Featured Movie News

കിഷോറും ശ്രുതി മേനോനും ഒന്നിക്കുന്ന സൂപ്പർ നാച്ചുറൽ ത്രില്ലർ ‘വടക്കൻ’

കിഷോർ, ശ്രുതി മേനോൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സജീദ് എ സംവിധാനം ചെയ്ത ചിത്രമാണ് ‘വടക്കൻ’. പുരാതന ദ്രാവിഡ പുരാണങ്ങളിൽ നിന്നും നാടോടിക്കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, സജീദിൻ്റെ കഥയെ ആസ്പദമാക്കി ഉണ്ണി ആർ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രം തീർത്തും സൂപ്പർ നാച്ചുറൽ ത്രില്ലറാണ്. വടക്കൻ, നിർമ്മാതാക്കളുടെ അഭിപ്രായത്തിൽ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു മൾട്ടി-ജെനർ ശ്രമമാണ്. അക്കാദമി അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനർ, ഛായാഗ്രഹണം കെയ്‌കോ നകഹാര, സംഗീതം ബിജിബാൽ എന്നിവരാണ്. പാക്കിസ്ഥാനി ഗായകനും Read More…

Hollywood

‘ആണുങ്ങള്‍ക്കായി ഊര്‍ജ്ജം പാഴാക്കരുത്…ഒരു തൊഴില്‍ പഠിക്കൂ..” അവിവാഹിതരായ സ്ത്രീകള്‍ക്ക് മേഗന്‍ ഫോക്‌സിന്റെ ഉപദേശം

ആണ്‍കുട്ടികള്‍ക്ക് വേണ്ടി ഊര്‍ജ്ജം പാഴാക്കരുത് എന്നും കഴിയുന്നെങ്കില്‍ ഒരു തൊഴില്‍ പഠിച്ച് അതില്‍ വൈദഗ്ദ്ധ്യം നേടണമെന്ന് അവിവാഹിതരായ സ്ത്രീകള്‍ക്ക് ഹോളിവുഡിലെ ചൂടന്‍ സുന്ദരി മേഗന്‍ ഫോക്‌സിന്റെ ഉപദേശം. 37 കാരിയായ നടി ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഈ സമ്മറില്‍ പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്ന അവിവാഹിതരായ സ്ത്രീകള്‍ക്ക് എന്ത് ഉപദേശം നല്‍കുമെന്ന് ചോദ്യത്തിനായിരുന്നു മേഗന്റെ മറുപടി. ”കഴിയുന്നെങ്കില്‍ ഏതെങ്കിലും കാര്യത്തില്‍ വൈദഗ്ദ്ധ്യം നേടുക അല്ലെങ്കില്‍ ഒരു ഹോബി വികസിപ്പിക്കുക. ആണ്‍കുട്ടികള്‍ക്കായി നിങ്ങളുടെ ഊര്‍ജ്ജം പാഴാക്കരുത്. Read More…

Movie News

വിജയ് യുടെ അവസാന സംവിധായകന്‍ മണിരത്‌നം ?

തമിഴിലെ മുന്‍നിര നടന്‍ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതോടെ സിനിമ വിടാന്‍ ഉദ്ദേശിക്കുന്ന താരത്തിന്റെ അവസാന സിനിമ ആരു ചെയ്യുമെന്നത് ആരാധകര്‍ക്ക് ഒരു സമസ്യപോലെ ആയിട്ടുണ്ട്. താരത്തിന്റെ 69 ാം സിനിമ സംവിധാനം ചെയ്യുമെന്ന് കരുതുന്നവരുടെ പട്ടികയില്‍ മണിരത്‌നവും. ‘ദളപതി 69’ ഒരു നടനെന്ന നിലയില്‍ വിജയ് യുടെ അവസാന ചിത്രമായിരിക്കും. അതുകൊണ്ട് തന്നെ ‘ദളപതി 69’ എന്ന ചിത്രത്തിന് വേണ്ടി ആരാധകര്‍ ഏറെ കൊട്ടിഘോഷിക്കുകയും ചിത്രത്തിന്റെ സംവിധായകനെ Read More…

