Movie News

സുധ കൊങ്കരയുടെ പുതിയ ചിത്രം ; സൂര്യയ്‌ക്കൊപ്പം ദുല്‍ഖറും നസ്രിയയും

തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയും സുധ കൊങ്കയും ഒന്നിച്ച ഹിറ്റ് ചിത്രമായിരുന്നു സുരരൈ പോട്ര്. ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം സൂര്യയും സുധ കൊങ്കരയും വീണ്ടും ഒന്നിയ്ക്കുകയാണ്. സൂര്യ 43 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേര് നല്‍കിയിരിയ്ക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത സൂര്യയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും നസ്രിയയും എത്തുന്നു എന്നത് തന്നെയാണ്. സൂര്യ-ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ അനൗണ്‍സിംഗ് വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. Read More…

Featured Movie News

സേനാപതിയായി കമല്‍ഹാസന്‍ വീണ്ടും; ഇന്ത്യന്‍ 2 ഉടന്‍ ആരാധകരെ തേടിവരുന്നു

വിക്രത്തിന് ശേഷം കമല്‍ഹാസന്റെ ഇന്ത്യനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന പ്രഖ്യാപനം 2023 ഒക്ടോബര്‍ 29 ന് ഉണ്ടാകുമെന്ന് പ്രൊഡക്ഷന്‍ ഹൗസ് വെളിപ്പെടുത്തി. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’ പൂര്‍ത്തിയാകാറായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഉടന്‍ റിലീസിന് ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. കാജല്‍ അഗര്‍വാള്‍, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ത്ഥ്, Read More…

Movie News

തോട്ടിപ്പണിയും പോസ്റ്റ്‌മോര്‍ട്ടവും ചെയ്യുന്ന 14 കാരന്‍: കസ്തൂരി റിലീസിന്

ദേശീയ അവാര്‍ഡ് നേടിയ ചിത്രം കസ്തൂരി നവംബര്‍ 3 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. വിദ്യാഭ്യാസത്തിനായി പരിശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ഹൃദയസ്പര്‍ശിയായ കഥയാണ് ചിത്രം പറയുന്നത്. 2019-ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രം അനുരാഗ് കാശ്യപും നാഗരാജ് മഞ്ജുളെയുമാണ് നിര്‍മിക്കുന്നത്. സിനി പോളിസ് ഡിസ്ട്രിബ്യൂഷന്‍ ടീം ആണ് ചിത്രം വിതരണം ചെയ്യുന്നത്. തോട്ടിപ്പണിയും പോസ്റ്റ്‌മോര്‍ട്ടവും ചെയ്യുന്ന 14 വയസുള്ള ആണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അവന്‍ വിദ്യാഭ്യാസം നേടുന്നതാണ് ചിത്രത്തിന്റെ കഥ. ഞങ്ങള്‍ Read More…

Movie News

നയന്‍താരയേക്കാള്‍ എന്തുകൊണ്ട് ദീപികയുടെ ക്ലോസപ്പ് ഷോട്ടുകള്‍ കൂടുതല്‍: വെളിപ്പെടുത്തി ജവാന്‍ സംവിധായകന്‍

ആറ്റ്‌ലി സംവിധാനം ചെയ്ത് ഷാരുഖ് ഖാന്‍ നായകനായി എത്തിയ ജവാന്‍ സമീപകാലത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വാണിജ്യ വിജയമായിരുന്നു. ആറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനില്‍ നായികമാരായി എത്തിയത് നയന്‍താരയും ദീപിക പദുക്കോണുമായിരുന്നു. അടുത്തിടെ ഫിലിംഫെയറിന് നല്‍കായി അഭിമുഖത്തില്‍ ആറ്റലി ചിത്രത്തെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചും വിശദമായി സംസാരിക്കുകയുണ്ടായി. ജവാനിലെ ദീപികയുടെ സീനുകളില്‍ കൂടുതലും ക്ലോസപ്പ് ഷോട്ടുകള്‍ എടുത്തിന്റെ കാരണവും ആറ്റലി പറയുന്നു. ദീപിക പദുക്കോണിന് വളരെയധികം സംസാരിക്കുന്ന കണ്ണുകളുണ്ട് അതുകൊണ്ടാണ് കൂടുതലായി ക്ലോസപ്പ് ഷോട്ടുകളിലേയ്ക്ക് പോയത്. സിനിമയില്‍ Read More…

