Movie News

ഞാന്‍ വെറും പന്ത്രണ്ടാം ക്ലാസ്സ്; തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് തുറന്നു പറഞ്ഞ് ദീപിക പദുക്കോണ്‍

വിദ്യാഭ്യാസം പ്രധാന കാര്യമായി കണക്കാക്കുന്നവരാണ് ഭൂരിഭാഗമാള്‍ക്കാരും. എന്നാല്‍ മറ്റു ചിലരാകട്ടെ വിദ്യാഭ്യാസത്തെക്കാള്‍ കരിയറിനു പ്രധാന്യം നല്‍കും. നടി ഹേമമാലിനിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കവെ ദീപിക പദുക്കോണ്‍ തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് കേള്‍വിക്കാരെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തി. താന്‍ പന്ത്രണ്ടാംക്ലാസ്സുവരെയെ പഠിച്ചിട്ടുള്ളുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. നന്നേ ചെറുപ്പത്തില്‍തന്നെ മോഡലിംഗ് ജോലിയുടെ ഡല്‍ഹിയിലേക്കും മുംബൈയിലേക്കും യാത്ര ചെയ്യേണ്ടി വന്നതിനാല്‍ ബെംഗളൂരുവില്‍ 12 ക്ലാസ് പൂര്‍ത്തിയാക്കാനേ കഴിഞ്ഞുളളുവെന്ന് ദീപിക പറഞ്ഞു. ശേഷം ഡിഗ്രിയുടെ ഒരു വര്‍ഷവും പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചു, Read More…

Movie News

ഇന്ത്യന്‍ 2 ലെ കഥാപാത്രം തന്നെപ്പോലെയാണെന്ന് നടി രാകുല്‍പ്രീത് സിംഗ്

നടന്‍ രാകുല്‍ പ്രീത് സിങ്ങിനെ സംബന്ധിച്ചിടത്തോളം, നടന്‍ കമല്‍ഹാസനൊപ്പം ഇന്ത്യന്‍ 2-ല്‍ പ്രവര്‍ത്തിക്കുന്നത് സമ്പന്നമായ അനുഭവമാണ്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുമ്പോള്‍ സിനിമയിലെ കഥാപാത്രം തന്റെ യഥാര്‍ത്ഥ സ്വഭാവത്തോട് ചേര്‍ന്നു നില്‍ക്കുന്നതായും നടി പറയുന്നു. ഇന്ത്യന്‍ 2 ലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പങ്കുവെച്ചുകൊണ്ട് രാകുല്‍ പറഞ്ഞു, ”തീര്‍ച്ചയായും ഇത് എന്റെ കരിയറിലെ ഏറ്റവും സവിശേഷമായ ചിത്രങ്ങളിലൊന്നാണ്. ഞാന്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് വേണ്ടി മാത്രമല്ല, എന്റെ സ്വഭാവം കൊണ്ടും’. ‘തനിക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയാവുന്ന, ആത്മവിശ്വാസമുള്ള, Read More…

Featured Movie News

റഹ്‌മാൻ നിറഞ്ഞാടുന്ന ‘അഞ്ചാമൈ’, കന്നി ചിത്രത്തില്‍ത്തന്നെ സുബ്ബുരാമന് കൈയ്യടി

റഹ്‌മാൻ നായകനായി അഭിനയിച്ച അഞ്ചാമൈ തമിഴകത്ത് റിലീസ് ചെയ്തു. പ്രേക്ഷകരുടേയും നിരൂപകരുടേയും മുക്തകണ്ഠ പ്രശംസ നേടി ചിത്രം മുന്നേറുകയാണ് . മാണിക്യം പോലീസ് ഇൻസ്പെക്ടറായും വക്കീലായും റഹ്‌മാൻ സിനിമയിലുടനീളം നിറഞ്ഞാടിയിരിക്കയാണ് . കാലിക പ്രസക്തമായ നീറ്റ് പരീക്ഷയുടെ ദൂഷ്യഫലങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ വിദ്യഭ്യാസ സമ്പ്രദായത്തിനും അതിനു ചുക്കാൻ പിടിക്കുന്ന വിദ്യാഭ്യാസ ലോബിക്കും നേരെയുള്ള ഒറ്റയാൾ പട്ടാള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം . അതു കൊണ്ടു തന്നെ റഹ്മാന്റെ അഭിനയവും കഥാപാത്രവും പ്രേക്ഷകരും മാധ്യമങ്ങളും പ്രശംസിക്കയും ചർച്ച ചെയ്യുകമാണ് Read More…

