Movie News

‘തലൈവര്‍ 170’ ല്‍ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യയിലെ തന്നെ സൂപ്പര്‍താരങ്ങളായ രജനീകാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്നു എന്നത് ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്ന വാര്‍ത്തയാണ്. അതിന് പിന്നാലെ ‘തലൈവര്‍ 170’ എന്ന് പേരിട്ട സിനിമയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. സിനിമയില്‍ രജനികാന്ത് പോലീസ് വേഷത്തില്‍ എത്തുമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതേസമയം, രജനികാന്തിന്റെ ജോലികള്‍ സര്‍വേ ചെയ്യുന്ന പരമോന്നത അധികാരിയായ ഒരു ചീഫ് പോലീസ് ഓഫീസറായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. ബച്ചന്റേത് ഏറെ ശ്രദ്ധിക്കപ്പെട്ടേക്കാന്‍ കഴിയുന്ന ഒരു അതിഥിവേഷമാണെന്നാണ് പുറത്തുവരുന്ന Read More…

Movie News

ആ പോസ്റ്റിന്റെ അര്‍ത്ഥമെന്താണ്, അല്‍ഫോണ്‍സ് പുത്രന്‍ സിനിമാജീവിതം അവസാനിപ്പിക്കുന്നു?

ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായ അല്‍ഫോണ്‍സ് പുത്രന്‍ സിനിമാജീവിതത്തിന് കര്‍ട്ടനിടുകയാണോ? അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സാമൂഹ്യമാധ്യമ പോസ്റ്റിനെ ഉദ്ധരിച്ചണ് മാധ്യമങ്ങള്‍ ഈ ഊഹാപോഹം നടത്തിയിരിക്കുന്നത്. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ബാധിച്ചിരിക്കുകയാണെന്നും ആര്‍ക്കും ബാധ്യതയാകാന്‍ ഇല്ലെന്നുമാണ് സംവിധായകന്റെ പോസ്റ്റില്‍ പറയുന്നത്. ‘ഞാന്‍ എന്റെ സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വീഡിയോയും പാട്ടുകളും Read More…

Movie News

ജോഷി – മോഹൻലാൽ ചിത്രം റമ്പാൻ; ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ ആദ്യമായി മലയാളത്തിൽ

മലയാളത്തിലെ ഏറ്റം മികച്ച ആകർഷക കൂട്ടുകെട്ടായ ജോഷി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റമ്പാൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ് ഒക്ടോബർ മുപ്പത് തിങ്കളാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ചു നടക്കുകയുണ്ടായി. വലിയ നഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരു കാറിന്റെ മുകളിൽ പിന്തിരിഞ്ഞു നിൽക്കുന്ന മോഹൻലാൽ.ഒരു കൈയ്യിൽ തോക്കും, മറുകയ്യിൽ ചുറ്റികയുമായി നിൽക്കുന്ന പടത്തോടെയാണ് റമ്പാൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. എന്തും നേരിടാൻ ഒരുക്കമുള്ള പൗരുഷത്തിന്റെ പ്രതീകമായിത്തന്നെ ഈ കഥാപാത്രത്തെ ഈ ഫോട്ടോയിലൂടെ മനസ്സിലാക്കാം. എട്ടു Read More…

Movie News

മൂന്നാം ദിനം മൂന്നു കോടി മാത്രം: കങ്കണ ചിത്രത്തിന്റെ കളക്ഷന്‍ ഇങ്ങനെ

സര്‍വേഷ് മേവാര സംവിധാനം ചെയ്ത് കങ്കണ റണാവത്ത് പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്ന തേജസ് ഒക്‌ടോബര്‍ 27-ന് തീയേറ്ററുകളില്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ വ്യോമസേന ഉദ്യോഗസ്ഥനായ തേജസ് ഗില്‍ എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. എന്നാല്‍ മൂന്നാം ദിനം തേജസിന്റെ ഇന്ത്യയിലെ കളക്ഷന്‍ വെറും മൂന്നു കോടി മാത്രമാണ്. 1.25 കോടി രൂപ ആദ്യ ദിനം നേടിയ ചിത്രം ഞായറാഴ്ചയിലെ പ്രകടനത്തോടെ 3.80 കോടി നേടി. ചിത്രം ഒടിടിയില്‍ വരാനായി കാത്തിരിക്കരുതെന്ന് കങ്കണ പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. കോവിഡിന് മുമ്പ് Read More…

Movie News

ഇന്ത്യയില്‍ 300 കോടി കടന്ന് ലിയോ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് നായകാനായി എത്തിയ ചിത്രം ലിയോ തീയേറ്ററുകളില്‍ തകര്‍ത്ത് മുന്നേറുകയാണ്. സിനിമ ഇന്ത്യയില്‍ 300 കോടി പിന്നിട്ടു. എന്നാല്‍ ചിത്രം ലോകമെമ്പാടുമായി 500 കോടി കടന്നോ എന്ന് സെവന്‍ സിക്രിന്‍ സ്റ്റുഡിയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒക്‌ടോബര്‍ 19-ന് ദസ്‌റയ്ക്ക് മുന്നോടിയായി റീലിസ് ചെയ്ത ചിത്രത്തിന് ലോകമെമ്പാടുമായി ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ഒന്നിനു പിന്നാലെ മറ്റൊന്നായി ബോക്‌സ്ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുന്ന ചിത്രം അതിന്റെ 10-ാം ദിനം 300 കോടിയിലെത്തി. ആദ്യത്തെ മൂന്ന് ആഴ്ചകള്‍ Read More…

