Movie News

എപ്പോഴും നല്ല കഥാപാത്രങ്ങള്‍ക്കായി തിരയുന്നയാള്‍ ; സായ്പല്ലവിയെക്കുറിച്ച് അമാരന്‍ സംവിധായകന്‍ രാജ്കുമാര്‍

ആക്ഷന്‍ ജോണറിലേക്കുള്ള ശിവകാര്‍ത്തികേയന്റെ കടന്നുവരവാണ് ഇപ്പോള്‍ സംസാരവിഷയം. ഫെബ്രുവരി 16 ന് ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നത് മുതല്‍ ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. അതിനിടയില്‍ സിനിമയില്‍ ശിവകാര്‍ത്തികേയനൊപ്പം അഭിനയിക്കുന്ന സായ് പല്ലവിയെ കുറിച്ച് ചില ആവേശകരമായ വിശദാംശങ്ങള്‍ പങ്കിടുകയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസ്വാമി. സായി പല്ലവിക്ക് സിനിമയില്‍ വെല്ലുവിളി നിറഞ്ഞ വേഷമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. സായിയും ശിവകാര്‍ത്തികേയനും തമ്മിലുള്ള ചില നിര്‍ണായക ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്നും സിനിമയില്‍ മികച്ച ഗാനനൃത്ത രംഗങ്ങള്‍ക്കും പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുമെന്നും പറഞ്ഞു. Read More…

Hollywood

വിവാഹമോചന വാര്‍ത്തയൊക്കെ പൊളിഞ്ഞു ; നതാലി പോര്‍ട്ട്മാന്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പ്രത്യക്ഷപ്പെട്ടു

വിവാഹമോചന സാധ്യതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കിടയില്‍ പൊതുസ്ഥലത്ത് ഉച്ചഭക്ഷണത്തിന് ഒന്നിച്ച് ഹോളിവുഡ് സൂപ്പര്‍നായിക നതാലി പോര്‍ട്ട്മാനും ഭര്‍ത്താവ് ബെഞ്ചമില്‍ മില്ലെപിഡും. ഫെബ്രുവരി 22 വ്യാഴാഴ്ച ലോസ് ഏഞ്ചല്‍സില്‍ 42 കാരി നടിയും 46 കാരന്‍ കോറിയോഗ്രാഫറും ചേര്‍ന്ന് ഒരുമിച്ച് ഫോട്ടോയെടുത്തു തങ്ങളുടെ ബന്ധം ഉറച്ചു തന്നെയാണെന്ന് സൂചന നല്‍കി. പ്രസിദ്ധീകരണത്തിന്റെ ഹോളിവുഡ് ഇഷ്യുവിനായി വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ നതാലി തന്റെ വിവാഹത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളെ മനസ്സില്ലാമനസ്സോടെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബ്ലാക്ക് സ്വാന്‍ സഹതാരങ്ങളുടെ യാത്ര.മക്കളായ അലഫ്, അമാലിയ Read More…

Movie News

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹോളിവുഡില്‍ ഒരു സിനിമ ചെയ്യും; തന്റെ സിനിമകളെക്കുറിച്ച് സംവിധായകന്‍ ആറ്റ്‌ലീ

തമിഴില്‍ നിന്നും ഹിന്ദിയില്‍ എത്തിയിട്ടും സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കുന്ന കാര്യത്തില്‍ തെന്നിന്ത്യന്‍ സംവിധായകന്‍ ആറ്റ്‌ലീയ്ക്ക് പിഴച്ചില്ല. ഷാരൂഖിനെ നായകനാക്കി ആറ്റ്‌ലീ ചെയ്ത ജവാന്‍ നേടിയത് വന്‍ വിജയമാണ്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് വന്ന ആറ്റ്‌ലീ കോളിവുഡും ബോളിവുഡും കടന്ന് ഹോളിവുഡിലേക്ക് കടക്കുകയാണ്. തമിഴില്‍ നിന്നും ഹിന്ദിയില്‍ എത്താന്‍ എട്ടുവര്‍ഷം എടുത്ത ആറ്റ്‌ലീ പറയുന്നത് മൂന്ന് വര്‍ഷത്തിനുള്ളില്‍ താന്‍ ഹോളിവുഡില്‍ നിന്നും പുതിയ പ്രൊജക്ട്് ചെയ്യുമെന്നാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആറ്റ്‌ലീ ഇക്കാര്യം പറഞ്ഞത്. 2023 ലെ തന്റെ Read More…