Movie News

അവന്‍ മൗനം അർഹിക്കുന്നു… കോഫി വിത്ത്‌ കരണിൽ ഷാരുഖ് എത്തുമോ എന്ന ചോദ്യത്തിനുള്ള കരണിന്റെ മറുപടി വൈറൽ

ബോളിവുഡിലെ ഹിറ്റ് ജോഡികളായ ഷാരൂഖ് ഖാനും കരണ്‍ ജോഹറും ഒരുമിച്ചപ്പോൾ ബോളിവുഡിൽ ഒരുപാട് സൂപ്പർഹിറ്റുകൾ പ്രേക്ഷകർക്ക് മുന്നിലെത്തി. കരണിന്റെ സംവിധാനത്തില്‍ ഷാരൂഖ് നായകനായി എത്തിയ പല ചിത്രങ്ങളും വെള്ളിത്തിരയില്‍ ഉത്സവങ്ങളായി. സിനിമയ്ക്ക് പുറത്തും ഇരുവരും അടുത്ത കൂട്ടുകാരാണ്. പല പ്രതിസന്ധി ഘട്ടങ്ങളിലും ഇരുവരും പരസ്പരം പിന്തുണ നല്‍കിയിട്ടുണ്ട്. അടുത്തിടെ തന്റെ ജീവിതത്തില്‍ ഷാരൂഖിനുള്ള വലിയ റോളിനെ കുറിച്ച് കരണ്‍ മനസ് തുറന്നു സംസാരിച്ചിരുന്നു. സ്‌ത്രൈണതയുള്ള തന്റെ പെരുമാറ്റത്തെ പലരും പരിഹസിച്ചപ്പോള്‍ കൂടെനിന്ന വ്യക്തിയാണ് ഷാരൂഖെന്നും തന്റെ ലൈംഗികതയെ Read More…

Movie News

“മീനത്തിൽ താലികെട്ടിന്റെ ഫസ്റ്റ് ഹാഫ് കഥ ഉണ്ടാക്കിയത് ഞാനാണ്, സെക്കന്റ്‌ ഹാഫ് ലാൽ ജോസും” തുറന്നു പറഞ്ഞ് ദിലീപ്

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ ചിത്രങ്ങൾക്ക് വേണ്ടി ആരാധകർ എപ്പോഴും കാത്തിരിക്കാറുണ്ട്. സ്വതസിദ്ധമായ നർമങ്ങൾ കലർത്തിയാണ് താരം പലപ്പോഴും പ്രേക്ഷകർക്ക് പ്രിയങ്കരാനാകുന്നത്. അത് സിനിമയിൽ മാത്രമല്ല അഭിമുഖങ്ങളിലും പ്രകടമാകാറുണ്ട്.ഇപ്പോഴിതാ പ്രിയ സുഹൃത്ത്‌ നാദിർഷായ്ക്ക് ഒപ്പമുള്ള ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. മീനത്തിൽ താലികെട്ട് എന്ന ഹിറ്റ് സിനിമയെക്കുറിച്ചാണ് ദിലീപ് സംസാരിക്കുന്നത്. നടനും നിർമാതാവും ഡിസ്ട്രിബ്യുട്ടറും ഒക്കെയായ ദിലീപ് ഒരുപാട് കോമഡികളും എഴുതിയിട്ടുണ്ട്, താങ്കളുടെ തിരക്കഥയിൽ ഒരു സിനിമ എന്നാണ് പ്രേക്ഷകരിലേക്ക് എത്തുന്നത് എന്ന അവതാരകന്റെ Read More…

