Movie News

ബിജുമേനോന്‍ അഭിനയിക്കുന്ന മുരുഗദോസിന്റെ തമിഴ് സിനിമയില്‍ സൂപ്പര്‍താരം വിജയ് യുടെ സഹോദരനും

എആര്‍ മുരുഗദോസ് എന്ന സംവിധായകന് തമിഴില്‍ അല്‍പ്പസ്വല്‍പ്പം മേല്‍വിലാസമൊക്കെയുണ്ട്. അടുത്തിടെ റീ റിലീസിംഗുമായി അദ്ദേഹത്തിന്റെ ഗജിനി തീയേറ്ററില്‍ വീണ്ടും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുകയും ചെയ്തു. മലയാളികളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെിന്റെ പുതിയ സിനിമയില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ബിജുമേനോന്‍ അഭിനയിക്കുന്നത് സിനിമയിലേക്ക് ശ്രദ്ധ കൊണ്ടു ചെല്ലുന്ന കാര്യമാണ്. ്എന്നാല്‍ ഏറ്റവും പുതിയ വിശേഷം സിനിമയില്‍ ഇളയ ദളപതി വിജയ് യുടെ സഹോദരനും സിനിമയുടെ ഭാഗമാകുന്നു എന്നതാണ്. പ്രശസ്ത ബോളിവുഡ് താരം വിദ്യുത് ജമാല്‍ വില്ലന്‍ വേഷം ചെയ്യുന്ന സിനിമയിലെ Read More…

Movie News

‘എന്തേലും കാരണം കൊണ്ട് നമ്മുടെ മോളെ കിട്ടാതിരുന്നാൽ’ … ബിഗ് ബെൻ ഒഫീഷ്യൽ ട്രയിലർ

” ഇനി എന്തേലും കാരണം കൊണ്ട് നമ്മുടെ മോളെ കിട്ടാതിരുന്നാൽ …. നമ്മളെന്തു ചെയ്യും? എനിക്ക് നിങ്ങളെ ഇവിടെ എത്രയാ മിസ് ചെയ്യുന്നതറിയാമോ? എത്ര നാളന്നു വിചാരിച്ചിട്ടാ നമ്മളിങ്ങനെ? നവാഗതനായ ബിനോ അഗസ്റ്റിൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബിഗ് ബെൻ എന്ന ചിത്രത്തിന്റെ ട്രയിലറിലെ ചില പ്രസക്തഭാഗങ്ങളാണ് മേൽ വിവരിച്ചത്. യു.കെ.യുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടോട്ടൽ മൂഡ് എന്താണെന്ന് ഈ ട്രയിലറിലൂടെ വ്യക്തമാക്കപ്പെടുന്നു. അന്യരാജ്യത്ത് ജീവിക്കുന്ന മലയാളി കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളിലേക്കാണ് ഈ Read More…

Featured Movie News

വായിൽ രക്തംപുരണ്ട കത്തി കടിച്ചു നിൽക്കുന്ന മാർക്കോ ആയി ഉണ്ണി മുകുന്ദന്‍

പ്രേക്ഷകർ കാത്തിരിക്കുന്ന ഹനീഫ് അദെനി – ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. രക്തത്തിൽ കുളിച്ചു വായിൽ രക്തം പുരണ്ട കത്തി കടിച്ചു നിൽക്കുന്ന മാർക്കോയാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ വയലൻസ് ലെവൽ എത്രത്തോളമാണെന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൂടി തന്നെ അണിയറപ്രവർത്തകർ സൂചന നൽകുന്നുണ്ട്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു ഫുൾ പാക്കഡ്‌ ആക്ഷൻ സിനിമയായ മാർക്കോ’ നിർമ്മിക്കുന്നത്. Read More…

Movie News

ഉണ്ണിയേട്ടനും അജിത്തേട്ടനും നേർക്കുനേർ; രസികൻ സംഭവങ്ങളുമായി നടന്ന സംഭവത്തിന്റെ ട്രെയിലർ

നടന്ന സംഭവത്തിലൂടെ ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും വീണ്ടും ഒന്നിക്കുന്നു. അതാകട്ടെ ഇത്തവണ കുടുംബപ്രേക്ഷകരെ ചിരിപ്പിക്കാനായിട്ടും. അതിന്റെ കൃത്യമായ സൂചനകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ. അനുപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 21 വെള്ളിയാഴ്ച്ച തീയ്യേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയ ടീസറും ക്യാരക്ടർ റീസറുകളും സിനിമ ഫൺ ഫാമിലി ഡ്രമായായിരിക്കുമെന്ന സുചന നൽകിയിട്ടുണ്ട്. അത് ഊട്ടിയുറപ്പിക്കുന്നതാണ് ട്രെയിലർ. ബിജു മേനോനും സുരാജും മാത്രമല്ല, ജോണി ആന്റണി, Read More…

