Featured Movie News

കല്യാണം നടത്തുമെന്ന് പൃഥ്വിരാജ്, വേണ്ടെന്ന് ബേസില്‍; “ഗുരുവായൂരമ്പല നടയിൽ” ട്രെയിലർ

ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന “ഗുരുവായൂര്‍ അമ്പലനടയില്‍” എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. കല്യാണം വിളിക്കുന്ന പൃഥ്വിരാജും കല്യാണം വേണ്ടെന്ന് പറയുന്ന ബേസിലിനെയും ട്രെയിലറില്‍ കാണാം. കല്യാണത്തിന്റെ ആഘോഷത്തിനൊപ്പം രസകരമായ പല മുഹൂര്‍ത്തങ്ങളും സിനിമയിലുണ്ടാകുമെന്ന സൂചനയും ട്രെയിലര്‍ തരുന്നുണ്ട്. ഒരു കംപ്ലീറ്റ് കോമഡി ചിത്രമായിരിക്കും ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നാണ് ട്രെയിലര്‍ തരുന്ന സൂചന. നിഖില വിമല്‍, അനശ്വര Read More…

Featured Movie News

ജിസ് ജോയ് യുടെ ‘തലവൻ’ റിലീസിംഗിന്, തീം മ്യൂസിക്ക് പുറത്തുവിട്ടു

അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണൻ, സിജോ സെബാസ്റ്റ്യൻ, ലണ്ടൻ എന്നിവർ നിർമ്മിച്ച് ജിസ് ജോയ് സംവിധാനം ചെയ്യുന്നതലവൻ എന്ന ചിത്രത്തിന്റെ തീം മ്യൂസിക്ക് പുറത്തുവിട്ടിരിക്കുന്നു. മെയ് ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായിട്ടാണ് തീം മ്യൂസിക്ക് പുറത്തുവിട്ടിരിക്കുന്നത്. പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥക്കനുസരിച്ചുള്ള വിഷ്വൽസിന്റെ അകമ്പടിയോടെയുള്ള ഈ ഗാനം ഏറെ കൗതുകം പകരുന്നതാണ്. ദീപക് ദേവിന്റെ ഈണത്തിൽ ജിസ് ജോയ് യാണ് ഗാനം രചിച്ചിരിക്കുന്നത്. ഒരു കേസന്വേഷണം Read More…

Movie News

എക്കാലത്തേയും മികച്ച പ്രണയ കഥ; ജാബ് വി മെറ്റില്‍ നായികാ- നായകന്‍ ആകേണ്ടിയിരുന്നത് ഇവര്‍

ഇംതിയാസ് അലിയുടെ ജാബ് വി മെറ്റ് എന്ന ചിത്രത്തില്‍ ഷാഹിദ് കപൂറും കരീന കപൂറും അല്ലാതെ മറ്റാരെയെങ്കിലും നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ?. ഗീതും ആദിയും തമ്മിലുള്ള വളരെ മനോഹരമായ ഒരു പ്രണയകഥ വിവരിക്കാന്‍ ശ്രമിച്ച ചിത്രം 13 വര്‍ഷങ്ങള്‍ക്ക് ശേഷവും ആരാധകരുടെ മനസില്‍ ഇടം നേടി തന്നെ ഇരിയ്ക്കുകയാണ്. തന്റെ കരിയറിലെ ‘ഏറ്റവും കൂടുതല്‍ നിരസിക്കപ്പെട്ട’ ചിത്രമാണ് ജബ് വീ മെറ്റെന്ന് ഒരു അഭിമുഖത്തിനിടെ സംവിധായകന്‍ ഇംതിയാസ് അലി വ്യക്തമാക്കുന്നു. ജാബ് വി മെറ്റില്‍ ഷാഹിദിനും കരീനയ്ക്കും പകരം Read More…

Movie News

വിജയ് ഐപിഎല്‍ ടിക്കറ്റുകള്‍ വാങ്ങിയത് തമിഴിലെ ഈ പ്രിയപ്പെട്ട നടിക്കായി

വിജയ്‌യും തൃഷയും നായികാനായകന്മാരായ ലോകേഷ് കനകരാജിന്റെ ലിയോ വന്‍ഹിറ്റായത്. പിന്നാലെ റീ റിലീസായി എത്തിയ ഗില്ലിയും വന്‍ വിജയം നേടിയിരുന്നു. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന വിജയ് അവസാന സിനിമയായി ഗോട്ടില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. അതിനിടയില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ബ്രാന്റ് അംബാസഡറായ വിജയ് ഒരു ഐപിഎല്‍ മത്സരത്തിന് രണ്ട് ടിക്കറ്റുകള്‍ വാങ്ങിയിരുന്നു. വിജയ് ടിക്കറ്റ് എടുത്തത് ആര്‍ക്കാണെന്ന് അറിയാമോ? ഒരു നടിക്ക് വേണ്ടിയായിരുന്നു വിജയ് ടിക്കറ്റ് എടുത്തത്. വിജയ് യുടെ വില്ലത്തിയായി ഒന്നിലധികം സിനിമകളിലെത്തിയ വരലക്ഷ്മി ശരത്കുമാറിന് Read More…

Movie News

ഇപ്പോഴും പാലും സിഗററ്റും വാങ്ങാന്‍ തനിയെ പുറത്തുപോകാറുണ്ട് ; സെല്‍ഫിയെടുക്കാന്‍ വന്നാല്‍ ഓടുമെന്ന് ഫഹദ്

