പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ മികച്ച ഒരു കരിയര്‍ നേടിയ നടി ശ്രുതിഹാസന്‍ തമിഴിലും തെലുങ്കിലും ഒരു പോലെ തിരക്ക് പിടിച്ചോടുകയാണ്. എന്നാല്‍അടുത്തിടെ നടി തന്റെ മദ്യപാനശീലത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ അനേകം ആരാധകരാണ് യൂട്യൂബ് ചാനല്‍വഴി കണ്ടത്. താന്‍ എട്ടുവര്‍ഷമായി മദ്യപാനശീലത്തിന്റെ അടിമയായിരുന്നു എന്നും പിന്നീട് അതില്‍ നിന്നും മോചിതയായെന്നും നടി തുറന്നു പറഞ്ഞിരുന്നു. മദ്യപാന ശീലം ഉണ്ടായിരുന്നെങ്കിലും അത് മയക്കുമരുന്നിലേക്ക് എത്തിയിരുന്നില്ലെന്നും തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും മദ്യമായിരുന്നെന്നും നടി പറഞ്ഞു. അതേസമയം തന്റെ ജീവിതത്തില്‍ Read More…
വിജയ് യുടെ സിനിമയിലേക്ക് ലവ്ടുഡേ ഇവാനയില്ല ; പകരമെത്തുന്ന് തെലുങ്ക്‌നടി മാളവികാശര്‍മ്മ
ലിയോയുടെ വിജയത്തിന് പിന്നാലെ വിജയ് യുടെ അറുപത്തെട്ടാമത്തെ ചിത്രവും വലിയ ചര്‍ച്ചയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുകയാണ്. സിനിമയില്‍ ലവ്ടുഡേ സിനിമയിലൂടെ ശ്രദ്ധേയയായ ഇവാന അഭിനയിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ ഇപ്പോള്‍ പകരം മാളവികാ ശര്‍മ്മയെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. ചിത്രത്തില്‍ വിജയുടെ അനുജത്തി വേഷത്തിലേക്കാണ് ശ്രദ്ധേയയായ യുവനടി എത്തുന്നത്. നേരത്തേ ഇവാന ഈ വേഷം ചെയ്യുമെന്ന് കേട്ടിരുന്നെങ്കിലും പിന്നീട് അഭിനയിക്കുന്നില്ലെന്ന് താരം തന്നെ പറയുകയായിരുന്നു. മുംബൈ സ്വദേശിയായ നടി ഇതിനകം തെലുങ്ക് Read More…
പുതുവര്‍ഷത്തില്‍ പ്രതീക്ഷയോടെ നടന്‍ വിക്രം ; ‘ചിത്ത’ സംവിധായകന്‍ അരുണ്‍കുമാറിനൊപ്പം അടുത്ത ചിത്രം
നടന്‍ വിക്രത്തിനെ അവസാനമായി കണ്ടത് വന്‍വിജയം നേടിയ മണിരത്‌നത്തിന്റെ പൊന്നിയില്‍ സെല്‍വനിലാണ്. തൊട്ടുപിന്നാലെ പാ രഞ്ജിത്തിന്റെ തങ്കലാനാണ് ആരാധകരെ തേടിവരാന്‍ പോകുന്നത്. അടുത്തതായി താരം എസ്.യു. അരുണ്‍കുമാറിനൊപ്പമുള്ള സിനിമയാണ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ സിദ്ധാര്‍ത്ഥ് നായകനായ ചിത്തയിലൂടെ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് അരുണ്‍കുമാര്‍. ഇത് വിക്രത്തിന്റെ അറുപത്തിരണ്ടാമത്തെ സിനിമയായിരിക്കും. വിക്രവും അരുണ്‍കുമാറും ഒത്തുചേരുന്ന ആദ്യ സിനിമയായതിനാല്‍ രണ്ടുപേരുടേയും ആരാധകര്‍ വലിയ ശ്രദ്ധയാണ് സിനിമയില്‍ വെച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് മുമ്പാണ് സിനിമ പ്രഖ്യാപിച്ചത്. സിനിമ ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ Read More…
‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ തിയേറ്ററിൽ 22 ന് റിലീസ് ചെയ്യും
കൊച്ചി: പ്രശസ്ത സംവിധായകന്‍ ആലപ്പി അഷ്റഫിന്റെ പുതിയ ചിത്രം ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ പ്രേക്ഷകരിലേക്ക്.22 ന് ചിത്രം റിലീസ് ചെയ്യും. അടിയന്തിരാവസ്ഥക്കാലത്തേക്ക് വിരല്‍ ചൂണ്ടുന്ന പ്രമേയമാണ് ചിത്രത്തിന്റെത്. ഭരണകൂട ഭീകരതയാല്‍ വിറങ്ങലിച്ചുനിന്ന ഒരു കാലത്തെയാണ് ചിത്രം ഒപ്പിയെടുക്കുന്നത്. പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങു വീണ ആ കാലത്തുണ്ടായ ഹൃദയഹാരിയായ ഒരു അനുരാഗത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. അടിയന്തിരാവസ്ഥക്കാലത്തെ സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. സാധാരണക്കാരായ ഒരുകൂട്ടം മനുഷ്യരുടെ ജീവിതഗന്ധിയായ കഥ കൂടിയാണ് സിനിമ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ Read More…
സ്റ്റേ നീങ്ങി: പൊറാട്ട്നാടകം തീയറ്ററുകളിലേക്ക്
