Movie News

ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ ചിത്രം ആരംഭിച്ചു, സംഗീതം ബേണിയും മകനും

ഒഞ്ചിയത്ത് എ ആർ.ബിനു രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. നിത്യഹരിത നായകൻ എന്ന ചിത്രത്തിനു ശേഷം ബിനു രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒപ്പൺ ആർട്ട് ക്രിയേഷൻസാണ് നിർമ്മിക്കുന്നത്. അഭിനേതാക്കളും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ ബിസിനസ് പ്രമുഖനായ അരവിന്ദ് വിക്രം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമായത്. തിരക്കഥാകൃത്ത് സനു അശോക് ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ തിരക്കഥാകൃത്ത് സനു അശോകന്റെ മാതാവ് ശ്രീമതി രോഹിണി. ആദ്യ Read More…

Movie News

മോഹൻലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു

മലയാളത്തില്‍ വമ്പന്‍ പ്രദര്‍ശന വിജയ നേടിയ മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. കമൽഹാസൻ, വെങ്കിടേഷ്, അജയ് ദേവ്ഗൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തമിഴിലും കന്നഡയിലും ഹിന്ദിയിലും റീമേക്ക് ചെയ്ത ശേഷം ദൃശ്യം ഇനി ഇംഗ്ലീഷിലും റീമേക്ക് ചെയ്യുന്നു. നേരത്തെ ചിത്രത്തിന്റെ ചൈനീസ് അഡാപ്റ്റേഷനും നടന്നിരുന്നു. മോഹൻലാൽ , മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ മലയാളം ചിത്രം 2013ലാണ് റിലീസായത്. മോഹൻലാലിന്റെ കഥാപാത്രമായ ജോർജ്ജ്കുട്ടിയും Read More…

Movie News

ദീപികാപദുക്കോണ്‍ അമ്മയാകുന്നു; ഔദ്യോഗികമായി സ്ഥിരീകരിച്ച് രണ്‍ബീര്‍; കുഞ്ഞതിഥി സെപ്തംബറില്‍

ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്കിടയില്‍ നടി ദീപികാപദുക്കോണ്‍ അമ്മയാകാന്‍ പോകുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ച് നടന്‍ രണ്‍വീര്‍ സിംഗ്. ദീപികാപദുക്കോണ്‍ ഗര്‍ഭിണിയാണെന്നും സെപ്തംബറില്‍ കുഞ്ഞ് അതിഥി വരുന്നതായും ദമ്പതികള്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരിക്കുകയാണ്. ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചത് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുട്ടികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന സാധനങ്ങളും ചിത്രങ്ങള്‍ ആലേഖനം ചെയ്ത രസകരവും ക്യൂട്ടുമായ പോസ്റ്റ് ഉപയോഗിച്ചാണ് തങ്ങളുടെ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ഈ വര്‍ഷം സെപ്തംബറില്‍ തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ഇവര്‍ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. Read More…

Hollywood

‘സ്വകാര്യജീവിതത്തിലേക്ക് പരസ്പരം ഒളിഞ്ഞുനോക്കി’ ; ബെന്‍ അഫ്‌ളക്കുമായി പിരിയാനുള്ള കാരണം പറഞ്ഞ് ജെ ലോ

നീണ്ട ഇടവേളയ്ക്ക് ശേഷം ബെന്‍ അഫ്ളെക്കും ജെന്നിഫര്‍ ലോപ്പസും വീണ്ടും ഒന്നിച്ചെങ്കിലൂം ഇരുവരുടേയും ആദ്യകാല പ്രണയവും വേര്‍പിരിയലുമെല്ലാം ഹോളിവുഡിനെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു. 2022 ല്‍ ഇരുവരും വീണ്ടും വിവാഹിതരാകുകയും ഏറെ സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുകയാണ്. ഇരുവരുടേയും ഏറ്റവും പുതിയ ഡോക്യുമെന്റിറിയില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി. ”ഞാനും ബെന്നും വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് ഞങ്ങള്‍ പിരിഞ്ഞു,” ലോപ്പസ് ഡോക്യുമെന്ററിയില്‍ പറഞ്ഞു. ‘ഞങ്ങള്‍ ഒരു വലിയ കല്യാണം ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ മൂന്ന് ദിവസം മുമ്പ്, ഞങ്ങള്‍ Read More…

Hollywood

സിനിമ വിട്ടാലും തിരക്കിലാണെന്ന് ഇവാമെന്‍ഡസ് ; ഇറ്റലിയില്‍ ഫാഷന്‍ഷോയില്‍ തിളങ്ങി നടി

സിനിമയില്‍ നിന്നും വിരമിച്ച ശേഷം കുടുംബവും മറ്റു പരിപാടികളുമൊക്കെയായി താല്‍ക്കാലികമായി തിരക്കിലായ നടി ഇവാ മെന്‍ഡസ് ഇറ്റാലിയന്‍ ഫാഷന്‍ വീക്കില്‍ പ്രവേശനം നടത്തി. മിലാനില്‍ നടന്ന ഡോള്‍സ് ആന്റ് ഗബ്ബാന ഷോയില്‍ പുള്ളിപ്പുലി പ്രിന്റ് വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്. പഴയ ഹോളിവുഡ്, ക്ലാസിക് ഇറ്റാലിയന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന വേഷത്തിലായിരുന്നു നടി. ഡോള്‍സ് ആന്റ് ഗബ്ബാനയുടെ 2024 ലെ ഷോയില്‍ പുള്ളിപ്പുലി കൃത്രിമ രോമക്കുപ്പായത്തിലാണ് പ്രത്യക്ഷപ്പെട്ടത്. പൊരുത്തപ്പെടുന്ന പഴ്‌സും കയ്യുറകളും, ലെതര്‍ ബെല്‍റ്റും, ചില ഇരുണ്ട സണ്‍ഗ്ലാസുകളും ഉപയോഗിച്ച് അവള്‍ Read More…

