ശിവകാര്‍ത്തികേയനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ‘അമരന്‍’ ബോക്സ് ഓഫീസില്‍ ഗംഭീരമായ തുടക്കം കുറിച്ചതിന് പിന്നാലെ ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ വന്‍മുന്നേറ്റം നടത്തുകയാണ്. അന്തരിച്ച ഇന്ത്യന്‍ സൈനികന്‍ മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സൈനികര്‍ക്കുള്ള ഒരു ആദരവ് കുടിയാണ്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം കത്തിപ്പടരുകയാണ്. മുകുന്ദ് വരദരാജന്റെ ജാതി പരോക്ഷമായി പരാമര്‍ശിച്ചതിനെ തുടര്‍ന്നുള്ള വിവാദമാണ് സിനിമ നേരിടുന്നത്. ചില ആളുകള്‍ രാജ്കുമാര്‍ പെരിയസാമിയെ ചോദ്യം ചെയ്തുകൊണ്ട് പ്രത്യയശാസ്ത്രത്തിനെതിരെ നിലകൊള്ളുകയും ചെയ്തു. Read More…
ശ്രദ്ധാകപൂറിനും സാമന്ത വാങ്ങിയ 5 കോടി; പുഷ്പ 2 വിലെ ഐറ്റം നമ്പറില്‍ നിന്നും ശ്രദ്ധയെ മാറ്റി?
സാമന്തയുടെ 14 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ നാഴികക്കല്ലാണ് ‘ഊ അന്തവാ’ എന്ന ഗാനം. അല്ലു അര്‍ജുന്റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായ പുഷ്പ: ദി റൈസ് (2021) ന്റെ പ്രധാന ഹൈലൈറ്റ് ആയി മാറിയ നടിയുടെ ആദ്യ’ഐറ്റം നമ്പര്‍’ പ്രേക്ഷകരിലും വന്‍ ഇംപാക്ടാണ് ഉണ്ടാക്കിയത്. അതുകൊണ്ടാണ് പുഷ്പ 2 ലും ഒരു ഐറ്റം നമ്പര്‍ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയത്. പക്ഷേ സാമന്ത പിന്മാറിയതിനെ തുടര്‍ന്ന് ഇത് ചെയ്യാന്‍ ബോളിവുഡ് നടി ശ്രദ്ധാ കപൂര്‍ എത്തുമെന്നായിരുന്നു കേട്ടത്. ഇത് ശ്രദ്ധയുടെ Read More…
ധനുഷിനൊപ്പം ഒരിക്കല്‍ കൂടി നിത്യാമേനോന്‍ ; തിരുച്ചിറ്റമ്പലത്തിന് പിന്നാലെ ‘ഒരു ഇഡ്ഡലിക്കടൈ’
ധനുഷിനൊപ്പം അഭിനയിച്ച തിരുച്ചിറ്റമ്പലം നിത്യാമേനോന് ഭാഗ്യം കൊണ്ടുവന്ന സിനിമയായിരുന്നു. നടിക്ക് തമിഴില്‍ ഒരു സൂപ്പര്‍ഹിറ്റ് മാത്രമല്ല നല്‍കിയത് കരിയറില്‍ ഒരു ദേശീയപുരസ്‌ക്കാരം കൂടിയാണ്. അതുകൊണ്ട തന്നെ നടി ധനുഷുമായി ഒരിക്കല്‍ കൂടി ഒരുമിക്കുമ്പോള്‍ ആരാധകര്‍ക്ക് ആകാംക്ഷ ഏറെയാണ്. ധനുഷ് രചനയും സംവിധാനവും സഹനിര്‍മ്മാണവും നായകനായും എത്തും. അവരുടെ വ്യക്തിപരവും തൊഴില്‍പരവുമായ ബന്ധത്തെക്കുറിച്ച് നിത്യ പറയുന്നു, ”ധനുഷും ഞാനും ചര്‍ച്ചകള്‍ നിരന്തരം നടത്താറുണ്ട്. കഴിയുന്നത്ര സിനിമകള്‍ ചെയ്യാന്‍ ഒരുപാട് സ്‌ക്രിപ്റ്റുകളെ കുറിച്ച് സംസാരിക്കുകയും ആശയങ്ങള്‍ പങ്കിടുകയും ചെയ്യുന്നു. വളരെ Read More…
ലോകേഷ് കനകരാജിന് വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് ; സിനിമാ യൂണിവേഴ്‌സിലേക്ക് മമ്മൂട്ടി ?
