Movie News

ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന തമിഴിലെ സൂപ്പര്‍സ്റ്റാര്‍, സിനിമ നിര്‍ത്തി ഇടയ്ക്ക് മുങ്ങുന്നത് എവിടേയ്ക്ക് ?

സിനിമയുടെ വിജയങ്ങള്‍ തലയ്ക്കുപിടിക്കാറുള്ള നടന്മാരാണ് ഏറിയകൂറും. എന്നാല്‍ തുടര്‍ച്ചയായി സിനിമകള്‍ ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ചാലും അതൊന്നും തലയ്ക്ക് പിടിക്കാത്ത ഒരു സൂപ്പര്‍താരമുണ്ട്. തുടര്‍ച്ചയായി വിജയ സിനിമകള്‍ ചെയ്യുന്നതിന് ഇടയില്‍ പെട്ടെന്ന് അഭിനയം നിര്‍ത്തി ഇടവേളകള്‍ ഉണ്ടാക്കി തനിക്കിഷ്ടപ്പെട്ട വിനോദങ്ങളില്‍ ഏര്‍പ്പെട്ട ശേഷം വീണ്ടും സിനിമയിലേക്ക് ഈ താരം മടങ്ങിയെത്തും. ഒരുപടം ഹിറ്റായി കഴിഞ്ഞാല്‍ തുടര്‍ച്ചയായി സിനിമ ചെയ്യുക എന്ന പരമ്പരാഗത രീതികളെ ധിക്കരിച്ച് സിനിമയുടെ സ്റ്റാര്‍ഡത്തിനപ്പുറത്ത് കായികരംഗത്തും ഒരു കരിയറിനായി ശ്രമിക്കുകയും പിന്നീട് ഒന്നും സംഭവിക്കാത്തപോലെ തിരികെ Read More…

Movie News

‘ചുംബനപ്പേടി’ മാറി, ഒടുവില്‍ കമലിനൊപ്പം നയന്‍താര; കമല്‍- മണിരത്‌നം സിനിമയില്‍ ചോദിച്ചത് വന്‍ പ്രതിഫലം?

കിട്ടിയ അവസരങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തി തനിച്ച് സിനിമ വിജയിപ്പിക്കാന്‍ ശേഷിയുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. 18 വര്‍ഷത്തിലേറെയായി സിനിമയില്‍ സജീവമായ അവര്‍ക്ക് വേണ്ടി മുന്‍നിര നടന്മാര്‍ പോലും കാത്തുനില്‍ക്കുന്നുണ്ട്. അതേസമയം വിഘ്‌നേഷ് ശിവനുമായുള്ള വിവാഹശേഷം നയന്‍സിന് മുതിര്‍ന്ന നടന്മാര്‍ക്കൊപ്പം അവസരം കിട്ടുന്നില്ല. എന്നാല്‍ നടിക്കു വേണ്ടി ഇപ്പോള്‍ കാത്തിരിക്കുന്നത് സാക്ഷാല്‍ കമല്‍ഹാസനാണ്. കമലിന്റെ 234-ാമത്തെ ചിത്രത്തില്‍ നയന്‍താരയെ അഭിനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. 33 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്‌നവും കമലും ഒന്നിക്കുന്ന സിനിമയില്‍ Read More…

Featured Movie News

തകർപ്പൻ ഡാൻസും പാട്ടുമായി വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടി പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ചിത്രം ഡിസംബറിൽ തീയ്യേറ്ററുകളിലേക്ക് എത്തും. കൊച്ചി പശ്ചാത്തലമാക്കി, സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ഡാൻസ് പാർട്ടി എല്ലാത്തരം പ്രേക്ഷകർക്കും രസിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. പേര് Read More…

Movie News

‘ഒന്നും പിടികിട്ടാതിരിക്കുന്നതാണ് റമ്പാൻ…” ചോദ്യം ചോദിച്ച മീരയെ കുഴപ്പിച്ച് മോഹൻലാൽ

