Movie News

കമല്‍ഹാസനും രജനീകാന്തും എന്തുകൊണ്ടാണ് ഒരുമിച്ച് അഭിനയിക്കാത്തത്?

തമിഴ്‌സിനിമയിലെ സൂപ്പര്‍താരങ്ങളും വ്യക്തിബന്ധം പരസ്പരം കാത്തുസൂക്ഷിക്കുന്ന നല്ല സുഹൃത്തുക്കളുമാണ് ഉലകനായകന്‍ കമലഹാസനും സ്‌റ്റൈല്‍മന്നന്‍ രജനീകാന്തും. എന്നിരുന്നാലും സാധാരണഗതിയില്‍ സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നത് വിരളമായി മാത്രം നടക്കുന്ന തമിഴില്‍ ഇരുവരും ഒന്നിച്ചുള്ള സിനിമകള്‍ വളരെ കുറവാണ്. രജനീകാന്തിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് കമല്‍ഹാസന്‍ നല്‍കിയ ഒരു പഴയ അഭിമുഖത്തിലെ മറുപടി ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്. എപ്പോഴെങ്കിലും രജനികാന്തുമായി ഒരു സിനിമ ആഗ്രഹമുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് മുന്‍ നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംജി ആറുമായുള്ള ഒരു സംഭവം വിവരിച്ചുകൊണ്ട് Read More…

Featured Movie News

‘കാലന്റെ തങ്കക്കുടം’ ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രം

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് കാലന്റെ തങ്കക്കുടം. ചിത്ര സംയോജകനായ നിധീഷ്.കെ.ടി.ആർ. ആണ് തിരക്കഥയും ചിത്രസംയോജനവും നിർവഹിച്ച് സംവിധാനം ചെയ്യുന്നത്. പൂർണ്ണമായും കോമഡി എൻ്റർടൈനറായി അവതരിപ്പിക്കുന്ന. ഈ .ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, സൈജുക്കുറുപ്പ്. അജു വർഗീസ്, വിജയ് ബാബു,ഇന്ദ്രൻസ് . ജോണി ആൻ്റെണി ഗ്രിഗറി . രമേഷ് പിഷാരടി, ജൂഡ് ആൻ്റണി ജോസഫ്, ഷാജു ശ്രീധർ, അസീസ് നെടുമങ്ങാട് എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു. ഗാനങ്ങൾ. മനു മഞ്ജിത്ത്. വിനായക് ശശികുമാർ. Read More…

Movie News

ഇവരുടെ ധൈര്യത്തിലാണ് നില്‍ക്കുന്നത്, 42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല: മമ്മൂട്ടി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. താന്‍ നില്‍ക്കുന്നത് പ്രേക്ഷകരുടെ ധൈര്യത്തിലാണെന്നും 42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനി വിടില്ലായെന്നും നടന്‍ മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ടര്‍ബോയുടെ പ്രോമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനിയാണ് വീഡിയോ പുറത്തുവിട്ടത്.” ഇവരുടെ ധൈര്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. 42 കൊല്ലമായി , വിട്ടിട്ടില്ല ഇനി വിടത്തില്ല. ” എന്നാണ് താരം വീഡിയോയില്‍ പറയുന്നത്. മമ്മൂട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം ആളിക്കത്തുന്ന സാഹചര്യത്തിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നതെന്നതും വളരെ ശ്രദ്ധേയമാണ്. ഇതിന് Read More…

Movie News

മമ്മൂട്ടിയും നയന്‍താരയും ഗൗതംമേനോന്റെ സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നു?

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും നയന്‍താരയും അവസാനമായി ഒന്നിച്ചത് മലയാളം ചിത്രമായ ‘പുതിയ നിയമം’ ആയിരുന്നു. ഇപ്പോള്‍ ഇരുവരും ബിഗ് സ്‌ക്രീനില്‍ വീണ്ടും ഒരുമിച്ച് പ്രത്യക്ഷപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ഫീച്ചര്‍ ഫിലിമില്‍ മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. എന്നാല്‍, ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചിത്രം മലയാളത്തിലാണെങ്കില്‍ സംവിധായകന്റെ മോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രൊജക്ടായിരിക്കും ഇത്. മമ്മൂട്ടിയും നയന്‍താരയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച മലയാളംസിനിമ കമലിന്റെ Read More…

Featured Movie News

തലവനാര് ? ബിജു മേനോനോ ആസിഫ് അലിയോ? ട്രയിലർ ഉയരുന്ന ചോദ്യം

ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തുവിട്ടു. പൂർണ്ണമായും പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ പശ്ചാത്തലത്തിലൂടെ അവിടുത്തെ കേസ്സുകളും, കിടമത്സരങ്ങളും, ഈഗോ ക്ലാഷുമെല്ലാം കോർത്തിണക്കിയാണ് തലവൻ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഉദ്വേഗത്തിന്റെ മുൾമുനയിലൂടെ ഓരോ രംഗങ്ങളും കോർത്തിണക്കിയാണ് ഈ ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബിജു മേനോനും. ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ തലവൻ ആരാണെന്നുള്ള ആകാംക്ഷ പ്രേക്ഷകർക്കു വിട്ടു നൽകിക്കൊണ്ടാണ് കഥാ പുരോഗതി. അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ Read More…