മയക്കുമരുന്നിന്റെ പശ്ചാത്തലത്തില്‍ അസാധാരണമായ ആക്ഷന്‍ ത്രില്ലറുകളിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സ് ചെയ്തു കൊണ്ടിരിക്കുന്ന ലോകേഷ് കനകരാജിന്റെ ഒരു സിനിമയിലെങ്കിലും അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നടന്മാര്‍ തെന്നിന്ത്യയില്‍ വിരളമാണ്. വിജയ്, കാര്‍ത്തി, രജനീകാന്ത്, ഫഹദ് ഫാസില്‍, നരേന്‍, വിജയ് സേതുപതി ഒക്കെയാണ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ നടന്മാര്‍. കൂലി എന്ന സിനിമയിലൂടെ രജനീകാന്തും ഇതിന്റെ ഭാഗമാകുമ്പോള്‍ എല്‍സിയുവിന്റെ ഭാഗമാകാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയാണ്. ലോകേഷിന്റെയും രജനികാന്തിന്റെയും ‘കൂലി’യുടെ ഭാഗമാകുമെന്ന് നേരത്തെ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. അതേക്കുറിച്ച് പ്രതികരിക്കുമ്പോഴാണ് മമ്മൂട്ടി സിനിമാറ്റിക് Read More…
സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകളുള്ള നടനാരെന്നറിയാമോ? ഷാരൂഖും അമീറും അമിതാഭ്ബച്ചനുമല്ല
ലോകസിനിമയില്‍ ആയാലും ഇന്ത്യന്‍ സിനിമയിലായാലും താരനിര്‍ണ്ണയം നടത്തപ്പെടുന്നത് ഹിറ്റുകളുടെ മാനദണ്ഡത്തിലാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ ഏതു നടന്റെ പേരിലാണെന്ന് അറിയാമോ? നിലവിലെ മെഗാതാരങ്ങളായ ഷാരൂഖിന്റെയോ അമീര്‍ഖാന്റെയോ സല്‍മാന്റെയോ പേരിലല്ല. മുതിര്‍ന്ന സൂപ്പര്‍താരം അമിതാഭ്ബച്ചന്റെ പേരിലുമല്ല. റൊമാന്റിക് സിനിമകളിലൂടെ ലോകപ്രശസ്തനായ നടനാണ് ഷാരൂഖ്. ആകെ 64 സിനിമകള്‍ ചെയ്തിട്ടുള്ളതില്‍ 28 എണ്ണം മാത്രമാണ് ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. സ്റ്റൈലിനും സാഹസികതയ്ക്കും പേരുകേട്ട നിലവിലെ തലമുറയിലെ വളരെ ജനപ്രിയനായ നടനാണ് സല്‍മാന്‍ഖാന്‍. മെയ്നേ പ്യാര്‍ കിയ, Read More…
ബ്രാഡ്പിറ്റിനൊപ്പമുള്ള ഹോളിവുഡ് സിനിമ ഉപേക്ഷിച്ച് ഐശ്വര്യാറായ്; കാരണം….
