Movie News

ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി കല്‍ക്കി ടീം 

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന  ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തില്‍  പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രം ഉപയോഗിക്കുന്ന സ്പെഷ്യല്‍ കാര്‍ ആയ ‘ബുജി’ യുടെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോള്‍ കല്‍ക്കിയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് ഈ സ്പെഷ്യല്‍ കാറിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്. ഭൈരവയുടെ ഒരു കൂട്ടുകാരനെപ്പോലെയാണ് ബുജിയെ അവതരിപ്പിക്കുന്നത്. ഈ പ്രത്യേക ഉപകരണം നിര്‍മ്മിക്കുന്നതിന്‍റെ വിവിധ ദൃശ്യങ്ങളാണ് Read More…

Movie News

ആവേശത്തിന് ഫഹദ് റഫറന്‍സാക്കിയത് മമ്മൂട്ടിയെ ; സിനിമ പൂര്‍ണമായും ഫഹദിന്റേതെന്ന് മെഗാസ്റ്റാര്‍

ആവേശം എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍ അടുത്തിടെ തിയേറ്ററുകളില്‍ ഉണ്ടാക്കിയത് വന്‍ തരംഗമായിരുന്നു. നടനെ പ്രശംസിക്കാനായി എത്തുന്നവരുടെ പട്ടികയിലേക്ക് ചേര്‍ന്നിരിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. നടന്റെ കുറ്റമറ്റ അഭിനയ പ്രകടനത്തെ അഭിനന്ദിക്കാന്‍ മമ്മൂട്ടി അല്‍പ്പം പോലും പിശുക്ക് കാട്ടിയില്ല. എന്നാല്‍ സിനിമയില്‍ തന്റെ കഥാപാത്രമായ രംഗന് റഫറന്‍സായി താന്‍ ഉപയോഗിച്ചത് മമ്മൂട്ടിയുടെ ചില കഥാപാത്രങ്ങളായിരുന്നെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. ആവേശത്തില്‍ രംഗയെ അവതരിപ്പിക്കാനുള്ള തന്റെ പരാമര്‍ശങ്ങള്‍ മമ്മൂട്ടിയുടെ പഴയകാല സിനിമകളില്‍ നിന്നുള്ളതാണെന്ന് ഫഹദ് ഫാസില്‍ മുന്‍ Read More…

Featured Movie News

ഒമർ ലുലുവിന്റെ ഫാമിലി എന്റർടെയിനർ ‘ബാഡ് ബോയ്സ്’; ടൈറ്റിൽ പോസ്റ്റർ 

റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ബാഡ് ബോയ്സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് എഴുപുന്നയിൽ നടന്നു. തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിനഞ്ചാമത് ചിത്രമാണിത്.  ചിത്രത്തിൽ ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, Read More…

Movie News

നടി അനുഷ്‌ക്ക വിവാഹിതയാകുന്നു ; വിവാഹത്തീയതി നേരത്തേ നിശ്ചയിച്ചു ; സോറി വരന്‍ പ്രഭാസല്ല

ബാഹുബലിയ്ക്ക് ശേഷം നടി അനുഷ്‌ക്കയുടെ വിവാഹവാര്‍ത്ത തെന്നിന്ത്യന്‍ സിനിമാവേദിയിലെ ഒരു പ്രധാന സംസാരവിഷയമായിരുന്നു. നടന്‍ പ്രഭാസുമായി നടി വിവാഹിതയാകുന്നു എന്ന രീതിയിലായിരുന്നു സംസാരങ്ങള്‍. എന്നാല്‍ ഒന്നും വര്‍ക്കൗട്ടായില്ലെന്ന് മാത്രം. നടിയുടെ വിവാഹവാര്‍ത്ത വീണ്ടും സജീവമാകുകയാണ്. ഈ വര്‍ഷം അവസാനത്തോടെ നടി വിവാഹിതയാകുമെന്നാണ് വിവരം. നടി ഒരു കന്നഡ സിനിമാ നിര്‍മ്മാതാവിനെ വിവാഹം കഴിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കന്നഡ സിനിമാ നിര്‍മ്മാതാവുമായി അനുഷ്‌കയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും വിവാഹ തീയതി നേരത്തെ തന്നെ നിശ്ചയിച്ചുവെന്നും Read More…

Movie News

‘ബീസ്റ്റ്’ എട്ടു നിലയില്‍ പൊട്ടിയെങ്കിലും പൂജാ ഹെഗ്‌ഡേ കാര്‍ത്തിക്ക് സുബ്ബരാജിന്റെ സിനിമയില്‍ സൂര്യയ്ക്ക് നായിക

