നടനായി രംഗത്ത് വരികയും സംവിധായക വേഷത്തിലും മിന്നിത്തിളങ്ങുന്ന പൃഥ്വിരാജ് പാന്‍ ഇന്ത്യന്‍ ആക്ടറായി തിളങ്ങുകയാണ്. താരത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ആടുജീവിത’ ത്തിലെ പ്രകടനം സംസാരവിഷയമായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്ന ശേഷം നിരവധ പേരാണ് താരത്തെ പ്രശംസിക്കാനായി രംഗത്ത് വന്നിരിക്കുന്നത്. സംവിധായകന് കൂടിയായ നടന് അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ കോളിവുഡിലെ താരങ്ങളെ താന്‍ സംവിധാനം ചെയ്യുകയാണെങ്കില്‍, അവര്‍ക്കായി ഏതൊക്കെ വിഭാഗങ്ങള്‍ തിരഞ്ഞെടുക്കുമെന്ന് വെളിപ്പെടുത്തി. രജനികാന്തിനെ സംവിധാനം ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തിന് ഒരു Read More…
ഫഹദ് ബാഹുബലി നിര്‍മ്മാതാക്കള്‍ക്കൊപ്പം കൈകോര്‍ക്കുന്നു ; രണ്ടു തെലുങ്ക് ചിത്രങ്ങളില്‍ കരാര്‍ ഒപ്പുവെച്ചു
ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ സൂപ്പര്‍താരം ഫഹദ് വീണ്ടും അന്യഭാഷയിലേക്ക് പോകുന്നു. താരം രണ്ടു തെലുങ്ക് സിനിമയില്‍ കരാര്‍ ഒപ്പുവെച്ചു. പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന സിനിമയില്‍ ഒരെണ്ണം ബാഹുബലിയുടെ നിര്‍മ്മാതാക്കള്‍ക്കൊപ്പമാണ്. നവാഗതനായ ശശാങ്ക് യെലേറ്റി സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’ ഒരു ഫാന്റസി എന്റര്‍ടെയ്നറാണെന്നാണ് സൂചനകള്‍. രണ്ടാമത്തേത് ‘ഓക്സിജന്‍’ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപാന്തരത്തിന്റെയും സൗഹൃദത്തിന്റെയും കഥയായി കണക്കാക്കപ്പെടുന്നു. നവാഗതനായ സിദ്ധാര്‍ത്ഥ നദെല്ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് ചിത്രങ്ങളും Read More…
ധനുഷ് ഇളയരാജയുടെ വേഷത്തില്‍ എത്തുന്നു ; സംഗീതചക്രവര്‍ത്തിയുടെ ജീവിതം അരുണ്‍ മാതേശ്വരന്‍ ചെയ്യും
അഭിനയവും സംവിധാനവുമൊക്കെയായി നടന് ധനുഷ് വലിയ തിരക്കിലാണ്. അതിനിടയില്‍ ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി ഇളയരാജയുടെ ജീവചരിത്ര സിനിമയില്‍ നായകനാകാനും ഒരുങ്ങുകയാണ്. മാര്‍ച്ച് 20 ന് സിനിമയാരംഭിക്കും എന്നാണ് ഏറ്റവും പുതിയ വിവരം. ഇളയരാജയുടെ ജീവിതം സിനിമയാകുന്നെന്ന് നേരത്തേ വിവരങ്ങള്‍ പുറത്തു വന്നിരുന്നെങ്കിലൂം ആരാണ് സിനിമയിലെ നായകന് എന്ന കാര്യത്തില്‍ കാര്യമായ വെളിപ്പെടുത്തലൊന്നും വന്നിരുന്നില്ല. എന്നാല്‍ സിനിമയുടെ ഏറ്റവും പുതിയ വിവരം ധനുഷ് നായനാകുന്നു എന്നതാണ്. സിനിമയുടെ നിര്‍മ്മാണകാര്യത്തില്‍ പിന്നിലുള്ള വേലൈ പെച്ചുവാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ധനുഷ് ഇളയരാജയായി Read More…
നടി അരുന്ധതി നായര്‍ വെന്റിലേറ്ററില്‍ ; ജീവന് വേണ്ടി പൊരുതുകയാണെന്ന് സഹോദരി
