Movie News

96 ന്റെ സംവിധായകന്‍ പ്രേംകുമാറും കാര്‍ത്തിയും ഒന്നിക്കുന്നു; പ്രധാനവേഷത്തില്‍ അരവിന്ദ് സ്വാമിയും

ജപ്പാന്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി സിനിമകള്‍ ഹിറ്റാകാത്ത സാഹചര്യത്തില്‍ ഹൃസ്വമായ ഇടവേള എടുത്തിരിക്കുന്ന കാര്‍ത്തി വീണ്ടും കുടുംബത്തിന്റെ പ്രൊഡക്ഷന്‍ ഹൗസുമായി സഹകരിച്ച് എത്തുകയാണ്. വിജയ് സേതുപതിയും തൃഷയും പ്രധാനവേഷത്തില്‍ എത്തിയ തമിഴിലെ ഹിറ്റ്ചിത്രം 96 ന്റെ സംവിധായകന്‍ പ്രേംകുമാറുമായി താരം പുതിയതായി സഹകരിക്കുന്ന ചിത്രമാണ് ഏറ്റവും പുതിയതായിട്ട് വരാന്‍ പോകുന്നത്. തന്റെ 27-ാമത്തെ പ്രോജക്റ്റായ സിനിമയ്ക്ക് താല്‍ക്കാലികമായി ‘കാര്‍ത്തി 27’ എന്നാണ് പേരിട്ടിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാര്‍ത്തിക്കൊപ്പം അരവിന്ദ് സ്വാമിയും രാജ്കിരണും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ Read More…

Movie News

ഗണേഷിന്റെ സൂപ്പർ പവർ ഏപ്രിൽ 11ന് കാണാം ! ജയ് ഗണേഷിൽ ഉണ്ണി മുകുന്ദന്റെ നായികയായി മഹിമ നമ്പ്യാർ

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ജയ് ഗണേഷ്’ ഏപ്രിൽ 11ന് വേൾഡ് വൈഡ് റിലീസിനെത്തും. ജിസിസി റിലീസ് എപി ഇന്റർനാഷണലിന്റെ ഹോം സ്ക്രീൻ എന്റർടൈൻമെന്റ് കരസ്ഥമാക്കി. ഔട്ട് സൈഡ് ജിസിസി ആർഎഫ്‌ടി ഫിലിംസും ഓൾ ഇന്ത്യ റിലീസ് യുഎംഎഫ് വഴി ഐക്കോൺ സിനിമാസും നിർവഹിക്കും. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബ്ലോക്കബ്സ്റ്റർ ചിത്രം ‘മാളികപ്പുറം’ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന Read More…

Featured Movie News

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ‘കുരുവിപാപ്പ’; ട്രയിലർ

സീറോ പ്ലസ് എൻറർടെയിൻമെൻറസിന്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. ചിത്രത്തിൻ്റെ ട്രയ്ലർ റിലീസ് ചെയ്തു. അബ്ദുൾ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പുർ ജാസ്മിൻ ജാസ് എന്നിവരാണ് കുട്ടികളെയും കൂട്ടി കുടുംബസമേതം കാണേണ്ട കാലിക പ്രസക്തിയുള്ള കഥ പറയുന്ന കുരുവിപാപ്പാ Read More…

Movie News

ധനുഷിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് സ്വപ്‌ന സാക്ഷാത്ക്കാരമെന്ന് അപര്‍ണ്ണാ ബാലമുരളി

തമിഴ്‌നടന്‍ ധനുഷിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് സ്വപ്‌ന സാക്ഷാത്ക്കാരമെന്ന് നടി അപര്‍ണ്ണാ ബാലമുരളി. രായണിന്റെ ഭാഗമാകാന്‍ അവസരം നല്‍കിയതിന് നടി നന്ദിയും പറഞ്ഞു. ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നായികയാക്കിക്കൊണ്ട്് ധനുഷ് കഴിഞ്ഞദിവസം രായന്റെ മറ്റൊരു ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട സാഹചര്യത്തിലാണ് നടി നന്ദി പറഞ്ഞുകൊണ്ട് രംഗത്ത് വന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ചിത്രത്തിലെ അഭിനേതാക്കളെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകള്‍ അനാച്ഛാദനം ചെയ്ത് ആരാധകരെ അമ്പരപ്പിക്കുന്നുണ്ട് സിനിമയുടെ അണിയറക്കാര്‍. സണ്‍ പിക്ചേഴ്സിന്റെ ഏറ്റവും പുതിയ പോസ്റ്റ് Read More…

Hollywood

എനിക്കൊരു പിന്തുണ വേണം ; മൂന്നാം വിവാഹത്തിന്റെ സൂചന നല്‍കി ഹോളിവുഡ് നടി ജന്നിഫര്‍ ആംനിസ്റ്റണ്‍

മൂന്നാം വിവാഹത്തിന്റെ സൂചന നല്‍കി ഹോളിവുഡ് നടി ജന്നിഫര്‍ ആംനിസ്റ്റണ്‍. സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് അവാര്‍ഡ്സില്‍ തന്റെ മോതിരവിരലില്‍ തിളങ്ങുന്ന വജ്രമോതിരവും ധരിച്ച് എത്തിയതോടെയാണ് നടിയുടെ വിവാഹ ഗോസിപ്പിനും ശക്തിയേറിയിരിക്കുന്നത്്. 55 കാരിയായ നടിക്ക് ഒരു പങ്കാളിയുണ്ടോയെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ‘താന്‍ ഒരു ബന്ധം ഇഷ്ടപ്പെടുമെന്ന്’ താരം മുമ്പ് പറഞ്ഞിരുന്നു. കരിയറില്‍ രണ്ടു തവണ വിവാഹിതയായ ആളാണ് ആംനിസ്റ്റണ്‍. 2000-ല്‍ സഹനടനായ ബ്രാഡ് പിറ്റിനെ (60) വിവാഹം കഴിച്ച അവര്‍ 2005 ല്‍ വിവാഹമോചനം നേടി. Read More…