മോഹൻലാലും ജോഷിയും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് റമ്പാൻ. ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മോഹൻലാല്‍, ജോഷി ചിത്രത്തിന് ചെമ്പൻ ആദ്യമായാണ് രചന നിര്‍വഹിക്കുന്നത്. ഒരു കൈയില്‍ ചുറ്റികയും മറു കൈയില്‍ തോക്കും പിടിച്ച്‌, മുണ്ട് മടക്കി കുത്തി നില്‍ക്കുന്ന മോഹൻലാലാണ് മോഷൻ പോസ്റ്ററില്‍. മാസ് എന്റര്‍ടെയ്നറാണ് റമ്പാൻ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസിങ്ങ് ചടങ്ങ് നടന്നിരുന്നു. ചടങ്ങിൽ അവതാരകയായി തിളങ്ങിയത് മീര മുരളിയാണ്. സാധാരണ എല്ലാവരോടും ചോദിക്കുന്നത് പോലെ ചിത്രത്തിന്റെ Read More…

Movie News

50 കോടി ബജറ്റില്‍ നിര്‍മ്മിച്ച സിനിമ വന്‍ ദുരന്തമായി; പിന്നീടൊരിക്കലും ഈ സംവിധായകന്‍ സിനിമ ചെയ്തില്ല

ഇന്ത്യന്‍ സിനിമകളില്‍ ചെലവേറിയ സിനിമകളുടെ കാലമാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ സുദീര്‍ഘമായ ചരിത്രത്തില്‍, ഒരു ഘട്ടത്തില്‍ അല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ ‘ഏറ്റവും ചെലവേറിയ’ രണ്ട് ഡസനിലധികം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ ഭൂരിഭാഗവും ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചില്ല എന്നതാണ് സങ്കടകരമായ കാര്യം. മദര്‍ ഇന്ത്യ, ഷോലെ, ദേവദാസ് തുടങ്ങിയ കള്‍ട്ട് ഹിറ്റുകള്‍ ഒഴികെ, മറ്റ് പലതും വലിയ ദുരന്തങ്ങളായിരുന്നു. അതിശയകരമെന്നു പറയട്ടെ, ഇവയില്‍ ‘ഏറ്റവും വലിയ പരാജയം’ നേരിട്ട സിനിമ സംവിധായകനെ സിനിമാമേഖല തന്നെ വിടാന്‍ Read More…

Movie News

രാവണനെ ഹിന്ദിയില്‍ ചെയ്തത് തെറ്റായ തീരുമാനമായിരുന്നു; തുറന്നു സമ്മതിച്ച് മണിരത്‌നം

സൂര്യയും അജയ്‌ദേവ് ഗണിനേയും നായകന്മാരാക്കി ചെയ്ത യുവയിലൂടെയാണ് ഇരട്ടഭാഷാ സിനിമയിലേക്ക് മണിരത്‌നം കടന്നത്. 2004 ല്‍ പുറത്തുവന്ന സിനിമ വന്‍ വിജയമാകുകയും ചെയ്തിരുന്നു. എന്നാല്‍ സമാനരീതിയില്‍ വിക്രത്തെയും അഭിഷേക് ബച്ചനെയും നായകന്മാരാക്കി ചെയ്ത രാവണ്‍ തനിക്ക് പറ്റിയ ഒരു തെറ്റായിരുന്നെന്ന് തുറന്ന് സമ്മതിച്ച് മണിരത്‌നം. 2010 ല്‍ രാവണിന്റെ ഹിന്ദി പതിപ്പ് പ്രേക്ഷകരുമായി സംവദിക്കുന്നതില്‍ പരാജയപ്പെടുകയും ബോക്‌സ് ഓഫീസില്‍ നിരാശയായി മാറുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാവണനെ രണ്ട് ഭാഷകളില്‍ നിര്‍മ്മിക്കാനുള്ള തന്റെ Read More…

Movie News

സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതം സിനിമയാകുന്നു; തമിഴിലെ ഈ സൂപ്പര്‍താരം നായകനാകും