Movie News

‘ഹായ് വിപിന്‍, ദിസ് ഈസ് ആമിര്‍ ഖാന്‍’ സത്യമോ സ്വപ്നമോ ? സന്തോഷം പങ്കുവെച്ച് വിപിന്‍ദാസ്

മലയാളത്തിലെ മികച്ച ബ്‌ളാക്ക് കോമഡിയിലാണ് 2022 ല്‍ പുറത്തിറങ്ങിയ ‘ജയ ജയ ജയ ജയ ഹേ’ യെ നിരൂപകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിനിമയിലെ ലിംഗപരമായ സ്റ്റീരിയോടൈപ്പുകളുടെ ലോകത്ത് വേറിട്ടതും മികച്ചതുമായ ഒരു ആക്ഷേപഹാസ്യ ചിത്രമായിട്ടാണ് സിനിമ നില്‍ക്കുന്നത്. ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ അഭിനയിച്ച ഈ ചിത്രം വലിയ പ്രശംസ നേടിയെടുക്കുകയും ചെയ്തു.എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം സിനിമയ്ക്ക് ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ഒരു അപ്രതീക്ഷിത കോണില്‍ നിന്നു കൂടി അംഗീകാരം തേടി വന്നിരിക്കുകയാണ്. മറ്റാരുമല്ല ബോളിവുഡിലെ Read More…

Movie News

കാര്‍ത്തി എന്നേക്കാളും എല്ലാംകൊണ്ടും മികച്ചയാള്‍ ; അനുജനെക്കുറിച്ച് സൂപ്പര്‍താരം സൂര്യ പറഞ്ഞത്

തമിഴിലെ തിരക്കുപിടിച്ച യുവനായകന്മാരുടെ പട്ടികയിലാണ് നടന്‍ കാര്‍ത്തിയുടെ സ്ഥാനം. അദ്ദേഹത്തിന്റെ ഇരുപത്തഞ്ചാം ചിത്രം ‘ജപ്പാന്’ വേണ്ടി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിനിടയില്‍ താരത്തിന്റെ ഇരുപത്തഞ്ചാം സിനിമയുടെ ചടങ്ങില്‍ നടനെക്കുറിച്ച് ജേഷ്ഠനും സൂപ്പര്‍സ്റ്റാറുമായ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കാര്‍ത്തിയുടെ സിനിമാ യാത്രയെക്കുറിച്ചും ‘ജപ്പാന്‍’ എന്ന സിനിമയെക്കുറിച്ചും ആര്‍ഭാടത്തോടെ വേദിയില്‍ പ്രവേശിച്ച നടനും കാര്‍ത്തിയുടെ സഹോദരനുമായ സൂര്യ സംസാരിച്ചു. കാര്‍ത്തി എന്നെക്കാള്‍ എല്ലാത്തിലും മികച്ചതാണ്. എന്നെക്കാള്‍ കൂടുതല്‍ സമയം അദ്ദേഹം കുടുംബത്തിനായി ചെലവഴിക്കും. കുറഞ്ഞത് Read More…

Movie News

ജവാനില്‍ നയന്‍താരയ്ക്ക് ലഭിച്ചത് സാമന്ത ഉപേക്ഷിച്ച വേഷം?

ഷാരുഖ് ഖാനും നയന്‍താരയും ഒന്നിച്ച ജവാന്‍ ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകളുണ്ടാക്കിയിരിക്കുകയാണ്. ആറ്റ്‌ലി സംവിധാനം ചെയ് ആക്ഷന്‍ ചിത്രം ഇപ്പോഴും ബോക്‌സ് ഓഫീസില്‍ തകര്‍ത്ത് മുന്നേറുന്നുണ്ട്. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ വാര്‍ത്ത ഇടം പിടിച്ചിരിക്കുകയാണ്. നയന്‍താരയ്ക്ക് മുമ്പ് സാമന്ത റൂത്ത് പ്രഭുവിനെ നായികയാക്കാനായി നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നു. എന്നാല്‍ സാമന്ത ഈ വിഷയത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019 -ല്‍ സാമന്തയ്ക്ക് ഓഫര്‍ ലഭിച്ചു എങ്കിലും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളെ Read More…

Movie News

തനു വെഡ്‌സ് മനു മൂന്നാംഭാഗം; കങ്കണാറാണത്തിന് വിജയ് സേതുപതിയ്‌ക്കൊപ്പം ത്രില്ലര്‍ ചിത്രവും

നടി കങ്കണാറാണത്തിന് ഇത് നല്ലകാലമാണ്. മൂന്ന് പുതിയ പ്രൊജക്ടുകളാണ് നടിയെ കാത്തിരിക്കുന്നത്. പക്ഷേ ഏറെ ത്രില്ലിംഗായ കാര്യം നടി തനുവെഡ്‌സ് മനു ത്രിയില്‍ അഭിനയിക്കുന്നു എന്നതാണ്. തനു വെഡ്‌സ് മനു 3, വിജയ് സേതുപതിക്കൊപ്പമുള്ള ഒരു ത്രില്ലര്‍ എന്നിവയുള്‍പ്പെടെ മൂന്ന് പുതിയ പ്രോജക്ടുകളില്‍ അഭിനയിക്കുമെന്ന് കങ്കണ റണാവത്ത് അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഐഎംഡിബിയുമായുള്ള സംഭാഷണത്തില്‍, വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. താന്‍ വിജയ് സേതുപതി സാറിനൊപ്പം ഒരു ത്രില്ലര്‍ ആരംഭിക്കുകയാണ്. പിന്നെ നോട്ടി Read More…