Featured Movie News

മായാവനം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

സായ് സൂര്യ ഫിലിംസിന്റെ ബാനറിൽ ആദിത്യ സായ്, അലൻസിയർ ലേ ലോപ്പസ്, ജാഫർ ഇടുക്കി തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഡോ. ജ​ഗത് ലാൽ ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവഹിക്കുന്ന മായാവനം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പ്രശസ്ത ചലച്ചിത്രതാരം സിജു വിൽസണും സിനിമയിലെ അണിയറ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചു. നാല് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ജീവതത്തിൽ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ കഥ കാടിന്റെ പശ്ചാത്തലത്തിൽ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നു. . Read More…

Featured Movie News

സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രം ആരംഭിച്ചു, നായിക നമൃത

സിജുവിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയേഴ് ബുധനാഴ്ച്ച കണ്ണൂരിൽ ആരംഭിച്ചു. നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എം.പത്മകുമാർ, മേജർ രവി. ശ്രീകുമാർ മേനോൻ ,സമുദ്രക്കനിഎന്നിവർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ച ഉല്ലാസ് കൃഷ്ണ ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുകയാണ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയോണ റോണ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമല, സജ്മനിസാം, .ബാബുപ്രസാദ്, ബിബിൻ ജോഷ്വാ എന്നിവരാണ്,നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അഭിലാഷ് അർജനൻ. തളിപ്പറമ്പ് ഹൊറൈസൺ Read More…

Movie News

സലാറിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയത് ഈ താരം ; തമിഴിലും തെലുങ്കിലും ശ്രീയ റെഡ്ഡിക്ക് തിരക്കേറുന്നു

ഇന്ത്യന്‍ സിനിമയില്‍ സലാര്‍ ഉയര്‍ത്തിയ ആരവം സിനിമയിലെ പ്രധാന താരങ്ങള്‍ക്ക് കരിയറില്‍ ഒരു വന്‍ വിജയം നേടിക്കൊടുത്തപ്പോള്‍ മറ്റു ചിലര്‍ക്ക് വന്‍ തിരിച്ചുവരവിനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത് അണിയറയിലേക്ക് പോയ നടി ശ്രേയാ റെഡ്ഡിക്കാണ് സിനിമ തിരിച്ചുവരവിന് അവസരം നല്‍കിയിരിക്കുന്നത്. പ്രഭാസും പൃഥ്വിരാജും മിന്നുന്ന പ്രകടനം നടത്തിയ സനിമയില്‍ ശ്രേയാറെഡ്ഡി ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. തെലുങ്ക് 123 ലെ റിപ്പോര്‍ട്ട് അനുസരിച്ച്, സലാറിന്റെ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തില്‍, Read More…

Featured Movie News

ബോക്സ്‌ ഓഫീസ് തൂഫാനാക്കി “സലാർ”

തീയേറ്ററുകളിൽ ആവേഷമായി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന സലാറിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. തെലുങ്കിൽ ‘വിനറാ’ എന്നും മലയാളത്തിൽ ‘വരമായി’ എന്നും വന്നിട്ടുള്ള ഈ ഗാനം മലയാളത്തിൽ രാജീവ്‌ ഗോവിന്ദന്റെ വരികൾക്ക് അരുൺ വിജയ് ആണ് ആലപിച്ചിരിക്കുന്നത്, തെലുങ്കിൽ ഗാനം പാടിയിരിക്കുന്നത് സച്ചിൻ ബസ്രുർ ആണ്, വരികൾ- കൃഷ്ണകാന്ത്. രവി ബസ്രുർ ആണ് സംഗീത സംവിധാനം. ദേവയായി പ്രഭാസ് വരദയായി പൃഥ്വിരാജ് എന്നിവർ എത്തുന്ന ചിത്രത്തിന്റെ കാതൽ എന്നത് സൗഹൃദമാണ്. ആദ്യ ഭാഗമായ ‘സലാർ: പാർട്ട് Read More…

Movie News

ആക്ഷന്‍ കോറിയോഗ്രാഫര്‍ ജോളി ബാസ്റ്റ്യന്‍ അന്തരിച്ചു; കമ്മട്ടിപ്പാടത്തിലെയും അങ്കമാലി ഡയറീസിലെയും സംഘട്ടന സംവിധായകന്‍

