Movie News

”എന്റെ ജീവന് പിറന്നാള്‍ ആശംസകള്‍” ; അമ്പൂച്ചന് ജന്മദിനാശംസകളുമായി വീണ

നര്‍ത്തകിയും സിനിമ-സീരിയല്‍ താരവുമാണ് വീണ നായര്‍. ബിഗ് ബോസ് സീസണ്‍ 2-വിലും വീണ പങ്കെടുത്തിരുന്നു. ഷോയിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ പലപ്പോഴും വീണയ്ക്ക് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരം രൂക്ഷമായ ഭാഷയിലുള്ള മറുപടിയാണ് നല്‍കാറുള്ളത്.ഇപ്പോള്‍ അമ്പൂച്ചന്‍ എന്ന വീണ സ്‌നേഹത്തോടെ വിളിയ്ക്കുന്ന മകന്‍ അമ്പാടിയ്ക്ക് ജന്മദിനാശംസകളുമായി എത്തിയിരിയ്ക്കുകയാണ് വീണ. ”എന്റെ ജീവന് പിറന്നാള്‍ ആശംസകള്‍ Happy birthday ambady. Love you love you” Read More…

Movie News

കത്തനാരുടെ സെറ്റില്‍ സര്‍പ്രൈസ് വിസിറ്റുമായി ലാലേട്ടന്‍ ; ചിത്രങ്ങള്‍ പങ്കുവെച്ച് ജയസൂര്യ

ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി തന്റേതായ ഇടം നേടിയ താരമാണ് ജയസൂര്യ. താരത്തിന്റെ ബിഗ് ബജറ്റ് ചിത്രമാണ് വരാന്‍ പോകുന്ന ചിത്രമായ ‘കത്തനാര്‍’. റോജിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍-ത്രില്ലര്‍ ഴോണറിലാണ് എത്തുന്നത്. ബോളിവുഡ് താരം അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനുഷ്‌ക മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന ചിത്രം കൂടിയാണ് കത്തനാര്‍. എമ്പുരാനോടൊപ്പം നില്‍ക്കുന്ന ബിഗ്ബജറ്റ് ചിത്രമാണ് കത്തനാരെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ചിത്രത്തിന്റെ സെറ്റില്‍ സര്‍പ്രൈസ് വിസിറ്റ് നടത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. Read More…

Movie News

‘‘ദേ ഇപ്പൊ വാർത്ത വരും മഞ്ജു പിള്ളക്ക് കമൽഹാസനോട് പ്രണയം ആണെന്ന് !!”

ബേസില്‍ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഫാലിമി. നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം കുടുംബ ബന്ധങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയാണ് പറയുന്നത്. ഒരു കുടുംബത്തിന്റെ സാഹസിക യാത്രയുടെ കഥ പറയുന്ന ചിത്രം റിലീസിനോടടുക്കുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ബേസിലും ജഗദീഷും മഞ്ജു പിള്ളയും പല അഭിമുഖങ്ങളും നൽകുന്നുണ്ട്. സ്വതസിദ്ധമായ തമാശകളിലൂടെയാണ് ഇവർ സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഉള്ള ഒരു ചിറ്റ് ചാറ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. “പ്രണയം തോന്നുന്ന Read More…

Movie News

‘പ്രത്യേക ബോഡി ലാംഗ്വേജാണ് ഷൈനിന്, വിസ്മയിപ്പിച്ച അഭിനേത്രിയാണ് നിമിഷ…’ മലയാള താരങ്ങളെക്കുറിച്ച് എസ്.ജെ സൂര്യ