ഇന്ത്യന്‍ സിനിമയില്‍ ഇത് ബയോപിക്കിന്റെ കാലമാണ്. ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യാ മുരളീധരന്റെ സിനിമ അടുത്തിടെയാണ് തമിഴില്‍ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ ലോകത്തുടനീളം ആരാധകരുള്ള സംഗീത സംവിധായകന്‍ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലത ശ്രീനിവാസനാണ് എക്‌സിലൂടെ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 2024 ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ധനുഷ് നായകനായെത്തും. ഇസൈജ്ഞാനി എന്ന് തമിഴ്മക്കള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഇളയരാജയുടെ ജീവിതം പറയുന്ന സിനിമ 2025 ല്‍ റിലീസ് ചെയ്യുമെന്നാണ് കേള്‍ക്കുന്നത്. ധനുഷ് Read More…

Movie News

ഒരു സ്ത്രീയും മുമ്പ് ചെയ്തിട്ടില്ലാത്ത സ്റ്റണ്ടുകള്‍, രണ്ട് മാസം പരിശീലനം: ടൈഗര്‍ 3-യെക്കുറിച്ച് കത്രീന

കത്രീന കൈഫ് തന്റെ വരാനിരിക്കുന്ന ചി്ത്രം ടൈഗര്‍ 3 യെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ടൈഗര്‍ 3 യ്ക്കായി തന്റെ പരിശീലനവും തയാറെടുപ്പും രണ്ട് മാസത്തില്‍ കുറയാതെ വേണ്ടി വന്നു. എന്റെ കരിയറിലെ ഏറ്റവും കഠിനമായ പരിശീലനമായിരുന്നു ഇത്. കഥാപാത്രത്തെ വലിയ സ്ക്രീനില്‍ കാണാനുള്ള ആവേശത്തിലാണ് താനെന്ന് താരം പറയുന്നു. ടൈഗര്‍ 3-ലെ കഥാപാത്രം തനിക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്. തന്റെ കരിയറിലെ തന്നെ പ്രിയപ്പെട്ട വേഷങ്ങളില്‍ ഒന്നാണ് ഇത് എന്ന കത്രീന പറയുന്നു. കഥാപാത്രത്തിന്റെ പ്രത്യേകതയെക്കുറിച്ചും താരം Read More…

Movie News

16 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലെ സൂപ്പര്‍നായിക ലൈല മടങ്ങിവരവിന് ഒരുങ്ങുന്നു

അര്‍ജുനും സംവിധായകന്‍ ബ്രഹ്മാണ്ഡ ശങ്കറും ചേര്‍ന്ന് സംവിധാനം ചെയ്ത മനീഷ കൊയിരാള അഭിനയിച്ച മുതല്‍വന്‍ എന്ന ചിത്രത്തിലെ റിപ്പോര്‍ട്ടറുടെ വേഷത്തിലൂടെ സഹനടിയായി അരങ്ങേറ്റം കുറിച്ച നടിയാണ് ലൈല. അതിന് ശേഷം അനേകം ചിത്രങ്ങളില്‍ നായികയായി തെന്നിന്ത്യയില്‍ ആരാധകരെ സൃഷ്ടിച്ചു. 2006ല്‍ അഭിനയത്തിരക്കുകളിലായിരുന്ന ലൈല തന്റെ ദീര്‍ഘകാല കാമുകന്‍ ഇറാനില്‍ നിന്നുള്ള മെഹ്ദീനെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കി. തമിഴില്‍ മുന്‍നിര നായകന്മാര്‍ക്കൊപ്പം നായികയായി മുന്‍നിരയിലേക്ക് വന്നതാരമാണ് ലൈല. അജിത്തിനൊപ്പം ദീന, വിക്രമിനൊപ്പം ദില്‍, സൂര്യയ്ക്കൊപ്പം നന്ദ, പിതാമഗന്‍, ആന്‍ Read More…