Movie News

സൂര്യയുടെ വെട്രിമാരന്‍ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കണം; വിടുതലൈ- 2 റിലീസിന് ശേഷം സിനിമ

തമിഴ്‌സിനിമയിലെ സൂപ്പര്‍താരങ്ങളായ സംവിധായകന്‍ വെട്രിമാരനും നടന്‍ സൂര്യയും ഒന്നിക്കുന്ന സിനിമ വടിവാസലിനായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ സിനിമ നീണ്ടു നീണ്ടു പോകുകയാണ്. എന്നാല്‍ ‘വിടുതലൈ പാര്‍ട്ട് 2’ റിലീസിന് ശേഷം മാത്രമേ സൂര്യയെ നായകനാക്കി തന്റെ വരാനിരിക്കുന്ന ചിത്രം ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂവെന്ന് സംവിധായകന്‍ വെട്രിമാരന്‍ സ്ഥിരീകരിച്ചു. ‘വിടുതലൈ പാര്‍ട്ട് 2’ ന് ചില ഫ്‌ലാഷ്ബാക്ക് രംഗങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്നും അതിനുശേഷം മാത്രമേ താന്‍ സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം അടുത്തിടെ ഒരു മാധ്യമ സംഭാഷണത്തില്‍ Read More…

Movie News

400 കോടി ബജറ്റുള്ള സലാറില്‍ പ്രഭാസിന്റെ പ്രതിഫലം എത്രയാണെന്നോ? വില്ലനായ പൃഥ്വിരാജിന്റെ പ്രതിഫലം കേട്ടാല്‍ തന്നെ ഞെട്ടും

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാകും സലാര്‍ എന്നാണ് പ്രതീക്ഷ. നായകനായി ബാഹുബലി താരം പ്രഭാസും വില്ലനായി മലയാളത്തിലെ യുവ സൂപ്പര്‍താരം പൃഥ്വിരാജും എത്തുന്ന സിനിമയുടെ ആകാംഷ ആരാധകര്‍ക്ക് ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാല്‍ സിനിമയ്ക്ക് വേണ്ടി നായകനും വില്ലനും വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസും സീന്യൂസുമെല്ലാം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മലയാളിതാരം പൃഥ്വിരാജിന് നാലു കോടി രൂപ പ്രതിഫലം നല്‍കിയതായിട്ടാണ് വിവരം. പ്രഭാസിന് സിനിമയില്‍ 100 കോടിയും നല്‍കി. Read More…

Featured Movie News

ധനുഷിന്റെ അമ്പതാം ചിത്രം പൂര്‍ത്തിയായി; സംവിധാനം ചെയ്യുന്ന രണ്ടാമത് സിനിമ ഗ്യാംഗ്‌സ്റ്റര്‍ മൂവി

വലിയ ബഹളങ്ങളോ വാര്‍ത്തസൃഷ്ടിക്കലുകളോ ഇല്ലാതെ തമിഴ്‌നടന്‍ ധനുഷ് തന്റെ രണ്ടാമത്തെ സംവിധാന സംരംഭവും പൂര്‍ത്തിയാക്കി. നടന്‍ സംവിധാനം ചെയ്യുന്ന ‘ഡി50’ എന്ന സിനിമയുടെ ഷൂട്ടിംഗ് താരം പൂര്‍ത്തിയാക്കി. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ധനുഷ് തന്നെയാണ്. വടക്കന്‍ ചെന്നൈയെ കേന്ദ്രീകരിച്ച് പ്രതികാരം വിഷയമാകുന്ന ഒരു ഗ്യാംഗ്‌സ്റ്റര്‍ സിനിമയാണ് ഇതെന്നാണ് സൂചനകള്‍. ഈ വര്‍ഷം ജൂലൈയിലാണ് ധനുഷ് സിനിമയുടെ ചിത്രീകരണവും സംവിധാനവും ആരംഭിച്ചത്. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി താരം സാമൂഹ്യമാധ്യങ്ങളിലൂടെയാണ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് സിനിമയിലെ അഭിനേതാക്കള്‍ക്കും അനുയായികള്‍ക്കും താരം Read More…