Movie News

ഇതാണ് മഞ്ഞുമ്മല്‍ ബോയ്‌സിലെ ഗുണ കേവ്‌സ് ; നമ്മുടെ പെരുമ്പാവൂരില്‍, വീഡിയോ പുറത്ത്

ജാന്‍ എ മന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത് തിയേറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നോട്ട് പോകുന്ന ചിത്രമാണ് ” മഞ്ഞുമ്മല്‍ ബോയ്‌സ് ” . 2006-ല്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിയ്ക്കുന്നത്. എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്ന് കൊടൈക്കനാലിലേക്ക് പോകുന്ന ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറഞ്ഞത്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ മനോഹര ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ചിത്രത്തിന്റെ കലാസംവിധാനവും ക്യാമറയും അഭിനന്ദനം അര്‍ഹിയ്ക്കുന്ന തരത്തിലാണ് ഒരുക്കിയിരിയ്ക്കുന്നത്. കൊടൈക്കനാലിലെ ഗുണ Read More…

Hollywood

ജൂറാസിക് പാര്‍ക്കല്ല, സ്പീല്‍ബര്‍ഗിന്റെ ഇഷ്ടചിത്രം ഷിന്‍ഡേഴ്‌സ് ലിസ്റ്റ്

ലോകത്ത് ഏറെ ആരാധകരുള്ള സംവിധായകനാണ് ജുറാസിക്പാര്‍ക്ക് അടക്കം പല തവണ ഓസ്‌ക്കര്‍ പുരസ്‌ക്കാരം അടക്കം നേടിയിട്ടുള്ള സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ഇതാ തന്റെ കരിയറില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ തെരഞ്ഞെടുക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെക്കുറിച്ച് പറഞ്ഞ ‘ഷിന്‍ഡ്ലേഴ്സ് ലിസ്റ്റാ’ണ് തന്റെ ഏറ്റവും മികച്ച സിനിമയെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലായിരുന്നു സ്പീല്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍. യുദ്ധവും ഫാന്റസിയും അടക്കം വൈവിദ്ധ്യ വിഷയങ്ങളില്‍ സിനിമ ഒരുക്കിയിട്ടുള്ള അദ്ദേഹത്തിന്റെ സിനിമകളില്‍ ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ് ഏറ്റവും പ്രശംസിക്കപ്പെട്ട സൃഷ്ടികളിലൊന്നായിരുന്നു, മികച്ച Read More…

Hollywood

മീന്‍ഗേള്‍സില്‍ ലിന്‍ഡ്‌സേ ലോഹന് പരിഹാസം; സിനിമയുടെ ഡിജിറ്റല്‍ പതിപ്പില്‍ നിന്നും നീക്കം ചെയ്തു

ഹോളിവുഡില്‍ വന്‍ വിജയം നേടിയ ‘മീന്‍ ഗേള്‍സ്’ സിനിമയുടെ ഡിജിറ്റല്‍ റിലീസില്‍ നടി ലിന്‍ഡ്‌സെ ലോഹനെക്കുറിച്ചുള്ള വിവാദ തമാശ നീക്കം ചെയ്തു. 2004 ലെ മീന്‍ ഗേള്‍സില്‍ കാഡിയായി അഭിനയിച്ച ലിന്‍ഡ്‌സേ ലോഹന്‍ 2024 ലെ പുതിയ പതിപ്പില്‍ മാത്ലെറ്റ്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ മോഡറേറ്ററായി അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. താരം സിനിമയില്‍ അഭിനയിക്കുമ്പോഴും ലോഹനെക്കുറിച്ചുള്ള ഒരു തമാശ സിനിമയില്‍ അടങ്ങിയിരിക്കുന്നതില്‍ നടി നിരാശ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ സിനിമയുടെ ഡിജിറ്റല്‍ റിലീസില്‍ ലോഹനെക്കുറിച്ചുള്ള ആ തമാശ നീക്കം ചെയ്തു. ആദ്യസിനിമയായ Read More…

Movie News

തന്റെ ഭാവിവരന്‍ ‘വി.ഡി’ യെ പോലെയിരിക്കണം ; വിജയ് ദേവരകൊണ്ടയെ സൂചിപ്പിച്ച് രശ്മികാ മന്ദാന

നടി രശ്മികാമന്ദനയും നടന്‍ വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന ഗോസിപ്പിന് വളരെ പഴക്കമുണ്ട്. ഇരുവരും പക്ഷേ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സമ്മതിച്ചിട്ടില്ലെന്ന് മാത്രം. എന്നാല്‍ ഇതാദ്യമായി വിജയ് ദേവരകൊണ്ടയെ സൂചിപ്പിച്ച് ഭാവി ഭര്‍ത്താവിനെക്കുറിച്ചുള്ള സങ്കല്‍പ്പം നടി പങ്കുവെച്ചു. തന്റെ ഭാവി ഭര്‍ത്താവിന്റെ ഗുണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു ഫാന്‍ ക്ലബിന്റെ പോസ്റ്റിലായിരുന്നു നടിയുടെ പരാമര്‍ശം. തന്റെ ഭര്‍ത്താവ് ‘വിഡി’ പോലെയായിരിക്കണമെന്ന് പോസ്റ്റില്‍ പരാമര്‍ശിച്ചു. നടന്‍ വിജയ് ദേവരകൊണ്ടയുടെ ആരാധകര്‍ അദ്ദേഹത്തിന് നല്‍കിയ വിളിപ്പേരാണ് ”വിഡി”. 2018ല്‍ പുറത്തിറങ്ങിയ ഗീത Read More…