Hollywood

സ്വന്തം പ്രണയത്തെക്കുറിച്ചുള്ള പാട്ടുമായി സെലീന ഗോമസ്; ഏറ്റവും പുതിയ ആല്‍ബം ലവ് ഓണ്‍ പുറത്തിറങ്ങി

പ്രൊഡ്യൂസര്‍ ബെന്നി ബ്ലാങ്കോയുമായി ഡേറ്റിംഗ് നടത്തുന്ന ഗായികയും നടിയുമായ സെലീന ഗോമസ് (Selena Gomez) ‘ലവ് ഓണ്‍’ എന്ന തന്റെ ഏറ്റവും പുതിയ സിംഗിളുമായി എത്തുന്നു. വ്യാഴാഴ്ച പുറത്തിറക്കിയ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് ഫ്രഞ്ച് സംവിധായകന്‍ ഗ്രെഗ് ഒഹ്രെലാണ്. പാരീസിലെ സിറ്റി ഓഫ് ലൗവിന് ആദരവ് അര്‍പ്പിക്കുന്ന രീതിയിലുള്ള ഗാനത്തില്‍ സെലീന തന്റെ ‘പ്രണയ’ ത്തെക്കുറിച്ചാണ് പാടുന്നത്. 3 മിനിറ്റ് 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സെലീന തന്റെ ഏറ്റവും പുതിയ നമ്പര്‍ പാടുമ്പോള്‍ പച്ച ബോഡികോണ്‍ Read More…

Movie News

വിജയ് യുടെ മകന്‍ സഞ്ജയ് യുടെ ആദ്യ നായകന്‍ ദുല്‍ക്കര്‍ സല്‍മാന്‍; സംഗീതം എ.ആര്‍. റഹ്മാന്‍

രാഷ്ട്രീയ പ്രവേശം നടത്തുന്ന തമിഴിലെ സൂപ്പര്‍താരം വിജയ് ഏറെക്കുറെ സിനിമ വിടാനുളള തയ്യാറെടുപ്പിലാണ്. ഗോട്ടിന് ശേഷം താരം മിക്കവാറും രാഷ്ട്രീയത്തിലേക്ക് പൂര്‍ണ്ണമായും മാറും. ഈ സമയത്ത് പിതാവിന്റെ പാരമ്പര്യം നിലനില്‍ര്‍ത്തി മകന്‍ ജേസണ്‍ സഞ്ജയ് സിനിമയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായേക്കുമെന്ന് സൂചന. സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചനകള്‍. ദുല്‍ഖര്‍ നിലവില്‍ തമിഴില്‍ ചെയ്യുന്ന സിനിമ മണിരത്‌നം സംവിധാനം ചെയ്യുന്ന കമല്‍ചിത്രം ‘തഗ് ലൈഫി’ ന്റെ ഷൂട്ടിംഗിലാണ്. Read More…

Hollywood

‘ടിവി ഷോ അവതാരകന്‍ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ക്ഷണിച്ചു’; വിവാദം

ടെലിവിഷന്‍ ഷോയായ ‘റിയല്‍ ഹൗസ് വൈവ്സ്’ ഫ്രാഞ്ചൈസിയ്ക്ക് വിവാദം പുത്തരിയല്ല. എന്നാല്‍ ഇത്തവണ കാര്യം അല്‍പ്പം സീരിയസ്സാണെന്ന് മാത്രം. ഏറ്റവും പുതിയ വിവാദം മുന്‍ അഭിനേതാക്കളായ ബ്രാണ്ടി ഗ്ലാന്‍വില്ലെ, ബ്രാവോ അവതാരകന്‍ ആന്‍ഡി കോഹനെതിരെ ഉന്നയിച്ചിട്ടുള്ള ലൈംഗികാപവാദമാണ്. മറ്റൊരു മത്സരാര്‍ത്ഥിയുമായി ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ ബ്രാണ്ടിയെ കോഹന്‍ നിര്‍ബ്ബന്ധിച്ചു എന്നതാണ് ഏറ്റവും പുതിയ ആരോപണം. ബ്രാണ്ടിയുടെ അഭിഭാഷകര്‍ കോഹന് കത്തയച്ചു കഴിഞ്ഞു. റിയല്‍ ഹൗസ് വൈവ്സിന്റെ മുന്‍ അഭിനേതാവ് ബ്രാണ്ടി ഗ്ലാന്‍വില്ലെ പരിപാടി അവതാരകനായ ആന്‍ഡി കോഹനെതിരെ മോശം Read More…

