തെന്നിന്ത്യന്‍ സിനിമകളിലൂടെ ബോളിവുഡിലേക്കും അരങ്ങേറാനൊരുങ്ങുന്ന സായ്പല്ലവി തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും മികവുള്ള താരമാണ്. അസാമാന്യമായ അഭിനയമികവിനൊപ്പം സത്യസന്ധമായ പ്രസ്താവനകള്‍ നടത്തുന്നതിനും മടിയില്ല. ശ്യാംസിംഹാറോയ് സിനിമയുടെ സെറ്റില്‍ ആര്‍ത്തവത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലാണ് നൃത്തരംഗത്തില്‍ അഭിനയിച്ചതെന്ന് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു. ആര്‍ത്തവചക്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സെറ്റില്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് മിക്കപ്പോഴും നടിമാര്‍ തുറന്ന് പറയാറില്ല. എന്നാല്‍ സായി പല്ലവി ധൈര്യത്തോടെ സംസാരിച്ചു. അവള്‍ പറഞ്ഞു, ”എന്റെ ആര്‍ത്തവ സമയത്ത് നൃത്തം ചെയ്യുന്നത് Read More…
ലോകേഷ് കനകരാജിന്റെ കൈതി -2 ന് കൈ കൊടുക്കാന്‍ വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസ് എത്തുന്നു
കാര്‍ത്തി ശിവകുമാറും അര്‍ജുന്‍ ദാസും അഭിനയിച്ച ലോകേഷ് കനകരാജിന്റെ 2019-ലെ കള്‍ട്ട് ക്ലാസിക് കൈതി, സമീപകാലത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ആക്ഷന്‍ ത്രില്ലറുകളില്‍ ഒന്നാണ്. എല്‍സിയു എന്ന് ആരാധകര്‍ വാഴ്ത്തുന്ന ലോകേഷിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട സിനിമാ യൂണിവേഴ്‌സിന്റെ തുടക്കം കൂടിയാണ് ഈ ചിത്രം. സിനിമയുടെ രണ്ടാം ഭാഗം വരുമെന്ന് നേരത്തേ തന്നെ ലോകേഷ് കനകരാജ് പ്രഖ്യാപിച്ചിരുന്നു. കൈതി 2 എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് വേണ്ടി തെന്നിന്ത്യയിലെ വമ്പന്‍ നിര്‍മ്മാണക്കമ്പനിയാണ് രംഗത്ത് വന്നിരിക്കുന്നത്. രാം ചരണ്‍, Read More…
സിനിമയില്‍ നിന്നും ഇടവേളയെടുത്തതിന് കാരണം; നടി സാമന്ത റൂത്ത് പ്രഭുവിന്റെ വെളിപ്പെടുത്തല്‍
മയോസിറ്റിസ് എന്ന രോഗമാണ് തനിക്കെന്ന് 2022 ലായിരുന്നു തെന്നിന്ത്യന്‍ സൂപ്പര്‍താരം സാമന്ത റൂത്ത് പ്രഭു വെളിപ്പെടുത്തിയത്്. തുടര്‍ന്ന് സിനിമയില്‍ നിന്ന് താന്‍ ഇടവേളയെടുത്ത നടി തന്റെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇപ്പോള്‍ രോഗത്തില്‍ നിന്നുംപൂര്‍ണ്ണമായും മോചനം നേടിയ താരം രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തലുമായി രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ രോഗത്തെക്കുറിച്ച് സംസാരിച്ച സാമന്ത റൂത്ത് പ്രഭു, ഇന്ത്യ ടുഡേ കോണ്‍ക്ലേവ് 2024-ല്‍ തന്റെ രോഗനിര്‍ണയത്തെക്കുറിച്ച് പരസ്യമായി പറയാന്‍ നിര്‍ബന്ധിതനായി എന്ന് വെളിപ്പെടുത്തി. സമ്മേളനത്തില്‍, തന്റെ രോഗത്തെക്കുറിച്ച് ലോകത്തോട് Read More…
ഇത് ഓം മുറികണ്ണേ… തമിഴ് ഡയലോഗുമായി ഒരുമുറി ഒരു കട്ടിൽ ടീസർ പുറത്ത്
ഷാനവാസ്.കെ.ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു. പൂർണ്ണിമ ഇന്ദ്രജിത്തും പ്രിയംവദാ കൃഷ്ണയുമാണ് ഇവിടെ അഭിനയിച്ചിരിക്കുന്നത്. ഒരു കട്ടിലിൽ ബഡ്ഷീറ്റ് വിരിക്കുന്നതിനിടയിലാണ് ഇരുവരുടേയും ഈസംഭാഷണം.ഇതിൽ പൂർണ്ണിമ അവതരിപ്പിക്കുന്നത് തമിഴ് കഥാപാത്രമാണ്. പേര് അക്കമ്മ’ ഒരു മുറിയും ഒരു കട്ടിലും പ്രധാന കഥാപാത്രമാകുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. വളരെ രസകരവും കൗതുകവുമായ ഒരു കഥാപാത്രമാണ് പൂർണ്ണിമയുടെ അക്കമ്മ എന്ന കഥാപാത്രം. മധു മിയാ .എന്നാണ് പ്രിയംവദയുടെ Read More…
സാമന്തയുടെ ആരോഗ്യപരിപാലന വീഡിയോയ്ക്ക് രൂക്ഷ വിമര്‍ശനവുമായി ദി ലൈവ് ഡോക്ടര്‍
