ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, വടിവേലു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മാമന്നന്‍’ സിനിമയുടെ വന്‍ വിജയത്തിന് ശേഷം മറ്റൊരു സിനിമയുമായി എത്താനുള്ള തിരക്കിലാണ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മാരി സെല്‍വരാജ്. ധ്രുവ് വിക്രം നായകനാകുന്ന സ്പോര്‍ട്സ് ബയോപിക്കായ തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍. കഴിഞ്ഞ വര്‍ഷമാണ് ചിത്രം പ്രഖ്യാപിച്ചത്, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പാ രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 15 ന് ചിത്രം തിയറ്ററുകളില്‍ എത്തും, 80 ദിവസത്തെ ഷൂട്ടിംഗ് നടക്കുമെന്ന് Read More…
ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ ചിത്രം ആരംഭിച്ചു, സംഗീതം ബേണിയും മകനും
ഒഞ്ചിയത്ത് എ ആർ.ബിനു രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. നിത്യഹരിത നായകൻ എന്ന ചിത്രത്തിനു ശേഷം ബിനു രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒപ്പൺ ആർട്ട് ക്രിയേഷൻസാണ് നിർമ്മിക്കുന്നത്. അഭിനേതാക്കളും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ ബിസിനസ് പ്രമുഖനായ അരവിന്ദ് വിക്രം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമായത്. തിരക്കഥാകൃത്ത് സനു അശോക് ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ തിരക്കഥാകൃത്ത് സനു അശോകന്റെ മാതാവ് ശ്രീമതി രോഹിണി. ആദ്യ Read More…
മോഹൻലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു
മലയാളത്തില്‍ വമ്പന്‍ പ്രദര്‍ശന വിജയ നേടിയ മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. കമൽഹാസൻ, വെങ്കിടേഷ്, അജയ് ദേവ്ഗൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തമിഴിലും കന്നഡയിലും ഹിന്ദിയിലും റീമേക്ക് ചെയ്ത ശേഷം ദൃശ്യം ഇനി ഇംഗ്ലീഷിലും റീമേക്ക് ചെയ്യുന്നു. നേരത്തെ ചിത്രത്തിന്റെ ചൈനീസ് അഡാപ്റ്റേഷനും നടന്നിരുന്നു. മോഹൻലാൽ , മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ മലയാളം ചിത്രം 2013ലാണ് റിലീസായത്. മോഹൻലാലിന്റെ കഥാപാത്രമായ ജോർജ്ജ്കുട്ടിയും Read More…
ദീപികാപദുക്കോണ്‍ അമ്മയാകുന്നു; ഔദ്യോഗികമായി സ്ഥിരീകരിച്ച് രണ്‍ബീര്‍; കുഞ്ഞതിഥി സെപ്തംബറില്‍
ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്കിടയില്‍ നടി ദീപികാപദുക്കോണ്‍ അമ്മയാകാന്‍ പോകുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ച് നടന്‍ രണ്‍വീര്‍ സിംഗ്. ദീപികാപദുക്കോണ്‍ ഗര്‍ഭിണിയാണെന്നും സെപ്തംബറില്‍ കുഞ്ഞ് അതിഥി വരുന്നതായും ദമ്പതികള്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരിക്കുകയാണ്. ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചത് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുട്ടികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന സാധനങ്ങളും ചിത്രങ്ങള്‍ ആലേഖനം ചെയ്ത രസകരവും ക്യൂട്ടുമായ പോസ്റ്റ് ഉപയോഗിച്ചാണ് തങ്ങളുടെ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ഈ വര്‍ഷം സെപ്തംബറില്‍ തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ഇവര്‍ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. Read More…
ഇതാണ് മഞ്ഞുമ്മല്‍ ബോയ്‌സിലെ ഗുണ കേവ്‌സ് ; നമ്മുടെ പെരുമ്പാവൂരില്‍, വീഡിയോ പുറത്ത്