Featured Movie News

ഗെയിം ത്രില്ലർ, മമ്മൂട്ടിയുടെ ‘ബസുക്ക’ വരുന്നു, ഒപ്പം ഗൗതം വാസുദേവ മേനോനും

മമ്മൂട്ടിയെ (Mammootty) നായകനാക്കി ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക (Bazooka) എന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. പ്രദർശനശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു വരുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ .ജിനു.വി. .ഏബ്രഹാം ഡോൾവിൻ കുര്യാക്കോസ്എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോഡെന്നിസ് . ചിത്രത്തിന്റെ മേജർ ഭാഗങ്ങൾ നേരത്തേ പൂർത്തിയാക്കിയിരുന്നു.പ്രധാനമായും ഗൗതം വാസുദേവ മേനോൻ പങ്കെടുക്കുന്ന രംഗങ്ങളാണ് Read More…

Movie News

ടെലിവിഷനില്‍ നിന്നും സിനിമയുടെ സ്‌ക്രീനിലേക്ക് ; മൃണാളിനെ താരമാക്കിയത് നിശ്ചയദാര്‍ഡ്യവും കഠിനാദ്ധ്വാനവും

കഴിവിന്റെയും അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെയും പര്യായമാണ് സുന്ദരിയായ നടി മൃണാള്‍ ഠാക്കൂര്‍. ഇന്ത്യന്‍ സിനിമയുടെ മത്സര ലോകത്ത് തന്റേതായ അതുല്യമായ സ്വന്തം പാത അവര്‍ വെട്ടിത്തെളിച്ച നടിയാണ് അവര്‍. മോഡലിംഗ് വ്യവസായത്തിന്റെ തിളക്കത്തില്‍ നിന്ന് അഭിനയത്തിന്റെ ആകര്‍ഷകമായ ലോകത്തേക്കുള്ള അവളുടെ യാത്ര, കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ജ്വലിക്കുന്ന അഭിനിവേശത്തിന്റെയും പ്രചോദനാത്മകമായ ഒരു സാക്ഷ്യമായിട്ട് വേണം വിലയിരുത്താന്‍. നാഗ്പൂരില്‍ ജനിച്ച മൃണാള്‍ മോഡലിംഗിലൂടെയാണ് പ്രശസ്തനായത്. 18-ാം വയസ്സില്‍, ഫെമിന മിസ് ഇന്ത്യ 2012 ല്‍ ലഭിച്ച മിസ് ഫോട്ടോജെനിക് പട്ടം അവര്‍ക്ക് Read More…

Movie News

വിജയ് – ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ മമ്മൂട്ടിയുടെ മുദ്രയുടെ കോപ്പിയടിയോ?

നിരവധി ഹിറ്റുകള്‍ ക്രെഡിറ്റിലുള്ള ഇന്ത്യന്‍ സിനിമയിലെ പ്രമുഖരില്‍ ഒരാളാണ് ദളപതി വിജയ്. ലോകേഷ് കനകരാജ് ആധുനിക തമിഴ്‌സിനിമയിലെ ഏറ്റവും മിടുക്കനായ ഡയറക്ടറും. എന്നാല്‍ ഇവരുടെ കൂട്ടുകെട്ടില്‍ 2021-ല്‍ പുറത്തിറങ്ങിയ ‘മാസ്റ്റര്‍’ സിനിമയുടെ പ്‌ളോട്ട് മലയാളത്തിന്റെ മെഗാസ്്റ്റാര്‍ മമ്മൂട്ടി നായകനായ മുദ്രയില്‍ നിന്നും കടം കൊണ്ടത് എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം. ട്വിറ്ററില്‍ ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് നടത്തിയ താരതമ്യം കാരണം മൂന്ന് വര്‍ഷത്തിന് ശേഷം വിജയ് യുടെ സിനിമ വാര്‍്ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. മമ്മൂട്ടി നായകനായി Read More…