Featured Movie News

മമ്മൂട്ടിയുടെ സഹോദരീപുത്രൻ നായകന്‍, ഇൻവസ്റ്റിഗേറ്റീവ് ആക്ഷൻ ചിത്രം ഡിഎൻഎ ജൂൺ 14 ന്

ഒരിടവേളയ്ക്കു ശേഷം ഹിറ്റ്‌മേക്കർ ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്യുന്ന “ഡി എൻ എ” ജൂൺ 14 ന് കേരളത്തിനകത്തും പുറത്തും പ്രദർശനത്തിനെത്തുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസ്സർ നിർമ്മിച്ച ഇൻവസ്റ്റിഗേറ്റീവ്, വയലൻസ്, ആക്ഷൻ ജോണറിലുള്ള ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് എ കെ സന്തോഷാണ്. സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റായ ആക്ഷൻ രംഗങ്ങൾ കമ്പോസ് ചെയ്തിരിക്കുന്നത് സ്റ്റണ്ട് സിൽവ, കനൽകണ്ണൻ, പഴനിരാജ്, റൺ രവി എന്നിവർ ചേർന്നാണ്. ചിത്രത്തിൽ നായികയാകുന്നത് തെന്നിന്ത്യൻ താരസുന്ദരി Read More…

Movie News

മറ്റു താരങ്ങള്‍ക്കൊപ്പം ഇനി അഭിനയിക്കത്തില്ല ; വില്ലന്‍വേഷം ചെയ്യാനും ഉദ്ദേശിക്കുന്നില്ലെന്ന് വിജയ് സേതുപതി

ഇനി വില്ലന്‍ വേഷം ചെയ്യില്ലെന്നും സൂപ്പര്‍താര നടന്മാര്‍ക്കൊപ്പം ഉടന്‍ സ്‌ക്രീന്‍ പങ്കിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തമിഴ്‌സിനിമാതാരം വിജയ് സേതുപതി. വിജയ് സേതുപതി തന്റെ വരാനിരിക്കുന്ന ത്രില്ലറായ മഹാരാജയ്ക്കായി ഒരുങ്ങുമ്പോഴാണ് താരം തീരുമാനം പ്രഖ്യാപിച്ചത്. മറ്റ് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കാതിരിക്കുന്നതും വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറിനില്‍ക്കാനുള്ള തന്റെ തീരുമാനവും മറ്റും താരം തുറന്നു പറഞ്ഞു. താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ തന്റെ മൂല്യം തിരിച്ചറിയപ്പെടാതെ പോകുന്നെന്നാണ് പരാതി. ”അത്തരം സിനിമകളില്‍ ക്ഷീണിതനായി. ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ എനിക്ക് നല്ലതും ചീത്തയുമായ ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.” Read More…

Movie News

രാം ചരണ്‍ തേജയുടെ ആരാധകര്‍ ചില്ലറക്കാരല്ല ; ഈ അന്താരാഷ്ട്ര വമ്പന്മാരും താരത്തിന്റെ ഫാന്‍സ്…!

