ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍.ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടീസര്‍ ആരംഭിക്കുന്നത് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വാലിബന്റെ ചെവിയുടെ ക്ലോസ് ഷോട്ടില്‍ നിന്നാണ്. ഈ ഇയര്‍ കഫ് എല്ലാവരുടെയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആ കമ്മല്‍ നിര്‍മ്മിച്ചതിനെ കുറിച്ച് പറയുകയാണ് സേതു ശിവാനന്ദ് എന്ന കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ്. ‘ഇതാണ് വാലിബന്‍ സിനിമയില്‍ ലാലേട്ടന്‍ ഉപയോഗിച്ച കമ്മല്‍. ലിജോ ജോസ് പെല്ലിശ്ശേരി സാറിന്റെയും Read More…
‘തലൈവര്‍ 170’ ന്റെ പേര് പ്രഖ്യാപിക്കും ; രജനീ ആരാധകര്‍ക്ക് ജന്മദിന സമ്മാനം നല്‍കാന്‍ അണിയറക്കാര്‍
ജയിലര്‍ വന്‍ വിജയമായതിന് പിന്നാലെ വലിയ ആകാംഷയോടെയാണ് ആരാധകര്‍ ടി.ജെ. ജ്ഞാനവേലിനൊപ്പമുള്ള രജനീകാന്തിന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നത്. ‘തലൈവര്‍ 170’ എന്ന പേരിട്ടിരിക്കുന്ന സിനിമയ്ക്ക് രജനീകാന്തിന്റെ ജന്മദിനമായ ഡിസംബര്‍ 12 ന് പേരിടുമെന്ന് സൂചന. ആരാധകരുടെ ആഘോഷങ്ങള്‍ക്കൊപ്പം സിനിമയുടെ ഒരു അപ്‌ഡേറ്റ് നല്‍കാന്‍ ഒരുങ്ങുകയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ പേര് സൂപ്പര്‍സ്റ്റാറിന്റെ ജന്മദിനത്തില്‍ ആരാധകര്‍ക്ക് ജന്മദിന സമ്മാനമായി നല്‍കാനാണ് അണിയറക്കാര്‍ ഒരുങ്ങുന്നത്. സിനിമ ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു സോഷ്യല്‍ ഡ്രാമയാണെന്ന് റിപ്പോര്‍ട്ടുണ്ട്. Read More…
‘പ്രസ്തുത രംഗം ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്താൻ ചെയ്തതല്ല’: വ്യക്തമാക്കി ‘ആന്റണി’ ടീം
ജോജു ജോര്‍ജ് പ്രധാനവേഷത്തിലഭിനയിക്കുന്ന ‘ആന്റണി’ എന്ന ചിത്രത്തിലെ ഒരു രംഗത്തിനെതിരേ മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് ടീം ആന്റണി. ഐൻസ്റ്റീൻ മീഡിയ നിർമ്മിച്ച് ഇപ്പോൾ പ്രദർശനം തുടരുന്ന “ആന്റണി’ സിനിമയിൽ ഒരു രംഗം ചില പ്രത്യേക മതവിഭാഗത്തിൽ പെട്ടവർക്ക് ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട് എന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കലാപരമായ ആവിഷ്കാരത്തിലൂടെ ഹൃദയബന്ധങ്ങളുടെ ശക്തമായ ഒരു കഥ പറയാൻ ശ്രമിക്കുന്ന ഒരു സാങ്കൽപ്പിക സൃഷ്ടിയാണ് ‘ആന്റണി’. പ്രസ്തുതരംഗം ഒരിക്കലും ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്താനോ/ Read More…
കാത്തിരിപ്പ് അവസാനിക്കുന്നു; സലാര്‍ ആദ്യഭാഗം ഈ മാസം 23 ന്; കേരളത്തില്‍ 300 ലധികം സ്‌ക്രീനുകളില്‍