Movie News

‘മറിമായ’ത്തിലെ മുഴുവൻ അഭിനേതാക്കളും വെള്ളിത്തിരയിലെത്തുന്ന ‘പഞ്ചായത്ത് ജെട്ടി’

ഒട്ടേറെകാലിക പ്രസക്തിയുള്ള സാമൂഹ്യ വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചു പോരുന്ന ജനപ്രിയ സിറ്റ്കോം പരമ്പരയായ മറിമായത്തിലെ മുഴുവൻ അഭിനേതാക്കളും വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. സമീപകാലത്ത് പ്രേക്ഷകരെ ഇത്രയും ആകർഷിച്ച ഒരു കലാസൃഷ്ടി ഇല്ലായെന്നു തന്നെ പറയാവുന്നതാണ്. ഇതിലെ ഓരോ കഥാപാത്രങ്ങളും ജനങ്ങൾക്കിടയിൽ അത്ര മാത്രം വേരൂന്നിയിരിക്കുന്നു ‘മറിമായത്തിലെ ‘സലിം ഹസ്സൻ, നിയാസ് ബക്കർ ,ഉണ്ണിരാജ്, വിനോദ് കോവൂർ ,മണി ഷൊർത്ത്, മണികണ്ഠൻ പട്ടാമ്പി, രാഘവൻ, റിയാസ്, സജിൻ, ശെന്തിൽ ,അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി Read More…

Movie News

സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമത്തെ ചിത്രം; എസ്. ജി.257 ആരംഭിച്ചു

സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമത്തെ സിനിമക്ക് വെള്ളിയാഴ്ച്ച കൊച്ചിയിൽ തുടക്കമിട്ടു. സനൽ വി.ദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ഏറെ ബ്രദ്ധേയനായ സംവിധായകനാണ് സനൽ .വി.ദേവൻ.മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻ അസ്സോസ്സിയേഷൻ വിത്ത് സഞ്ജയ് പടിയൂർ എൻറർടൈൻമെൻ്റിൻ്റെ ബാനറിൽ വിനീത് ജയ്നും, സഞ്ജയ്പടിയൂരും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇടപ്പള്ളി, അഞ്ചുമന ദേവീ ക്ഷേത്രത്തിൽ ലളിതമായി നടന്ന പൂജാ’ചടങ്ങോടെയാണ് തുടക്കമായത്. സുരാജ് വെഞ്ഞാറമൂട് സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും Read More…

Movie News

കാര്‍ത്തിക് സുബ്ബരാജിന് ഇനിയെന്ത് വേണം? ‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ്’ കാണാന്‍ പോകുന്നത് ആരാണെന്നറിയാമോ?

തമിഴിലെ ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റുകളിലൊന്നായ ജിഗര്‍തണ്ട ഡബിള്‍ എക്‌സ് കാണാമെന്ന് ഉറപ്പ് കൊടുത്ത് ഹോളിവുഡ് വമ്പന്‍. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമ കാണാമെന്ന് ഏറ്റിരിക്കുന്നത് ഹോളിവുഡിലെ വമ്പന്‍ താരവും സംവിധായകനുമായ ക്ലിന്റ് ഈസ്റ്റവുഡാണ്. എസ്‌ജെ സൂര്യയും രാഘവേന്ദ്ര ലോറന്‍സും നായകന്മാരായി പുറത്തുവന്ന സിനിമ സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ് സമര്‍പ്പിച്ചത് ക്ലിന്റ് ഈസ്റ്റ്‌വുഡിനും ഇന്ത്യയുടെ ലോകസംവിധായകനായിരുന്ന സത്യജിത് റായിക്കുമായിരുന്നു. എന്നാല്‍ സിനിമ ഇപ്പോള്‍ കാണാമെന്ന് വാഗ്ദാനം നല്‍കിയരിക്കുകയാണ് സാക്ഷാല്‍ ക്ലിന്റ് ഈസ്റ്റ്‌വുഡ്. ഒരു ആരാധകന്റെ അഭ്യര്‍ത്ഥനയാണ് Read More…

Movie News

രാമായണത്തിലെ സീത; സായ് പല്ലവി രണ്‍ബീറിന്റെ നായികയായി ബോളിവുഡിലേക്ക്, രാവണനായി യാഷ്

