Movie News

സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രനെ സൃഷ്ടിച്ചത് ധനുഷ് ; മുന്‍ ഭര്‍ത്താവിനെപ്പറ്റി ഐശ്വര്യാരജനീകാന്ത്

ഐശ്വര്യ രജനികാന്തും നടന്‍ ധനുഷുമായുള്ള വിവാഹം കഴിഞ്ഞിട്ട് 18 വര്‍ഷമായി. 2022 ജനുവരിയില്‍ ദമ്പതികള്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ചെങ്കിലും വിവാഹമോചനത്തിന്റെ നിയമപരമായ പ്രഖ്യാപനം ഉണ്ടായിട്ടില്ല. അതേസമയം മുന്‍ ഭര്‍ത്താവിനെക്കുറിച്ച് ഐശ്വര്യ സംസാരിക്കുന്നത് വളരെ അപൂര്‍വമാണ്. അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം ധനുഷിനെക്കുറിച്ച് സംസാരിച്ചു. അനിരുദ്ധ് രവിചന്ദര്‍ എങ്ങനെയാണ് ‘വൈ ദിസ് കൊലവെറി ഡി’യിലൂടെ തന്റെ അരങ്ങേറ്റം കുറിച്ചത് എന്നതിനെക്കുറിച്ചുള്ള ഒരു സാധാരണ സംഭാഷണത്തിലാണ് ഐശ്വര്യ ധനുഷിന്റെ പേര് കൊണ്ടുവന്നത്. സിനിമ സംവിധാനം ചെയ്തത് Read More…

Hollywood

സ്ക്രീനിലെ പ്രകടനം മികച്ചതാക്കാന്‍ നടനോടൊപ്പം ഉറങ്ങാനാവശ്യപ്പെട്ട നിര്‍മാതാവിന്റെ പേര് വെളിപ്പെടുത്തി ഷാരോണ്‍ സ്‌റ്റോണ്‍

1980 കളിലെ സിനിമയുമായി ബന്ധപ്പെട്ട കാസ്റ്റിംഗ് കൗച്ചിംഗിനെക്കുറിച്ച് ഹോളിവുഡിലെ വിവാദനായിക ഷാരണ്‍ സ്‌റ്റോണ്‍ (Sharon Stone). സിനിമയില്‍ ആദ്യമായി ഒരു സഹനടനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തന്നെ സമ്മര്‍ദ്ദം ചെലുത്തിയ നിര്‍മ്മാതാവിനെയും അവരുടെ ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി മെച്ചപ്പെടുത്തുന്നതിനായി അടുപ്പം പുലര്‍ത്താന്‍ പ്രേരിപ്പിച്ച നടനെയും സിനിമയും നടി അടുത്ത കാലത്ത് വെളിപ്പെടുത്തി. 66 കാരിയായ നടി മുമ്പ് തന്റെ 2021 ല്‍ ഓര്‍മ്മക്കുറിപ്പില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും ആളെ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അത് നിര്‍മ്മാതാവ് റോബര്‍ട്ട് ഇവാന്‍സ് ആണെന്നും നടന്‍ Read More…

Movie News

രാജകീയ വരവ്; അല്ലു അര്‍ജുന് വിശാഖപട്ടണത്തില്‍ ആരാധകരുടെ സ്വീകരണം, പുഷ്പ 2 അവസാനഘട്ടത്തില്‍

തങ്ങളുടെ ആരാധനാപാത്രത്തെ കാണാനായി വിശാഖപട്ടണം എയര്‍പോര്‍ട്ടിനു പുറത്ത് തടിച്ചുകൂടി അല്ലു അര്‍ജുന്റെ ആരാധകര്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2-വിന്റെ അവസാന ഘട്ട ഷൂട്ടിനായി വിശാഖപട്ടണത്തിലെത്തിയ താരത്തെ കാണാനാണ് ആരാധകര്‍ തടിച്ചുകൂടിയത്. ഗംഭീര വരവേല്‍പ്പാണ് വിമാനമിറങ്ങിയ അല്ലു അര്‍ജുന് ആരാധകര്‍ നല്‍കിയത്. തുടര്‍ന്ന് തുറന്ന കാറില്‍ ലൊക്കേഷനിലേക്ക് സഞ്ചരിച്ച അല്ലു അര്‍ജുന് അകമ്പടിയായി ആയിരക്കണക്കിന് ഫാന്‍സ്‌ തങ്ങളുടെ വാഹനങ്ങളില്‍ പിറകെ ചെന്നു. താരത്തിനു നേരെ പൂക്കള്‍ ചൊരിഞ്ഞും കൊടി വീശിയും മറ്റും ആരാധകര്‍ സ്നേഹപ്രകടനം നടത്തി. അല്ലു Read More…