ജാന്‍ എ മന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത് തിയേറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നോട്ട് പോകുന്ന ചിത്രമാണ് ” മഞ്ഞുമ്മല്‍ ബോയ്‌സ് ” . 2006-ല്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിയ്ക്കുന്നത്. എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്ന് കൊടൈക്കനാലിലേക്ക് പോകുന്ന ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറഞ്ഞത്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ മനോഹര ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ചിത്രത്തിന്റെ കലാസംവിധാനവും ക്യാമറയും അഭിനന്ദനം അര്‍ഹിയ്ക്കുന്ന തരത്തിലാണ് ഒരുക്കിയിരിയ്ക്കുന്നത്. കൊടൈക്കനാലിലെ ഗുണ Read More…
തന്റെ ഭാവിവരന്‍ ‘വി.ഡി’ യെ പോലെയിരിക്കണം ; വിജയ് ദേവരകൊണ്ടയെ സൂചിപ്പിച്ച് രശ്മികാ മന്ദാന
നടി രശ്മികാമന്ദനയും നടന്‍ വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന ഗോസിപ്പിന് വളരെ പഴക്കമുണ്ട്. ഇരുവരും പക്ഷേ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സമ്മതിച്ചിട്ടില്ലെന്ന് മാത്രം. എന്നാല്‍ ഇതാദ്യമായി വിജയ് ദേവരകൊണ്ടയെ സൂചിപ്പിച്ച് ഭാവി ഭര്‍ത്താവിനെക്കുറിച്ചുള്ള സങ്കല്‍പ്പം നടി പങ്കുവെച്ചു. തന്റെ ഭാവി ഭര്‍ത്താവിന്റെ ഗുണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു ഫാന്‍ ക്ലബിന്റെ പോസ്റ്റിലായിരുന്നു നടിയുടെ പരാമര്‍ശം. തന്റെ ഭര്‍ത്താവ് ‘വിഡി’ പോലെയായിരിക്കണമെന്ന് പോസ്റ്റില്‍ പരാമര്‍ശിച്ചു. നടന്‍ വിജയ് ദേവരകൊണ്ടയുടെ ആരാധകര്‍ അദ്ദേഹത്തിന് നല്‍കിയ വിളിപ്പേരാണ് ”വിഡി”. 2018ല്‍ പുറത്തിറങ്ങിയ ഗീത Read More…
96 ന്റെ സംവിധായകന്‍ പ്രേംകുമാറും കാര്‍ത്തിയും ഒന്നിക്കുന്നു; പ്രധാനവേഷത്തില്‍ അരവിന്ദ് സ്വാമിയും
ജപ്പാന്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി സിനിമകള്‍ ഹിറ്റാകാത്ത സാഹചര്യത്തില്‍ ഹൃസ്വമായ ഇടവേള എടുത്തിരിക്കുന്ന കാര്‍ത്തി വീണ്ടും കുടുംബത്തിന്റെ പ്രൊഡക്ഷന്‍ ഹൗസുമായി സഹകരിച്ച് എത്തുകയാണ്. വിജയ് സേതുപതിയും തൃഷയും പ്രധാനവേഷത്തില്‍ എത്തിയ തമിഴിലെ ഹിറ്റ്ചിത്രം 96 ന്റെ സംവിധായകന്‍ പ്രേംകുമാറുമായി താരം പുതിയതായി സഹകരിക്കുന്ന ചിത്രമാണ് ഏറ്റവും പുതിയതായിട്ട് വരാന്‍ പോകുന്നത്. തന്റെ 27-ാമത്തെ പ്രോജക്റ്റായ സിനിമയ്ക്ക് താല്‍ക്കാലികമായി ‘കാര്‍ത്തി 27’ എന്നാണ് പേരിട്ടിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാര്‍ത്തിക്കൊപ്പം അരവിന്ദ് സ്വാമിയും രാജ്കിരണും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ Read More…
ഗണേഷിന്റെ സൂപ്പർ പവർ ഏപ്രിൽ 11ന് കാണാം ! ജയ് ഗണേഷിൽ ഉണ്ണി മുകുന്ദന്റെ നായികയായി മഹിമ നമ്പ്യാർ
ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ജയ് ഗണേഷ്’ ഏപ്രിൽ 11ന് വേൾഡ് വൈഡ് റിലീസിനെത്തും. ജിസിസി റിലീസ് എപി ഇന്റർനാഷണലിന്റെ ഹോം സ്ക്രീൻ എന്റർടൈൻമെന്റ് കരസ്ഥമാക്കി. ഔട്ട് സൈഡ് ജിസിസി ആർഎഫ്‌ടി ഫിലിംസും ഓൾ ഇന്ത്യ റിലീസ് യുഎംഎഫ് വഴി ഐക്കോൺ സിനിമാസും നിർവഹിക്കും. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബ്ലോക്കബ്സ്റ്റർ ചിത്രം ‘മാളികപ്പുറം’ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന Read More…
വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ‘കുരുവിപാപ്പ’; ട്രയിലർ
സീറോ പ്ലസ് എൻറർടെയിൻമെൻറസിന്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. ചിത്രത്തിൻ്റെ ട്രയ്ലർ റിലീസ് ചെയ്തു. അബ്ദുൾ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പുർ ജാസ്മിൻ ജാസ് എന്നിവരാണ് കുട്ടികളെയും കൂട്ടി കുടുംബസമേതം കാണേണ്ട കാലിക പ്രസക്തിയുള്ള കഥ പറയുന്ന കുരുവിപാപ്പാ Read More…














