Movie News

അമരനൊപ്പം പൃഥ്വിരാജിന്റെ പിക്കറ്റ് 43 ലെ രംഗവും വൈറലാകുന്നു ; കാരണം ഇതാണ്- വീഡിയോ

അന്തരിച്ച ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തുവന്ന ‘അമരന്‍’ സിനിമകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. മുകുന്ദ് വരദരാജന്റെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമ മുന്നേറുമ്പോള്‍ 2015 ല്‍ പുറത്തുവന്ന മലയാള സിനിമ പൃഥ്വിരാജിന്റെ ‘പിക്കറ്റ് 43’ എന്ന ചിത്രത്തിലെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 2015 ലെ മലയാളം റിലീസായ ‘പിക്കറ്റ് 43’ ലെ മുകുന്ദ് വരദരാജനെക്കുറിച്ചുള്ള ഡയലോഗ് വരുന്ന ക്ലിപ്പിംഗാണ് വൈറലായിരിക്കുന്നത്. ‘അമരന്‍’ എന്ന ചിത്രത്തിന് മുമ്പേ Read More…

Movie News

പിതാവിനെ പോലെ മകനും കസറുമോ? അനില്‍ അരസിന്റെ സിനിമയില്‍ സൂര്യ വിജയ് സേതുപതി നായകന്‍

സ്റ്റണ്ട് കൊറിയോഗ്രാഫറായി അറിയപ്പെട്ടിരുന്ന അനില്‍ അരസുവിന്റെ ആദ്യസിനിമാ സംരംഭം നടന്‍ വിജയ് സേതുപതിയുടെ മകന്‍, സൂര്യ , നായകനാകുന്ന ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയ്നറിന്റെ നവംബര്‍ 14 ന് നിശ്ചയിച്ചിരുന്ന റിലീസ് മാറ്റി. ‘‘വിജയ് സേതുപതിയുടെ മകന്‍ സൂര്യ നായകനായി അരങ്ങേറ്റം കുറിക്കുന്ന തന്റെ ആദ്യ ചിത്രമായ ‘ഫീനിക്‌സ്’ റിലീസിന് തയ്യാറെടുക്കുകയാണ്. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിലിം ഫീനിക്‌സ് 2024 നവംബര്‍ 14 ന് ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ സാഹചര്യങ്ങളാല്‍ റിലീസ് മാറ്റിവയ്ക്കുമെന്ന് നിങ്ങളെ Read More…

Movie News

6വര്‍ഷം കാത്തു, നിരാശയും അനിശ്ചിതത്വവും തോന്നി ; കെജിഎഫ് രണ്ടിനെക്കുറിച്ച് ശ്രീനിധി

‘കെജിഎഫ്’ ആക്ഷന്‍ ത്രില്ലര്‍ ഫിലിം സീരീസിന്റെ ആദ്യ ഗഡുവിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നയാളാണ് ശ്രീനിധി ഷെട്ടി. വെറും അഞ്ചുമിനിറ്റ് മാത്രമായിരുന്നു സ്‌ക്രീന്‍ പ്രസന്‍സ് എങ്കിലും ഇന്ത്യ മുഴുവന്‍ നടി ആരാധകരെ സമ്പാദിക്കുകയും ചെയ്തു. കെജിഎഫ 2 ലും സമാനമായി കുറച്ച് സ്‌ക്രീന്‍ സമയമേ കാണൂ എന്ന് സംശയിച്ച് തനിക്ക് നിരാശയുണ്ടായിരുന്നതായി നടി പറഞ്ഞു. ഒരു ഒടട പ്‌ളേയ്ക്കായി രണ്ടാം സിനിമയുടെ റിലീസിനായി നീണ്ട കാത്തിരിപ്പിനിടയില്‍ താന്‍ നേരിട്ട വെല്ലുവിളികള്‍ ശ്രീനിധി പങ്കുവെച്ചു. സംവിധായകന്‍ പ്രശാന്ത് നീലില്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നെന്നും Read More…

Movie News

ഓം ശാന്തി ഓമിലെ ഫയര്‍ സീന്‍; ഹൃദയംനിലയ്ക്കുമോ എന്ന പേടിയില്‍ സ്റ്റണ്ട് മാസ്റ്റര്‍, ഷാരൂഖിന്റെ വാക്കുകള്‍ ഇങ്ങനെ

ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളായി എത്തിയ ബോളിവുഡ് ഹിറ്റ് ചിത്രമാണ് ഓം ശാന്തി ഓം. 2007-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് ഫറാ ഖാന്‍ ആണ്. പ്രണയത്തിന്റെയും പുനര്‍ജന്മത്തിന്റെയും കഥ പറയുന്ന ചിത്രം ദീപിക പദുക്കോണ്‍ ആദ്യമായി നായിക വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു. തീപിടുത്തത്തിന്റെ നിരവധി രംഗങ്ങള്‍ സിനിമയിലുണ്ട്. സിനിമയിലെ പ്രധാനഭാഗം കൂടിയാണ് അത്. ഇപ്പോഴിതാ ഓം ശാന്തി ഓമിന്റെ അഗ്‌നി രംഗം ചിത്രീകരിച്ചതിലെ അപകടസാധ്യതകളെക്കുറിച്ച് ആക്ഷന്‍ ഡയറക്ടര്‍ ഷാം കൗശല്‍ Read More…

Movie News

ആവേശത്തില്‍ ഫഹദ് ഫാസിലിന്റെ വേഷം ചെയ്യാന്‍ സൂര്യ ആഗ്രഹിച്ചിരുന്നോ ? ; തുറന്നു പറഞ്ഞ് സൂര്യ

തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയിലെ തന്റെ പ്രിയപ്പെട്ട താരത്തെ കുറിച്ചും ചിത്രത്തെ കുറിച്ചും തുറന്നു പറയുകയാണ് സൂര്യ. ഫഹദ് ഫാസിലിന്റെ പ്രകടനത്തെ കുറിച്ചാണ് സൂര്യ വാചാലനായത്. ഗോള്‍ഡ് എഫ്എമ്മുമായുള്ള അഭിമുഖത്തില്‍ ഫഹദിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ആവേശത്തെ കുറിച്ചാണ് സൂര്യ എടുത്തു പറഞ്ഞത്. ”ആവേശം. എനിക്കാ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. മികച്ച സംവിധാനത്തില്‍ ഇറങ്ങിയ ചിത്രമായിരുന്നു അത്. ഫഹദ് എന്നെ ഒരുപാട് ചിരിപ്പിച്ചു. ഓരോ Read More…

Movie News

നായകന്‍ മൂന്ന് കഥാപാത്രങ്ങളായി എത്തിയ ഈ മലയാളചിത്രം ഇപ്പോള്‍ OTT-യില്‍ ഒന്നാം സ്ഥാനത്ത്

തിയേറ്ററിലെ വമ്പന്‍ വിജയത്തിന് ശേഷം OTT പ്ലാറ്റ്‌ഫോമുകളിലും വിജയക്കുതിപ്പ് തുടരുകയാണ് ഒരു മലയാള ചിത്രം. പറഞ്ഞു വരുന്നത് ടൊവിനോ തോമസ് നായകനായി എത്തിയ ARM (അജയന്റെ രണ്ടാം മോചനം) എന്ന ചിത്രത്തെ കുറിച്ചാണ്. മലയാളം ആക്ഷന്‍-അഡ്വഞ്ചര്‍ ചിത്രമായ എആര്‍എം സംവിധാനം ചെയ്തിരിയ്ക്കുന്നത് ജിതിന്‍ ലാല്‍ ആണ്. 2024 സെപ്റ്റംബര്‍ 12 ന് റിലീസ് ചെയ്ത ഈ 3D ചിത്രം നിര്‍മ്മിച്ചത് ലിസ്റ്റിന്‍ സ്റ്റീഫനും സക്കറിയ തോമസും ചേര്‍ന്നാണ്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരാണ് Read More…

Movie News

‘ദയവായി സഞ്ജുവിനോട് എന്നെ വിളിക്കരുതെന്ന് പറയണം, എല്ലാം അവസാനിച്ചു’ ; മാധുരി ദീക്ഷിത്