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലും ബാഹുബലി താരം പ്രഭാസും ഒരുമിക്കുന്ന സലാറിലെ മലയാളം കണക്ഷന്‍ മലയാളം സൂപ്പര്‍താരം പൃഥ്വിരാജാണ്. മൂന്ന് പേരുടെയും ആരാധകര്‍ ആകാംഷയോടെയിരിക്കുന്ന ചിത്രത്തിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു. ക്രിസ്മസ് റിലീസായി മൂന്ന് ദിവസം മുമ്പ് സിനിമ തീയേറ്ററുകളില്‍ എത്തും. വരദരാജ മാന്നാര്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് മലയാളനടന്‍ പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്നത് കേരളത്തിലെ സിനിമാപ്രേമികളെ സംബന്ധിച്ചിടത്തോളം ആവേശം വര്‍ദ്ധിക്കുന്നു. കേരളത്തിലുടനീളം 300 ലധികം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ഇതിനകം Read More…
തമിഴ്‌സിനിമയിലെ മാദകസുന്ദരിയെ അവതരിപ്പിക്കാന്‍ ഓസ്‌ട്രേലിയന്‍ നടി ചന്ദ്രിക
തമിഴ്‌സിനിമയില്‍ എത്തിയ ആദ്യ അന്താരാഷ്ട്ര നായിക ബ്രിട്ടീഷുകാരി എമി ജാക്‌സണായിരുന്നു. തമിഴിലും തെലുങ്കിലുമായി അനേകം ആരാധകരെ സ്വന്തമാക്കിയ അവര്‍ക്ക് പിന്നാലെ മറ്റൊരു വിദേശ നടി കൂടി തമിഴ്‌സിനിമയില്‍ കാലുറപ്പിക്കുന്നു. ഇന്തോ-ഓസ്‌ട്രേലിയന്‍ നടി ചന്ദ്രികയാണ് പുതിയതായി കോളിവുഡ് സിനിമയിലേക്ക് എത്തുന്നത്. ഇന്ത്യന്‍ സിനിമയിലെ മാദക നായികയുടെ ജീവിതം പറയുന്ന തമിഴ് സിനിമയിലേക്കാണ് നടിയെത്തുന്നത്. ഓസ്‌ട്രേലിയന്‍ നടിയും മോഡലും നര്‍ത്തകിയുമൊക്കെയായ ചന്ദ്രിക ഇന്ത്യന്‍ വംശജയാണ്. ഓസ്‌ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന നടി അഭിനയവും മോഡലിംഗും ചെയ്തത് ലോസ് ഏഞ്ചല്‍സില്‍ ആയിരുന്നു. 2018 Read More…
കെജിഎഫിന്റെ മൂന്നാം ഭാഗവും ഉറപ്പെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍; താനുണ്ടാകുമോ എന്നറിയില്ല
ഇന്ത്യന്‍ സിനിമയില്‍ ചരിത്രം സൃഷ്ടിക്കുകയും നിരവധി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്ത പ്രശാന്ത് നീലിന്റെയും യാഷിന്റെയും കെജിഎഫിന്റെ മൂന്നാം ഭാഗവും വരും. ഇപ്പോഴിതാ ഗ്യാങ്സ്റ്റര്‍ ഡ്രാമയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് സ്ഥിരീകരിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ‘സലാര്‍’ റിലീസിനായി ഒരുങ്ങുന്ന സംവിധായകന്‍ പ്രശാന്ത് നീല്‍ അതിന് മുന്നോടിയായി, തന്റെ ബ്ലോക്ക്ബസ്റ്റര്‍ ഫ്രാഞ്ചൈസിയായ ‘കെജിഎഫിനെ’ കുറിച്ചും സംസാരിച്ചു. ‘കെജിഎഫ് 3 സംഭവിക്കും. ഞാന്‍ സംവിധായകനാണോ അല്ലയോ എന്നെനിക്കറിയില്ല, പക്ഷേ യഷ് എല്ലായ്‌പ്പോഴും അതിന്റെ ഭാഗമാകും. അതിനുവേണ്ടിയല്ല ഞങ്ങള്‍ അത് പ്രഖ്യാപിച്ചത്.’ Read More…
