തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി അനേകം സിനിമകളില്‍ അഭിനയിച്ച തമന്നയ്ക്ക് തെന്നിന്ത്യയില്‍ വലിയ ഒരു ആരാധകവൃന്ദം തന്നെയുണ്ട്. ഇന്ത്യന്‍ സിനിമാവേദിയില്‍ 19 വര്‍ഷം തികച്ചിരിക്കുകയാണ്. തമന്നാഭാട്ടിയ. 2005 ല്‍ പുറത്തുവന്ന ചാന്ദ് സാ റോഷന്‍ ചെഹ്റ ആയിരുന്നു നടിയുടെ ആദ്യ ചിത്രം. തുടക്കം മികച്ചതല്ലായിരുന്നുവെങ്കിലും നടിയെന്ന നിലയില്‍ പിന്നീട് തരംഗമാകാന്‍ തമന്നയ്ക്കായി. സിനിമ വ്യവസായത്തില്‍ 19 വര്‍ഷം പൂര്‍ത്തിയാക്കിയ താരത്തിന് അഭിനന്ദനങ്ങളുമായി അനേകരാണ് സാമൂഹ്യമാധ്യമത്തില്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലേക്ക്, തമന്ന തിങ്കളാഴ്ച തന്റെ ആരാധകരില്‍ നിന്നുള്ള പോസ്റ്റുകള്‍ വീണ്ടും Read More…
‘ദി ബ്ലഫി’ ല്‍ കടല്‍ക്കൊള്ളക്കാരിയായ പ്രിയങ്കാചോപ്ര ; കാള്‍ അര്‍ബന്റെ നായിക
ഇന്ത്യാക്കാരിയാണെങ്കിലും ഹോളിവുഡില്‍ നിറയെ അവസരങ്ങളുള്ള നടി പ്രിയങ്കാചോപ്ര തന്റെ പുതിയ ഹോളിവുഡ് സിനിമ പ്രഖ്യാപിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടിലെ കരീബിയന്‍ പശ്ചാത്തലത്തില്‍, തന്റെ കുടുംബത്തെ സംരക്ഷിക്കേണ്ട ഒരു മുന്‍ കടല്‍ക്കൊള്ളക്കാരിയുടെകഥ പറയുന്നു ദി ബ്‌ളഫാണ് താരത്തിന്റെ പുതിയ സിനിമ. കാള്‍ അര്‍ബനാണ് സിനിമയിലെ നായകനെന്നും നടി പറഞ്ഞു. ശനിയാഴ്ച രാവിലെ ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ പ്രിയങ്ക സിനിമയുമായി ബന്ധപ്പെട്ട് ഡെഡ്ലൈന്‍ ഡോട്ട് കോം ലേഖനത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടു. കടല്‍ക്കൊള്ളക്കാരെക്കുറിച്ചുള്ള മാര്‍ക്ക് ട്വെയ്‌ന്റെ ഒരു ഉദ്ധരണിയാണ് നടി പോസ്റ്റിന് കുറിപ്പായി ചേര്‍ത്തത്. Read More…
അതിവേഗത്തിൽ 100 കോടി ക്ലബിലേക്ക്, ബോക്സ് ഓഫീസ് റെക്കോർഡുകളുടെ സീൻ മാറ്റി “മഞ്ഞുമ്മൽ ബോയ്സ്”
2024ലെ മലയാള സിനിമ റിലീസുകളിൽ അതിവേഗത്തിൽ 100 കോടി ക്ലബിലേക്ക് കുതിക്കുകയാണ് ചിദംബരം രചനയും സംവിധാനവും നിർവഹിച്ച “മഞ്ഞുമ്മൽ ബോയ്സ്”. പത്ത് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 35 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ ചിത്രം നേടിയ ചിത്രം തമിഴ്നാട്ടിൽ നിന്ന് 10 കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി റെക്കോർഡ് കുറിച്ചു. മാർച്ച് രണ്ടിന് കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് 1.54 കോടിയിലെത്തിയപ്പോൾ തമിഴ്നാട്ടിൽ 2 കോടിക്ക് മുകളിലായിരുന്നു ബുക്കിംഗിലൂടെ മാത്രം വന്ന Read More…
പ്രണവിനൊപ്പം തന്നെ ആടിത്തിമര്‍ത്ത് വിനീത് ശ്രീനിവാസനും സെറ്റും ; ‘മധു പകരൂ…’ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്
നടന്‍, സംവിധായകന്‍, ഗായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിലെ പല മേഖലകളിലും തന്റേതായ ഇടം നേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസന്റെ പേര് നില നിര്‍ത്തി അദ്ദേഹത്തേക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കാന്‍ തന്നെയാണ് വിനീത് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം അതേ ടീം ഒന്നിയ്ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ‘മധു പകരൂ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും വിനീത് Read More…
നടൻ മഹേഷ് സംവിധാനം ചെയ്യുന്നപുതിയചിത്രം പിന്നെയും പിന്നെയും… ധ്രുവന്‍ നായകന്‍