പാന്‍-ഇന്ത്യന്‍ താരമായ രാം ചരണ്‍ തേജയ്ക്ക് ഇന്ത്യയിലുടനീളവും വിദേശത്തുപോലും വലിയ ആരാധകരുണ്ട്. ഇന്ത്യന്‍ സിനിമാ രംഗത്തെ പ്രമുഖരായ നിരവധി താരങ്ങളാണ് നടനെ കുറിച്ച് സംസാരിച്ചിട്ടുള്ളത്. എന്നാല്‍ താരത്തിന്റെ ആരാധകനായി മാറിയിരിക്കുകയാണ് ഈ അന്താരാഷ്ട്ര പ്രശസ്തന്‍. യെവാഡു നടനോടുള്ള ആരാധന പ്രകടമാക്കിയിരിക്കുന്നത് പ്രശസ്ത ബാന്‍ഡായ ദി ‘ചെയിന്‍സ്‌മോക്കേഴ്‌സി’ല്‍ നിന്നുള്ള അലക്‌സാണ്ടര്‍ പാല്‍ ആണ്. രാം ചരണുമായി സഹകരിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അടുത്തിടെ ഒരു യുട്യൂബ് പോഡ്കാസ്റ്റില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ രാം ചരണുമായി സഹകരിക്കാന്‍ ചെയിന്‍സ്‌മോക്കേഴ്‌സ് ആഗ്രഹിക്കുന്നു എന്ന് സംഗീത Read More…

Movie News

മുരളി ഗോപിയും, ഇന്ദ്രൻസും ഒന്നിക്കുന്ന കുടുംബ ചിത്രം; ‘കനകരാജ്യം’ ജൂലായ് 5ന് റിലീസിന്

ഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം  ‘കനകരാജ്യ’ത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിക്കുന്ന പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂലായ് 5ന് തീയേറ്റർ റിലീസിനെത്തും. അജിത് വിനായക ഫിലിംസിന്റെ  ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്. ‘സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകൻ.  ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ്, ശ്രീജിത്ത് രവി, Read More…

Movie News

വിജയ്‍യുടെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം തുപ്പാക്കി വീണ്ടും തിയറ്ററുകളിലേക്ക്

സിനിമകളുടെ ഏറ്റവുമധികം റീ റിലീസുകള്‍ സംഭവിക്കുന്നത് ഇന്ന് തമിഴ് സിനിമയിലാണ്. ഈ വര്‍ഷം പുതിയ റിലീസുകള്‍ കാര്യമായി ചലനമുണ്ടാക്കാതിരുന്നപ്പോള്‍ തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകള്‍ക്ക് ആശ്വാസം പകര്‍ന്നത് പഴയ ഹിറ്റ് ചിത്രങ്ങളുടെ റീ റിലീസുകളും ഒപ്പം മലയാള ചിത്രങ്ങളുമായിരുന്നു. റീ റിലീസുകളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് വിജയ് ചിത്രം ഗില്ലി ആയിരുന്നു. ഇപ്പോഴിതാ വിജയ്‍യുടെ 50-ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്‍റെ മറ്റ് ചില ഹിറ്റ് ചിത്രങ്ങളും റീ റിലീസിന് ഒരുങ്ങുകയാണ്. പോക്കിരി, വില്ല് തുടങ്ങിയ ചിത്രങ്ങള്‍ വിജയ്‍യുടെ പിറന്നാളിനോടനുബന്ധിച്ച് Read More…

Movie News

നടന്‍ ധനുഷിന്റെ മാതാവ് മറ്റൊരു തമിഴ്‌നടന്‍ ശരത്കുമാറിനെതിരേ കേസു കൊടുത്തു

ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന നടന്‍ ധനുഷിന്റെ മാതാവ് വിജയലക്ഷ്മി നടന്‍ ശരത്കുമാറിനെതിരെ കേസു കൊടുത്തു. ധനുഷിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന ചെന്നൈ ത്യാഗരാജ നഗറിലെ രാജമന്നാര്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ടുമെന്റിലെ പൊതുവായുള്ള മുകളിലത്തെ നില ശരത്കുമാര്‍ കൈവശപ്പെടുത്തി വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് പരാതി നല്‍കിയത്. വിജയലക്ഷ്മിയും മറ്റ് ചില അപ്പാര്‍ട്ട്മെന്റ് നിവാസികളും ശരത്കുമാറിനെതിരെ ചെന്നൈ കോര്‍പ്പറേഷന്‍ മാനേജ്മെന്റിന് പരാതി നല്‍കിയിട്ടുണ്ട്. വിജയലക്ഷ്മിയും അപ്പാര്‍ട്ട്മെന്റിലെ താമസക്കാരും ശരത്കുമാറിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയതായി ഇന്ത്യാഗ്ലിറ്റ്‌സ് തമിഴ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 5ന് വാദം Read More…