Movie News

കള്ളിയങ്കാട്ട് നീലിയാകാന്‍ അനുഷ്‌ക്ക ; കടമറ്റത്ത് കത്തനാരുടെ ലോകത്തേക്ക് പ്രവേശിച്ചെന്ന് നടി

മലയാളത്തിലേക്ക് ആദ്യമായി എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക്കാ ഷെട്ടി. റോജിന്‍ തോമസിന്റെ പീരിയഡ് ഫാന്റസി ഡ്രാമയായ കത്തനാര്‍ – ദി വൈല്‍ഡ് സോര്‍സറര്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കാനാണ് താരം എത്തിയത്. ‘കത്തനാരുടെ ലോകത്തേക്ക് പ്രവേശിച്ചു – കാട്ടു മന്ത്രവാദി’ എന്ന് എഴുതി സിനിമാസെറ്റിലെ ചിത്രങ്ങള്‍ അനുഷ്‌ക എക്സില്‍ പങ്കുവച്ചു. സിനിമയുടെ ടീമില്‍ നിന്ന് പൂക്കളും ശ്രീകൃഷ്ണ വിഗ്രഹവും പുഞ്ചിരിയോടെ സ്വീകരിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്. 2005 മുതല്‍ തെലുങ്ക്, തമിഴ് സിനിമകളില്‍ അഭിനയിച്ചതിന് Read More…

Movie News

‘ജയ് ഗണേഷ്’ലെ നേരം ഗാനം പുറത്തിറങ്ങി ! ഏപ്രിൽ 11ന് സൂപ്പർഹീറോ ഗണേഷ് പ്രേക്ഷകരുടെ മുന്നിലെത്തും

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ലെ ‘നേരം’ എന്ന ഗാനം പുറത്തിറങ്ങി. റാസി വരികൾ ഒരുക്കി ആലപിച്ച ഗാനത്തിന് ശങ്കർ ശർമ്മയാണ് സംഗീതം പകർന്നിരിക്കുന്നത്. റാപ്പ്-ക്ലാസിക്കൽ ഫ്യൂഷൽ ഗണത്തിൽ പെടുന്ന ഗാനം പ്രേക്ഷകശ്രദ്ധ നേടി സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. യൂ ട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയ നിരവധി ഹിറ്റ് റാപ്പുകളുടെയും വരികൾ റാസിയുടെതാണ്. സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്നവിധം ഒരുക്കിയ ‘ജയ് Read More…

Movie News

ബോളിവുഡ് അരങ്ങേറ്റം വമ്പന്‍ പരാജയം ;  പിന്നീട് 100 കോടി ക്ലബ്ബിലെത്തിയ ഏഴ് ചിത്രങ്ങള്‍

സല്‍മാന്‍ ഖാന്‍ മുതല്‍ കത്രീന കൈഫ് വരെ, ആദ്യ ബോളിവുഡ് ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ട നിരവധി അഭിനേതാക്കളുണ്ട്. താരപുത്രനായ രണ്‍ബീര്‍ കപൂറിന്റേയും ആദ്യ ചിത്രമാണ് സാവരിയ പരാജയമായിരുന്നു. 2007-ലായിരുന്നു ചിത്രം പുറത്ത് ഇറങ്ങിയത്. എന്നാല്‍ അതിനു ശേഷം, രണ്‍ബീര്‍ ബോളിവുഡിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു. കൂടാതെ 100 കോടി ക്ലബ്ബില്‍ കയറി ഏഴ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്രെഡിറ്റില്‍ ഉണ്ടാകുകയും ചെയ്തു. സോനം കപൂറിന്റെ അരങ്ങേറ്റ ചിത്രം കൂടിയായ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം സാവരിയയ്ക്ക് Read More…

Movie News

കമലിന് പിന്നാലെ വിജയ് യും ഒരു കോടി നല്‍കി ; നടികര്‍ സംഘത്തിന് കെട്ടിടം നിര്‍മ്മിക്കും ; നന്ദി പറഞ്ഞ് തലവന്‍ വിശാല്‍