Movie News

ആലിയാഭട്ട് വീണ്ടും എഐ ഡീപ് ഫേക്കിന് ഇരയായി ; ഇത് ശരിയാകുകേലെന്ന് ആരാധകര്‍

ഡീപ്ഫേക്ക് വീഡിയോകള്‍ ആരാധകര്‍ക്ക് വിരുന്നാണെങ്കിലും അത് താരങ്ങള്‍ക്ക് ഉണ്ടാക്കുന്ന പൊല്ലാപ്പുകളും തലവേദനയും ചില്ലറയല്ല. ഡീപ്‌ഫേക്കിന്റെ ഏറ്റവും പുതിയ വൈറലായ വീഡിയോയ്ക്ക് ഇരയായിരിക്കുന്നത് ബോളിവുഡ് നടി ആലിയാഭട്ടാണ്. നടിയുടെ ഡീപ്‌ഫേക്ക് വീഡിയോ വൈറലായതോടെ ആരാധകര്‍ ഞെട്ടി. എഐ സൃഷ്ടിച്ച വീഡിയോയില്‍, ആലിയ നടി ജിആര്‍ഡബ്‌ള്യൂഎം (ഗെറ്റ് റെഡി വിത്ത് മീ) ട്രെന്‍ഡില്‍ ചേരുന്നതായി കാണുന്നു. സമീക്ഷ അവതര്‍ എന്ന ഉപയോക്താവ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 17 ദശലക്ഷത്തിലധികം വ്യൂസ് നേടി. ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് തന്റെ ബയോയില്‍ Read More…

Movie News

വിഘ്‌നേഷ് ശിവനുമായി വിജയ് സേതുപതി ഉടക്കി ; തന്നെ അഭിനയം പഠിപ്പിക്കാന്‍ വരേണ്ടെന്നു വരെ പറഞ്ഞു

നയന്‍താരയുടെ ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനുമായി ആദ്യകാലത്ത് താന്‍ ഏറെ വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും തന്നെ അഭിനയം പഠിപ്പിക്കാന്‍ വരേണ്ടെന്നും തുറന്നടിച്ചിരുന്നതായും നടന്‍ വിജയ് സേതുപതിയുടെ വെളിപ്പെടുത്തല്‍. വിഘ്‌നേഷിന്റെ ‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും വഴക്കടിച്ചത്. താനും ശിവനും ആദ്യം ഏറ്റുമുട്ടിയത് അവരുടെ പ്രതീക്ഷകള്‍ ഒത്തുവരാത്തതുകൊണ്ടാണെന്ന് അദ്ദേഹം ഓര്‍ത്തു. നാനും റൗഡി താന്‍ ഷൂട്ടിന്റെ ആദ്യദിനം കഴിഞ്ഞപ്പോള്‍ ഞാന്‍ വിക്കിയുമായി വഴക്കിട്ടു. നിങ്ങള്‍ എന്നെ അഭിനയം പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നാല് ദിവസമായിട്ടും എന്നെ മനസ്സിലായില്ല എന്ന് Read More…

Movie News

കേട്ടത് സത്യം തന്നെ നടി സൊനാക്ഷി സിന്‍ഹയുടെ ഡിജിറ്റല്‍ വിവാഹക്ഷണക്കത്ത് പുറത്തായി

പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹ നിഷേധിച്ചെങ്കിലും കേട്ടത് സത്യമാണെന്ന് തന്നെയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. നടി സൊനാക്ഷി സിന്‍ഹ ഈ മാസം അവസാനം തന്റെ ദീര്‍ഘകാല കാമുകന്‍ സഹീര്‍ ഇഖ്ബാലിനോട് ‘തനിക്ക് സമ്മതമാണ്’ എന്ന് പറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ഇരുവരുടെയും വിവാഹ ഡിജിറ്റല്‍ ക്ഷണക്കത്ത് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. ക്യൂആര്‍ കോഡ് വഴി അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള ക്ഷണക്കത്തില്‍ ദമ്പതികളുടെ ശബ്ദസന്ദേശം പ്ലേ ചെയ്യുന്നു. ഓഡിയോ സന്ദേശത്തില്‍, സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും തങ്ങളുടെ ഏഴ് വര്‍ഷത്തെ ബന്ധം ആഘോഷിക്കുന്നതിന്റെ ആവേശം Read More…

Movie News

ഗരുഡന്‍ രണ്ടാമത്തെയാഴ്ചയും കുതിക്കുന്നു ; 50 കോടി മാര്‍ക്കില്‍ സിനിമ ഉടനെത്തും

തമിഴ് ചിത്രമായ ഗരുഡന്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ രണ്ടാം വാരാന്ത്യത്തിലും മികച്ച നേട്ടം കൊയ്യുന്നു. സൂരി നായകനായ സിനിമയ്ക്ക് രണ്ടാമത്തെ ആഴ്ചയില്‍ 9.25 കോടി പിടിച്ചെടുക്കനായി. പക്ഷേ ആദ്യ ആഴ്ചയെ വെച്ചു നോക്കുമ്പോള്‍ 45% ഇടിവാണ്. ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരം ഞായറാഴ്ചത്തെ വളര്‍ച്ചയെ ബാധിച്ചു. പത്ത് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ ഇന്ത്യയിലെ മൊത്തം ഗ്രോസ് 38 കോടിയായി അടുത്ത ആഴ്ചയിലെ മത്സരത്തിനെതിരെ അത് നന്നായി പിടിച്ചുനില്‍ക്കുകയാണെങ്കില്‍, അത് 50 കോടി മാര്‍ക്കില്‍ എത്തും. തമിഴ്നാട്ടില്‍ ഗരുഡന്‍ നേടിയത് രണ്ടാം Read More…

Featured Movie News

ധ്യാന്‍ ശ്രീനിവാസനും കലാഭവൻ ഷാജോണും ഒന്നിക്കുന്ന ത്രില്ലര്‍; ‘പാര്‍ട്ട്നേഴ്സ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാർട്നേഴ്സ്’. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറക്കി. ജൂൺ അവസാനത്തോടെ തീയേറ്റർ റിലീസിനെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രമെന്ന് Read More…