രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പായി അനേകം ജനക്ഷേമ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തമിഴ് സൂപ്പര്‍താരം വിജയ്്ക്ക് നന്ദി പറഞ്ഞ് തമിഴ്‌സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘ തലവന്‍ വിശാല്‍. തമിഴ് സിനിമാക്കാരുടെ സംഘടനയായ സൗന്ത്യന്‍ ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷനാണ് തന്റെ സ്വന്തം അക്കൗണ്ടില്‍ നിന്നും വിജയ് കൈയയച്ച് സംഭാവന നല്‍കിയത്. താരത്തിന്റെ വിശാലമായ മനസ്സിന് നന്ദി പറയാന്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി വിശാല്‍ നേരിട്ടെത്തി. ”താങ്ക് യൂ എന്നത് രണ്ടു വാക്കുകള്‍ മാത്രമാണ്. അത്് അനേകരുടേതായി തന്റെ ഹൃദയത്തിന്റെ Read More…
മമിതാബൈജുവിനെ തേടി തമിഴില്‍ നിന്നും അവസരങ്ങള്‍; വിഷ്ണു വിശാലിന്റെ നായികയായി രാംകുമാറിന്റെ പ്രണയകഥ
‘പ്രേമുലു’ വന്‍ ഹിറ്റായതോടെ മമിതാ ബൈജുവിന്റെ നക്ഷത്രം തെളിഞ്ഞെന്ന് പറഞ്ഞാല്‍ മതി. മുമ്പ് മറ്റുനടിമാര്‍ക്കൊപ്പം സഹനടി വേഷത്തില്‍ തിളങ്ങിയിരുന്ന നടിക്ക് പ്രേമുലുവിന്റെ വന്‍ വിജയം തമിഴില്‍ അവസരങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ്. തമിഴില്‍ ജി.വി. പ്രകാശിനൊപ്പം അരങ്ങേറിയ നടി ‘രാക്ഷസന്‍’ ഫെയിം വിഷ്ണുവിശാലിനൊപ്പം അടുത്ത സിനിമയില്‍ അഭിനയിക്കും. രാക്ഷസന്‍ സിനിമയൊരുക്കിയ രാംകുമാറിന്റെ സിനിമ തന്നെയാണ് ഇതും. കൊടൈക്കനാലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതായിട്ടാണ് വിവരം. സിനിമ ഒരു പ്രണയകഥയായിരിക്കും എന്നാണ് വിവരം. നടിയുടെ കരിയറിലെ രണ്ടാമത്തെ തമിഴ്‌സിനിമയാണ് Read More…
‘ആടുജീവിതം’ നമ്മള്‍ മലയാളികളുടെ സിനിമയെന്ന് പൃഥ്വിരാജ്
മലയാളികള്‍ കാത്തിരിക്കുന്ന ബ്ലെസ്സി ചിത്രം ആടുജീവിതവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ ചിത്രത്തെപ്പറ്റി വാചാലനായി പൃഥ്വിരാജ്. “വളരെ ചുരുക്കം സിനിമകള്‍ക്കേ മലയാളിയുടെ സ്വന്തം സിനിമ, അല്ലെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ ഓരോരുത്തരുടെയും സിനിമ എന്നൊരു ഐഡന്റിറ്റി റിലീസിന് മുന്‍പുതന്നെ നേടാന്‍ കഴിയൂ, ഈ സിനിമയ്ക്ക് അത്തരമൊരു ഭാഗ്യമുണ്ടായി” എന്ന് പൃഥ്വിരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആടുജീവിതം നോവൽ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ലെന്ന് സംവിധായകൻ ബ്ലെസി കൂട്ടിച്ചേര്‍ത്തു. സിനിമയ്ക്കായി പൃഥ്വിരാജ് ഒരുപാട് കഷ്ടപാടുകൾ സഹിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബെന്യാമിൻ പറഞ്ഞു വെച്ചതിനപ്പുറമുള്ള Read More…
“Written & Directed by God” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ പുറത്തിറക്കി
സൈജു കുറുപ്പ് അവതരിപ്പിക്കുന്ന നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമിച്ചു നവാഗതനായ ഫെബി ജോർജ് സംവിധാനം ചെയ്യുന്ന “Written & Directed by God” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ റീലീസ് ചെയ്തു. ദുൽഖറിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. കാഴ്ചയിൽ വളരെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്ററാണിത്. ഗോഡിന്റെ വേഷത്തിലിരിക്കുന്ന സണ്ണിയും തൊഴുകൈകളോടെ നിൽക്കുന്ന സൈജുവും… ചിത്രത്തെക്കുറിച്ച് ആകാംക്ഷ ജനിപ്പിക്കുന്നു. ഫാൻറ്റസി മൂഡിൽ ഒരുങ്ങുന്ന ചിത്രം ഒരു ഫാമിലി Read More…
കീര്‍ത്തീസുരേഷ് ഹാസ്യനടന്‍ സതീഷുമായി രഹസ്യവിവാഹം നടത്തിയോ? മാതാവ് മേനക നടത്തിയ പ്രതികരണം
വിവാഹഗോസിപ്പുകളില്‍ ഏറ്റവും ഇരയാക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് കീര്‍ത്തീസുരേഷാണ്. തെന്നിന്ത്യയില്‍ ശ്രദ്ധേയയായ നടിയായി മാറിക്കൊണ്ടിരിക്കുന്ന കീര്‍ത്തിയേയും തന്നെയും ചേര്‍ത്ത് മുമ്പിറങ്ങിയ ഒരു ഗോസിപ്പിനോട് നടിയുടെ മാതാവ് എങ്ങിനെ പ്രതികരിച്ചു എന്നതിനെക്കുറിച്ച് ഹാസ്യനടന്‍ സതീഷിന്റെ ഒരു വെളിപ്പെടുത്തല്‍ അടുത്തിടെ പുറത്തുവന്നു. തന്റെ പുതിയ ചിത്രമായ വിതയ്ക്കാരന്റെ പ്രമോഷനായി അടുത്തിടെ നല്‍കിയ അഭിമുഖത്തിലായിരുന്നു നടനുമായി നടി രഹസ്യമായി വിവാഹം കഴിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞ സമയത്ത് കീര്‍ത്തിയുടെ അമ്മ എങ്ങനെ പ്രതികരിച്ചുവെന്ന് താരം വെളിപ്പെടുത്തിയത്. ”കിംവദന്തികള്‍ പരന്നപ്പോള്‍ കീര്‍ത്തി സുരേഷിന്റെ Read More…
അല്ലു അർജുന് ജയ് വിളിച്ചില്ല; യുവാവിനെ വളഞ്ഞിട്ടാക്രമിച്ച് ആരാധകർ; മര്‍ദ്ദനമേറ്റത് പ്രഭാസ് ആരാധകന്?