ടൈഗര്‍ 3 യിലെ ടൗവ്വല്‍ പോരാട്ടം; ടൗവ്വല്‍ അഴിഞ്ഞുപോകാതെ, പരസ്പരം മുറിവേല്‍ക്കാതെ ഏറെ കഷ്ടപ്പെട്ടെന്ന് കത്രീന
സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് പ്രധാന കഥാപാത്രങ്ങളായ ‘ടൈഗര്‍ 3’ ഈ വര്‍ഷത്തെ വാണിജ്യപരമായി ലാഭകരമായ ചിത്രങ്ങളിലൊന്നാണ്. സിനിമയില്‍ കത്രീന കൈഫും ഹോളിവുഡ് താരം മിഷേല്‍ ലീയും തമ്മിലുള്ള ടര്‍ക്കിഷ് ഹമാം ടവല്‍ പോരാട്ടം സിനിമയുടെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു. ഏറെ കഷ്ടപ്പെട്ടായിരുന്നു ഈ രംഗത്തിന്റെ ഷൂട്ടിംഗ് നടത്തിയതെന്ന് കത്രീനയും ലീയും അടുത്തിടെ പറഞ്ഞു. ജിദ്ദയില്‍ നടന്ന റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു കത്രീന സിനിമയിലെ ആക്ഷന്‍ സീക്വന്‍സുകളെക്കുറിച്ച് പറഞ്ഞത്. ‘ഹമാം’ സീക്വന്‍സില്‍ എനിക്ക് ഇരട്ടി Read More…
നടന്‍ ചിമ്പു സംവിധായകന്റെ കസേരയിലേക്ക് വീണ്ടും ; അമ്പതാമത് ചിത്രത്തില്‍ താരം ക്യാമറയ്ക്ക് പിന്നിലെത്തും
ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്‌നടന്‍ നടന്‍ ചിമ്പു സംവിധായകന്റെ കസേരയിലേക്ക് തിരിച്ചുവരുന്നു. തന്റെ അമ്പതാം സിനിമയിലാണ് നടന്‍ സംവിധായകന്റെ തൊപ്പിയണിയുന്നത്. തിരക്കഥ, എഡിറ്റിംഗ്, സംഗീതം, ആലാപനം, സംവിധാനം ഉള്‍പ്പെടെ സിനിമയിലെ ഒട്ടുമിക്ക മേഖലയിലും കൈവെച്ചിട്ടുള്ള ചിമ്പു തന്റെ തന്നെ ഉപേക്ഷിച്ച പ്രൊജക്ടായ ‘കെറ്റവന്‍’ പുനരുജ്ജീവിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് കേള്‍വി. മുമ്പ് 2004 ല്‍ പുറത്തുവന്ന മന്മഥന്‍ സിനിമയ്ക്ക് പിന്നില്‍ താരത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. എ ജെ മുരുകന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കൈകള്‍ താരത്തിന്റേതായിരുന്നു എന്നാണ് Read More…
ഹിന്ദിചിത്രം ‘ആനിമലിന്’ നല്ല കമന്റിട്ടു ; തൃഷയുടെ ആരാധകര്‍ ‘വയലന്റായി’
സ്ത്രീവിരുദ്ധതയുടെ പേരില്‍ കഴിഞ്ഞയാഴ്ചയാണ് നടി തൃഷാ കൃഷ്ണന്‍ നടന്‍ മന്‍സൂര്‍ അലിഖാനെതിരേ രംഗത്തു വന്നത്. എന്നാല്‍ ബോളിവുഡില്‍ നിന്നുള്ള പുതിയ സിനിമ ആനിമലിന് നല്ല റിവ്യൂ നല്‍കി നടി പുലിവാല് പിടിക്കുകയും ചെയ്തു. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പ്രതികരണം ആരാധകരുടെ വിമര്‍ശത്തെ തുടര്‍ന്ന് നടി ഡിലീറ്റ് ചെയ്യുകയുമുണ്ടായി. രണ്‍ബീര്‍ കപൂറും രശ്മിക മന്ദനയും അനില്‍ കപൂറും ബോബി ഡിയോളുമൊക്കെ അഭിനയിച്ച സിനിമ അടുത്തിടെയായിരുന്നു റിലീസ് ചെയ്തത്. സിനിമയ്ക്ക് തൃഷ ‘കള്‍ട്ട് മൂവി’ എന്ന് അഭിപ്രായവുമിട്ടു. ”ഒറ്റവാക്ക്: കള്‍ട്ട്. Read More…