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പായി അനേകം ജനക്ഷേമ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തമിഴ് സൂപ്പര്‍താരം വിജയ്്ക്ക് നന്ദി പറഞ്ഞ് തമിഴ്‌സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘ തലവന്‍ വിശാല്‍. തമിഴ്‌ സിനിമാക്കാരുടെ സംഘടനയായ സൗന്ത്യന്‍ ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷനാണ് തന്റെ സ്വന്തം അക്കൗണ്ടില്‍ നിന്നും വിജയ് കൈയയച്ച് സംഭാവന നല്‍കിയത്. താരത്തിന്റെ വിശാലമായ മനസ്സിന് നന്ദി പറയാന്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി വിശാല്‍ നേരിട്ടെത്തി. ”താങ്ക് യൂ എന്നത് രണ്ടു വാക്കുകള്‍ മാത്രമാണ്. അത്് അനേകരുടേതായി തന്റെ ഹൃദയത്തിന്റെ Read More…

Movie News

മമിതാബൈജുവിനെ തേടി തമിഴില്‍ നിന്നും അവസരങ്ങള്‍; വിഷ്ണു വിശാലിന്റെ നായികയായി രാംകുമാറിന്റെ പ്രണയകഥ

‘പ്രേമുലു’ വന്‍ ഹിറ്റായതോടെ മമിതാ ബൈജുവിന്റെ നക്ഷത്രം തെളിഞ്ഞെന്ന് പറഞ്ഞാല്‍ മതി. മുമ്പ് മറ്റുനടിമാര്‍ക്കൊപ്പം സഹനടി വേഷത്തില്‍ തിളങ്ങിയിരുന്ന നടിക്ക് പ്രേമുലുവിന്റെ വന്‍ വിജയം തമിഴില്‍ അവസരങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ്. തമിഴില്‍ ജി.വി. പ്രകാശിനൊപ്പം അരങ്ങേറിയ നടി ‘രാക്ഷസന്‍’ ഫെയിം വിഷ്ണുവിശാലിനൊപ്പം അടുത്ത സിനിമയില്‍ അഭിനയിക്കും. രാക്ഷസന്‍ സിനിമയൊരുക്കിയ രാംകുമാറിന്റെ സിനിമ തന്നെയാണ് ഇതും. കൊടൈക്കനാലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതായിട്ടാണ് വിവരം. സിനിമ ഒരു പ്രണയകഥയായിരിക്കും എന്നാണ് വിവരം. നടിയുടെ കരിയറിലെ രണ്ടാമത്തെ തമിഴ്‌സിനിമയാണ് Read More…

Hollywood

ഈ നീലച്ചിത്ര നടിമാര്‍ക്ക് എന്താണ് സംഭവിക്കുന്നത്? മൂന്ന് പേര്‍ മരണമടഞ്ഞു, നാലാമത്തെയാള്‍ ഗുരുതരാവസ്ഥയില്‍

ഈ നീലച്ചിത്ര നടിമാര്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?. മുഖ്യധാരാ സിനിമാ വ്യവസായത്തിന് സമാന്തരമായി ലൈംഗികതാല്‍പ്പര്യം മാത്രം മുന്‍ നിര്‍ത്തി നീങ്ങുന്ന നീലച്ചിത്ര സിനിമാരംഗത്ത് നടിമാര്‍ പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നതാണ് ആരാധകരെ ആശങ്കാകുലരാക്കുന്നത്. രണ്ടു മാസത്തിനിടയില്‍ മൂന്ന് പേര്‍ പെട്ടെന്ന് മരണപ്പെടുകയും ഒരാള്‍ ഗുരതരാവസ്ഥയിലും ആയിരിക്കുന്നതാണ് ചര്‍ച്ചയ്ക്ക് കാരണം. മുതിര്‍ന്നവരുടെ വിനോദ വ്യവസായത്തിലെ ഒരു പ്രമുഖ നടിയായ കാഗ്നി ലിന്‍ കാര്‍ട്ടര്‍ കഴിഞ്ഞ മാസം 36-ാം വയസ്സില്‍ ദാരുണമായി അന്തരിച്ചത് അവളുടെ പരിചയക്കാരെയും ആരാധകരെയും അമ്പരപ്പിച്ചു. ഒഹായോയിലെ പാര്‍മയിലുള്ള അവളുടെ Read More…