Movie News

‘കിംഗ്’ സിനിമയിൽ ഷാരൂഖിന്റേയും ദീപിക പദുകോണിന്റേയും ലിപ് ലോക്ക് ?വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യം

ഷാരൂഖ് ഖാനും ദീപിക പദുകോണും ഒന്നിക്കുന്ന, സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിംഗ്’ 2026-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഈ വർഷം ഷാരൂഖിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷാരൂഖും ദീപികയും പ്രണയിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ‘മേം തോ ബെഹക് ഗയാ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ‘കിംഗ്’ സിനിമയിൽ നിന്ന് ചോർന്ന ഗാനമാണിതെന്ന അവകാശവാദത്തോടെയാണ് ഒരു എക്സ് (X) Read More…

Movie News

ശില്‍പ്പാ ഷെട്ടിയുടെ മുംബൈയിലെ വീട്ടില്‍ റെയ്‌ഡ്‌

മുംബൈ: നടി ശില്‍പ്പാ ഷെട്ടി കുന്ദ്രയുടെ മുംബൈയിലെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌. റെസ്‌റ്റോറന്റ്‌ ശൃംഖലയായ ബസ്‌റ്റിയനുമായി ബന്ധപ്പെട്ട കേസിലാണ്‌ റെയ്‌ഡ്‌. 2014ല്‍ സ്‌ഥാപിക്കപ്പെട്ട ബ്രാന്‍ഡിന്റെ സഹ ഉടമയാണ്‌ ശില്‍പ്പാ ഷെട്ടി. ഈ കേസിന്റെ ഭാഗമായി ബംഗളൂരുവിലെ ചില സ്‌ഥലങ്ങളിലും ആദായ നികുതി ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തി. ബംഗളുരുവില്‍ നിയമപരമായ സമയപരിധി കഴിഞ്ഞിട്ടും പ്രവര്‍ത്തിച്ച ബസ്‌റ്റിയന്‍ ഗാര്‍ഡന്‍ സിറ്റി എന്ന റെസ്‌റ്റോറന്റിനെതിരേ ബംഗളുരു പോലീസ്‌ കഴിഞ്ഞ ദിവസം മുമ്പ്‌ കേസെടുത്തിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ റെയ്‌ഡ്‌. നടിക്കും Read More…

Movie News

പൂർണമായി അമേരിക്കയിൽ ചിത്രീകരിച്ച ഷോർട്ട് സിനിമ “ദൂരം 2” വരുന്നു

വിമല്‍ കുമാര്‍ സംവിധാനം ചെയ്ത പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രമാണ് ‘ദൂരം’. സൈന യുട്യൂബ് ചാനലില്‍ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ദൂരം, പണവും ബന്ധുക്കളും ഉണ്ടായിരുന്നിട്ടും തനിച്ചാകപ്പെട്ട പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ, ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ദൂരത്തിന്റെ രണ്ടാം ഭാഗമായ ദൂരം 2വിന്റെ ട്രെയിലർ പുറത്ത് വന്നിരിക്കുന്നു. ഹിറ്റ് സംവിധായകരായ വൈശാഖ്, അജയ് വാസുദേവ്, ഷാജി കൈലാസ്, വിഷ്ണു മോഹൻ  തിരക്കഥാകൃത്തായ ഉദയകൃഷ്ണ തുടങ്ങിയ പ്രമുഖരുടെ സോഷ്യൽമീഡിയ പേജ് വഴിയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. Read More…

Featured Movie News

കര്‍മയോദ്ധ മേജര്‍ രവിയുടേതല്ല; തിരക്കഥ മോഷ്ടിച്ചതിന് 30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

മേജര്‍ രവി മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത കര്‍മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത് തന്നെയെന്ന് കോട്ടയം കൊമേഴ്‌സ്യല്‍ കോടതി. മേജര്‍ രവി തിരക്കഥ മോഷ്ടിച്ചുവെന്ന തിരക്കഥാകൃത്ത് റെജി മാത്യുവിന്‍റെ പരാതിയിലാണ് കോടതി ഉത്തരവ്. 13വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സത്യം പുറത്തുവന്നത്. 2012-ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. പരാതിക്കാരന് അനുകൂലമായാണ് കോടതി വിധി. പരാതിക്കാരന് 30 ലഷം രൂപയും സിനിമയുടെ പകർപ്പവകാശവും നൽകണമെന്നും കോടതി ആവശ്യപെട്ടു. മേജര്‍ രവി തന്നെയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത് എന്ന വ്യാജെന 2012ലാണ് Read More…

