വ്യത്യസ്തമായ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന നടനാണ് കാർത്തി. നവംബർ 10 ദീപാവലി റിലീസായി പ്രേക്ഷകരിലേക്കെത്തുന്ന ‘ജപ്പാൻ’ കാർത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമയാണ്. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കേരളാ ലോഞ്ചിംഗിനായി കാർത്തിയും ടീമും കൊച്ചിയിലെത്തി. എറണാകുളം ലുലു മാളിലേക്ക് കേരളീയരെ കാണാനെത്തിയ കാർത്തിയെ മനോഹരമായ മ്യൂസിക് ട്രീറ്റോടെയാണ് മലയാളികൾ വരവേറ്റത്. കാർത്തി, അനു ഇമ്മാനുവൽ, നടൻ സനൽ അമൻ, വിനീഷ് ബംഗ്ലാൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ക്രൈം കോമഡി ഗണത്തിൽ പെടുന്ന ‘ജപ്പാൻ’ന്റെ മേക്കിംഗ് Read More…
തലൈവര്‍ 171 ല്‍ രജനീകാന്തിന് വില്ലനാകുക ആരാണെന്ന് അറിയാമോ? ഈ പ്രിയപ്പെട്ട താരം
വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലിയോ കൂടി ഹിറ്റായി മാറിയതോടെ ലോകേഷ് കനകരാജ് തമിഴ് സിനിമയിലെ മാത്രമല്ല, രാജ്യത്തുടനീളമുള്ള സിനിമാവേദികളിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിലൊന്നായി മാറിയിട്ടുണ്ട്. തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംവിധായകന്‍ രജനികാന്തിനെ നായകനാക്കി അവതരിപ്പിക്കുന്ന അടുത്ത ചിത്രത്തിനെക്കുറിച്ച് ആകാംഷ തുടങ്ങിയിട്ടുണ്ട്. ഇരുവരും ആദ്യമായി സഹകരിക്കുന്ന തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന് 2024 മാര്‍ച്ചിലോ ഏപ്രിലിലോ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റില്‍, വരാനിരിക്കുന്ന ചിത്രത്തില്‍ പ്രതിനായകനെ അവതരിപ്പിക്കാന്‍ നടന്‍ Read More…
മോഹന്‍ലാല്‍ സംവിധായകനാകുന്ന ബറോസിന്റെ ഏറ്റവും വലിയ പ്രഖ്യാപനം
മലയാളം സൂപ്പര്‍താരം മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന സിനിമ ‘ബെറോസി’ ന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. 2024 വേനല്‍ക്കാലത്ത് ചിത്രം തീയേറ്ററുകളില്‍ എത്തും. ലോകത്തുടനീളമുള്ള താരത്തിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ബറോസ് എന്നാണ് പ്രതീക്ഷ.ചിത്രത്തിന്റെ റിലീസ് തീയതി തന്റെ സോഷ്യല്‍ മീഡിയാ സ്‌പേസിലൂടെ പോസ്റ്റര്‍ പങ്കിട്ടത് മോഹന്‍ലാല്‍ തന്നെയാണ്. ഇത് നടന്റെ ലോകമെമ്പാടുമുള്ള ആരാധകരെയും അത്ഭുതപ്പെടുത്തി. ”2024 മാര്‍ച്ച് 28ന് ‘ബറോസ്’ തിയേറ്ററുകളിലെത്തും. അടുത്തത് എന്താണെന്ന് മറക്കരുത്.” മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു.3ഡി ഫാന്റസി ഡ്രാമയാണ് ‘ബറോസ്’ എന്നാണ് Read More…
