Movie News

ബിപാഷാബസുവിനെ തന്നില്‍ നിന്നും തട്ടിയെടുത്തോ? ജോണ്‍ഏബ്രഹാമുമായി ശത്രുതയുണ്ടോ? ദിനോമോറിയ മറുപടി പറയുന്നു

ബോളിവുഡില്‍ ഒരു കാലത്ത് ചൂടുപിടിച്ച സംസാരവിഷയമായിരുന്നു സെക്‌സ് സിംബലായിരുന്ന ബിപാഷ ബസുവിന്റെയും നടന്‍ ജോണ്‍ ഏബ്രഹാമിന്റെയും പ്രണയം. റാസില്‍ ഒരുമിച്ച് അഭിനയിച്ചതോടെ ബിപാഷയുമായി ദിനോമോറിയ പ്രണയത്തിലാണ് എന്ന ഗോസിപ്പ് പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു ജിസമില്‍ ബിപാഷ ജോണ്‍ ഏബ്രഹാമിന്റെ നായികയായത്. രണ്ടു പേരും തമ്മിലുള്ള ഇഴുകിയുള്ള അഭിനയത്തിന് പിന്നാലെ നടി ദിനോമോറിയയെ തട്ടി ജോണ്‍ ഏബ്രഹാമുമായി പ്രണയത്തിലായി എന്നും ദിനോമോറിയയും ജോണ്‍ ഏബ്രഹാമും തമ്മില്‍ ബിപാഷയുടെ കാര്യത്തില്‍ അടിയാണെന്നും വരെ ഗോസിപ്പ് മാധ്യമങ്ങള്‍ പടച്ചുവിട്ടു. ഇപ്പോള്‍ എല്ലാറ്റിനും മറുപടി Read More…

Featured Movie News

സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ. മെയ് പതിനേഴിന്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എ.ഡി.1877 പിക്ച്ചേഴ്സിന്റെ ബാനറിൽ ഷിജു മിസ്പാ . സനൂപ് സത്യൻ എന്നിവരാണ് നിർമ്മിക്കുന്നത്. മെയ് പതിനേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു പൊലീസ് ഡിപ്പാർട്ട്മെന്റെിനെ പ്രത്യേകിച്ചും ക്രൈംരംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് നർമ്മവും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മുപ്പത്തിമൂന്നുവർഷക്കാലം പൊലീസ് ഡിപ്പാർട്ട്മെന്റെിലെ ക്രൈംവിഭാഗത്തിൽ Read More…

Movie News

കൈതി 2 വിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി അര്‍ജുന്‍ ദാസ് ; ഇനി ദില്ലിയുടെ ജീവിതമെന്ന് താരം

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായ ‘കൈതി’ നല്‍കിയ ആവേശം ചെറുതല്ല. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 2019 ലെ ഈ ചിത്രത്തിന്റെ തുടര്‍ച്ചക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സംവിധായകന്‍ അടുത്ത ഭാഗത്തിന്റെ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പറയപ്പെടുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ദില്ലിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന് സിനിമയിലെ പ്രധാന താരമായ അര്‍ജുന്‍ദാസ് വെളിപ്പെടുത്തി. ചിത്രത്തില്‍ ദില്ലി എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിച്ചത്, അടയ്ക്കളം, അന്‍ബു എന്നീ കഥാപാത്രങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തില്‍ Read More…

Movie News

കടന്നുപോയത് യോദ്ധയും ഗാന്ധർവ്വവും നിർണ്ണയവും മലയാളിക്ക് സമ്മാനിച്ച സംവിധായകന്‍

സംവിധായകനും ഛായാഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജീവിതാന്ത്യം. യോദ്ധ, ​ഗാന്ധർവ്വം അടക്കം ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകനും പ്രമുഖ സിനിമകളുടെ ഛായാ​ഗ്രാഹകനുമായിരുന്നു. സംവിധായകനും ഛായാ​ഗ്രാഹകനുമായ സന്തോഷ് ശിവന്റ സഹോദരനാണ്. പ്രമുഖ ഫോട്ടോ ​ഗ്രാഫർ ശിവൻ ആണ് പിതാവ്.“` 1959ൽ ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന ശിവന്റേയും ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടിൽ ജനിച്ചു. ശ്രീകാര്യം ലയോള സ്കൂളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കി. Read More…

Movie News

ചരിത്രത്തിൽ ഇത് ആദ്യം… “ശ്രീ മുത്തപ്പൻ” സിനിമയുടെ ഓഡിയോ ലോഞ്ച് മുത്തപ്പന്റെ സാന്നിധ്യത്തിൽ

