Movie News

‘വേട്ടൈയാന്‍’; രജിനികാന്തിന്റെ 170-ാം ചിത്രത്തിന് പേരിട്ടു, താരത്തിന്റെ ജന്മദിനത്തില്‍ ടീസറും പുറത്തുവിട്ടു

ജയിലറുടെ വന്‍ വിജയതരംഗത്തിന് തുടര്‍ച്ചയായി ടി ജെ ജ്ഞാനവേലിന്റെ സിനിമയിലേക്ക് എത്തുന്ന രജനീകാന്തിന്റെ 171 ാം ചിത്രത്തിന് ‘വേട്ടൈയാന്‍’ എന്ന് പേരിട്ടു. രജനീകാന്തിന്റെ 73 ാം ജന്മദിനത്തിലാണ് സിനിമയുടെ പേര് അണിയറക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. സിനിമയുടെ ടീസറിനൊപ്പമാണ് പേരും സിനിമയുടെ ടീം പുറത്തുവിട്ടിരിക്കുന്നത്. ഇരുളര്‍ എന്ന ദളിത് വിഭാഗത്തിന്റെ ജീവിതം പറഞ്ഞ ‘ജയ് ഭീം’ എന്ന സിനിമയ്ക്ക് ശേഷം ടി.ജെ. ജ്ഞാനവേല്‍ മറ്റൊരു ഗൗരവപ്പെട്ട വിഷയവുമായിട്ടാണ് എത്തുന്നത്. രജനീകാന്ത് സിനിമയില്‍ ഒരു പോലീസുകാരനെയാണ് അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് സംഗീതം Read More…

Movie News

‘നേരി’ ന്റെ പ്രൊമോഷനിടെ മാധ്യമപടയ്‌ക്കൊപ്പം സെല്‍ഫി വീഡിയോയുമായി മോഹന്‍ലാല്‍

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍, വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹത്തെ ലോകത്തിലെ ചരിഞ്ഞ അദ്ഭുതമെന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്. ഇന്ന് കോടികളുടെ താരമൂല്യമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനുള്ളത്. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ നേരിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയ്ക്കിടയില്‍ മോഹന്‍ലാല്‍ പകര്‍ത്തിയ സെല്‍ഫി വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. കൊച്ചിയിലാണ് മോഹന്‍ലാലിന്റെ നേരിന്റെ പ്രമോഷനായുള്ള വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചത്. എന്റെ ഓണ്‍ലൈന്‍ മീഡിയ സുഹൃത്തുക്കള്‍ക്കൊപ്പം എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മോഹന്‍ലാല്‍ Read More…

Movie News

‘തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ’ ; രഞ്ജിത്തിന് മറുപടിയുമായി അനന്തപത്മനാഭന്‍

മലയാളത്തിന്റെ മികച്ച സിനിമയുടെ പട്ടികയില്‍ ഇടം പിടിയ്ക്കുന്ന ഒരു ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി അതുല്യ സംവിധായകന്‍ പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ രഞ്ജിത്ത് തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷയെ കുറിച്ച് വിമര്‍ശിച്ച് സംസാരിച്ചിരുന്നു.എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ പറഞ്ഞിരിക്കുന്നത് വളരെ ബോറാണ്. അദ്ദേഹം അതില്‍ ഭാഷ അനുകരിക്കുകയാണ് ചെയ്തത്. പപ്പേട്ടനോ മോഹന്‍ലാലോ അത് നന്നാക്കാന്‍ ശ്രമിച്ചില്ല. എന്നാല്‍ അദ്ദേഹം നല്ലൊരു നടനാണ്. ആളുകള്‍ പറയാറുണ്ട് Read More…

Movie News

രണ്ടു തെലുങ്ക് സിനിമകള്‍ കൂടി നടി തൃഷയ്ക്ക് ; ചിരഞ്ജീവിയും നാഗാര്‍ജ്ജുനയും നായകന്മാരാകുമെന്ന് വിവരം