Featured Movie News

നഗരത്തിൽ അവിചാരിതമായി എത്തുന്നവര്‍; ‘ഒരു കട്ടിൽ ഒരു മുറി’ ജൂൺ പതിനാലിന്

സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷാനവാസ്. കെ. ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി – എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു. നഗരത്തിൽ അവിചാരിതമായി എത്തുന്ന കഥാപാത്രങ്ങളുടെ കഥ പറയുന്ന ഈ ചിത്രം ഏറെ ത്രില്ലറോടെ അവതരിപ്പിക്കുന്നു. ഹക്കിം ഷാ പ്രിയംവദ കൃഷ്ണാ പൂർണ്ണിമാ ഇന്ദ്രജിത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ Read More…

Movie News

വിജയ് യ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക്? സാമൂഹികപ്രവര്‍ത്തനം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കുന്നു

ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലൂടെ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിജയ്യുടെ പാത പിന്തുടരാന്‍ വ്യവസായത്തില്‍ നിന്നുള്ള മറ്റൊരു വമ്പന്‍ താരവും ഒരുങ്ങുന്നതായി സൂചനകള്‍. അത് മറ്റാരുമല്ല, കോളിവുഡിലെ സിങ്കം, സൂര്യ. പുതിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, താരത്തെയും ഉടന്‍ രാഷ്ട്രീയത്തിലേക്ക് കാണാം. സൂര്യ തന്റെ അഗരം ഫൗണ്ടേഷന്‍ ആരംഭിച്ചത് 2006 ലാണ്. ആവശ്യമുള്ളവര്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും അവരുടെ ക്ഷേമവും നല്‍കാനാണ് ഇത് ലക്ഷ്യമിടുന്നത്. ഇതിലൂടെ പ്രശംസനീയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടന്‍ ചെയ്തുവരുന്നുണ്ട്. Read More…

Movie News

ഹോളിവുഡിലെ വമ്പന്‍ ഹിറ്റായ ഡ്യൂണിന്റെ അടുത്ത ഭാഗത്ത് ബോളിവുഡ് നടി തബുവും

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഹോളിവുഡ് സീരീസായ ‘ഡ്യൂണ്‍: പ്രൊഫസി’യിലേക്ക് ബോളിവുഡ് നടി തബുവും. വെറൈറ്റിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 2021 ല്‍ പുറത്തിറങ്ങിയ ഡ്യൂണിന്റെ പ്രീക്വല്‍ ആയി വരുന്ന ഭാഗത്ത് പരമ്പരയിലാണ് തബു പ്രത്യക്ഷപ്പെടുന്നത്. സിസ്റ്റര്‍ ഫ്രാന്‍സെസ്‌കയുടെ വേഷത്തിലേക്കാണ് തബുവിനെ പരിഗണിച്ചിരിക്കുന്നത്. കരുത്തയും ബുദ്ധിമതിയും ആകര്‍ഷകയുമായ വേഷമെന്നാണ് തബുവിന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ 2019-ല്‍ ‘ഡ്യൂണ്‍: ദി സിസ്റ്റര്‍ഹുഡ്’എന്ന പേരില്‍ ഗ്രീന്‍ലൈറ്റ് ചെയ്യപ്പെട്ട ഈ പരമ്പര ബ്രയാന്‍ ഹെര്‍ബര്‍ട്ട്, കെവിന്‍ ജെ. ആന്‍ഡേഴ്‌സണ്‍ എന്നിവരുടെ സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ Read More…

Movie News

ധനുഷിന്റെയും ഐശ്വര്യയുടേയും ബന്ധം തകരാന്‍ കാരണം… ഈ നടി പറയുന്നത് കേള്‍ക്കൂ

നടന്‍ ധനുഷും ഐശ്വര്യാരജനീകാന്തും തമ്മില്‍ വേര്‍പിരിഞ്ഞിട്ട് രണ്ടു വര്‍ഷമായി. 18 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും വിവാഹമോചനത്തിന് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയുമാണ്. അതിനിടയില്‍ ഇരുവരും തമ്മില്‍ പിരിയാനുള്ള സാഹചര്യത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തുകയാണ് പാട്ടുകാരി സുചിത്ര. ഇരുവരും പിരിയാനുള്ള കാരണം വിവാഹബന്ധത്തില്‍ വിശ്വാസ്യത കാണിക്കാതെ ഇരുവരും പരസ്പരം വഞ്ചിക്കുയായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. മക്കളെ വളരെ നന്നായി പരിപാലിക്കുന്ന പിതാവാണ് ധനുഷെങ്കിലും അദ്ദേഹം കുടുംബം നോക്കില്ലെന്നാണ് Read More…