ആചാര വിധിപ്രകാരമുള്ള ശ്രീ മുത്തപ്പൻ വെള്ളാട്ടം നടത്തിക്കൊണ്ട് മുത്തപ്പന്റെ കഥ പറയുന്ന “ശ്രീ മുത്തപ്പൻ” എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് മുത്തപ്പന്റെ സാന്നിധ്യത്തിൽ നടന്നു . പ്രതിഥി ഹൗസ് ക്രീയേഷൻസിൻ്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിച്ച് ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ശ്രീ മുത്തപ്പൻ “ പ്രസ്തുത സ്ഥലത്ത് ശ്രീമുത്തപ്പൻ വെള്ളാട്ടം നടത്തി. മുത്തപ്പന്റെ മലയിറക്കവും വെള്ളാട്ടവും പിന്നീട് മലകയറ്റവും ആചാരവിധിപ്രകാരം ചെയ്താണ് ഓഡിയോ ലോഞ്ച് നടത്തിയത്. സിനിമയുടെ സംഗീത സംവിധായകനും സംഗീതജ്ജ്ഞനുമായ രമേശ് നാരായണൻ Read More…

Movie News

പിതാവ് ലൈംഗികചൂഷണത്തിനിരയാക്കി ; ഭര്‍ത്താവിനോട് മറ്റൊരാളെ വിവാഹം കഴിക്കാന്‍ പറഞ്ഞ നടി

ചെറുപ്പത്തില്‍ പിതാവ് ലൈംഗികമായി ചൂഷണം ചെയ്യുകയും ബാലതാരമായി സിനിമയില്‍ എത്തുകയും 16 ാം വയസ്സില്‍ ബോളിവുഡില്‍ നായികയാകുകയും പിന്നീട് തെന്നിന്ത്യന്‍ സിനിമയില്‍ റാണിയായി മാറുകയും ചെയ്തയാളാണ് നടി ഖുഷ്ബു. സംവിധായകന്‍ സുന്ദര്‍ സി യെ വിവാഹം കഴിക്കുകയും പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിച്ച് മികച്ച വനിതാ നേതാവായി മാറുകയും ചെയ്തു ഈ ചലച്ചിത്ര താരത്തിന്റെ ജീവിതം സംഭവ ബഹുലമാണ്. നിലവില്‍ രണ്ടു പെണ്‍മക്കളുള്ള ഖുശ്ബു ബിജെപിയുടെ അറിയപ്പെടുന്ന വനിതാനേതാവ് കൂടിയാണ്. തെന്നിന്ത്യയില്‍ അനേകം ഹിറ്റു സിനിമകളില്‍ അഭിനയിക്കുകയും മുന്‍നിര Read More…

Movie News

തമിഴര്‍ക്കില്ല, നല്ല കഥാപാത്രങ്ങളെല്ലാം മലയാള നടിമാര്‍ക്ക്; വിമര്‍ശിച്ച് വനിത വിജയകുമാര്‍

തമിഴ് സിനിമയിലെ നല്ല കഥാപാത്രങ്ങള്‍ തമിഴ് നടിമാര്‍ക്കല്ല ലഭിക്കുന്നതെന്ന രൂക്ഷ വിമര്‍ശനവുമായി പ്രമുഖ നടി വനിത വിജയകുമാര്‍. എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ മലയാളം നടിമാര്‍ക്ക് ധാരാളം ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ താന്‍ ചെയ്ത 25 സിനിമകളില്‍ പരുക്കനായ ഒരു നാട്ടിന്‍പുറത്തെ കഥാപാത്രം തനിക്ക് ലഭിച്ചില്ലെന്നും താരം പറഞ്ഞു. ഇതു പറയുന്നതില്‍ വിഷമമുണ്ടെന്നും അവര്‍ പറഞ്ഞു. തണ്ടുപാളയം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു നടിയുടെ വിമര്‍ശനം. തമിഴ് സിനിമാ ലോകത്ത് പ്രവര്‍ത്തിക്കുന്ന Read More…

Movie News

മാരി സെല്‍വരാജ് ധ്രുവ് വിക്രം സിനിമ ‘ബൈസണ്‍ കാലമാടന്‍’ ; ഫസ്റ്റ് ലുക്ക് പോസ്റ്ററും പേരും പുറത്തുവിട്ടു

കേവലം രണ്ടോ മൂന്നോ സിനിമകള്‍ കൊണ്ടു തന്നെ ഇന്ത്യന്‍ സിനിമയില്‍ ചര്‍ച്ചാവിഷയമായി മാറിയ തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മാരി സെല്‍വരാജിന്റെ പുതിയ സിനിമയില്‍ നായകന്‍ നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് ആണെന്ന് ഇതിനകം പാട്ടാണ്. കബഡി വിഷയമായ ഈ സ്‌പോര്‍ട്‌സ് ഡ്രാമയ്ക്ക് ‘ബൈസണ്‍ കാലമാടന്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഷൂട്ടിംഗ് തുടങ്ങിയ സിനിമയുടെ ഫസ്റ്റ് ലുക്കും പേരും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഒരു പോത്തിന്റെ പശ്ചാത്തലത്തില്‍ ധ്രുവ് വിക്രത്തിന്റെ ക്യരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു കാട്ടുപോത്തിന്റെ Read More…

Featured Movie News

‘മച്ചാന്റെ മാലാഖ’; സൗബിൻ ഷാഹിറും നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങൾ, ജൂൺ 14ന്

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. ചിത്രം ജൂൺ 14ന് പെരുന്നാൾ റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ച പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്.  അബാം മൂവിസിൻ്റെ പതിമൂന്നാമത് ചിത്രമാണിത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നത്. ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ ഗണത്തിലുള്ള Read More…