Movie News

ഷെയ്ൻ നിഗവും മഹിമാ നമ്പ്യാരും; ആർ.ഡി.എക്സ് താര ജോഡികള്‍ വീണ്ടും

സമീപകാലത്ത് വൻ വിജയനേടിയ ചിത്രമാണ് ആർ.ഡി.എക്സ്. ഈ ചിതത്തിലെ താര ജോഡികളായ ഷെയ്ൻ നിഗം – മഹിമാ നമ്പ്യാർ എന്നിവരുടെ കഥാപാത്രങ്ങൾക്കും ഏറെ സ്വീകാര്യത ലഭിച്ചു. ഈ താരജോഡികൾക്ക് ഒന്നിച്ചഭിനയിക്കാൻ . വീണ്ടും അവസരം കൈവന്നിരിക്കുകയാണ്.ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിലാണ് ഇരുവരും ഇപ്പോൾ ഒന്നിച്ചഭിനയിക്കുന്നത്. സാന്ദ്രാ തോമസ്റ്റും വിൽസൺ തോമസ്സും ചേർന്നു നിർമ്മിച്ച് ആന്റോ ജോസ് പെരേരാ, എബി ട്രീസാ പോൾ എന്നിവർസംവിധാനം ചെയ്യുന്ന ചിത്രമാണിത്. കട്ടപ്പനയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മഹിമയെ ആയിരുന്നില്ല Read More…

Movie News

തകർപ്പൻ ഡാൻസുമായി ഷൈൻ ടോം – പ്രയാ​ഗ മാർട്ടിൻ ജോഡികള്‍- ദമാ ദമാ തരം​ഗമാകുന്നു

ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടിയിലെ ആദ്യ ​ഗാനം പുറത്തിറക്കി. തിങ്കളാഴ്ച്ച കൊച്ചിയിൽ നടന്ന ചടങ്ങിൽ മമ്മുട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവി​ഹിച്ചു. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിലെ രാഹുൽ രാജ് സം​ഗീതം പകർന്ന ദമാ ദമാ എന്ന ​ഗാനമാണ് ആദ്യം റിലീസ് ചെയ്തത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, പ്രയാ​ഗ മാർട്ടിൻ, ശ്രദ്ധ ​ഗോകുൽ, പ്രീതി രാജേന്ദ്രൻ,സാജു നവോദയ തുടങ്ങി ചിത്രത്തിലെ പ്രധാന Read More…

Featured Movie News

കമല്‍ഹസന്‍- മണിരത്‌നം സിനിമ ‘തഗ് ലൈഫ്’ നായകന്റെ ബാക്കിയോ?

ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലെ ഇതിഹാസ കൂട്ടുകെട്ടായ കമല്‍ഹസന്‍ മണിരത്‌നം കുട്ടുകെട്ടിലെ സിനിമയ്ക്ക് ‘തഗ്‌ലൈഫ്’ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് വീഡിയോയില്‍ കമല്‍ സ്വയം പരിചയപ്പെടുത്തുന്നത്. ജാപ്പനീസ് ആയോധനകലകള്‍ ഉപയോഗിച്ച് അദ്ദേഹം ശത്രുവിനെ നശിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സിനിമയില്‍ അദ്ദേഹത്തിന്റെ പേരാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. മൂന്നര പതിറ്റാണ്ട് മുമ്പ് കമലും മണിരത്‌നവും ഒന്നിച്ച ‘നായകന്‍’ എന്ന ചിത്രത്തിലും കമലിന്റെ പേര് ‘ശക്തിവേല്‍ Read More…

Movie News

ടൈഗര്‍ -3 ലെ ആക്ഷന്‍ ചെയ്തിരിക്കുന്നത് ആരാണെന്ന് അറിയാമോ?

സല്‍മാന്‍ ഖാന്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ടൈഗര്‍ 3 റിലീസ് ചെയ്യാന്‍ ഇനി ആറ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. സിനിമയെക്കുറിച്ച് വന്‍ പ്രതീക്ഷയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ സിനിമയില്‍ സംഘട്ടനം നിര്‍വ്വഹിക്കാന്‍ നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നത് ഹോളിവുഡിലെ വിഖ്യാത സംഘട്ടന സംവിധായകരെ. ചിത്രത്തിനായി വലിയ ഹോളിവുഡ് ആക്ഷന്‍ സംവിധായകരെ ഉള്‍പ്പെടുത്താന്‍ നിര്‍മ്മാതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഡണ്‍കിര്‍ക്ക്, ഇന്റര്‍സ്റ്റെല്ലാര്‍, അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ക്രിസ് ബാര്‍ണ്‍സ്, മാര്‍ക്ക് സ്‌കിസാക്, ഫ്രാന്‍സ് സ്പില്‍ഹോസ്, പര്‍വേസ് ഷെയ്ഖ്, സെ-യോങ് ഓ Read More…

Movie News

“കാത്ത് കാത്തൊരു കല്യാണം ” തിയേറ്ററിലേക്ക്, 24 ന് റിലീസ്

കൊച്ചി: മലയാളികളുടെ പ്രിയതാരങ്ങളായ ടോണി സിജിമോൻ, ക്രിസ്റ്റി ബെന്നറ്റ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന ‘കാത്ത് കാത്തൊരു കല്യാണം’ 24ന് റിലീസ് ചെയ്യും. കുട്ടികൾ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഏറെ പുതുമയുള്ള പ്രമേയമാണ് “കാത്ത് കാത്തൊരു കല്യാണം ” പറയുന്നത്. ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയാണ് ചിത്രത്തിന്റെ നിർമ്മാണം. തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് നന്ദനാണ്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക് ,ഭ്രമരം ,മായാവി, ചോട്ടാ മുംബൈ. എന്നീ ചിത്രങ്ങളിൽ Read More…