നടി അരുന്ധതി നായര്‍ക്ക് ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 14 ന് നടി അപകടത്തി പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും സഹോദരി ആരതി ഇപ്പോള്‍ തിങ്കളാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ ഒരു പ്രസ്താവന ഇറക്കി. അരതി അരുന്ധതിയെ ടാഗ് ചെയ്യുകയും മൂന്ന് ദിവസം മുമ്പ് തന്റെ സഹോദരിക്ക് ഒരു അപകടമുണ്ടായെന്നും അവളുടെ ആരോഗ്യം ഗുരുതരമാണെന്നും ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. അവര്‍ എഴുതി, ”തമിഴ്നാട്ടിലെ പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നി. എന്റെ Read More…
‘സെക്സിയാവുക എന്നത് എനിക്ക് പറ്റുന്നതായിരുന്നില്ല ‘ പുഷ്പയിലെ ‘ഊ അന്തവാ’ എന്ന ഗാനരംഗം ചെയ്തതിനെപ്പറ്റി സാമന്ത
അല്ലു അര്ജുന് സിനിമയായ ‘പുഷ്പ: ദി റൈസിംഗിലെ’ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളില്‍ ഒന്ന് സിനിമയില്‍ ഒരു ഐറ്റം നമ്പറുമായി വന്ന സാമന്തയുടെ ‘ഊ അന്തവാ’ എന്ന ഗാനരംഗമായിരുന്നു. സിനിമ വന്‍ ഹിറ്റായത് അനുസരിച്ച് പാട്ടുരംഗവും വലിയ തരംഗമായി മാറി. എന്നാല്‍ ഈ ഡാന്‍സ് നമ്പറില്‍ താന്‍ ഒട്ടും കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്ന് നടിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യ ടുഡേ കോണ്‍ക്ലേവ് 2024-ല്‍, ഷൂട്ടിംഗിനിടെ തനിക്ക അസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്ന് നടി നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. രംഗത്തെ ‘വളരെ പ്രയാസമുള്ളത്’ എന്നായിരുന്നു Read More…
ആരതി ഗായത്രി ദേവി സംവിധായിക, ശ്രീരംഗ സുധ നായിക; “തേരി മേരി” ചിത്രീകരണം ആരംഭിച്ചു
ഒരു വനിതാ സംവിധായികയേയും പുതിയ ഒരു നായികയേയും അവതരിപ്പിച്ചു കൊണ്ട് ” തേരി മേരി” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മലയാള സിനിമയിൽ തന്നെ ആദ്യമായി RED V RAPTOR(X) 8K ക്യാമറ ഉപയോഗിച്ചുകൊണ്ടാണ് ഷൂട്ടിംഗ് നടത്തുന്ന ചിത്രം കൂടിയായിരിക്കും തേരി മേരി “. ആരതി ഗായത്രി ദേവിയാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്നത്.ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ തെലുഗുവിലെ അറിയപ്പെടുന്ന ഇൻഫ്ലുവെൻസറും, ഗായികയും മെഡിക്കൽ വിദ്യാർഥിനിയുമായ ശ്രീരംഗ Read More…
തെരുവിലിറങ്ങി വേറിട്ട സമരം നയിച്ച മറിയക്കുട്ടി ചേടത്തി അഭിനയരംഗത്തേക്ക്
പൂച്ചാക്കല്‍: പെന്ഷന് കുടിശികക്കായി ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങി വേറിട്ട സമരം നയിച്ച മറിയക്കുട്ടി ചേടത്തി അഭിനയരംഗത്തും ഒരു കൈനോക്കുന്നു. ജോബി ജോണ്സണ് സംവിധാനം ചെയ്യുന്ന പ്രവാസിയുടെ ഭാര്യ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് മറിയക്കുട്ടി അഭിനയരംഗത്തെത്തുന്നത്. മിറാക്കിള്‍ സിക്സ് മൂവീസിന്റെ ബാനറില്‍ ജോണ്സണ് നിര്‍മ്മിക്കുന്ന പ്രവാസിയുടെ ഭാര്യ എന്ന ചിത്രത്തിന്റെ രചന ജിജി ദേവസ്യയാണ്. മറിയക്കുട്ടിയെ കൂടാതെ കൂട്ടിക്കല്‍ ജയചന്ദ്രന് ,ഡാനി അമൃതരാജ്, വൈഗ, സച്ചു, ശ്രുതിമധു, ലക്ഷ്മണന് മാസ്റ്റര്‍, ഷിഹാബ്, അമല്‍ബേബി, ഷെഫീഖ് തുടങ്ങിയവരും വേഷമിടുന്നു. തിരുവല്ലയിലും വിദേശത്തുമാണ് Read More…
കടമറ്റത്ത് കത്തനാര് സിനിമയിലേക്ക് പ്രഭൂദേവയും ; 13 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവ്…!!