കമ്മട്ടിപ്പാടം, അങ്കമാലീസ് ഡയറീസ് തുടങ്ങി അനേകം സിനിമകളില്‍ സംഘട്ടനം ഒരുക്കിയ പ്രശസ്ത തെന്നിന്ത്യന്‍ ആക്ഷന്‍ കോറിയോഗ്രാഫര്‍ ജോളി ബാസ്റ്റ്യന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 26 ന് മരണമടയുകയായിരുന്നു. 57 വയസ്സുള്ള ജോളി ബാസ്റ്റ്യന്‍ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, പഞ്ചാബി എന്നീ ഭാഷകളില്‍ 400-ലധികം സിനിമകള്‍ക്ക് അസാധാരണമായ സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ‘അങ്കമാലി ഡയറീസ്’, ‘കമ്മട്ടിപ്പാടം’, ‘ബാംഗ്ലൂര്‍ ഡേയ്സ്’, ‘ഓപ്പറേഷന്‍ ജാവ’, ‘മാസ്റ്റര്‍പീസ്’, ‘ഹൈവേ’, ‘ജോണി വാക്കര്‍’ തുടങ്ങിയവ ജനപ്രിയ സിനിമകളില്‍ സംഘട്ടനം ഒരുക്കിയത് Read More…

Movie News

രജനീകാന്തിന്റെ നടപടിയില്‍ നിരാശയുണ്ട് ; രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് മനസ്സു തുറന്ന് ലതാ രജനീകാന്ത്

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവന നടത്തി ഭാര്യ ലതാ രജനീകാന്ത്. ‘കൊച്ചടയാന്‍’ കേസില്‍ ജാമ്യം തേടി ബംഗലുരു കോടതിയില്‍ ഹാജരായതിന് പിന്നാലെയായിരുന്നു ലത ഇന്നലെ നടന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞത്. രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കാത്തതില്‍ നിരാശയുണ്ട്. തമിഴ്നാട്ടിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചാല്‍ രജനിക്ക ഒരു വലിയ രാഷ്ട്രീയ ശക്തിയായി മാറാനുള്ള കരുത്ത് ഉണ്ടായിരുന്നതായി ലത രജനികാന്ത് കരുതുന്നു. നേരത്തേ തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കങ്ങളുമായി മുമ്പോട്ട് Read More…

Movie News

സംവിധായകൻ ബിനീഷ് കളരിക്കലിന് ക്രിസ്മസ് സമ്മാനമായി ബുള്ളറ്റ് നൽകി പഴഞ്ചൻ പ്രണയം ടീം

പഴഞ്ചൻ പ്രണയം എന്ന ചിത്രം സംവിധാനം ചെയ്ത ബിനീഷ് കളരിക്കലിന് ബുള്ളറ്റ് സമ്മാനമായി നൽകി ചിത്രത്തിന്റെ നിർമ്മാതാക്കൾ.സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ ബിനീഷ് പങ്ക് വച്ച ഒരു പോസ്റ്റിലൂടെ ആണ് ഈ വിവരം ലോകമറിഞ്ഞത്.ഒരു ബുള്ളറ്റ് ആണ് സംവിധായകന് നിർമ്മാതാക്കൾ നൽകിയത്. ഇതേ പറ്റി സംവിധായകൻ ബിനീഷ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. ബിനീഷിന്റെ പോസ്റ്റ്‌ ഇങ്ങനെ. “HAPPY X’ MAS To ALL…. “പഴഞ്ചൻ പ്രണയം” 2023 എനിക്ക് ഏറ്റവും പ്രിയപ്പെട്ട വർഷം. ഇത്രയും Read More…

Featured Movie News

സൗബിനും നമിതാ പ്രമോദും- ‘മച്ചാന്റെ മാലാഖ’ ബോബൻ സാമുവൽ ചിത്രം

സൗബിൻ ഷാഹിർ നമിതാ പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മച്ചാന്റെ മാലാഖ എന്നു നാമകരണം ചെയ്തിരിക്കുന്നു. ക്രിസ്മസ് ദിനത്തിൽ പ്രശസ്ത നടൻ പ്രഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരിക്കന്നത്. അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ആർദ്രതയും ഹൃദയസ്പർശിയായും കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെയുമാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലൂടെ ‘സാധരണക്കാരനായബസ് കൺഡക്ടർ സജീവൻ്റേയും മെഡിക്കൽ Read More…

Featured Movie News

ഗർർർ… All Rise The King is here; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

പ്രഥ്വിരാജ് നായകനായി അഭിനയിച്ച് വലിയ വിജയം നേടിയ എസ്ര എന്ന ചിത്രത്തിനു ശേഷം ജയ് കെ.സംവിധാനം ചെയ്യുന്ന ഗ ർ ർ ർ:All RiseThe king is here എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. കുഞ്ചാക്കോ ബോബനും സ്വരാജ് വെഞ്ഞാറമൂടുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്നത്. രാജേഷ് മാധവൻ, ഷോബി തിലകൻ, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ കടുവയുടെ മുന്നിൽ വീഴുന്നതും Read More…