Movie News

ചോരക്കളിയുമായി ത്രില്ലടിപ്പിക്കാന്‍ ദിവ്യാ പിള്ള, ടീസറുമായി അന്ധകാരാ !!

പ്രിയം, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അന്ധകാരായുടെ ടീസർ പുറത്തിറങ്ങി. മലയാള സിനിമ ഇത് വരെ കണ്ടിട്ടില്ലത്ത വയലൻസ് രംഗങ്ങളാണ് ടീസറിൽ ഉള്ളത്. ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിന് എത്തും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ത്രില്ലർ ചിത്രമാണ് ‘അന്ധകാരാ’. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്. Read More…

Movie News

ചിൽ മൂഡിൽ ദിലീഷ് പോത്തൻ ! ‘മനസാ വാചാ’ പ്രൊമോ സോങ് ട്രെൻഡിങ്ങിൽ…

നടനും സംവിധായകനും നിർമ്മാതാവുമായ ദിലീഷ് പോത്തൻ നായകനായെത്തുന്ന ‘മനസാ വാചാ’യുടെ പ്രൊമോ സോങ്ങ് പുറത്തിറങ്ങി. ‘മനസാ വാചാ കർമ്മണാ’ എന്ന പേരിൽ എത്തിയ പ്രൊമോ സോങ്ങ് ജാസി ഗിഫ്റ്റാണ് ആലപിച്ചിരിക്കുന്നത്. സുനിൽ കുമാർ പികെ വരികളും സംഗീതവും ഒരുക്കിയ ഈ പ്രൊമോ യുട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ച് മികച്ച അഭിപ്രായങ്ങളുമായി സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. നവാഗതനായ ശ്രീകുമാർ പൊടിയനാണ് ‘മനസാ വാചാ’ സിനിമയുടെ സംവിധായകൻ. മജീദ് സയ്ദ് തിരക്കഥ രചിച്ച ഈ ചിത്രം ഫെബ്രുവരി ഇരുപത്തിമൂന്നിന് തിയറ്ററുകളിലെത്തും. Read More…

Movie News

മമ്മൂട്ടി മൂന്ന് വേഷത്തിലെത്തി ഞെട്ടിച്ച ‘പാലേരി മാണിക്യം’ 4k പതിപ്പ് പ്രദർശനത്തിന്

മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കി വൻ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത ” പാലേരി മാണിക്യം- ഒരു പാതിരാ കൊലപാതകത്തിന്റെ കഥ” വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു. ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4k പതിപ്പാണ് നിർമ്മാതാക്കൾ വീണ്ടും തിയ്യേറ്ററിലെത്തിക്കുന്നത്. മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് തിയ്യേറ്ററിലെത്തിക്കുന്നത്. 2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രം, മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയ്യേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സംഭാഷണ ശൈലിയിലും Read More…

Movie News

ലിയോയെയും ലോകേഷിനെയും വിമര്‍ശിച്ച് വിജയ് യുടെ പിതാവ് ; ചില രംഗങ്ങള്‍ നെഗറ്റീവായി മാറുന്നു

തമിഴിലെ അറിയപ്പെടുന്ന സംവിധായകനാണ് എസ്.എ.ചന്ദ്രശേഖര്‍. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ താന്‍ സിനിമയെ അഭിനന്ദിക്കാന്‍ ഒരു സംവിധായകനെ വിളിച്ച വിവരം എസ്എ ചന്ദ്രശേഖര്‍ വെളിപ്പെടുത്തി. എന്നാല്‍ താന്‍ സിനിമയുമായി ബന്ധപ്പെട്ട ഒരു നിര്‍ണ്ണായക പോയിന്റ് പറയാന്‍ ആരംഭിച്ചതും സംവിധായകന്‍ ഫോണ്‍ കട്ട് ചെയ്തശേഷം രക്ഷപ്പെട്ടെന്നാണ് വിജയ് യുടെ പിതാവ് പറഞ്ഞത്. പരിപാടിയില്‍ താന്‍ അറിയപ്പെടുന്ന സംവിധായകനെ വിളിച്ചതിന്റെ റെക്കോഡ് ചെയ്ത ഫോണ്‍കോള്‍ കേള്‍പ്പിക്കുകയും ചെയ്തിരുന്നു. ”തമിഴില്‍ സൂപ്പര്‍ഹിറ്റായ ഒരു സിനിമ റിലീസിംഗിന് അഞ്ചുദിവസം മുമ്പ് കാണാന്‍ അവസരം Read More…

Movie News

‘അന്വേഷിപ്പിൻ കണ്ടെത്തും’ ട്രയിലർ പുറത്തുവിട്ടു

പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേഷൻ ചിത്രത്തി​ന്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കിയ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ട്രയിലർ ജനവരി ഇരുപത്തിയെട്ട് ഞായറാഴ്ച്ച പുറത്തുവിട്ടു. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിൻ.വി.ഏബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ്. ഇവർക്കൊപ്പം സരിഗമയും നിർമ്മാണത്തിൽ പങ്കാളികളാണ്. മധ്യ തിരുവതാംകൂറിന്റെ പശ്ചാത്തലത്തിൽ തികച്ചും റിയലിസ്റ്റിക്കായ ഒരു കുറ്റാന്വേഷണ ചിത്രമാണിത്. ഒരിക്കൽ ക്ലോസ് ചെയ്ത ഒരു കേസാണ് ഈ ചിത്രത്തിലൂടെ വീണ്ടും അന്വേഷിക്കുന്നത്. ഇക്കുറി ആനന്ദ് Read More…

