Featured Movie News

സുരേഷ് ഗോപിയുടെ ” ജെ.എസ്.കെ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ജെ.എസ്.കെ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മാധവ് സുരേഷ്, ശ്രുതി രാമചന്ദൻ, ദിവ്യാ പിള്ള, അസ്‌കർ അലി, ബൈജു സന്തോഷ്,യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയംരമേശ്, ജയൻചേർത്തല, നിസ്താർ സേട്ട്, ഷോബി തിലകൻ, ദിലീപ് മേനോൻ, വൈഷ്ണവി രാജ്, അപർണ, രതീഷ് കൃഷ്ണൻ, ജയ് വിഷ്ണു, ഷഫീർ ഖാൻ, ജോസ് Read More…

Movie News

യോഗിബാബു പ്രതിഫലം വാങ്ങുന്നത് വന്‍തുക ! ദിവസേന വാങ്ങുന്നത് 12 ലക്ഷം രൂപയോ?

മെര്‍സല്‍, പരിയേറും പെരുമാള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ വമ്പന്‍ ഷെയര്‍ നേടിയ തമിഴ് സിനിമാ വ്യവസായത്തിലെ ശ്രദ്ധേയനായ ഹാസ്യ നടന്മാരില്‍ ഒരാളാണ് യോഗി ബാബു. പ്രതിദിനം താരം 12 ലക്ഷം രൂപ നേടുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും യോഗി ബാബുവിന് പ്രതിദിനം 10 ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം ഒരു മീഡിയ പോര്‍ട്ടലിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ തമിഴ് ഹാസ്യനടന്‍ ഈ അവകാശവാദങ്ങള്‍ നിഷേധിച്ചു. പ്രതിദിനം 10-15 ലക്ഷം രൂപ Read More…

Movie News

സൂരിയുടെ ഗരുഡനും വന്‍ഹിറ്റിലേക്ക് ; ആദ്യ ആഴ്ചയില്‍ സിനിമ കളക്ട് ചെയ്തത് 14 കോടിരൂപ

വെട്രിമാരന്റെ വിടുതലൈയില്‍ അപ്രതീക്ഷിതമായി നായകവേഷം കെട്ടിയാടിയതിലൂടെ കിട്ടിയ ആത്മവിശ്വാസവുമായി രണ്ടാമത്തെ ഹിറ്റ് ചിത്രത്തിന്റെയും ഭാഗമാകുകയാണ് നടന്‍ സൂരി. താരം പുതിയതായി അഭിനയിച്ച ഗരുഡനും വലിയ ഹിറ്റായി മാറുകയാണ്. മലയാളനടന്‍ ഉണ്ണി മുകുന്ദനും സൂരിയൂം പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഗ്രാമീണ തമിഴ് ആക്ഷന്‍ ഡ്രാമ പതിയെ ഹിറ്റായി മാറുകയാണ്. വിശ്വാസവഞ്ചനയുമായി സൗഹൃദം നേരിടുന്ന രണ്ട് സുഹൃത്തുക്കളുടെ ജീവിതമാണ് ഈ സിനിമയിലൂടെ സെന്തില്‍കുമാര്‍ ചിത്രീകരിക്കുന്നത്. ഈ ചിത്രം ആരാധകരില്‍ നിന്ന് പോസിറ്റീവ് അവലോകനങ്ങള്‍ ലഭിക്കുകയാണ്. കൂടാതെ ബോക്സ് ഓഫീസില്‍ ശ്രദ്ധേയമായ Read More…

Movie News

നടി മമിതാ ബൈജുവിനെ ചെന്നൈയില്‍ ജനക്കൂട്ടം വളഞ്ഞതെന്തിന്?

പ്രേമുലു എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ നെറുകയിലേക്ക് ഓടിക്കയറിയ മമിതാ ബൈജുവിനെ തേടി തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം അവസരങ്ങളുടെ പെരുമഴയാണ്. റിബല്‍ എന്ന സിനിമയിലൂടെ കോളിവുഡില്‍ അരങ്ങേറിയ നടി ഇപ്പോള്‍ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ്. അടുത്തിടെ ചെന്നൈയില്‍ ഒരു പരിപാടിക്കെത്തിയ നടിയെ ജനക്കൂട്ടം വളഞ്ഞു. ഞായറാഴ്ച മമിത ബൈജുവിനെ ചെന്നൈയിലെ പ്രശസ്തമായ വിആര്‍ മാളിലേക്ക് ക്ഷണിച്ചു. നടി അവിടെ നടന്ന ഒരു ജ്വല്ലറി ഷോ ഇവന്റില്‍ പങ്കെടുത്തപ്പോഴായിരുന്നു സംഭവം. ആരാധകര്‍ അവരെ വളയുന്നതിന്റെ വീഡിയോകള്‍ ഇപ്പോള്‍ Read More…

Movie News

ബോളിവുഡില്‍ അവസരം കിട്ടണമെങ്കില്‍ ആദ്യം ഹിറ്റുകളുടെ ഭാഗമാകണം ; ദക്ഷിണേന്ത്യയില്‍ കഴിവുണ്ടെങ്കിലേ രക്ഷപെടൂ…!