Hollywood

മിഷേല്‍ കീഗനോ മായാ ജാമയോ ? ബോണ്ടിന്റെ പുതിയ ബോംബ് ഷെല്‍ ആരാകും

ഹോളിവുഡിലെ ഏറ്റവും കുപ്രസിദ്ധമായ വേഷങ്ങളിലൊന്നാണ് യുവ നടന്‍ ആരോണ്‍ ടെയ്‌ലര്‍ ജോണ്‍സണിന് ഔപചാരികമായി വാഗ്ദാനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാസം ജെയിംസ്‌ബോണ്ട് സിനിമയുടെ നിര്‍മ്മാതാക്കള്‍ നടന്‍ നായകനാകുമെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സിനിമയില്‍ 007-ന്റെ നായിക ആരാകുമെന്നതാണ് ആകാംഷ. 1960 കള്‍ മുതല്‍ ബോണ്ട് സിനിമയ്ക്കായി നായികമാരാകുന്നതെല്ലാം ഏറ്റവും മികച്ച നടിമാരായിരുന്നു. ഇഒഎന്‍ പ്രൊഡക്ഷന്‍സ് ഈ വര്‍ഷം അവസാനം പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ ഇപ്പോഴും അടുത്ത ബോണ്ട് ഗേളായ ബോംബ് ഷെല്ലിനായി തിരയുകയാണ്. നെറ്റ്ഫ്ലിക്സ് Read More…

Movie News

നയന്‍താര വീണ്ടും നിവിന്‍പോളിയുടെ നായികയാകാനെത്തുന്നു ; ‘ഡീയര്‍ സ്റ്റുഡന്റ്‌സ്’ നിര്‍മ്മാണത്തിലും ഒന്നിക്കുന്നു

ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം വീണ്ടും നിവിന്‍പോളിയുടെ നായികയാകാന്‍ നയന്‍താര വരുന്നതായി റിപ്പോര്‍ട്ട്. നിവിന്‍ പോളിയുടെ വരാനിരിക്കുന്ന ചിത്രമായ ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ അഭിനേതാക്കളില്‍ നയന്‍താരയും ചേര്‍ന്നതായിട്ടാണ് ഔദ്യോഗിക വിവരം. ഈ പ്രോജക്റ്റിന് പുതിയ പ്രതീക്ഷകള്‍ നല്‍കി ഞായറാഴ്ച ചിത്രത്തിന്റെ ടീം പ്രഖ്യാപനം നടത്തി. സിനിമയിലെ അഭിനയത്തിനുപുറമേ നിര്‍മ്മാണത്തിലും ഇരുവരും കൈകോര്‍ക്കുന്നതായിട്ടാണ് വിവരം. പ്രതിഭാധനരായ സന്ദീപ് കുമാര്‍ ജോര്‍ജ്ജ് ഫിലിപ്പ് ജോഡികള്‍ സംവിധാനം ചെയ്ത ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ ചിത്രത്തിന്റെ നിര്‍മ്മാണം പോളി ജൂനിയര്‍ പിക്‌ചേഴ്‌സും റൗഡി പിക്‌ചേഴ്‌സും ചേര്‍ന്നാണ്. Read More…

Hollywood

നഗ്നതാ പ്രദര്‍ശനത്തില്‍ മത്സരം; ഫാഷന്‍ കൊണ്ടു പൊറുതിമുട്ടിച്ച് കാനി വെസ്റ്റിന്റെ ഭാര്യയും കാമുകിയും