അന്യഭാഷചിത്രങ്ങൾ എന്നും ഏറ്റെടുക്കുന്നവരാണ് മലയാളികൾ. നിറഞ്ഞ കയ്യടിയോടെയാണ് ജിഗര്‍തണ്ട എന്ന സിനിമ പ്രേക്ഷകർ സ്വീകരിച്ചത്. സിനിമയുടെ രണ്ടാം ഭാഗം കാണുമെന്നും അന്ന് പറഞ്ഞിരുന്നു. അതിന്റെ രണ്ടാം ഭാഗത്തിൽ മലയാളത്തിന്റെ സ്വന്തം കേന്ദ്രകഥാപാത്രമായി ഷൈൻ ടോം ചാക്കോയും നായികയായി നിമിഷ സജയനും എത്തുന്നുണ്ട്. തമിഴ്-ഭാഷാ കാലഘട്ടത്തിലെ ആക്ഷൻ കോമഡി ചിത്രമാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സും ആദ്യ ഭാഗം പോലെ കാർത്തിക് സുബ്ബരാജ് തന്നെയാണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി തെന്നിന്ത്യന്‍ നടന്മാരായ രാഘവ Read More…

Movie News

‘ചീത്തപ്പേരുള്ള ഞാന്‍, വിലക്കുള്ള ശ്രീനാഥ് ഭാസി… ഞങ്ങളെവച്ച് സിനിമ ചെയ്തപ്പോഴോ ? ഷൈൻ ടോമിന് തഗ്ഗ് മറുപടിയുമായി സോഹന്‍

സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത കാബൂളിവാലയിൽ ബാലതാരമായി അഭിനയം തുടങ്ങിയ താരമാണ് സോഹന്‍ സീനുലാല്‍. വലിയൊരു ഇടവേളയ്ക്കു ശേഷം പിന്നീട് താരത്തെ കാണുന്നത് സഹസംവിധായകന്റെ വേഷത്തിലാണ്. മമ്മൂട്ടി നായകനായി എത്തിയ ‘ഡബിള്‍സി’ലൂടെ സംവിധായകന്റെ കുപ്പായവും സോഹന്‍ അണിഞ്ഞു. പിന്നീട് ഒരുപാട് സിനിമകള്‍ സോഹന്റെ സംവിധാനത്തില്‍ പിറന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ മധു എന്ന പോലീസ് വേഷത്തിലൂടെയാണ് സോഹൻ സീനുലാൽ അഭിനയരംഗത്തേക്ക് തിരികെ എത്തുന്നത്. ഇന്ത്യാവിഷൻ ഷോർട്ട് ഫിലിം Read More…

Movie News

‘ജപ്പാനി’ലെ വേഷം ഒരു സര്‍പ്രൈസ് ആയിരിക്കും; തീയേറ്ററുകളില്‍ പോയി കാണണമെന്ന് അനു ഇമ്മാനുവല്‍

‘ജപ്പാനിലെ തന്റെ വേഷം ഒരു സര്‍പ്രൈസ് ആയിരിക്കുമെന്ന് വെളിപ്പെടുത്തി നടി അനു ഇമ്മാനുവേല്‍. അതിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നല്ലെന്നും നടി പറഞ്ഞു. രാജു മുരുകന്‍ സംവിധാനം ചെയ്യുന്ന കാര്‍ത്തിയുടെ 25-ാമത് ചിത്രം തീയേറ്ററുകളില്‍ എത്തി. സിനിമയില്‍ തന്റെ കഥാപാത്രവും കാര്‍ത്തിയുടെ കഥാപാത്രവും തമ്മില്‍ വളരെ രസകരമായ ഒരു ട്രാക്ക് ഉണ്ട്. ഇത് തീര്‍ച്ചയായും എല്ലാവരെയും രസിപ്പിക്കുമെന്നും നടി പറഞ്ഞു. ജപ്പാന് ഒരു സവിശേഷമായ കഥയുണ്ടെന്നും ഇങ്ങനെയൊരു കഥ താന്‍ മുമ്പൊരിക്കലും കേട്ടിട്ടില്ലെന്നും ഒരു പ്രേക്ഷകന്‍ എന്ന Read More…

Movie News

പിപ്പയിലെ നസ്‌റുല്‍ ഇസ്‌ളാമിന്റെ ബംഗാളി ദേശഭക്തിഗാനം നശിപ്പിച്ചു ; എ.ആര്‍. റഹ്മാനെതിരെ രൂക്ഷ വിമര്‍ശനം

