗ് കശ്യപിന്റെ മലയാളത്തിലേക്കുള്ള വരവ്. ‘റൈഫിള്‍ ക്ലബ്ബിന്റെ’ തിരക്കഥ എഴുതിയിരിക്കുന്നത് ‘വരത്തന്‍’ ഫെയിം സുഹാസും ഷര്‍ഫുവും ദിലീഷ് കരുണാകരനും ചേര്‍ന്നാണ്, ആകര്‍ഷകവും പുതുമയുള്ളതുമായ കഥാ സന്ദര്‍ഭം വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ‘ഗാങ്സ് ഓഫ് വാസിപൂര്‍’ സിനിമയൊരുക്കിയ അനുരാഗ് കശ്യപ് വിജയ്ചിത്രം ലിയോ ഉള്‍പ്പെടെ അനേകം തെന്നിന്ത്യന്‍ Read More…
അന്ധകാരായിലെ “ആരീ നേരിൻ..” ലിറിക്കൽ ഗാനം പുറത്ത്
പ്രിയം, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അന്ധകാരാ’ ലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹരിത ഹരിബാബു എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകർന്ന് നിത്യ മാമനും, ദീപക് നായരും ചേർന്നാലപിച്ച “ആരീ നേരിൻ അകമറിയേ…” എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് റീലിസായത്.ചിത്രം ഫെബ്രുവരി 16 ന് പ്രദർശനത്തിന് എത്തും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത് പേര് സൂചിപ്പിക്കുന്നത് Read More…
കള്ളൻ ധാരാവി ദിനേശായി ദിലീഷ് പോത്തനെത്തുന്നു, ‘മനസാ വാചാ’ ടീസർ
നടൻ, സംവിധായകൻ എന്നി നിലകളിൽ ശ്രദ്ധേയനായ ദിലീഷ് പോത്തൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മനസാ വാചാ.റീലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇത് വരെ കണ്ടിട്ടില്ലാത്ത ലൂക്കിലും ഗെറ്റ് അപ്പിലുമാണ് ദിലീഷ് പോത്തനെ മനസാ വാചായുടെ ടീസറിൽ കാണാൻ കഴിയുന്നത്. ‘ധാരാവി ദിനേശ് ‘ എന്ന ഒരു കള്ളൻ കഥാപാത്രമായി ആണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. നേരത്തെ പുറത്തു വന്ന മനസാ വാചാ പ്രോമോ സോങ്ങും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ജാസി ഗിഫ്റ്റ് Read More…
ക്രൈം ഡ്രാമ; പുതുമുഖങ്ങളെ അണിനിരത്തി സഞ്ജിത്ത് ചന്ദ്രസേനന്റെ ചിത്രം
വൈ എന്റർടൈൻമെന്റ്സും കിഷ്കിന്ധ പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ചോറ്റാനിക്കര അമ്പലത്തിൽ വച്ച് നടന്നു. ഒട്ടേറെ പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത് സഞ്ജിത്ത് ചന്ദ്രസേനൻ. “ത്രയം “, “നമുക്ക് കോടതിയിൽ കാണാം” എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള സഞ്ജിത്തിന്റെ ചിത്രമാണിത്. 90 കാലഘട്ടത്തിൽ പാലക്കാട് ഉൾഗ്രാമത്തിൽ നടക്കുന്ന ഒരു ക്രൈം ഡ്രാമ അതുമായി ബന്ധപെട്ട് തുടർന്നു നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.പ്രശസ്ത നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ ആദ്യ Read More…