ഇപ്പോഴും തനിക്ക താരമായ പ്രതീതി സ്വയം ഇല്ലെന്നും ഒപ്പം നിന്ന് ആളുകള്‍ സെല്‍ഫിയും വീഡിയോയും എടുക്കാന്‍ വരുമ്പോള്‍ ഓടുമെന്നും താരം പറഞ്ഞു. സെല്‍ഫിയെടുക്കുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമൊന്നും തനിക്ക് അത്ര കംഫര്‍ട്ടബിളായ കാര്യമല്ലെന്ന് നടന്‍ ഫഹദ് ഫാസില്‍. ഏറ്റവും പ്രശസ്തമായ സിനിമാ ഫ്രാഞ്ചൈസിയായ ‘പുഷ്പ’യുമായി ബന്ധപ്പെട്ട് നടന്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്നുള്ള തുറന്ന വെളിപ്പെടുത്തല്‍ ആഘോഷമായിട്ടുണ്ട്. സെല്‍ഫിക്കായി ആളുകള്‍ തന്നെ സമീപിക്കുമ്പോള്‍ തനിക്ക് ഓടാന്‍ തോന്നുന്നുണ്ടെന്നായിരുന്നു ഫിലിം കമ്പാനിയന് നല്‍കിയ Read More…

Movie News

മുംബൈക്കാരിയായിട്ടും 27 വര്‍ഷം ആരും ഹിന്ദിയില്‍ അവസരം തന്നില്ല ; കാരണം വെളിപ്പെടുത്തി നടി ജ്യോതിക

ഇന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായ ജ്യോതിക ഉത്തരേന്ത്യക്കാരിയാണ്. 90 കളുടെ അവസാനത്തില്‍ സിനിമയില്‍ എത്തിയയാളാണ്. ഇതിനകം 50 സിനിമകളില്‍ നായികയായികുകയും തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളില്‍ നായികയാകുകയും ചെയ്തു. എന്നാല്‍ 1998 ല്‍ ഹിന്ദി സിനിമയിലൂടെ അരങ്ങേറിയ നടി മറ്റൊരു ബോളിവുഡ്‌സിനിമ ചെയ്യുന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ വളരെ തിരക്കേറിയ മുന്‍നിര നായികയായിട്ടും നടിയെ ബോളിവുഡ് 27 വര്‍ഷം തഴഞ്ഞുകളഞ്ഞു. ഹിന്ദിസിനിമകളില്‍ രണ്ടര ദശകത്തോളം സമയം തനിക്ക് ഒരു സിനിമ ചെയ്യാതെ പോയതിന് കാരണം Read More…

Featured Movie News

ചോരപ്പാടുകളുമായി ‘മാർക്കോ’യുടെ പുതിയ പോസ്റ്റർ

മുഖം കാണിക്കാതെ ചോരപ്പാടുകൾ ഏറെയുള്ള കൈകളിൽ എരിയുന്ന സിഗാറുമായി മാർക്കോ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മാർക്കോ എന്ന കേന്ദ്ര കഥാപാത്രത്തെ ആക്ഷൻ ഹീറോ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നു. ക്യൂബ് എൻ്റെർടൈൻമെൻ്റസ് & ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും വയലൻസ്, ആക്ഷൻ ചിത്രമായ മാർക്കോ എന്ന ചിത്രത്തിന് ഏറെ അനുയോജ്യമായ പോസ്റ്റർ തന്നെയാണ് Read More…

Movie News

തെലുങ്കില്‍ അഭിനയിക്കുമ്പോള്‍ ഇവര്‍ ബുദ്ധിമുട്ടിക്കും ; അന്യഭാഷ സിനിമയിലെ ശല്യത്തെക്കുറിച്ച് സംയുക്ത

മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് നടി സംയുക്ത മേനോന്‍ അന്യഭാഷയിലേക്ക് ഇറങ്ങിയത്. 2022ല്‍ ഭീംല നായക് എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. പക്ഷേ ആ സിനിമാവേദിയുമായി പൊരുത്തപ്പെട്ടുപോകാന്‍ ബുദ്ധിമുട്ടാണെന്ന് നടി പറയുന്നു. ഭാഷയോ നടീനടന്മാരോ അല്ല പ്രശ്‌നമെന്നും മറ്റു ചില കാര്യങ്ങളാണെന്നും നടി പറയുന്നു. ഗലാറ്റ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ ബുദ്ധിമുട്ടിക്കുന്ന കാര്യത്തെക്കുറിച്ച് നടി പറഞ്ഞു. മൂന്ന് ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായങ്ങളില്‍ എന്താണ് വ്യത്യസ്തമായി തോന്നുന്നതെന്നായിരുന്നു ചോദ്യം. ഭാഷ തടസ്സമല്ലെന്നും ചമയമാണ് ബുദ്ധിമുട്ടിക്കുന്നതെന്നുമാണ് Read More…

Movie News

കഥാമോഷണത്തെ തള്ളി പ്രവര്‍ത്തകര്‍, വിവാദങ്ങൾക്കിടയിലും ‘മലയാളി ഫ്രം ഇന്ത്യ’യെ ഏറ്റെടുത്ത് പ്രേക്ഷകര്‍

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി എത്തിയ മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ നിഷാദ് കോയ ഉയർത്തിയ വിവാദങ്ങളെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷനും റൈറ്റേഴ്സ് അസോസിയേഷനും. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.“മലയാളി ഫ്രം ഇന്ത്യ”യുടെ തിരക്കഥ മോഷണമാണെന്നായിരുന്നു തിരക്കഥാകൃത്ത് നിഷാദ് കോയ ഉയർത്തിയ വിവാദം. ഒരേ കഥ, ആശയം എന്നിവയൊക്കെ ഒന്നിലധികം എഴുത്തുകാർക്ക് ഉണ്ടായേക്കാം. അതും കോവിഡ് കാലത്ത് ഒരു ഇന്ത്യക്കാരനും Read More…