പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ് ‘. ജാനേമൻ എന്ന ബ്ലോക്ക്‌ബസ്റ്ററിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമക്ക് വളരെയധികം പ്രേക്ഷക പ്രതീക്ഷയുണ്ട്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ,ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രോമോ സോങ് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. സുഷിൻ ശ്യാംമും, വേടനും ഒന്നിക്കുന്ന കുതന്ത്രം എന്ന ഈ ട്രാക്ക് വളരെ വേഗത്തിൽ ശ്രദ്ധ നേടുകയാണ്. ടൈറ്റിൽ അനൗൺസ്മെന്റ് മുതൽ തന്നെ ചിത്രം Read More…
ചിരിയുടെ മാലപ്പടക്കം തീർക്കാൻ ‘അയ്യർ ഇൻ അറേബ്യ’ എത്തുന്നു ! ട്രെയിലർ വൈറല്‍
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ‘അയ്യർ ഇൻ അറേബ്യ’യുടെ ട്രെയിലർ റിലീസ് ചെയ്തു. നർമ്മത്തിൽ പൊതിഞ്ഞെത്തിയ ട്രെയിലർ പ്രേക്ഷക ഹൃദയങ്ങളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത് സോഷ്യൽ മീഡിയയിൽ വൈറലായി. ഫെബ്രുവരി 2ന് റിലീസ് പ്രഖ്യാപിച്ച ചിത്രം എം എ നിഷാദാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവാസി ബിസിനസ്മാനായ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. കുടുംബ ബന്ധങ്ങൾക്ക് മൂല്യം Read More…
മമ്മൂട്ടി അഭിനയിച്ച ഈ കഥാപാത്രത്തെ രജനീകാന്തിനും അവതരിപ്പിക്കണം ; കരിയറില്‍ ഇതുവരെ ചെയ്യാത്ത വേഷം
ഇന്ത്യന്‍ സിനിമയില്‍ തന്നെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ഒരു ആമുഖം ആവശ്യമില്ല. 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ രജനികാന്ത് ചെയ്ത് പ്രേക്ഷകമനസ്സുകളില്‍ തങ്ങി നില്‍ക്കുന്ന നിരവധി വേഷങ്ങളുണ്ട്. കോമഡിയും പ്രണയകഥകളും വാണിജ്യവിജയം നേടിയവയും ഫിക്ഷനും തുടങ്ങി സാധ്യമായ എല്ലാത്തരം കഥാപാത്രങ്ങളും അദ്ദേഹം ചെയ്യുകയും പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, തന്റെ കരിയറില്‍ രജനികാന്ത് പര്യവേക്ഷണം ചെയ്യാത്തതും ഇഷ്ടപ്പെടുന്നതുമായ ഒരു കഥാപാത്രം ഇപ്പോഴുമുണ്ട്. സൂപ്പര്‍ താരം ഇതുവരെ ചെയ്യാത്തത് ഒരു ട്രാന്‍സ്ജെന്‍ഡറുടെ വേഷമാണ്. അത്തരമൊരു കഥാപാത്രം ചെയ്യാന്‍ താന്‍ Read More…
ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സില്‍ മലയാളസിനിമ വരുന്നു ; മമ്മൂട്ടി 30 വയസ്സുള്ള യുവാവാകും