പ്രശസ്ത നടൻ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പിന്നെയും പിന്നെയും. പ്രഥ്വിരാജ് നായകനായി അഭിനയിച്ച കലണ്ടർ എന്ന ചിത്രമാണ മഹേഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം. കലണ്ടറിനു ശേഷം റീൻ ഗാര ഒസ്സൈ ,പാർക്കർതെല്ലാം ഉൻമയയല്ലൈ ,എന്നീ രണ്ടുതമിഴ് ചിത്രങ്ങൾ മഹേഷ് സംവിധാനം ചെയ്തിരുന്നു, രണ്ടു ചിത്രങ്ങളും മികച്ച അഭിപ്രായത്തോടെ വിജയം നേടുകയും ചെയ്തു. വീണ്ടും ഒരു മലയാള ചിത്രത്തിന്റെ അമരക്കാരനാകുകയാണ് മഹേഷ്. കോടൂർ ഫിലിംസിന്റെ ബാനറിൽ ബിജു കോടൂർ, രേവ് പിള്ള, നരസിംഹൻ, എന്നിവരാണ് Read More…
നയന്‍താരയും വിഘ്‌നേശ് ശിവനും വേർപിരിയുന്നു? അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നയന്‍സ്
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള പ്രണയം തെന്നിന്ത്യന്‍ സിനിമയിലെ ഒരു വന്‍ സംഭവം തന്നെയായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് നയന്‍സ് വിഘ്‌നേഷിനെ ഇന്‍സ്റ്റാഗ്രാമി അണ്‍ഫോളോ ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ഇരുവരും തമ്മില്‍ തെറ്റിയോ എന്നായിരുന്നു ആരാധകരുടെ സംശയം. അതിന്റെ പ്രതിഫലനമായിരുന്നോ നയന്‍സ് വിഘ്‌നേഷിനെ തള്ളിയത് എന്നായിരുന്നു സംശയം. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വിഘ്‌നേഷ് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ പോസ്റ്റ് പങ്കിട്ടു. അതിനെ മറികടക്കാന്‍, നയന്‍താര അദ്ദേഹത്തെ വീണ്ടും ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നതായി കാണപ്പെട്ടു. നയന്‍താര Read More…
നിത്യാമേനോന് ഓഫര്‍ ചെയ്തിരുന്ന റോള്‍ അമലാപോള്‍ നിരസിച്ചു ; ചെയ്തത് കീര്‍ത്തീസുരേഷ്, ദേശീയവാര്‍ഡും തേടിവന്നു
വളരെ കുറച്ചു സമയം കൊണ്ട് ഇന്ത്യയിലെ മലയാളത്തിലും തമിഴിലും തെലുങ്കിലും ബോളിവുഡിലും വരെ പേരെടുത്തിരിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. താരത്തിന്റെ ബോളിവുഡ് ചിത്രം വരാനിരിക്കെ നടിക്ക് ദേശീയ പുരസ്‌ക്കാര നേട്ടത്തിലേക്ക് എത്താന്‍ അവസരമായത് നടി അമലാപോള്‍. ബോക്സ് ഓഫീസില്‍ നിരൂപക വിജയവും വാണിജ്യ വിജയവും നേടിയ ‘മഹാനടി’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനായിരുന്നു കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ ഈ വേഷം ആദ്യം തേടി വന്നത് അമലാപോളിനായിരുന്നു. മഹാനടിയുടെ നിര്‍മ്മാതാക്കളുടെ ആദ്യ Read More…
സംവിധായകന്‍ ബാല തന്നെ തല്ലിയിട്ടില്ല ; വാര്‍ത്ത വളച്ചൊടിച്ചതാണെന്നു മമിതാ ബൈജു
ഒരു മികച്ച നടിയാകാന്‍ എന്നെ സഹായിക്കാന്‍ എപ്പോഴും ദയ കാണിച്ചിട്ടുള്ളയാളാണ് സംവിധായകന്‍ ബാലയെന്നും അദ്ദേഹം തന്നെ തല്ലിയെന്ന വാര്‍ത്ത തെറ്റായി വ്യാഖ്യാനിച്ചതും വളച്ചൊടിച്ചതാണെന്നും നടി മമിതാബൈജു. അടുത്തിടെ ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമിത ബൈജു, ‘വണങ്ങാന്‍’ സിനിമയുടെ സെറ്റില്‍ വച്ച് സംവിധായകന്‍ ബാലയുടെ പെരുമാറ്റത്തെക്കുറിച്ച് സംസാരിച്ചിരുന്നൂ. സിനിമയുടെ സെറ്റില്‍ വെച്ച് തന്നെ തട്ടുമെന്നും ശകാരിക്കുമെന്നും നടി പറഞ്ഞു. നടിയുടെ പ്രതികരണം ഓണ്‍ലൈനില്‍ വളരെയധികം കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ അവകാശവാദത്തിന് മറുപടിയുമായി നടി Read More…
50 കോടി ക്ലബ്ബിലേക്ക് കുതിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’ ! ഒടുവിൽ ഉലകനായകനെ നേരിൽ കണ്ടു
ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. ഫെബ്രുവരി 22ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഏഴ് ദിനങ്ങൾ പിന്നിട്ടപ്പോഴേക്കും 50 കോടി ക്ലബ്ബിലേക്ക് കുതിച്ച് ബോക്സ് ഓഫീസ് കീഴടക്കി. ആഗോള തലത്തിലാണ് 50 കോടി കളക്ഷൻ നേടിയിരിക്കുന്നത്. കേരളത്തിത്തിന് പുറമെ തമിഴ്നാട്ടിലും വിജയം കൊയ്ത ചിത്രം പ്രേക്ഷക ഹൃദയങ്ങൾ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. അതിവേഗം 50 കോടി ക്ലബിൽ ഇടം നേടിയ അഞ്ച് മലയാള സിനിമകളുടെ Read More…