കൊച്ചി: സൈജു കുറുപ്പ് നായകനായി അഭിനയിച്ച ‘പൊറാട്ട്നാടകം’ എന്ന സിനിമയ്ക്ക് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനൽ ഡിസ്‌ട്രിക്‌റ്റ് ആൻഡ് സെഷൻസ് കോടതി ഏർപ്പെടുത്തിയ സ്റ്റേ നീങ്ങി. പകർപ്പവകാശലംഘനത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ വന്ന ആരോപണങ്ങൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കോടതിയിൽ നിഷേധിച്ചിരുന്നു.ഇരു വിഭാഗത്തിന്റേയും വാദങ്ങൾകേട്ട എറണാകുളം അഡീഷണൽ ജില്ലാ കോടതി(നമ്പർ 1) ഉപാധികളോടെ ‘പൊറാട്ട്നാടക’ത്തിന്റെ സ്റ്റേ നീക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സിനിമയുടെ റിലീസിന് ശേഷം ആരോപണം ഉന്നയിച്ച വ്യക്തികൾക്ക് യാഥാർത്ഥ്യം ബോധ്യമാകുമെന്നും, ആരോപണം തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടാൽ ഹർജിക്കാർക്കെതിരെ മാനനഷ്ടമുൾപ്പെടെയുള്ള ,നിയമനടപടികൾ Read More…
ജാഫർ ഇടുക്കി, സിബി തോമസ്, ശ്രീകാന്ത് മുരളി-‘മാംഗോ മുറി’ ജനുവരി 5ന് റിലീസ്
ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പി.ആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം),ശ്രീകാന്ത് മുരളി, സിബി തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാംഗോ മുറി. ചിത്രം ജനുവരി 5ന് തീയേറ്റർ റിലീസിന് എത്തും. ചിത്രത്തിൽ ലാലി അനാർക്കലിയും അജിഷ പ്രഭാകരനും പ്രധാന വേഷത്തിൽ എത്തുന്നു. ഇവരെ കൂടാതെ റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്ട് പ്ലസ്, ജോയി Read More…
വിജയ് ഒരു സ്‌കൂള്‍ബോയ് ആകുന്നു; വെങ്കട്ട്പ്രഭു ചിത്രത്തില്‍ ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസുകള്‍
ലിയോയുടെ വന്‍ വിജയത്തിന് പിന്നാലെ വിജയ് യുടെ വെങ്കട്പ്രഭുവുമായുള്ള അടുത്ത സിനിമയെക്കുറിച്ചുള്ള ആകാംഷയിലാണ് ആരാധകര്‍. ഈ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റ് സിനിമയില്‍ വിജയ് സ്‌കൂള്‍വിദ്യാര്‍ത്ഥിയായി അഭിനയിക്കുന്നു എന്നതാണ്. ഇരട്ടവേഷത്തില്‍ എത്തുന്ന സിനിമയില്‍ ഡീ – ഏജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വിജയ് യുടെ ചെറുപ്രായം കാണിക്കുന്നത്. 31 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഒരു സ്‌കൂള്‍ബോയ് ആയി താരത്തിന് മുമ്പെങ്ങുമില്ലാത്ത ഒരു ലുക്ക് ആയിരിക്കും ഇതെന്നാണ് വിവരം. ഏറ്റവും പുതിയ റിപ്പോര്‍ട്ട് ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. ‘ദളപതി 68’ ഹോളിവുഡ് Read More…
തമിഴില്‍ ചരിത്രമെഴുതി അന്നാബെന്നും സൂരിയും ; ‘കൊട്ടുകാളൈ’ ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍
തമിഴ് സിനിമയില്‍ കോമാളിയെന്ന് പരിഹസിക്കപ്പെട്ടിരുന്ന നടന്‍ സൂരിയും ഭാഗ്യമില്ലാത്ത നായികയെന്ന് മലയാളം തള്ളിയ അന്നാബെന്നും തമിഴ്‌സിനിമയില്‍ ചരിത്രമെഴുതുന്നു. ലോകശ്രദ്ധയാകര്‍ഷിച്ച ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇവരുടെ സിനിമ കൊട്ടുകാളൈ പ്രദര്‍ശിപ്പിക്കുന്നു. തമിഴ് സിനിമയില്‍ നിന്നും ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ സിനിമയാണ് കെട്ടുകാളൈ. ‘കൂഴങ്കള്‍’ എന്ന സിനിമയിലൂടെ പ്രശസ്തനായ പി.എസ്. വിനോദ്രാജ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ യുടെ നിര്‍മ്മാതാവും നടനുമായ ശിവകാര്‍ത്തികേയനാണ് വിവരം ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നത്. അന്നാബെന്‍ ആണ് സിനിമയിലെ നായിക. സിനിമയുടെ ക്യാമറ ബി Read More…
ക്ലാരയെന്ന കുടുംബ സ്ത്രീയായി അന്നാ രേഷ്മ രാജൻ, ധ്യാൻ ശ്രീനിവാസൻ നായകന്‍
ലിജോ ജോസ് പെല്ലിശ്ശേരി പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് അന്നാ രേഷ്മ രാജൻ. ഏറെ വിജയം നേടിയ ആ ചിത്രത്തിലൂടെ അന്നയും ഏറെ ശ്രദ്ധേയയായി. പിന്നീട് ലാൽ ജോസ് – മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകം, സച്ചിയുടെ അയ്യപ്പനും കോശിയും തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അന്ന ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്ന അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുടുംബ സ്ത്രീയും കുഞ്ഞാടും. മഹേഷ് പി. ശ്രീനിവാസൻ കഥയെഴുതി സംവിധാനം Read More…