തെലുങ്ക്നടി അനുഷ്ക്കാഷെട്ടി എത്തുന്ന മലയാളം ഫാന്റസി ചിത്രമായ ‘കത്തനാര് – ദി വൈല്‍ഡ് സോര്‍സറര്‍’ എന്ന ചിത്രത്തിന്റെ അഭിനേതാക്കളില്‍ മുതിര്‍ന്ന നടനും ചലച്ചിത്ര നിര്‍മ്മാതാവും നൃത്തസംവിധായകനുമായ പ്രഭുദേവയും എത്തുന്നു. സന്തോഷ് ശിവന് സംവിധാനം ചെയ്ത ഉറുമി എന്ന ചിത്രത്തിന് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രഭുദേവ മലയാളത്തിലേക്ക് എത്തുന്നത്. നായകന് ജയസൂര്യ, നിര്‍മ്മാതാവ് ഗോകുലം ഗോപാലന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് പ്രഭുദേവയെ ടീമിലേക്ക് സ്വാഗതം ചെയ്യുന്ന ഫോട്ടോകള്‍ പങ്കുവെച്ചാണ് കത്തനാറിന്റെ നിര്‍മ്മാതാക്കള്‍ വാര്‍ത്ത അറിയിച്ചത്. ഹോം Read More…
നിഹാരികാ കൊനിഡേലയ്ക്ക് വീണ്ടും വിവാഹം കഴിക്കണം ; അതും പ്രണയിച്ച്, കുട്ടികളും ഉണ്ടാകണം
തെലുങ്കിലെ പ്രശസ്തമായ സിനിമാ കുടുംബത്തില്‍ നിന്നും വരുന്ന നിഹാരിക കൊനിഡേല ഷെയിന്‍ നിഗത്തിന് നായികയാകുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. തമിഴില്‍ ഷെയിന്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമയിലാണ് നടി നായികയാകുന്നത്. എന്നാല്‍ നടിയുമായി ബന്ധപ്പെട്ട അതിനേക്കാള്‍ വലിയ ഗോസിപ്പ് താരം രണ്ടാമത് വിവാഹത്തിനൊരുങ്ങുന്നു എന്നതാണ്. അല്ലു അര്ജുന്, ചിരഞ്ജീവി, രാം ചരണ്‍ തുടങ്ങി മെഗാകുടുംബത്തിന്റെ മുഴുവന്‍ സാന്നിദ്ധ്യത്തില്‍ 2020ല്‍ ഉദയ്പൂരില്‍ വെച്ചാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ടെക്കിയുമായി നടി വിവാഹിതയായത്. ചൈതന്യ ജോണലഗദ്ദയുമായുള്ള ഈ വിവാഹം അറേഞ്ച്ഡ്-ലവ് മാര്യേജ് Read More…