തമിഴില്‍ വന്‍ ഹിറ്റായി മാറിയ ലിയോയില്‍ വിജയ് യുടെ നായികയായതിന് പിന്നാലെ തെലുങ്കില്‍ രണ്ടു സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നായികയാകാന്‍ ഒരുങ്ങുകയാണ് നടി തൃഷ കൃഷ്ണന്‍. ചിരീഞ്ജീവിയും നാഗാര്‍ജ്ജുനയും നായകന്മാരാകുന്ന രണ്ടു സിനിമകളില്‍ നടി നായികയാകുമെന്നാണ് വിവരം. നിലവില്‍ അജിത്തിന്റെ വിടാമുയിര്‍ച്ചിയുടെ രണ്ടാംഘട്ട ചിത്രീകരണത്തിന്റെ തിരക്കിലാണ് തൃഷ. ചിരഞ്ജീവിയ്ക്കൊപ്പം കൊരട്ടാല ശിവയുടെ ആചാര്യ എന്ന ചിത്രത്തില്‍ തൃഷ ഉണ്ടായിരുന്നു, എന്നാല്‍ ക്രിയാത്മകമായ അഭിപ്രായവ്യത്യാസങ്ങള്‍ കാരണം അവര്‍ പ്രോജക്റ്റില്‍ നിന്ന് പിന്മാറിയതായി റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍, ബിംബിസാര സംവിധായകന്‍ വസിഷ്ഠയുടെ വരാനിരിക്കുന്ന വിശ്വംബര Read More…

Movie News

ആനിമലില്‍ രണ്‍ബീറുമായുള്ള ഇന്റിമസി രംഗങ്ങള്‍ മാതാപിതാക്കള്‍ക്ക് ഷോക്കായിരുന്നെന്ന് നടി തൃപ്തി ദിമ്ര

രണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തില്‍ എ്ത്തുന്ന അനിമല്‍ ബോളിവുഡില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. സന്ദീപ് റെഡ്ഡി വംഗയുടെ സിനിമ ബോക്‌സോഫീസില്‍ കുതിക്കുകയാണ്. സിനിമയില്‍ സോയയുടെ വേഷം ചെയ്യുന്ന ത്രിപ്തി ദിമ്രി സിനിമയില്‍ നടത്തുന്നത് ഉജ്വല പ്രകടനമാണ്. രണ്‍ബീറിനൊപ്പം ഇന്റിമസി രംഗങ്ങള്‍ വരെയുള്ള നടി തന്റെ ആ സീനുകള്‍ മാതാപിതാക്കള്‍ക്ക് ശരിക്കും ഷോക്കായി പോയെന്ന് പറഞ്ഞു. മാതാപിതാക്കള്‍ അതു കണ്ട് ഞെട്ടിപ്പോയി. അവര്‍ പറഞ്ഞു ഇതുപോലൊന്ന് അവര്‍ സിനിമകളില്‍ കണ്ടിട്ടില്ല. ആ സീന്‍ മറികടക്കാന്‍ അവര്‍ക്ക് ഏറെ സമയം Read More…

Featured Movie News

ഒപ്പീസ്- ദീക്ഷിത് ഷെട്ടി മലയാളത്തിൽ, ഷൈൻ ടോം ചാക്കോ, ദർശനാ നായർ കേന്ദ്രകഥാപാത്രങ്ങള്‍

കഴിഞ്ഞ പതിനെട്ട് വർഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്. കോപ്പയിലെ കൊടുങ്കാറ്റ്’ അലർട്ട് 24 X7എന്നീ ചിത്രങ്ങൾ എന്നീ ചിത്രങ്ങളും സോജൻ ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. ലോകപ്രശസ്ത ഫാഷൻ ഇവൻ്റ് ദുബായ് ഫാഷൻ ലീഗിന്റെ സി.ഇ.ഒയും ഫൗണ്ടറുമാണ് സോജൻ . ആകർഷൻ എന്റെർടൈൻമെൻ്റ്പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ‘ പ്രദ്യുമന കൊളേഗൽ (ഹൈദ്രാബാദ്) ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും നൽകുന്ന ഒരു ചിത്രമായിരിക്കുമിത്. Read More…

Featured Movie News

ജീത്തു ജോസഫ് – മോഹൻലാൽ ടീമിന്റെ ‘നേര്’ ട്രെയിലർ വമ്പന്‍ ഹിറ്റ്, 1.5 മില്യണ്‍ കാഴ്ചകള്‍