“കാലിൽ ചവിട്ടല്ലേ, എന്റെ നഖം പൊട്ടിയിരിക്കുകയാണ്… ” തഗ്ഗ് ഡയലോഗുമായി സുരേഷ് ഗോപി
മലയാളികളുടെ ആക്ഷൻഹീറോ സുരേഷ് ഗോപി അന്നും ഇന്നും പ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള താരമാണ്. ഒരു രാഷ്ട്രീയ നേതാവായതിനു ശേഷം താരം പറയുന്ന ചില കാര്യങ്ങളും ഇടപെടലുകളും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അടുത്തിടെ ചോദ്യം ചോദിച്ച് കൊണ്ടിരിക്കുന്ന മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയെന്നതിന്റെ പേരിൽ താരത്തിന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നു. കേസ് വന്നതിനു പിന്നാലെ താൻ അങ്ങനെ മനസ്സിൽ പോലും കരുതിയിട്ടില്ലെന്നും എങ്കിലും മാപ്പ് പറയുന്നു എന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. പിന്നീട് പലയിടത്തും എത്തിയപ്പോൾ ഈ Read More…
കേസ് വാദിച്ച് പ്രതിയെ കൊല്ലുന്ന ലാൽ കൃഷ്ണ വിരാടിയാറല്ല, പുതിയ എൽ കെ- എ.കെ സാജൻ
ധ്രുവം, കാശ്മീരം, റെഡ് ചില്ലീസ്, ചിന്താമണി കൊലക്കേസ് പോലുള്ള സിനിമകള്‍ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്താണ് എ.കെ സാജൻ. സാജൻ തിരക്കഥയെഴുതിയ സിനിമകളിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞതാണ്. നരസിംഹ മന്നാഡിയാര്‍, ചിന്താമണി, അഡ്വ. ലാല്‍കൃഷ്ണ വിരാടിയാര്‍, ഒഎംആര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും സിനിമകളെ കുറിച്ച് പറയുമ്പോൾ പ്രേക്ഷകർ എപ്പോഴും എടുത്തു പറയുന്നതാണ്. ഇപ്പോഴും റിപ്പീറ്റ് വാല്യുവുള്ള സിനിമകളാണ് എ.കെ സാജന്റെ തിരക്കഥയില്‍ പിറന്ന സിനിമകൾ. എ.കെ സാജൻ തിരക്കഥ എഴുതിയപ്പോഴും സംവിധാനം Read More…
ഏഷ്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന സിനിമാതാരം ആരാണെന്നറിയാമോ? ക്ലൂ തരാം, ഷാരൂഖല്ല പ്രഭാസുമല്ല
ഏഷ്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന സിനിമാതാരം ആരാണെന്നറിയാമോ? 1000 കോടി സമ്പാദിച്ച ജവാന്‍ താരം ഷാരൂഖ്, ബാഹുബലി താരം പ്രഭാസ്, ലിയോയിലൂടെ വിജയ്, ഇവരാരുമല്ലെങ്കില്‍ ഏതെങ്കിലും കെ. ഡ്രാമയിലെ കൊറിയന്‍ താരം എന്നെല്ലാമാണോ നിങ്ങളുടെ ഉത്തരം. എന്നാല്‍ ഇവരൊന്നുമല്ല. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്റെ റെക്കോര്‍ഡ് നേടിയ നടന്റെ പേര് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. നയന്‍താര, വിജയ് സേതുപതി എന്നിവരെല്ലാം അണിനിരന്ന ആറ്റ്‌ലി സംവിധാനം ചെയ്ത ജവാന് വേണ്ടി ഷാരൂഖ് ഖാന്‍ വാങ്ങിയ പ്രതിഫലം Read More…
എന്തുകൊണ്ടാണ് തമിഴ്‌പ്രേക്ഷകര്‍ക്ക് തെലുങ്ക് ചിത്രങ്ങള്‍ ഇഷ്ടമല്ലാത്തത്? സൂപ്പര്‍താരം ചിയാന്‍ വിക്രത്തിന്റെ മറുപടി