സിനിമയില്‍ നിന്നും ദീര്‍ഘകാലമായി ഇടവേളയെടുത്തിരിക്കുന്ന നടി സായ്പല്ലവി മലയാളത്തില്‍ അഭിനയക്കാനൊരുങ്ങുന്നു എന്നതാണ് നടിയുടെ മലയാളി ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഏറ്റവും പുതിയ വിവരം. നിവിന്‍ പോളിയുടെ നായികയായി വീണ്ടും മലയാളത്തിലേക്ക് എത്താന്‍ പോകുന്ന നടിയെ പക്ഷേ ബോളിവുഡില്‍ ഉടന്‍ കാണാനാകും. രാമായണം സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡില്‍ കാല്‍ ചവിട്ടാന്‍ പോകുന്ന മറ്റൊരു നടിയായി താരം മാറും. ആനിമല്‍ സിനിമയ്ക്ക് പിന്നാലെ രണ്‍ബീര്‍ കപൂറായിരിക്കും സിനിമയിലെ നായകന്‍. 2024 മാര്‍ച്ചില്‍ ഷൂട്ടിംഗ് തുടങ്ങുന്ന സിനിമയില്‍ സായ് Read More…

Featured Movie News

പൂജാ ഹെഗ്‌ഡേയ്ക്ക് വധഭീഷണി; വാര്‍ത്തയുടെ സത്യമെന്താണ്?

ബി ടൗണിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പൂജ ഹെഗ്ഡെ. തെലുങ്കിലും ഹിന്ദിയിലുമായി മാറിമാറി അഭിനയിക്കുന്ന നടിക്ക് പക്ഷേ തമിഴില്‍ മികവ് കാട്ടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അടുത്തിടെ നടിക്ക് ഒരു അക്രമിയില്‍ നിന്നും വധഭീഷണി വന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദുബായിലെ ഒരു ക്ലബ്ബില്‍ ചില വ്യക്തികളുമായി കടുത്ത തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് നടിക്ക് വധഭീഷണി ഉണ്ടായതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരു ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് നടി പോയപ്പോള്‍ ദുബായില്‍ വെച്ച് പൂജയ്ക്ക് വധഭീഷണി നേരിട്ടതായി ഒരു പാപ്പരാസി മാധ്യമം ഇന്‍സ്റ്റാഗ്രാമില്‍ Read More…

Movie News

സലാറില്‍ തെലുങ്കിലെയും മലയാളത്തിലെയും സൂപ്പര്‍താരങ്ങള്‍ മാത്രമല്ല ; കന്നഡത്തിലെ സൂപ്പര്‍സ്റ്റാറും

കെജിഎഫ് സംവിധായന്‍ പ്രശാന്ത് നീലും ബാഹുബലി നടന്‍ പ്രഭാസും ഒരുമിക്കുന്ന ‘സലാര്‍ -1’ റിലീസിംഗിന് മുമ്പ് തന്നെ തരംഗമുണ്ടാക്കുകയാണ്. പലഭാഷകളിലെ സൂപ്പര്‍സ്റ്റാറുകളായ യുവനടന്മാര്‍ ഒന്നിക്കുന്ന സിനിമയില്‍ നായകന്‍ തെലുങ്കിലെ സൂപ്പര്‍താരം പ്രഭാസാണെങ്കില്‍ വില്ലന്‍ മലയാളത്തിലെ യുവ സൂപ്പര്‍താരം പൃഥ്വിരാജാണ്. എന്നാല്‍ ഇവരെ കൂടാതെ തെന്നിന്ത്യയിലെ മൂന്നാമത്തെ സൂപ്പര്‍താരവും സിനിമയിലെത്തുന്നു. മറ്റാരുമല്ല കെ.ജി.എഫ് നായകന്‍ യാഷിന്റെ പേരാണ് സിനിമയില്‍ പറഞ്ഞു കേള്‍ക്കുന്നത്. സിനിമയില്‍ അതിഥി വേഷത്തില്‍ യാഷ് എത്താന്‍ സാധ്യതയുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. അതേസമയം സിനിമയുടെ അണിയറക്കാര്‍ ഇത്തരത്തില്‍ Read More…