കൊച്ചി: നടി രശ്മികാമന്ദനയുടെ സ്വിംസ്യൂട്ട് വീഡിയോ പുറത്തുവന്നതിന് ശേഷം ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സിനെക്കുറിച്ച് വലിയ ചര്‍ച്ചയാണ് ഇന്ത്യയില്‍ ഉടനീളം നടക്കുന്നത്. എഐയുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് വരെ ചര്‍ച്ചകള്‍ ഉയരുമ്പോള്‍ എഐയുടെ നൂതന സങ്കേതത്തില്‍ മലയാളത്തില്‍ നിന്നും ഒരു സിനിമ പിറക്കാനൊരുങ്ങുകയാണ്. എക്കാലവും യുവതയ്ക്കും ആധുനിക സാങ്കേതിക വിദ്യയ്ക്കും ഒപ്പം നില്‍ക്കുന്ന മമ്മൂട്ടിയാണ് സിനിമയില്‍ നായകനാകാന്‍ പോകുന്നത്. മമ്മൂട്ടി മുപ്പതു വയസ്സുള്ള യുവാവായി അഭിനയിക്കുന്ന ഒരു സിനിമ പുതിയ ആശയമല്ലെങ്കിലും നടന്റെ ശാരീരിക സാന്നിധ്യമില്ലാതെ പൂര്‍ണ്ണമായും ആര്‍ട്ടിഫിഷ്യല്‍ Read More…
വില്ലന്‍വേഷത്തില്‍ ഹിന്ദിയില്‍ തിരിച്ചുവരവിന് പൃഥ്വിരാജ് ; മലയാളത്തില്‍ സിനിമയുടെ ടീസര്‍ കൗതുകമാകുന്നു
സലാറിലെ വില്ലന്‍വേഷം മലയാളനടന്‍ പൃഥ്വിരാജ് സുകുമാരന് നല്‍കിയ മൈലേജ് ചില്ലറയല്ല. ബോളിവുഡ് ആക്ഷന്‍ ത്രില്ലറായ ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ചിത്രത്തിലെ പ്രതിനായകന്റെ വേഷത്തില്‍ ബോളിവുഡില്‍ വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. സിനിമയുടെ കമാന്‍ഡിംഗ് ആഖ്യാനം ഉള്‍ക്കൊള്ളുന്ന പൃഥ്വിരാജിന്റെ ശബ്ദത്തിലുള്ള ഏറ്റവും പുതിയ ടീസര്‍ ആരാധകരില്‍ ആവേശം കൂട്ടിയിട്ടുണ്ട്. പൃഥ്വിരാജിന്റെ മലയാളം ആഖ്യാനത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. തന്റെ ദൗത്യം ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും ഇല്ലാതാക്കുമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് മലയാളം വരികള്‍ ഉപയോഗിച്ചത് നെറ്റിസണ്‍മാരെ ആകര്‍ഷിക്കുകയും കൗതുകമുണര്‍ത്തുകയും Read More…
ഡിറ്റക്ടീവായ ബൈ സെക്ഷ്വല്‍ സ്ത്രീയുടെ കഥ ; സാമന്തയ്ക്ക് പകരക്കാരിയായി എത്തുന്നത് ശ്രുതിഹാസന്‍
2021 നവംബറില്‍, സാമന്ത റൂത്ത് പ്രഭു ഡൗണ്‍ ടൂണ്‍ ആബിയുടെ ഡയറക്ടര്‍ ഫിലിപ്പ് ജോണുമായി ഒരു ഇന്‍ഡോ ബ്രിട്ടീഷ് പ്രൊജക്ടിനായി ഒരുമിക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.ടൈമേരി എന്‍ മുരാരിയുടെ 2004-ല്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ നോവലായ ദ അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവിന്റെ ഓണ്‍-സ്‌ക്രീന്‍ അഡാപ്‌റ്റേഷനാട്ടാണ് ഈ ഇംഗ്ലീഷ് ചിത്രം പറഞ്ഞുകേട്ടത്. എന്നാല്‍ വരാന്‍ പോകുന്ന ഈ സിനിമയില്‍ വിവേക് കല്‍റയ്‌ക്കൊപ്പം സാമന്തയ്ക്ക് പകരം എത്തുന്നത് ശ്രുതിഹാസന്‍. വെയില്‍സും ഇന്ത്യയും പശ്ചാത്തലമാക്കിയുള്ള ഒരു റോം-കോം ആയ ചെന്നൈ സ്റ്റോറിയിലാണ് ശ്രുതി Read More…
‘നടികർ തിലകം’ അച്ഛന് പ്രേക്ഷകർ നൽകിയ പേര്, പറ്റുമെങ്കിൽ അത് മാറ്റണം’; പ്രഭുവിന്റെ ആവശ്യം അംഗീകരിച്ച് ലാല്‍
ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർതിലകം എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചടങ്ങായിട്ടാണ് അനൗൺസ് ചെയ്തതെങ്കിലും ഇവിടെ അരങ്ങേറിയത് തികച്ചും നാടകീയമായ സംഭവങ്ങളായിരുന്നു. വേദിയിലേക്ക് തെന്നിന്ത്യയിലെ പ്രശസ്ത നടനും നടികർതിലകം ശിവാജി ഗണേശന്റെ മകനുമായ പ്രഭുവിന്റെ കടന്നുവരവാണ് സദസ്സിനെ വിസ്മയിപ്പിക്കുകയും കൗതുകകരവുമാക്കിയത്. നടികർതിലകത്തിലെ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൊവിനോ തോമസ്, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൗ ബിൻ ഷാഹിർ, സുരേഷ് കൃഷ്ണ’ ഛായാഗ്രാഹകൻ ആൽബി, പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ,മറ്റ് Read More…
‘രാമായണ’ത്തില്‍ ശ്രീരാമനാകണം, മദ്യപാനവും മാംസാഹാരവും നിര്‍ത്തി രണ്‍ബീര്‍കപൂര്‍ വ്രതത്തില്‍
‘ആനിമലി’ല്‍ കൊല്ലും കൊലയുമായി ക്രൂരനും ദുര്‍ബ്ബലനുമായ കഥാപാത്രത്തെ അവതരിപ്പിച്ച രണ്‍ബീര്‍കപൂര്‍ അടുത്ത സിനിമയില്‍ മര്യാദാപുരുഷോത്തമനായ ശ്രീരാമനെ അവതരിപ്പിക്കാന്‍ സ്വഭാവവും ശീലങ്ങളും പോലും മാറ്റുന്നു. നിതേഷ് തിവാരിയുടെ മാഗ്‌നം ഓപസ് ‘രാമായണി’ല്‍ ശ്രീരാമനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന താരം മദ്യപാനവും പുകവലിയും മാംസാഹാരവും ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. തന്റെ പൊതു പ്രതിച്ഛായയ്ക്കൊപ്പം ശരിയായ ഒരു ശ്രീരാമ ഭക്തന്‍ എന്ന നിലയില്‍ ഭക്തിയോടും ഭയത്തോടെയും ശുദ്ധിയും വൃത്തിയും ഉള്‍പ്പെടെയുള്ള വ്രതശുദ്ധിയോടെയാണ് സിനിമയുടെ ഭാഗമാകാനാണ് താരം ആഗ്രഹിക്കുന്നത്. ഈ കാര്യം മുന്‍നിര്‍ത്തി രാത്രി വൈകിയുള്ള Read More…
നെല്‍സണ്‍ ദിലീപ്കുമാര്‍ ‘ജയിലര്‍ 2’ ന്റെ പണിപ്പുരയിലോ? നയന്‍താര നായികയായേക്കുമെന്നും സൂചന
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത രജനീകാന്തിന്റെ ‘ജയിലര്‍’ കഴിഞ്ഞ വര്‍ഷത്തെ വമ്പന്‍ഹിറ്റുകളില്‍ ഒന്നാണ്. രജനീകാന്ത് അവസാനമായി ചെയ്ത ഈ സിനിമ പാന്‍ ഇന്ത്യന്‍ അര്‍ത്ഥത്തില്‍ തന്നെ പണംവാരി. എന്നാല്‍ ജയിലര്‍ ഇവിടെ തീരുന്നില്ല. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള പ്രവര്‍ത്തനം നെല്‍സണ്‍ ആരംഭിച്ചു കഴിഞ്ഞതായിട്ടാണ് ഏറ്റവും പുതിയ വിവരം. ആരാധകര്‍ നന്നായി ആഘോഷിച്ച ആക്ഷന്‍ ഡ്രാമയ്ക്ക് ഒരു തുടര്‍ച്ചയിലേക്കുള്ള കഥയില്‍ ഒരു ലീഡ് ഉള്ളതിനാല്‍ ‘ജയിലര്‍ 2’ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. വിജയിച്ച ചിത്രത്തിന് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന് നിര്‍മ്മാതാക്കളും Read More…