ശ്രീദേവിക്ക് ശേഷം ‘ബോളിവുഡിന്റെ രാജ്ഞി’ എന്ന് വിളിക്കപ്പെട്ട താരമാണ് മാധുരി ദീക്ഷിത്. അഭിനയവും സൗന്ദര്യവും നൃത്തവൈഭവവും കൊണ്ട് അവര്‍ ബോളിവുഡില്‍ താരറാണിയായി വാണു. 1980-കള്‍ മുതല്‍ ബോളിവുഡിലെ സിനിമാവ്യവസായം ഭരിച്ച നടി ബോളിവുഡിലെ ‘ബാഡ് ബോയ്’ സഞ്ജയ് ദത്തുമായുള്ള പ്രണയവും വേര്‍പിരിയലുമെല്ലാം ഗോസിപ്പുകാരുടെ ഇഷ്ടവിഷയമായിരുന്നു. ബോളിവുഡിലെ സോഷ്യല്‍ സര്‍ക്കിളുകളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഇവരുടെ പ്രണയം. നിരൂപക പ്രശംസ നേടിയ അബോധ് എന്ന ചിത്രത്തിലൂടെയാണ് മാധുരി ദീക്ഷിത് അരങ്ങേറ്റം കുറിച്ചത്, അടുത്ത നാല് പതിറ്റാണ്ടിനിടെ ബോളിവുഡിലെ Read More…

Featured Movie News

ഉറക്കമിളച്ചു തുടര്‍ച്ചയായി 30 ദിവസം ജോലി; ഒടുവില്‍ ഒന്നുറങ്ങാന്‍ കരയേണ്ടി വന്നു: സായ്പല്ലവി

തന്റെ ഏറ്റവും പുതിയ ചിത്രമായ അമരന്റെ വിജയത്തില്‍ മുഴുകിയിരിക്കുന്ന നടി സായ് പല്ലവി ഉജ്വലപ്രകടനം നടത്തിയ സിനിമയാണ് നാനി നായകനായ ശ്യാം സിംഘാറോയി. 2021 ല്‍ പുറത്തുവന്നു വന്‍ വിജയമായ സിനിമയ്ക്ക് വലിയ കഷ്ടപ്പാടാണ് നടി ഏറ്റെടുത്തത്. ചിത്രീകരണത്തിനിടെ നേരിട്ട ശാരീരികവും വൈകാരികവുമായ വെല്ലുവിളികള്‍ നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. ഏതാണ്ട് 30 ദിവസം തുടര്‍ച്ചയായി രാത്രിയിലാണ് സിനിമയുടെ മിക്ക രംഗങ്ങളും ചിത്രീകരിച്ചത്. നന്നായി ഉറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല. ”ശ്യാം സിംഹ റോയിയുടെ ഷൂട്ടിംഗ് സമയത്ത്, Read More…

Movie News

ദയവായി എന്നെ ‘ഉലകനായകന്‍’ എന്ന് വിളിക്കരുത് ; ആരാധകരോട് സ്‌നേഹപൂര്‍വ്വം കമല്‍ഹാസന്‍

ഇന്ത്യന്‍ സിനിമയിലെ ജീവിച്ചിരിക്കുന്ന അഭിനയ പ്രതിഭകളുടെ പട്ടികയെടുത്താല്‍ മുന്നിലുണ്ട് കമല്‍ഹാസന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ കാലത്തെ അതിജീവിച്ച് നില്‍ക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ‘ഉലകനായകന്‍’ എന്നാണ് ആരാധകര്‍ ആദരവോടെയും സ്‌നേഹത്തോടെയും വിളിക്കുന്നത്. എന്നാല്‍ തന്നെ ഈ രീതിയില്‍ വിളിക്കുന്നത് കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്ന് താരം തുറന്നടിച്ചു. ഈ ആരാധക പദവികളോട് നടന് എല്ലാ ബഹുമാനവും ഉണ്ട്. എന്നിരുന്നാലും, ഇപ്പോള്‍ ഈ പേരുകളില്‍ വിളിക്കുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ തുറന്നു പറഞ്ഞു. തന്റെ എഴുപതാം പിറന്നാള്‍ ആഘോഷിച്ച് ദിവസങ്ങള്‍ക്ക് ശേഷം, കമല്‍ഹാസന്‍, Read More…