നാലാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛന് മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്ന് അറിഞ്ഞതെന്ന് ബോളിവുഡ് നടി ഇഷാഡിയോള്‍. പിന്നീട് അതുമായി അഡ്ജസ്റ്റബിളായെന്നും പിതാവ് ധര്‍മേന്ദ്രയുടെ മുന്‍കാല ബന്ധത്തെക്കുറിച്ച് തനിക്ക് ഒരിക്കലും അസ്വസ്ഥത തോന്നിയിട്ടില്ലെന്നും നടി സമ്മതിച്ചു. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മയും അഭിനേതാവുമായ ഹേമമാലിനി ഈ വിവരം പറഞ്ഞത്. തനിക്ക് രണ്ട് അമ്മമാരുണ്ടോ എന്ന് സഹപാഠി ചോദിച്ചപ്പോഴാണ് പിതാവിന്റെ മുന്‍ വിവാഹത്തെക്കുറിച്ച് താന്‍ അറിഞ്ഞതെന്ന് ഇഷ തന്നെക്കുറിച്ചുള്ള പുസ്തകത്തില്‍ പങ്കുവെച്ചു. ചോദ്യം കേട്ട് താന്‍ ഞെട്ടിപ്പോയെന്നും അത് ”ചവറ്” എന്ന് വിശേഷിപ്പിച്ചുകൊണ്ട് Read More…
ചെറുപ്പകാലത്ത് സൂര്യയ്ക്ക് പ്രണയമുണ്ടായിരുന്ന നടി ; വെളിപ്പെടുത്തലുമായി കാര്‍ത്തി
തന്റെ ചെറുപ്പകാലത്ത് കഴിഞ്ഞകാല നടി ഗൗതമിയോട് തമിഴ്‌സൂപ്പര്‍താരം സൂര്യയ്ക്ക് വലിയ ആരാധന ഉണ്ടായിരുന്നെന്ന് സഹോദരനും നടനുമായ കാര്‍ത്തി. നടിയുടെ ജന്റില്‍മേന്‍ സിനിമയിലെ ‘ചിക്കുബുക്ക് റെയിലേ’ ഗാനരംഗവും നടിയുടെ നൃത്തരംഗവത്തിനും നടന്റെ മനസ്സില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നെന്നും വെളിപ്പെടുത്തി. തമിഴ്‌സൂപ്പര്‍താരം സൂര്യ തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയുടെ ടോക്‌ഷോയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു നടന്‍ കാര്‍ത്തിയുടെ വെളിപ്പെടുത്തല്‍. ഷോയ്ക്കിടെ, നന്ദമുരി ബാലകൃഷ്ണ സൂര്യയുടെ ഇളയ സഹോദരനെ ഫോണില്‍ സഹോദരനെക്കുറിച്ച് അഭിപ്രായം പങ്കിടാന്‍ വിളിച്ചപ്പോഴായിരുന്നു കാര്‍ത്തി ജേഷ്ഠനെക്കുറിച്ചുള്ള രഹസ്യങ്ങള്‍ കാര്‍ത്തി പുറത്തുവിട്ടത്. 2004 Read More…
വിജയ് തമിഴ്‌രാഷ്ട്രീയത്തില്‍ വിജയിക്കുമോ? രജനീകാന്തിന്റെ സഹോദരന്‍ പറയുന്നത് കേള്‍ക്കൂ
കഴിഞ്ഞമാസം സ്വന്തം പാര്‍ട്ടി അവതരിപ്പിച്ചുകൊണ്ട് തമിഴ്‌നാട് സൂപ്പര്‍താരം ദളപതി വിജയ് വമ്പന്‍ പ്രഖ്യാപനമാണ് നടത്തിയത്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം സംസ്ഥാനം മുഴുവനും വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. എന്നാല്‍ വിജയ് യുടെ രാഷ്ട്രീയ പ്രവേശനം എത്രമാത്രം വിജയകരമാകുമെന്ന് പ്രവചിക്കുകയാണ് സീനിയര്‍ സൂപ്പര്‍താരം രജനീകാന്തിന്റെ സഹോദരന്‍ സത്യനാരായാണ റാവു. മധുരയിലെ മീനാക്ഷി ക്ഷേത്രം സന്ദര്‍ശിക്കുന്ന വേളയിലാണ് റാവു വിജയ് യുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് സംസാരിച്ചത്. ”കമല്‍ഹാസനെ പോലെ വിജയ് യും ഒന്നു പരീക്ഷിക്കട്ടെ.” അദ്ദേഹം പറയുന്നതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ Read More…
നീണ്ട ഇടവേളയ്ക്കുശേഷം മോഹൻലാലും ശോഭനയും, ‘തുടരും’ തരുൺ മൂർത്തി ചിത്രത്തിനു പേരിട്ടു
രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് -തുടരും എന്നു പേരിട്ടു. നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ഉൾപ്പടെയുള്ള പ്രധാന ഷെഡ്യൂൾ ഒക്ടോബർ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബർ ഒന്നിന് ചിത്രീകരണം പൂർത്തിയാക്കി.വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രം നിത്യജീവിതത്തിന്റെ തന്നെ ഒരു നേർക്കാഴ്ച്ചയായിരിക്കും.ഫാമിലി ഡ്രാമ Read More…
ആദ്യദിവസം 270 കോടി; ‘പുഷ്പ 2: ദ റൂള്‍’ ഇന്ത്യയിലെ ഓപ്പണിംഗ് ഡേ റെക്കോഡ് സൃഷ്ടിക്കുമോ?