പാട്ടുകാരന്‍ കാനി വെസ്റ്റിന്റെ ഭാര്യയുടേയും മുന്‍ കാമുകിയുടേയും ഫാഷന്‍ സെന്‍സ് ഇന്റര്‍നെറ്റില്‍ വന്‍ കോളിളക്കം സൃഷ്ടിക്കുകയാണ്. നിലവിലെ ഭാര്യ ബിയാന്‍കാ സെന്‍സോറി വളരെ സെന്‍സിറ്റീവും ഏറെക്കുറെ നഗ്നത പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രങ്ങള്‍ കൊണ്ട് ആരാധകരെ ഞെട്ടിക്കാന്‍ തുടങ്ങിയിട്ട കുറേ കാലമായി. അംഗപ്രത്യംഗങ്ങളും ശരീരവടിവും പുറത്തുകാണുന്ന നിലയില്‍ ഏറെക്കുറെ പൂര്‍ണ്ണനഗ്നത എന്ന് പറയാവുന്ന രീതിയിലുള്ള നാമമാത്ര വസ്ത്രങ്ങള്‍ ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടാണ് ബിയാന്‍ക കൗതുകമാകുന്നത്. എന്നാല്‍ ബിയാന്‍കയെ വെല്ലുന്ന രീതിയില്‍ മറ്റൊരു ഫാഷന്‍ ട്രന്റുമായി മുന്‍ ഭാര്യ ജൂലിയാഫോക്‌സും എത്തി. Read More…

Movie News

കോമഡി ത്രില്ലര്‍ “തല തെറിച്ച കൈ”; ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി

ഒരു മുറൈ വന്ത് പാര്‍ത്തായ, വിവാഹ ആവാഹനം എന്നീ ചിത്രങ്ങൾക്ക് ശേഷം സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തല തെറിച്ച കൈ’. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. കാര്‍മിക് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. തീർത്തും ഹാസ്യത്തിന് പ്രാധാന്യം നൽകിയ ചിത്രത്തിന്റെ കഥ സംവിധായകന്റെയും തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നിതാരയുമാണ്. കെൻ സാം ഫിലിപ്പ് ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ഒരു പോലീസ് ഉദ്യോഗസ്ഥന് തന്റെ കൈകൊണ്ട് ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ Read More…

Movie News

ഉര്‍വശി റൗട്ടേല ലോക ഫുട്‌ബോള്‍ താരം കരീം ബെന്‍സേമയുമായി പ്രണയത്തില്‍?

ഇന്ത്യന്‍ ആരാധകര്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ത്തിയിരിക്കുന്ന ചോദ്യം ഇതാണ്. സുന്ദരിയായ നടി ഉര്‍വശി റൗട്ടേല പുതിയ പ്രണയം കണ്ടെത്തിയോ? ക്രിക്കറ്റ് താരവും ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനുമായ റിഷഭ് പന്തുമായുള്ള അവളുടെ മുന്‍കാല ബന്ധത്തിന് ശേഷം, അവള്‍ ഇപ്പോള്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം കരിം ബെന്‍സെമയുമായി ബന്ധപ്പെട്ട ഗോസിപ്പിലാണ് താരം. താരത്തിന്റെ സോഷ്യല്‍ മീഡിയ ആക്റ്റിവിറ്റി, പ്രത്യേകിച്ച് ഋഷഭ് പന്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകളും താരത്തെ സൂചിപ്പിക്കുന്ന നിഗൂഢമായ ഹാഷ്ടാഗുകളും ആരാധകര്‍ക്കിടയില്‍ വളരെയധികം ഊഹാപോഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും Read More…

Movie News

സുരേശന്റേയും സുമലതയുടേയും പ്രണയത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

സമീപകാലത്ത്, ഏറെ കൗതുകവും പ്രതീക്ഷയും നൽകുന്ന ചിത്രമായി മാറിയിരിക്കുകയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ. നമ്മുടെ നായകസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് ഈ ചിത്രത്തിലെ നായകനേയും നായികയേയും അവതരിപ്പിക്കുന്നത്. ഇതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നതിലെ പ്രധാന ഘടകം എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. അവതരണത്തിലും, കഥയിലും, കാസ്റ്റിംഗിലുമൊക്കെയായി നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചു കൊണ്ടാണ് സംവിധായകനായ രതീഷ് ബാലുഷ്ണപ്പൊതുവാൾ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഇതിലെ സുരേശനും സുമലതയും പ്രേക്ഷകർ ഇതിനു മുമ്പുതന്നെ നെഞ്ചിലേറ്റിയതാണ്. Read More…