‘ജനഗണമന’ ഉള്‍പ്പെടെ ഇന്ത്യയിലെ അനേകം ദേശഭക്തിഗാനങ്ങള്‍ക്ക് തന്റേതായ ഭാഷ്യം ചമച്ചിട്ടുളളയാളാണ് എ.ആര്‍. റഹ്മാന്‍. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ ജനഹൃദയങ്ങളി ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാസി നസ്റുല്‍ ഇസ്ലാം എഴുതിയ ബംഗാളി ദേശഭക്തി ഗാനം ‘കാരാര്‍ ഓയ് ലൗഹോ കോപതി’ ല്‍ കൈവെച്ചപ്പോള്‍ പൊള്ളി. പ്രശസ്ത ഗാനം ഓസ്‌കാര്‍ ജേതാവിനെ വിവാദത്തിലാക്കിയിരിക്കുകയാണ്. ഗാനം റഹ്മാന്‍ നശിപ്പിച്ചെന്നാണ് ആക്ഷേപം. ഇഷാന്‍ ഖട്ടറും മൃണാല്‍ ഠാക്കൂറും മറ്റും അഭിനയിക്കുന്ന യുദ്ധചിത്രമായ പിപ്പയിലാണ് ഈ ഗാനം ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ Read More…

Movie News

മമ്മൂട്ടിച്ചിത്രം ‘യാത്ര 2’ വില്‍ സോണിയാ ഗാന്ധിയാകുന്നത് ഈ ജര്‍മ്മന്‍നടി

ലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ‘യാത്ര’ അന്തരിച്ച മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ ജീവിതകഥയായിരുന്നു. രണ്ടു ഭാഗങ്ങളായുള്ള സിനിമയുടെ രണ്ടാം ഭാഗം ഈ വര്‍ഷം പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികാരത്തില്‍ വരുന്നതിന് മുമ്പ് രാജശേഖര റെഡ്ഡി ആന്ധ്രാപ്രദേശില്‍ ഉടനീളം നടത്തിയ യാത്രയാണ് സിനിമ പറയുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തില്‍ രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്റെ വേഷത്തില്‍ തമിഴ്‌നടന്‍ ജീവയാണ് എത്തുന്നത്. ഇതില്‍ ജഗ്‌മോഹന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുമായി ബന്ധപ്പെട്ട രംഗങ്ങളും സിനിമയിലുണ്ട്. ജര്‍മ്മന്‍ നടി സുസെയ്ന്‍ ബെര്‍ണാഡാണ് Read More…

Movie News

വിജയ് യുടെ കയ്യിലിരിക്കുന്ന പെണ്‍കുട്ടി ആരാണെന്ന് അറിയാമോ? ഇപ്പോള്‍ മുന്‍നിര നടി

ഇടയ്ക്കിടെ നടന്മാരുടെയും നടിമാരുടെയും പഴയ ലുക്ക് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ വൈറലാകാറുണ്ട്. അടുത്തിടെ ഇളയദളപതി വിജയ് യുടെ ഒരു ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. വിജയ് ഒരു പെണ്‍കുട്ടിയെ എടുത്തുകൊണ്ട് നില്‍ക്കുന്നതാണ് ദൃശ്യം. ഒരു പ്രമുഖ നടിയുടെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ഇത്. ഇപ്പോഴത്തെ മുന്‍നിര നടിമാരില്‍ ഒരാളായി മാറിയിട്ടുള്ളയാളാണ് വിജയ് എടുത്തിരിക്കുന്ന ഈ കുട്ടി. നിലവില്‍ ചെറിയ സ്‌ക്രീനിലെ സെന്‍സേഷണല്‍ നടിമാരില്‍ ഒരാളായ ഹിമ ബിന്ദുവാണ് വിജയ് യുടെ കയ്യിലിരിക്കുന്നത്. ഹിമ ബിന്ദു തന്റെ ചെറുപ്പത്തില്‍ വിജയ്‌ക്കൊപ്പം Read More…