ബോളിവുഡില്‍ നിങ്ങളുടെ ആദ്യ ചിത്രം ഹിറ്റാണോ എന്ന് നോക്കിയാണ് അവസരം കിട്ടുന്നതെന്നും ദക്ഷിണേന്ത്യയില്‍ കഴിവുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അവസരം കിട്ടാമെന്നും നടി ജ്യോതിക. 1998ല്‍ ഡോളി സാജാ കെ രഖ്‌ന എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജ്യോതിക ഈ വര്‍ഷം ഷൈത്താന്‍, ശ്രീകാന്ത് എന്നീ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് കരീന (കപൂര്‍ ഖാന്‍), റാണി (മുഖര്‍ജി), പ്രീതി (സിന്റ) എന്നിവരുള്‍പ്പെടെ നിരവധി പെണ്‍കുട്ടികള്‍ മേഖലയില്‍ വന്നിരുന്നു. അവരെയെല്ലാം വലിയ ബാനറുകളിലൂടെയാണ് Read More…

Movie News

‘മഞ്ഞുമ്മൽ ബോയ്സ്’ 100-ാം ദിനത്തിലേക്ക്, മൊത്തം നേടിയത് 242 കോടി, ഡബിൾ സെഞ്ച്വറിയുമായി ചിദംബരം

തന്റെ ആദ്യ ചിത്രമായ ‘ജാൻ എ മൻ’ തിയറ്ററുകളിൽ 100 ദിനം പ്രദർശിപ്പിച്ചപ്പോൾ രണ്ടാം ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ 100 ദിനങ്ങൾ പിന്നിട്ട് മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായ് മാറി. 2021 നവംബർ 19ന് പുറത്തിറങ്ങിയ ‘ജാൻ എ മൻ’ലൂടെ മലയാള സിനിമ ഇന്റസ്ട്രിയിലേക്ക് ചുവട് വെച്ച സംവിധായകൻ ചിദംബരം ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയെങ്കിൽ രണ്ടാം ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കൈപ്പിടിയിലൊതുക്കി മലയാള സിനിമയുടെ തലവരയാണ് തിരുത്തിയത്. മലയാളത്തിലെ ആദ്യ 200 കോടി Read More…

Movie News

മൂക്കുത്തിഅമ്മനാകാന്‍ നയന്‍താരയില്ല ; രണ്ടാം ഭാഗത്ത് പകരം വരുന്നത് ഈ സൂപ്പര്‍നടി

ആര്‍ജെ ബാലാജിയും നയന്‍താരയും ഒരുമിച്ച് വന്‍ വിജയം നേടിയ ‘മൂക്കുത്തി അമ്മന്‍’ അദ്ദേഹത്തിന്റെ ഏറെ പ്രശംസ നേടിയ ചിത്രമാണ്. ഇപ്പോള്‍ ദേ ഈ സിനിമയുടെ രണ്ടാം ഭാഗവും വരുന്നു. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് ഇത്തവണ നയന്‍താരയില്ല എന്നാണ് ഏറ്റവും പുതിയ വിവരം. നയന്‍താര ചെയ്ത വേഷത്തില്‍ നടി തൃഷ കൃഷ്ണനാണ് എത്തുന്നത്. റിപ്പോര്‍ട്ടുകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുന്‍ ചിത്രത്തിന്റെ അതേ പ്രമേയം തന്നെയായിരിക്കും രണ്ടാം ഭാഗത്തിനും ഉണ്ടാവുകയെന്നും മറ്റൊരു നിര്‍മ്മാണ Read More…

Movie News

രാധിക ആപ്‌തേയുടെ കാലില്‍ ഇക്കിളിയിട്ടു ; സ്ത്രീകളോടുള്ള ബാലയ്യയുടെ മോശം പെരുമാറ്റം ആദ്യത്തേതല്ല

നടി അഞ്ജലിയെ പൊതുവേദിയില്‍ വെച്ച് പരസ്യമായി തള്ളിയിട്ട തെലുങ്ക് നടന്‍ ബാലകൃഷ്ണ സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ ഇതാദ്യമായിട്ടല്ല വാര്‍ത്തകളില്‍ നിറയുന്നത്. മുമ്പ് സ്ത്രീകള്‍ക്കെതിരേ മോശമായ പ്രസ്താവന നടത്തിയതിന്റെ പേരിലും മോശമായി പെരുമാറിയതിന്റെ പേരിലും വിവാദത്തില്‍ തലയിട്ടിട്ടുള്ളയാളാണ് നടന്‍ ബാലകൃഷ്ണ. ഗ്യാംഗ്‌സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രീ റിലീസുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പുതിയ സംഭവം. സ്‌റ്റേജില്‍ വെച്ച് നടിയെ സീനിയര്‍ നടന്‍ തള്ളിമാറ്റുന്നതിന്റെ വീഡിയോ എക്‌സില്‍ വൈറലായിരുന്നു. മോശം പെരുമാറ്റത്തിന് താരത്തെ കുറ്റപ്പെടുത്തി അനേകര്‍ രംഗത്ത് Read More…

Movie News

പ്രേമലുവിലെ നസ്ലെന്‍ അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’യുടെ ഭാഗമാകുമോ?

ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന അജിത് കുമാറിന്റെ വരാനിരിക്കുന്ന ചിത്രം, ഗുഡ്, ബാഡ്, അഗ്ലി, പ്രഖ്യാപിച്ചത് മുതല്‍ നഗരത്തിലെ ചര്‍ച്ചാവിഷയമാണ്. അടുത്തിടെ, ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി. സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ 2024 ലെ റോം-കോം പ്രേമലുവിലെ അഭിനയത്തിലൂടെ ഹൃദയം കവര്‍ന്ന മലയാളത്തിന്റെ യുവതാരം നസ്ലെന്‍ അഭിനേതാക്കളുടെ ഭാഗമാകാന്‍ ഒരുങ്ങുന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സീ ന്യൂസിന്റെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, വരാനിരിക്കുന്ന ക്രൈം കോമഡി ചിത്രത്തില്‍ ഒരു നിര്‍ണായക വേഷം Read More…