കോടതിക്കുള്ളിലും പുറത്തും ഒരു കേസിന്റെ പിന്നിലെ നൂലാമാലകൾ എന്തൊക്കെയായിരിക്കുമെന്ന് വ്യക്തമായി കാട്ടിത്തരുന്ന ജീത്തു ജോസഫ് – മോഹൻ ലാൽ ടീമിന്റെ നേരിന്റെ ആദ്യ ട്രയിലര്‍ യൂൂബില്‍ വമ്പന്‍ ഹിറ്റ്. ഇതുവരെ പതിനഞ്ചുലക്ഷത്തിലധികം കാഴ്ചകള്‍ കടന്ന് സോഷ്യൽ മീഡിയായിൽ വലിയ തരംഗം സൃഷ്ടിക്കുകയാണ് ട്രെയിലര്‍.പൂർണ്ണമായും കോർട്ട് റൂം ഡ്രാമയായി വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിന്റെ ആദ്യ ട്രയിലർ വളരെക്കുറച്ചു സമയം കൊണ്ടു തന്നെ പ്രേക്ഷകർക്ക് ഏറെ വിസ്മയമായിരിക്കുന്നു. ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ Read More…

Movie News

ട്രെയിന്‍ ദുരന്തം പ്ലാനിലേ ഇല്ലായിരുന്നു, വിടുതലൈയ്ക്ക് വേണ്ടി വന്ന ബജറ്റ് എത്രയാണെന്നോ?

വെട്രിമാരന്റെ വിടുതലൈ ഭാഗം 1 ഉണ്ടാക്കിയ ഹൈപ്പ് ചില്ലറയായിരുന്നില്ല. പ്രധാനമായും ഹാസ്യ വേഷങ്ങള്‍ക്ക് പേരുകേട്ട സൂരിയെ ക്രൈം ത്രില്ലറിന്റെ നായകനാക്കിയതും വിജയ് സേതുപതിയുടെ സാന്നിദ്ധ്യവും സിനിമയ്ക്ക് നല്‍കിയ ആവേശം ചെറുതായിരുന്നില്ല. എന്നാല്‍ സിനിമ ചിത്രീകരിക്കാന്‍ അതിജീവിക്കേണ്ടി വന്നത് കടുത്ത പരീക്ഷണങ്ങളായിരുന്നെന്ന് സംവിധായകന്‍ വെട്രിമാരന്‍. സിനിമയ്ക്ക് കൂടുതല്‍ ദിവസം ചെലവഴിക്കേണ്ടി വന്നതും 4.5 കോടി ബജറ്റില്‍ മുഴുവന്‍ പദ്ധതിയും പൂര്‍ത്തിയാക്കാന്‍ ആദ്യം പ്രതിജ്ഞാബദ്ധമായിരുന്നെങ്കിലും ആദ്യ ഭാഗത്തിന്റെ മാത്രം ബജറ്റ് 65 കോടിയായി ഉയര്‍ന്നുവെന്നും വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു. 35 ദിവസം Read More…

Movie News

അമീര്‍ സുല്‍ത്താന്റെ ‘മായാവലൈ’യുടെ ടീസര്‍ പുറത്തുവിട്ട് അണിയറക്കാര്‍

കാര്‍ത്തിയുടെ 25 ാം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനും പരുത്തിവീരന്‍ സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനും പിന്നാലെ സംവിധായകനും നടനുമായ അമീര്‍ സുല്‍ത്താന്‍ നായകനാകുന്ന പുതിയ സിനിമയുടെ ടീസര്‍ പുറത്തുവന്നു. ശനിയാഴ്ച സോഷ്യല്‍ മീഡിയ വഴിയാണ് അണിയറക്കാര്‍ ടീസര്‍ വിട്ടത്. രമേഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സത്യ, സഞ്ചിത ഷെട്ടി, ശരണ്‍, ധീന, വിന്‍സെന്റ് അശോകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അമീറിന്റെ വോയ്‌സ് ഓവറോടു കൂടിയുള്ളതാണ് ടീസര്‍. തന്നെ രാജന്‍ എന്ന് പരിചയപ്പെടുത്തുകയും സഞ്ചിത സാറായെ സത്യയായും അവതരിപ്പിക്കുന്നതാണ് ടീസര്‍. Read More…