Movie News

‘നീതി പൂർണമല്ല, ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്നു’; ദിലീപിനെ ഉന്നമിട്ട് മഞ്ജു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി വിധിക്ക് ശേഷം ആദ്യമായി പ്രതികരിച്ച് നടി മഞ്ജുവാര്യർ. കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്നും ഇത് ആസൂത്രണം ചെയ്തവർ പകൽ വെളിച്ചെത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്നുവെന്ന് മഞ്ജു വാര്യർ സമൂഹമാധ്യങ്ങളിൽ കുറിച്ചു. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് “ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് Read More…

Movie News

വിധിയിൽ അത്ഭുതമില്ല, വിചാരണക്കോടതിയിൽ വിശ്വാസമില്ല: വിധിയിൽ ആദ്യമായി പ്രതികരിച്ച് ആക്രമിക്കപ്പെട്ട നടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി അതിജീവിത. വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്നും വിധിയിൽ അത്ഭുതമില്ലെന്നും തന്റെ സാമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിൽ അതിജീവിത പറയുന്നു. വിധി വന്നതിന് ശേഷം ആദ്യമായാണ് അതിജീവിത പ്രതികരിക്കുന്നത്. ഒന്നാംപ്രതി തന്റെ ഡ്രൈവറാണെന്ന് പറയുന്നത് ശുദ്ധ നുണ. വിധിയിൽ അത്ഭുതമില്ല. 2020ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് Read More…

Movie News

ഞാൻ കാത്തു കാത്തിരുന്ന എന്റെ കംബാക്ക് മൊമെന്റ്”; ദിലീപ് ചിത്രം “ഭ.ഭ. ബ” ട്രെയ്‌ലർ പുറത്ത്

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ഭ.ഭ.ബ’ യുടെ ട്രെയ്‌ലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ  സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഒത്തുചേരുന്ന ഈ തകർപ്പൻ മാസ് കോമഡി ആക്ഷൻ എന്റെർറ്റൈനെർ ചിത്രത്തിൽ, തീയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന വമ്പൻ അതിഥി വേഷത്തിൽ മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലും എത്തുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകർക്ക് ആഘോഷം Read More…

Movie News

വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി മമ്മൂട്ടി ; ‘കളങ്കാവൽ’ കേരള പ്രീസെയിൽസ് ഒന്നര കോടിയിലേക്ക് 

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ കേരളാ പ്രീസെയിൽസ് 1 കോടി 25 ലക്ഷവും കടന്ന് കുതിക്കുന്നു. റിലീസ് ചെയ്യാൻ ഇനിയും ഒരു ദിവസത്തിലധികം ബാക്കി നിൽക്കെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ കേരളാ പ്രീസെയിൽസ് ഒന്നര കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനു ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ Read More…

Movie News

‘നീ ഒന്ന് ഉറപ്പിച്ചോ.. നിന്റെ അന്ത്യം ആരംഭിച്ച് കഴിഞ്ഞു’; ഹരീഷ് കണാരന് മുന്നറിയിപ്പ് വിഡിയോയുമായി ബാദുഷ

കടംവാങ്ങിയ 20 ലക്ഷം രൂപ തിരിച്ച് തന്നില്ലെന്ന പരാതി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ നടൻ ഹരീഷ് കണാരന് ഭീഷണി മുന്നറിയിപ്പുമായി ചലച്ചിത്ര നിർമാതാവ് ബാദുഷാ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ബാദുഷായുടെ മുന്നറിയിപ്പ്. ‘എനിക്ക് പറയാനുള്ളതെല്ലാം എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനെ ശേഷം മാത്രം’-എന്ന അടിക്കുറിപ്പിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സിനിമയിലെ രംഗമാണ്. സിനിമയിൽ സുരേഷ് ഗോപി തന്നെ ചതിക്കുമ്പോൾ മോഹൻലാൽ പറയുന്നൊരു പഞ്ച് ഡയലോഗ് ആണ് ഹരീഷിനു മറുപടിയെന്നോണം ബാദുഷ പങ്കുവച്ചത്. ബാദുഷയുടെ ഈ പ്രവൃത്തി Read More…