ഹോളിവുഡ് സിനിമ എന്ന് കേട്ടാല്‍ ഇന്ത്യന്‍ നടിമാര്‍ക്ക് രണ്ടു തവണ ചിന്തിക്കേണ്ടി വരില്ല. അപ്പോള്‍ സൂപ്പര്‍താരം ബ്രാഡ്പിറ്റിനൊപ്പമുള്ള സിനിമയാണെങ്കിലോ. എന്നാല്‍ ഈ മോഹിപ്പിക്കുന്ന ഓഫറില്‍ വീഴാത്ത നടിയാണ് ഐശ്വര്യാറായ്. ലോക സിനിമയില്‍ തന്നെ മുന്‍നിര ഹോളിവുഡ് നടിമാര്‍ക്ക് കിട്ടുന്ന ഈ ഓഫറാണ് ഒരിക്കല്‍ നടി ഐശ്വര്യാ റായിയെ തേടി വരികയും നടി ഉപേക്ഷിക്കുകയും ചെയ്തത്. ബ്രാഡ് പിറ്റ് നായകനായ ട്രോയ് എന്ന ചിത്രത്തിലാണ് നടിക്ക് ഒരു വേഷം വാഗ്ദാനം ചെയ്യപ്പെട്ടത്. പക്ഷേ നടിക്ക് ഓഫര്‍ സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. Read More…
‘പെണ്ണ് കേസ്’ ഡിസംബറിൽ ആരംഭിക്കും ! നായിക നിഖില വിമൽ
നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘പെണ്ണ് കേസ്’. ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം നിഖില വിമൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു കല്യാണ പെണ്ണിനും ചെക്കനും പുറകെ ഒരുപറ്റം ആളുകൾ ഓടുന്നതാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരു കോമഡി ചിത്രമാകും ‘പെണ്ണ് കേസ്’ എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ഇ 4 എക്സ്പിരിമെന്റസ്, ലണ്ടൻ ടാക്കീസ് എന്നിവയുടെ Read More…
നടി സാറാ അലിഖാന്‍ കേദാര്‍നാഥില്‍ ; അര്‍ജുന്‍ പ്രതാപ് ബജ്‌വയുമായി ഡേറ്റിംഗില്‍
നടി സാറാ അലിഖാന്റെ സമീപകാല കേദാര്‍നാഥിലേക്കുള്ള യാത്രയില്‍ നിന്നുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മോഡലും രാഷ്ട്രീയപ്രവത്തകനുമായ അര്‍ജുന്‍ പ്രതാപ് ബജ്‌വയ്‌ക്കൊപ്പമായിരുന്നു യാത്ര. സാറയും അര്‍ജുനും കേദാര്‍നാഥില്‍ അനുഗ്രഹം തേടുന്ന ഫോട്ടോ നെറ്റിസണ്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇരുവരും ഡേറ്റിംഗിലാണോ എന്ന അഭ്യൂഹം ഉയര്‍ന്നിരിക്കുകയാണ്. നടന്‍ ആയുഷ്മാന്‍ ഖുറാനയ്ക്കൊപ്പം ചിത്രീകരണം ആരംഭിച്ച സാറ കഴിഞ്ഞ ആഴ്ച മണാലിയിലെ ഹിഡിംബ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട്, സാറ 1553-ല്‍ മഹാരാജ ബഹദൂര്‍ സിംഗ് പണികഴിപ്പിച്ച 24 മീറ്റര്‍ Read More…
രണ്ടാംപകുതി ഇഷ്ടമായില്ല, സിനിമ വേണ്ടെന്ന് താരം, ആ സിനിമ സൂര്യയെ സൂപ്പര്‍സ്റ്റാറാക്കി
തമിഴ്‌നടന്‍ സൂര്യയെ സൂപ്പര്‍താരത്തിലേക്ക് ഉയര്‍ത്തിയ സിനിമകളാണ് കാക്കകാക്കയും ഗജിനിയും. മുതിര്‍ന്ന സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ സൈക്കോളജിക്കല്‍ ത്രില്ലറായ ‘മെമെന്റോ’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്ത ‘ഗജിനി’യുടെ തമിഴ്, ഹിന്ദി പതിപ്പുക രണ്ടും സൂപ്പര്‍ഹിറ്റുകളായി മാറുകയും ചെയ്തിരുന്നു. ‘ഗജിനി’യില്‍ സൂര്യയുടെ പ്രകടനം തകര്‍പ്പനായത് താരത്തിന് അനേകം ആരാധകരെയാണ് നേടിക്കൊടുത്തത്. എന്നാല്‍ സൂര്യയ്ക്ക് സൂപ്പര്‍താരത്തിലേക്ക് ഉദയം നല്‍കി നായക വേഷം ചെയ്യാന്‍ ആദ്യം സംവിധായകന്‍ സമീപിച്ചത് മറ്റൊരു നടനെയായിരുന്നു. സിനിമയുടെ രണ്ടാം പകുതി പോര എന്ന Read More…