തെലുങ്കില്‍ വെന്നിക്കൊടി പാറിച്ച നടിയാണെങ്കിലും തമിഴില്‍ രാശിയില്ലാത്ത നടിയെന്ന പേരാണ് പൂജാ ഹെഗ്‌ഡേയ്ക്ക് കിട്ടിയത്. വിജയ് യ്‌ക്കൊപ്പം നായികയായിട്ടാണ് തുടങ്ങിയതെങ്കിലും ബീസ്റ്റ് എട്ടു നിലയില്‍ പൊട്ടിയത് നടിക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ നടിക്ക് വീണ്ടും അവസരം വന്നിരിക്കുകയാണ്. ഇത്തവണ സൂര്യയ്‌ക്കൊപ്പമാണ് അവസരം. അതും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജനൊപ്പം. സൂര്യയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ആദ്യമായി സഹകരിക്കുന്ന സൂര്യ 44 എന്ന താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ പൂജയെ നായികയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പൂജ ഈ പ്രോജക്റ്റിലേക്ക് വരുകയാണെങ്കില്‍, അത് സൂര്യയുമായും Read More…

Movie News

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരായകേസ്: തുടര്‍നടപടികള്‍ക്കു സ്‌റ്റേ

“മഞ്ഞുമ്മൽ ബോയ്സ്” നിർമ്മാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾക്ക് കോടതിയുടെ സ്‌റ്റേ. സൗബിൻ്റെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ ആരോപണ വിധേയരായ ഷൗബിൻ്റേയും ഷോൺ ആൻ്റണിയുടേയും അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു. സിനിമയുടെ ലാഭവിഹിതം പങ്കുവച്ചില്ലെന്നായിരുന്നു സിറാജ് വലിയ തറയുടെ പരാതി. എന്നാൽ ഇതൊരു സിവിൽ കേസാണെന്നും ക്രിമിനൽ നടപടികൾക്ക് പ്രസക്തിയില്ലെന്നുമായിരുന്നു ഷൗബിൻ്റെ പിതാവും കുറ്റാരോപിതരിൽ ഒരാളുമായ ഷാഹിർ ബാബുവിൻ്റെ വാദം. ജസ്റ്റിസ്‌ വിജു എബ്രഹാം ആണ് ഒരു മാസത്തേക്ക് ഇത് സംബന്ധിച്ച നടപടികൾക്ക് സ്റ്റേ Read More…

Movie News

ഗുരുവായൂരമ്പല നടയിലെ കല്യാണ പന്തലിൽ തിരക്കേറുന്നു !! ബോക്സ്ഓഫീസ് റിപ്പോർട്

പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി തന്നെയാണ് സിനിമയിൽ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. ആ കയ്യടികൾ സിനിമയുടെ കളക്ഷനിലും പ്രതിഫലിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സിനിമയുടെ ആദ്യദിന കളക്ഷൻ റിപ്പോർട്ട്. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം ആദ്യദിനത്തിൽ ആഗോളതലത്തിൽ എട്ട് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 55 Read More…

Movie News

”15 വയസ്സുമുതല്‍ ഞാന്‍ അവന്റേതാണ്” ; കാമുകനെക്കുറിച്ച് സ്ഥിരീകരണുമായി ജാന്‍വികപൂര്‍

രാഷ്ട്രീയക്കാരനും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ ചെറുമകനായ ശിഖര്‍ പഹാരിയയെക്കുറിച്ച് പറയുമ്പോള്‍ ബോളിവുഡ് നടി ജാന്‍വി കപൂറിന് ആയിരം നാക്കാണ്. ശിഖറിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നതില്‍ നിന്ന് ജാന്‍വി കപൂര്‍ ഒരിക്കലും പിന്മാറിയിട്ടുമില്ല. ശിഖറും ജാന്‍വിയും നേരത്തെ റിലേഷനില്‍ ആയിരുന്നുവെങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒടുവില്‍ ശിഖര്‍ പഹാരിയയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. എല്ലാവരും അറിയുന്നത് പോലെ ശിഖര്‍ പഹാരിയയുമായി താന്‍ കുറച്ചുകാലമായി ഡേറ്റിംഗിലാണെന്ന് നടി പറഞ്ഞു. ”എനിക്ക് 15-16 വയസ്സ് മുതല്‍ അവന്‍ Read More…

Movie News

സൂര്യ വീണ്ടും ബോളിവുഡിലേക്ക് ; ആക്ഷന്‍ ഒരുക്കുന്നത് ഗ്‌ളാഡിയേറ്ററിന്റെ സ്റ്റണ്ടുമാന്‍ നിക്ക് പവല്‍

2010 ല്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ‘രക്ത ചരിത്ര 2’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സൂര്യ വീണ്ടും തനി ഹിന്ദി സിനിമ ചെയ്യുന്നു. സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്‌റയുമായി ഒരു ബിഗ് ബജറ്റ് ചിത്രത്തിനായി സഹകരിക്കാന്‍ ഒരുങ്ങുകയാണ് താരം. ‘കര്‍ണന്‍’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള പുരാണ കാലഘട്ട നാടകമായിരിക്കും. 500 മുതല്‍ 600 കോടി രൂപ വരെ ബഡ്ജറ്റുള്ള രണ്ട് ഭാഗങ്ങളുള്ള ഇതിഹാസ ഫ്രാഞ്ചൈസിയായാണ് ഇത് ആസൂത്രണം Read More…