Hollywood

ട്രിപ്പിള്‍ വിജയം നേടാനുറച്ച് വെനം 3 ; ചിത്രീകരണം പൂര്‍ത്തിയായതായി നടി ജുനോ ടെമ്പിള്‍

ഹോളിവുഡില്‍ വന്‍ ഹിറ്റായി മാറിയ വെനത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി നടി ജുനോ ടെമ്പിള്‍. വെനം ആന്‍ഡ് വെനം: ലെറ്റ് ദേര്‍ ബി കാര്‍നേജ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായി, മുന്‍ ഭാഗങ്ങള്‍ക്ക് തിരക്കഥയെഴുതിയ കെല്ലി മാര്‍സലാണ് വരാനിരിക്കുന്ന മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്. ആദ്യ രണ്ട് ചിത്രങ്ങളിലെ നായകനായ ടോം ഹാര്‍ഡിയാണ് വെനം 3യിലും നായകന്‍. ഹാര്‍ഡി, ടെമ്പിള്‍ എന്നിവയെ കൂടാതെ, ചിവെറ്റെല്‍ എജിയോഫോര്‍, ക്ലാര്‍ക്ക് ബാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കും, അവ Read More…

Movie News

ബിഗ്‌ബോസില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച നടി ആയിഷാഖാന്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയാകുന്നു

റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഏറ്റവും പുതിയ സീസണില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച നടി ആയിഷ ഖാന്‍, മലയാളം താരം ദുല്‍ഖര്‍ സല്‍മാന്റെ നായികയാകുന്നു. വരാനിരിക്കുന്ന തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌ക്കറി’ല്‍ താരം നായികയാകുമെന്നാണ് ഏറ്റവും പുതിയ വിവരം. അടുത്തിടെ അതിന്റെ ഫസ്റ്റ് ലുക്ക് ഇന്‍സ്റ്റാഗ്രാമില്‍ അനാച്ഛാദനം ചെയ്തു. പുതിയ സംഭവവികാസത്തെക്കുറിച്ച് സംസാരിക്കവേ, നടി പറഞ്ഞു, ”എന്റെ തെന്നിന്ത്യന്‍ ആരാധകരില്‍ നിന്ന് എനിക്ക് ലഭിക്കുന്ന സ്‌നേഹം വളരെ വലുതാണ്, അത് ഞാന്‍ എപ്പോഴും വിലമതിക്കുന്ന ഒന്നാണ്. കൂടുതല്‍ നന്നായി Read More…

Movie News

മലയാള സിനിമയുടെ സീൻ മാറ്റി “മഞ്ഞുമ്മൽ ബോയ്സ്”

“മനിതർ ഉണർന്ത് കൊള്ള ഇത് മനിത കാതൽ അല്ലെ, അതയും താണ്ടി പുനിതമാനത്…”  മികച്ച പ്രതികരണങ്ങളോടെ ബോക്സ് ഓഫീസ് കീഴടക്കി ‘മഞ്ഞുമ്മൽ ബോയ്സ്’ തിയറ്ററുകളിൽ വിജയഗാഥ തുടരുന്നു ! പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരെ അണിനിരത്തി ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ Read More…

Hollywood

ന്യൂലുക്കില്‍ സുന്ദരിയായി ഹോളിവുഡ് സൂപ്പര്‍താരം ; പുതിയ സ്‌റ്റൈലുകള്‍ പരീക്ഷിച്ച് നടി ആഞ്ജലീനാ

സജീവ സിനിമാ അഭിനയത്തില്‍ നിന്നും വിട്ടുനിന്ന ശേഷം തിരിച്ചുവന്നിരിക്കുന്ന നടി ആഞ്ജലീന ജോളി പുതിയ സ്‌റ്റൈലുകള്‍ പരീക്ഷിക്കുന്നു. ഈ ആഴ്ച, ന്യൂയോര്‍ക്ക് സിറ്റിയില്‍ ജോളി തന്റെ സ്റ്റോര്‍ ‘അറ്റ്‌ലിയര്‍ ജോളി’ സന്ദര്‍ശിച്ച നടി സുന്ദരമായ ഹെയര്‍സ്‌റ്റൈലില്‍ പുതിയ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. മുടി നീട്ടി സ്ട്രെയിറ്റുചെയ്ത് സാധാരണ കാണുന്ന സ്റ്റൈലിനേക്കാള്‍ വളരെ സുന്ദരിയായി കാണപ്പെട്ടു. ഒരു കറുത്ത ജാക്കറ്റും വെള്ള ഷര്‍ട്ടും കുറച്ച് ഇരുണ്ട സണ്‍ഗ്ലാസും ധരിച്ചതായി കാണപ്പെട്ടു. അവള്‍ ഒരു സ്‌റ്റൈലിഷ് വലിയ ബാഗ് ഉപയോഗിച്ച് ലുക്ക് Read More…