ചിയാന്‍ വിക്രമും അദ്ദേഹത്തിന്റെ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് തങ്കലാന്‍. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ നിന്നുള്ള ഒരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു പീരിയോഡിക് ചിത്രമാണ്. കഴിഞ്ഞയാഴ്ചയായിരുന്നു സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയത്. ഹൈദരാബാദില്‍ നടന്ന ടീസര്‍ ലോഞ്ച് ചടങ്ങില്‍ തെലുങ്ക് സിനിമകള്‍ക്ക് തമിഴ്‌നാട്ടില്‍ കിട്ടുന്ന സ്വീകരണത്തെക്കുറിച്ച് ചോദ്യമുയര്‍ന്നു. വലിയ ഭാഷാ സ്‌നേഹികളായ തമിഴ്‌നാട്ടുകാര്‍ തെലുങ്ക് ഉള്‍പ്പെടെയുള്ള മറ്റു ഭാഷകളിലെ ചിത്രങ്ങളെ സ്വീകരിക്കാറില്ലെന്ന വാദമാണ് ഉയര്‍ന്നത്. Read More…
കമല്‍ഹാസനും രജനീകാന്തും ഒന്നിക്കുന്നു; ഇന്ത്യന്‍ 2 വില്‍ താരസംഗമം പ്രഖ്യാപിച്ച് ലൈക്ക
തലമുറമാറ്റം സംഭവിച്ചിരിക്കുന്ന തമിഴ്‌സിനിമാവേദിയില്‍ പരസ്പര ബഹുമാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും വലിയ ഉദാഹരണമായിട്ടാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ഹാസനും നില്‍ക്കുന്നത്. ‘വര്‍ഷങ്ങളായി ഒരുപോലെ വളര്‍ന്നുവന്ന അവരുടെ സൗഹൃദം കാലക്രമേണ കൂടുതല്‍ ശക്തമായതിന്റെ തെളിവായി മാറുകയാണ് ഇന്ത്യന്‍ ടൂ വിന്റെ ടീസര്‍ റിലീസിംഗ്. കമല്‍ ഹാസനും ശങ്കറും ഒന്നിക്കുന്ന പുതിയ സിനിമയുടെ ടീസര്‍ രജനീകാന്ത് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. രജനീകാന്തിന്റെ ചിത്രവും കമലിന്റെ സിനിമയുടെ പേരും ഉള്‍ക്കൊള്ളുന്ന ഒരു വിന്റേജ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ലൈക്ക പ്രൊഡക്ഷന്‍ ട്വിറ്ററില്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചു. ഇന്ത്യന്‍ Read More…
‘രാമലീല കാണരുതെന്നായിരുന്നു പ്രമുഖ ചാനല്‍ അവതാരകന്റെ ആഹ്വാനം’- അനുഭവം പങ്കിട്ട് അരുൺ ഗോപി
ദിലീപ്- അരുൺ ഗോപി കൂട്ടുകെട്ടിൽ പിറന്ന രാമലീല എന്ന സിനിമ രണ്ടു പേരുടെയും കരിയറിനെ ഉയർത്താൻ ഒരുപാട് സഹായകമായിട്ടുണ്ട്. രാമലീല ദിലീപിന് മാത്രമല്ല അരുണ്‍ ഗോപിയുടെ കരിയറിലും വലിയ മാറ്റം സൃഷ്ടിച്ചിരുന്നു. സ്വതന്ത്ര സംവിധായകനാകും മുമ്പ് ദിലീപിനൊപ്പം പ്രവര്‍ത്തിക്കാൻ അരുണ്‍ ഗോപിക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഒരു കഥപോയി പറഞ്ഞ് ഡേറ്റ് ചോദിക്കാനുള്ള ധൈര്യം അന്ന് അരുണ്‍ ഗോപിക്കുണ്ടായിരുന്നില്ല. സച്ചിയുടെ തിരക്കഥയില്‍ ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല റിലീസ് ചെയ്തിട്ട് ആറ് വര്‍ഷം പിന്നിടുന്നു. തീര്‍ത്താല്‍ Read More…