ആരോഗ്യവിഷയവുമായി ബന്ധപ്പെട്ട് തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭു ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന് നല്‍കിയ ആരോഗ്യപരിപാലന വീഡിയോയ്ക്ക് രൂക്ഷമായ വിമര്‍ശനം. നടി തന്റെ 33 ദശലക്ഷം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിനെ ‘കരളിനെ വിഷാംശം ഇല്ലാതാക്കുന്ന’തിനെക്കുറിച്ച് ഒരു ഹെല്‍ത്ത് പോഡകാസ്റ്റ് ഷോയില്‍ താരം നല്‍കിയ വിവരങ്ങള്‍ക്കെതിരേ ദി ലൈവ് ഡോക്ടര്‍ എന്ന ഉപഭോക്തൃനാമത്തില്‍ വന്നയാളാണ് വിമര്‍ശനവുമായി വന്നത്. ക്ലിപ്പ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ചു. സാമന്തയെ വിമര്‍ശിക്കുന്ന ഒരു നീണ്ട കുറിപ്പ് അദ്ദേഹം പങ്കിട്ടു, അതില്‍ ഒരു വിഭാഗം ഇങ്ങനെ വായിക്കുന്നു. ”ഇത് Read More…
രശ്മികാമന്ദനാ ഓസ്‌ട്രേലിയയില്‍ അടിച്ചു പൊളിക്കുകയാണ്; ഫോട്ടോയില്‍ കമന്റിട്ട് ആരാധകര്‍
തെന്നിന്ത്യന്‍ താരമാണെങ്കിലും ഇന്ത്യയില്‍ ഉടനീളം യുവാക്കളുടെ ഹരമാണ് നടി രശ്മികാ മന്ദന. താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും വന്‍ ആരാധകരാണ്. ഇത്തവണയും അത് തന്നെ സംഭവിച്ചു. ഓസ്ട്രേലിയയില്‍ നിന്നും താരം പങ്കിട്ട ഫോട്ടോ ക്ഷണനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരു സോഫ്റ്റ് കളിപ്പാട്ടവുമായി ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് നടി പങ്കിട്ടിരിക്കുന്നത്. നടി കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിച്ച് വളരെ കൂളായി കാണപ്പെടുന്നു. കമന്റ് സെക്ഷനില്‍ വന്ന ആരാധകര്‍ ഹൃദയത്തിന്റെ ഇമോജികള്‍ ഇട്ടിരിക്കുകയാണ്. പലരും അവളെ ക്യൂട്ട് Read More…
ഇന്ദ്രജിത്ത്, സർജാനോ എന്നിവർ ഒന്നിക്കുന്ന ‘മാരിവില്ലിൻ ഗോപുരങ്ങൾ’; ഏപ്രിൽ 12ന് റിലീസ്
കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മാരിവില്ലിൻ ഗോപുരങ്ങൾ” ൻ്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം ഏപ്രിൽ 12ന് തീയേറ്റർ റിലീസ് ചെയ്യുമെന്ന് നിർമ്മാതക്കൾ അറിയിച്ചു. ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേർന്നാണ് ലോകമെമ്പാടുമുള്ള റിലീസിൻ്റെ ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മെലഡികളുടെ കിംങ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ Read More…
എന്റെ ചെല്ലപ്പേരാണ് അമുൽ..! സംഗീത് പ്രതാപിനെ പ്രശംസിച്ച് എസ് എസ് രാജമൗലി
‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’ ബ്ലോക്ക്ബസ്റ്ററടിച്ച് പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ചിത്രത്തിന്റെ തെലുങ്ക് റീമീക്ക് ഒരുങ്ങുന്നു എന്ന വാർത്ത സന്തോഷത്തോടെയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമൽ ഡേവിസിനെ അവതരിപ്പിച്ച സംഗീത് പ്രതാപ് വലിയ രീതിയിലുള്ള പ്രശംസകളാണ് പ്രേക്ഷകരിൽ ഏറ്റുവാങ്ങുന്നത്. ഇപ്പോഴിതാ സൂപ്പർഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലിയെ നേരിൽ കണ്ട സന്തോഷം താരം പങ്കുവെച്ചിരിക്കുയാണ്. ഇത്രയും ആവേശകരമായ പ്രതികരണം ‘പ്രേമലു’വിന് Read More…
176 കോടി നേടി മലയാള സിനിമ ബോക്സ് ഓഫീസിൽ ഒന്നാമനായി ‘മഞ്ഞുമ്മൽ ബോയ്സ്’
മലയാള സിനിമ ബോക്സ് ഓഫീസ് ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’. ആഗോള തലത്തിൽ ചിത്രം 176 കോടി നേടി മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള സിനിമകളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘മഞ്ഞുമ്മൽ ബോയ്സ്’. കഴിഞ്ഞ ഒരു വർഷത്തോളം ഒന്നാമതായി നിന്ന ജൂഡ് ആന്തണി ചിത്രം ‘2018’ന്റെ റെക്കോർഡാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ തിരുത്തിയത്. ആഗോള ബോക്സ്ഓഫിസില്‍ 175 കോടിയായിരുന്നു ‘2018’ന്റെ കളക്ഷൻ. 21 ദിവസം കൊണ്ടാണ് “മഞ്ഞുമ്മൽ ബോയ്സ്” മലയാളത്തിലെ Read More…