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തുടര്‍ച്ചയായ അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2: ദ റൂള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. റിലീസ് 2024 ഡിസംബര്‍ 5 ലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും സിനിമയെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷ വ്്‌ളരെ വലുതാണെന്ന് സിനിമയുടെ പ്രീ റിലീസിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നു. സിനിമ 270 കോടി നേടുമെന്ന് പ്രതീക്ഷിക്കുന്നു. സാസ്നിക്ക് ഡോട്ട്കോമിന്റെ ആദ്യകാല പ്രവചനങ്ങള്‍ അനുസരിച്ച്, ഇന്ത്യയിലുടനീളം പുഷ്പ 2 ഇനിപ്പറയുന്ന രീതിയില്‍ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആന്ധ്രാപ്രദേശ്/തെലങ്കാന: 85 കോടി രൂപ, Read More…
അമരന്‍ ആദ്യ ബ്‌ളോക്ക്ബസ്റ്ററെന്ന് സായ് പല്ലവി; ‘മാരി 2’, എന്‍ജികെ സിനിമകള്‍ മറന്നോയെന്ന് ആരാധകര്‍
ശിവകാര്‍ത്തികേയനൊപ്പം അഭിനയിച്ച ‘അമരന്‍’ വന്‍ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് നടി സായ്പല്ലവി. സിനിമ എല്ലാവരേയും സന്തോഷിപ്പിച്ച് 200 കോടി ക്ലബ്ബിലേക്ക് മുന്നേറുമ്പോള്‍ സായിയുടെ നായികകാവേഷവും ഏറെ ശ്രദ്ധനേടുകയാണ്. എന്നാല്‍ ഹൈദരാബാദില്‍ നടന്ന വിജയാഘോഷത്തില്‍ സിനിമ വിജയമാക്കിയ പ്രേക്ഷകര്‍ക്ക് സായ്പല്ലവി നന്ദി പറഞ്ഞിരുന്നു. സിനിമയുടെ വിജയത്തിന്റെ സന്തോഷം പ്രകടിപ്പിച്ച നടി തമിഴിലെ തന്റെ ആദ്യത്തെ ബ്‌ളോക്ക് ബസ്റ്ററാണ് അമരനെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ നടി വേദിയില്‍ പറഞ്ഞത് തമിഴിലെ ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. തന്റെ മുന്‍കാല സൂപ്പര്‍ഹിറ്റുകളായ ധനുഷിനൊപ്പമുള്ള Read More…
LCUവിന്റെ ഭാഗമാകാന്‍ ആമിറും സൗബീനും ; ബോളിവുഡ് താരം സിനിമയില്‍ അതിഥിവേഷം ചെയ്യുമോ?