Movie News

ലിയോ ആദ്യവാരം നേടിയത് 264 കോടി

വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ആഭ്യന്തര ബോക്‌സ് ഓഫീസില്‍ 250 കോടി കടന്നതായി റിപ്പോര്‍ട്ടുകള്‍. ഹിന്ദി, തിമിഴ്, തെലുങ്ക് പതിപ്പുകളിലായി ഇറങ്ങിയ ചിത്രം ആഭ്യന്തര വിപണിയില്‍ 264.80കോടി നേടി. ദസറയോട് അനുബന്ധിച്ച് ചിത്രത്തിന് കണക്കാക്കിയിരുന്നതിലും ഇരട്ടി കളക്ഷനാണ് ലഭിച്ചത്. ബുധനാഴ്ച 31.50 കോടിയാണ് ആഭ്യന്തര വിപണിയില്‍ നിന്ന് ലിയോ കളക്ട് ചെയ്തത്. എന്നാല്‍ ദസ്‌റയ്ക്ക് ശേഷം 50 ശതമാനത്തിന്റെ ഇടിവും ചിത്രത്തിന് ഉണ്ടായി. കാര്‍ത്തി നായകനായ കൈതി, കമലഹാസന്‍, വിജയ്, സേതുപതി, Read More…

Movie News

ലിയോയും വന്‍ കുതിപ്പ് തുടരുന്നു ; ലോകേഷിന്റെ കൈദിയുടെ ആകെ കളക്ഷന്‍ എത്രയാണെന്ന് അറിയാമോ?

കാലാനുസൃതമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന തമിഴ് സിനിമാവേദിയിലെ ഏറ്റവും പുതിയ സംസാരവിഷയം ലോകേഷ് കനകരാജിന്റെ സിനിമാ യൂണിവേഴ്‌സാണ്. എല്‍സിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) എന്ന് ആള്‍ക്കാര്‍ ചുരുക്കിവിളിച്ച് ഓമനിക്കുന്ന സിനിമാലോകം ശ്രദ്ധേയമായി തുടങ്ങിയത് കാര്‍ത്തി നായകനായ കൈദി വന്‍ ഹിറ്റായത് മുതലാണ്. ഇപ്പോള്‍ വിജയ് നായകനായ ലിയോ വന്‍ ഹിറ്റായി മൂന്നേറുമ്പോള്‍ ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍പീസ് കൈദി സമ്പാദിച്ച ആകെ കളക്ഷന്‍ എത്രയാണെന്ന് അറിയാമോ? ലോകേഷ് ഇതുവരെ സംവിധാനം ചെയ്ത അഞ്ച് ചിത്രങ്ങളില്‍ 2019 ലെ കൈദി വ്യത്യസ്തമായ Read More…

Movie News

ലിയോയുടെ ‘പണി’യേറ്റവരില്‍ ഹോളിവുഡ് സൂപ്പര്‍താരം ലിയനാര്‍ഡോ ഡികാപ്രിയോയും

ന്യൂഡല്‍ഹി: തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്യുടെ ഏറ്റവും പുതിയ ചിത്രം ‘ലിയോ’ ഇന്ത്യയില്‍ ഉടനീളമുള്ള സിനിമകള്‍ക്കിട്ട് പണി കൊടുത്തു മുന്നേറുകയാണ്. ലിയോയുടെ പണിയേറ്റവരില്‍ ഹോളിവുഡ് സൂപ്പര്‍താരം ലിയനാര്‍ഡോ ഡികാപ്രിയോ വരെയുണ്ട്. ലിയോയുടെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് ശേഖരം മാര്‍ട്ടിന്‍ സ്‌കോര്‍സെസിന്റെ ഡികാപ്രിയോ ചിത്രം കില്ലേഴ്സ് ഓഫ് ദി ഫ്‌ളവര്‍ മൂണിനെ പിന്നിലാക്കി. വെറൈറ്റി പറയുന്നതനുസരിച്ച്, പുതിയ റിലീസുകളില്‍ ലോകമെമ്പാടുമുള്ള ക്യുമുലേറ്റില്‍, ‘കില്ലേഴ്സ് ഓഫ് ദി ഫ്‌ലവര്‍ മൂണ്‍’ നേടിയ 44 ദശലക്ഷം ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍, ‘ലിയോ’ വെറും നാലുദിവസം Read More…