അല്ലു അര്‍ജുന് ജയ് വിളിക്കാനാവശ്യപ്പെട്ട് ബെംഗളൂരുവില്‍ യുവാവിനെ വളഞ്ഞിട്ടാക്രമിച്ച് അല്ലു അര്‍ജുന്റെ ആരാധകപ്പട. കെ.ആർ പുരത്താണ് സംഭവം. ആക്രമത്തിന്റെ ദൃശ്യങ്ങള്‍ എക്സില്‍ പ്രചരിച്ചതോടെ നടപടി സ്വീകരിക്കാന്‍ പൊലീസും രംഗത്ത്. അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകൾ ചേർന്ന് ഒരു യുവാവിനെ മർദിക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലെ ഉള്ളടക്കം. ശരീരമാകെ ചോര ഒലിപ്പിച്ച് നില്‍ക്കുന്ന യുവാവിനെ ഗ്രൗണ്ടിലൂടെ വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിന് മുഖത്തുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. അക്രമികളില്‍ ഒരാള്‍ യുവാവിനോട് ജയ് അല്ലു അർജുൻ എന്നു വിളിക്കാന്‍ ആവശ്യപ്പെടുന്നതും Read More…
അജിത്തിന്റെ സുഖവിവരങ്ങള്‍ തേടി വിജയ് യുടെ ഫോണ്‍കോള്‍ ; ആരാധകരെ നിങ്ങള്‍ ഇത് കേള്‍ക്കുന്നുണ്ടോ?
തമിഴ്‌സൂപ്പര്‍താരം അജിത്തിനെ അടുത്തിടെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. അവിടെ വീര്‍ത്ത ഞരമ്പിനെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ നടപടിക്രമങ്ങള്‍ നടത്തി. അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് ഒരു ദിവസമായി. അജിത്തിന്റെ ശസ്ത്രക്രിയ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് നിരവധി ആരാധകരെ ആശങ്കയിലാക്കി. കിംവദന്തികളെ തള്ളിക്കളഞ്ഞുകൊണ്ട് നടന്റെ മാനേജര്‍ സുരേഷ്ചന്ദ്ര രംഗത്ത് വരികയും താരത്തിന് നിസാരമായ ചികിത്സയേ വേണ്ടി വന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം നടന്റെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചു കൊണ്ടു മറ്റൊരു സൂപ്പര്‍താരത്തിന്റെ വിളി വന്നു. Read More…
‘ഷാരൂഖ് ഖാന്റെ പത്താന്‍ പോലുള്ള സിനിമകള്‍ താങ്കള്‍ ചെയ്യണം” ; ആരാധകന്റെ കമന്റിന് ആമിര്‍ഖാന്റെ മറുപടി ഇങ്ങനെ
ബോളിവുഡിലെ മൂന്ന് ഖാന്‍മാരായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളില്‍ ഒരുമിച്ച് എത്തിയത് അപൂര്‍വ്വ കാഴ്ച തന്നെയായിരുന്നു. അടുത്തിടെ, മുന്‍ ഭാര്യ കിരണ്‍ റാവു സംവിധാനം ‘ലാപത ലേഡീസ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പ്ലാനുകളുടെ ഭാഗമായി ആമിര്‍ ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു തത്സമയ സെഷന്‍ നടത്തിയിരുന്നു. നിരവധി ചോദ്യങ്ങളാണ് ആരാധകര്‍ അദ്ദേഹത്തോട് ആരാഞ്ഞത്. എന്നാല്‍ അതില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യം Read More…
ഭൈരവയായി പ്രഭാസ് ; കല്‍ക്കിയിലെ പ്രഭാസിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
സലാറിന് ശേഷം ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും പുതിയ ചിത്രവുമായി പ്രഭാസ് എത്തുകയാണ്. ഇന്നലെ ചിത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൈരവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. പോസ്റ്റ് അപ്പോകാലിക്റ്റ് യുഗത്തില്‍ നടക്കുന്ന കഥയെന്നാണ് ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് നല്‍കുന്ന സൂചനകള്‍. 600 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ്. പ്രഭാസിനെക്കൂടാതെ ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുണ്യസ്ഥലമായ കാശിയുടെ ഭാവി തെരുവാണ് പോസ്റ്ററിന്റെ പശ്ചാത്തലം.ബിസി 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ Read More…