Movie News

‘നുണക്കുഴി’യുമായി ബേസിൽ- ജീത്തു ജോസഫ് കൂട്ട്കെട്ട്, ഷൂട്ടിംഗ് ആരംഭിച്ചു

ജീത്തു ജോസഫും ബേസിൽ ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം ‘നുണക്കുഴി ‘ ഷൂട്ടിംഗ് ആരംഭിച്ചു. വെണ്ണല ലിസ്സി ഫാർമസി കോളേജിൽ നടന്ന പൂജക്ക്‌ ശേഷമാണു ഷൂട്ടിംഗ് തുടങ്ങിയത്. കുറച്ചു നാളുകൾക്കു മുൻപ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട ‘ നുണക്കുഴിയുടെ ‘ ടൈറ്റിൽ ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.കെ ആർ കൃഷ്ണകുമാറാണ് ‘നുണക്കുഴി’ യുടെ തിരക്കഥ ഒരുക്കുന്നത്. ‘കൂമൻ ‘ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ ആർ കൃഷ്ണകുമാറും ഒന്നിക്കുന്നു എന്ന Read More…

Movie News

പത്താന്റെയും ജവാന്റെയും വഴിയേ തന്നെ ടൈഗര്‍-3യും ; അഡ്വാന്‍സ്ഡ് ബുക്കിംഗില്‍ വിറ്റത് 63,000 ടിക്കറ്റുകള്‍

സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടൈഗര്‍ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗവും പത്താന്റെയും ജവാന്റെയും വഴിയേയാണ്. നവംബര്‍ 12 ന് തീയേറ്ററില്‍ എത്തുന്നിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് നടത്തിയിരിക്കുകയാണ് സിനിമ. ആക്ഷന്‍ ത്രില്ലറിന്റെ അഡ്വാന്‍സ്ഡ് ബുക്കിംഗില്‍ 63,000 ടിക്കറ്റുകള്‍ വില്‍പ്പന നടത്തിക്കഴിഞ്ഞു. അഡ്വാന്‍സ് ബുക്കിംഗിന്റെ ആദ്യ ഔദ്യോഗിക ദിവസം പിവിആര്‍, ഐനോക്‌സ്, സിനിപോളിസ് തുടങ്ങിയ പ്രധാന സിനിമാ ശൃംഖലകളിലാണ് വില്‍പ്പന. അതേസമയം ഷാരൂഖിന്റെ ‘പത്താന്‍’, ‘ജവാന്‍’ എന്നിവയുടെ അഡ്വാന്‍സ് ടിക്കറ്റ് Read More…

Movie News

‘ഏയ്, എനിക്ക് ഡാൻസ് തെരിയാത്…’ തമന്ന പറഞ്ഞപ്പോൾ ദിലീപിന് ആശ്വാസമായി

ചെറിയ ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനാകുന്ന ഒരു ചിത്രം തിയേറ്ററിൽ എത്തുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര ഈ മാസം റിലീസ് ചെയ്യും. വലിയ ആവേശത്തോടെയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തമന്ന ഭാട്ടിയ നായികയായിട്ടെത്തുന്ന സിനിമയെ ആരാധകർ കാത്തിരിക്കുന്നത്. റിലീസിനോട് അനുബന്ധിച്ച്‌ പ്രൊമോഷന്‍ തിരക്കുകളിലാണ് ദിലീപും തമന്നയുമടക്കമുള്ള താരങ്ങള്‍. തമന്ന ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയോട് കൂടിയാണ് ബാന്ദ്ര പ്രേക്ഷകരിലേക്ക് എത്തുന്നത്. തമന്നയെ നായികയാക്കിയാലോ എന്ന ചിന്ത വരുന്നത് തനിക്കാണെന്നാണ് ദിലീപ് പറയുന്നത്. “അരുണും Read More…

Movie News

നടി അമല പോള്‍ വിവാഹിതയായി, വരന്‍ ജഗത് പങ്കുവച്ച​ ചിത്രങ്ങള്‍ കാണാം

പ്രശസ്ത തെന്നിന്ത്യന്‍ നടി അമല പോള്‍ വിവാഹിതയായി. സുഹൃത്തായ ഗോവ സ്വദേശി ജഗത് ദേശായി ആണ് വരന്‍. ഏറെക്കാലമായി അമല സംരംഭകനും കണ്‍സള്‍ട്ടന്റുമായ ജഗത് ദേശായിയുമായി പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ നിന്നുള്ള ഇരുവരുടേയും ചിത്രങ്ങള്‍ ജഗത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.’ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്‌സരസിന്റെ കൈപിടിച്ച് മുന്നോട്ട്’, ജഗത് ഇന്‍സ്റ്റയില്‍ കുറിച്ചു. നടി അമല പോള്‍ തന്റെ സുഹൃത്തായ ജഗത് ദേശായിയുമായി ഡേറ്റിംഗിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിരുന്നു. ഇക്കാര്യത്തിന് സൂചന നല്‍കിക്കൊണ്ട് ജന്മദിനത്തില്‍ അമല ജഗതിന് മുത്തം Read More…