Movie News

കങ്കുവയിലെ വില്ലന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു ; ബോളിവുഡ് താരത്തെ സ്വാഗതം ചെയ്ത് സൂര്യയുടെ ടീം

തമിഴ്‌സൂപ്പര്‍താരം സൂര്യയുടെ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കെ ബോളിവുഡ് താരത്തിന്റെ ജന്മദിനത്തില്‍ കങ്കുവയിലെ വില്ലന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറക്കാര്‍. സൂര്യ നായകനാകുന്ന സിനിമയില്‍ വില്ലനെ അവതരിപ്പിച്ചിരിക്കുകയാണ്. നീണ്ട മുടിയില്‍ കൊമ്പ് ധരിച്ചിരിക്കുന്ന നിലയില്‍ ബോളിവുഡ്താരം ബോബിഡിയോളിന്റെ ലുക്ക് ചിത്രത്തിന്റെ ടീം പുറത്തുവിട്ടു. വ്യത്യസ്ത കണ്ണുകളുടെ നിറങ്ങളും വസ്ത്രത്തിന് മുകളില്‍ ഒരു വാരിയെല്ലും ഉണ്ടായിരുന്നു. വരാനിരിക്കുന്ന തമിഴ് കാലഘട്ടത്തിലെ ആക്ഷന്‍ ഡ്രാമ ചിത്രമായ കങ്കുവയുടെ ടീം നടന്റെ അമ്പത്തഞ്ചാം ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പങ്കിട്ടിരിക്കുന്നത്. പോസ്റ്റര്‍ സൂര്യയും പങ്കിട്ടിട്ടുണ്ട്. Read More…

Featured Movie News

രാത്രി ജീവിതം പറയുന്ന നാദിർഷ – റാഫി ടീമിന്റെ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി

റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന വൺസ് അപ്പോൺ എ ടൈം’ ഇൻ കൊച്ചി എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായിരിക്കുന്നു. കലന്തൂർ എന്റര്‍ടൈൻമെന്റിന്റെ ബാനറിൽ കലന്തൂർ ഈ ചിത്രം നിർമ്മിക്കുന്നു. ഹ്യൂമറിന്റെ വക്താക്കളാണ് നാദിർഷയും റാഫിയുമെങ്കിലും ഇക്കുറി ഗൗരവമുള്ള ഒരു വിഷയമാണ് ഇരുവരും ചേർന്ന് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇരുട്ടിന്റെ ലോകത്തിലേക്കാണ് ഇക്കുറി നാദിർഷ പ്രേക്ഷകരെ കുട്ടിക്കൊണ്ടുപോകുന്നത്. ഒരു ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകൽ പോലെ തന്നെ രാത്രിയിലും സജീവമാകുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. രാത്രിജീവിതം നയിക്കുന്നവർ Read More…

Movie News

കശ്മീരിന്റെ കഥപറയുന്ന ‘ആര്‍ട്ടിക്കിള്‍ 370’ ; തെന്നിന്ത്യന്‍ സുന്ദരി പ്രിയാമണിയുടെ ശക്തമായ തിരിച്ചുവരവ്

ജവാനായിരുന്നു അവസാനമായി തെന്നിന്ത്യന്‍ നടി പ്രിയാമണിയെ ആരാധധകര്‍ കണ്ടത്. നടി വീണ്ടും സ്‌ക്രീനിലേക്ക് തിരിച്ചുവരികയാണ്. ഫെബ്രുവരി 23 ന് റിലീസ് ചെയ്യുന്ന ‘ആര്‍ട്ടിക്കിള്‍ 370’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിലൂടെ നടി വീണ്ടും സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ാ രാജേശ്വരി സ്വാമിനാഥന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ശക്തവും പ്രതിരോധശേഷിയുള്ളതുമായ കഥാപാത്രത്തെ കുറിച്ചും ഐഎഎന്‍എസിനോട് തുറന്നു പറഞ്ഞു. ”എന്റെ കഥാപാത്രത്തിന് നിരവധി പാളികളുണ്ട്, അധികാര സ്ഥാനങ്ങളില്‍ സ്ത്രീകളുടെ ശക്തിയും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കാന്‍ ഇത് മികച്ച അവസരമാണ്.” Read More…

Movie News

വിജയ് അടുത്ത മാസം പാര്‍ട്ടി റജിസ്റ്റര്‍ ചെയ്യും ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ഇളയദളപതി വിജയ് ഈ വര്‍ഷം ഏപ്രിലിലോ മെയ് മാസത്തിലോ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയ് സ്വതന്ത്ര നിലപാട് എടുക്കുമോ അതോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയോ ആണോ ചെയ്യുക എന്ന് വ്യക്തമല്ല. ഇപ്പോഴിതാ, വിജയ് ഒരു മാസത്തിനുള്ളില്‍ രാഷ്ട്രീയ പ്രവേശനം നടത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വിജയ് ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കം അടുത്ത മാസം പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യും, നടന്റെ തുടര്‍ ആലോചനകള്‍ അനുസരിച്ച് നടന്റെ രാഷ്ട്രീയ Read More…