ലോകേഷ് കനകരാജിന്റെ എല്‍സിയുവിന്റെ ഭാഗമാകാന്‍ കാത്തിരിക്കുന്ന അനേകം നടന്മാര്‍ ഇന്ത്യയിലുണ്ട്. മമ്മൂട്ടി വരെ എല്‍സിയുവിനായി തന്റെ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ബോളിവുഡിലെ മുന്‍ നിര നടന്മാരില്‍ ഒരാളായ ആമിര്‍ഖാന് മുന്നില്‍ ആ വാതില്‍ തുറന്നിരിക്കുകയാണ്. രജനീകാന്തിന്റെ കൂലിയില്‍ താരം അഭിനയിക്കുമെന്ന് കേള്‍ക്കുന്നു. രജനികാന്ത് നായകനാകുന്ന കൂലിയില്‍ താരം ഒരു അതിഥി വേഷത്തില്‍ എത്തുമെന്ന് ആഴ്ചകളായി അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കവേ സംവിധായകന്‍ തന്നെ ഇങ്ങനെ പറഞ്ഞത്. ലോകേഷ് കൂലിക്കായി രണ്ട് ഷെഡ്യൂളുകള്‍ Read More…
സ്റ്റാറല്ലെന്ന് പറഞ്ഞ് സെറ്റില്‍ നിന്നും പട്ടിണിക്ക് ഇറക്കിവിട്ടു ; അതേ സ്റ്റുഡിയോയില്‍ രജനി പിന്നീട് ഫിയറ്റ് കാറില്‍ വന്നിറങ്ങി…!
സൂപ്പര്‍സ്റ്റാര്‍ പദവിയെ നിഷേധിക്കുന്ന ശാന്തമായ പെരുമാറ്റത്തിനും ലാളിത്യത്തിനും പേരുകേട്ടയാളാണ് രജനീകാന്ത്. വര്‍ഷങ്ങളായി രജനികാന്തിന്റെ വ്യക്തിത്വത്തിന്റെ പല വശങ്ങളും ആരാധകര്‍ക്ക് മനപ്പാഠമാണെങ്കിലും അദ്ദേഹത്തിന്റെ എളിമയും വിനയവും മറ്റുള്ളവരെ ബഹുമാനിക്കാന്‍ കാട്ടുന്ന മര്യാദയുമാണ് താരങ്ങളിലെ താരമാക്കി തമിഴ് സ്‌റ്റൈല്‍മന്നനെ മാറ്റുന്നത്. മിക്കവാറും സ്വയം വിമര്‍ശനം നടത്തുന്ന രജനിയുടെ ആവേശകരമായ പ്രസംഗം നടത്താനുള്ള കഴിവും പ്രശസ്തമാണ്. പ്രസംഗത്തില്‍ താന്‍ ഏതു നിലയില്‍ നിന്നുമാണ് ഇവിടെ വരെയെത്തിയതെന്ന് പറയാന്‍ അദ്ദേഹം ഒരിക്കലും മടിക്കാറില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദര്‍ബാര്‍ ഓഡിയോ ലോഞ്ചില്‍ അദ്ദേഹം Read More…
വിജയ് യുടെ രാഷ്ട്രീയം പറഞ്ഞ ‘സിനിമ’ എത്രമാത്രം വിജയമായിരുന്നെന്ന് അറിയാമോ?
വിജയ് യുടെ തമിഴ് രാഷ്ട്രീയ രംഗം എങ്ങനെയായിരിക്കുമെന്ന് കാണാന്‍ ആരാധകരും ജനങ്ങളും ആകാംക്ഷയിലാണ്. കാരണം, സിനിമയിലെ ഒന്നാം നമ്പര്‍ നായകനായി ഉയര്‍ന്നുവന്ന വിജയ് ഇപ്പോള്‍ രാഷ്ട്രീയ രംഗത്തേക്കും കടന്നിരിക്കെ വരാനിരിക്കുന്ന 2026ലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചാണ് ഇപ്പോള്‍ ജനങ്ങള്‍ ചിന്തിക്കുന്നത്. രാഷ്ട്രീയ രംഗത്തേക്ക് കടന്ന വിജയ് തന്റെ സിനിമാ യാത്രയില്‍ ചില രാഷ്ട്രീയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്, അതില്‍ ഒന്നാണ് എ.ആര്‍.മുരുഗദോസ് സംവിധാനം ചെയ്ത സര്‍ക്കാര്‍. വിജയ്-കീര്‍ത്തി സുരേഷ് എന്നിവര്‍ അഭിനയിച്ച് 2018-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് 110 കോടി രൂപയാണ് Read More…














