സല്‍മാന്‍ഖാനെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ താന്‍ അദ്ദേഹത്തെ ‘സല്‍മാന്‍ അങ്കിള്‍’ എന്നാണ് വിളിച്ചതെന്ന് ബോളിവുഡ് നടി കാജല്‍. സല്‍മാനെ ആദ്യമായി കാണുമ്പോള്‍ തനിക്ക് 12 വയസ്സായിരുന്നു പ്രായമെന്നും നടി പറഞ്ഞു. കാജലിന്റെ പിതാവ് ഷോമു മുഖര്‍ജിയുമായി തനിക്ക് വലിയ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സല്‍മാന്‍ഖാനും മറുപടി നല്‍കി. നടിമാരായ കാജലും ട്വിങ്കിള്‍ഖന്നയും ഒരുമിച്ച് അവതരിപ്പിക്കുന്ന ‘ടൂ മച്ച്’ എന്ന ടോക്ക് ഷോയുടെ ആദ്യ എപ്പിസോഡിലായിരുന്നു സല്‍മാന്റെയും കാജോളിന്റെ ഓര്‍മ്മ പങ്കുവെയ്ക്കപ്പെട്ടത്. ആദ്യ എപ്പിസോഡിലെ അതിഥികള്‍ നടന്മാരായ സല്‍മാന്‍ ഖാനും ആമിര്‍ Read More…
മധുവിനെക്കുറിച്ച് വേണുഗോപാൽ പറഞ്ഞത് അസത്യം, പാതി കേട്ടത് പൊലിപ്പിച്ച് ഗോസിപ്പെഴുതരുത്; വിമർശനവുമായി ശ്രീകുമാരൻ തമ്പി
92വയസ്സിലെത്തിയ നടനും സംവിധായകനും നിര്‍മാതാവുമായ മധുവിന് ജന്മദിനാശംസകൾ നേരുന്നു കൊണ്ട് ഗായകൻ ജി വേണുഗോപാൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. മധുവിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് പോസ്റ്റിൽ വേണുഗോപാൽ എഴുതിയതെന്നും വ്യക്തമായ ധാരണയില്ലാതെ പ്രമുഖരായ വ്യക്തികളെക്കുറിച്ച് പലപ്പോഴും തെറ്റായ കാര്യങ്ങൾ വേണുഗോപാൽ എഴുതാറുണ്ടെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും വേണുഗോപാൽ എഴുതിയതെല്ലാം തെറ്റാണെന്നും ശ്രീകുമാരൻ തമ്പി Read More…
ആഗ്രഹിച്ചത് ഫൈസ്റ്റാര്‍ ഷെഫ് ആകാന്‍ ; പക്ഷേ ആയിത്തീര്‍ന്നത് സിനിമയിലെ സൂപ്പര്‍സ്റ്റാര്‍
ചെറുപ്പത്തില്‍ പാചകക്കാരനാകാന്‍ ആഗ്രഹിക്കുകയും പിന്നീട് അഭിനയരംഗത്തേക്ക് എത്തുകയും ചെയ്ത ഒരു നടനുണ്ട്. അഭിനയത്തെക്കാള്‍ പാചകകല ഇഷ്ടപ്പെട്ട ആള്‍ പക്ഷേ ആയിത്തീര്‍ന്നത് സിനിമയിലെ സൂപ്പസ്റ്റാര്‍. വിധിയാണ് അദ്ദേഹത്തെ സിനിമയുടെ ലോകത്തേക്കെത്തിച്ചത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒരു സൂപ്പര്‍താരമാണ് ഇന്ന് അദ്ദേഹം . ഇവിടെ പറയുന്നത് തമിഴ് നടനും സംവിധായകനുമായ ധനുഷിനെക്കുറിച്ചാണ്. അദ്ദേഹത്തിന് ഒരു ഷെഫ് ആകാനായിരുന്നു ആഗ്രഹം. അടുത്തിടെ കോയമ്പത്തൂരില്‍ നടന്ന തന്റെ പുതിയ സിനിമ ‘ഇഡലി കടൈ’യുടെ ഒരു ചടങ്ങില്‍ സംസാരിക്കവെ, ധനുഷ് ഇക്കാര്യം പറയുകയുണ്ടായി. ‘എന്തുകൊണ്ടാണ് എനിക്ക് Read More…
സോഷ്യൽ മീഡിയ റിവ്യൂ വിശ്വസിക്കരുത്, സ്വയം കണ്ട് വിലയിരുത്തുക; ‘ഇഡ്‌ലി കടൈ’യുടെ ട്രെയിലർ ലോഞ്ചിൽ ധനുഷ്
കോയമ്പത്തൂരിൽ നടന്ന തന്റെ പുതിയ സിനിമയായ ‘ഇഡ്‌ലി കടൈ’യുടെ ട്രെയിലർ ലോഞ്ചിൽ വെച്ച്, സോഷ്യൽ മീഡിയയിലെ ‘വ്യാജ അവലോകനങ്ങളി’ൽ വിശ്വസിക്കാതെ സിനിമ കണ്ട് സ്വയം വിലയിരുത്താൻ ആരാധകരോട് നടനും സംവിധായകനുമായ ധനുഷ്. സോഷ്യൽ മീഡിയയിലെ അവലോകനങ്ങളിൽ വിശ്വസിക്കരുതെന്ന് ആരാധകർക്ക് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, സിനിമയുടെ ആദ്യ പ്രദർശനം നടക്കുന്നതിന് മുൻപ് തന്നെ ചിലർ അവലോകനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെ വിമർശിച്ചു. സ്വന്തം സിനിമയുടെ കാര്യത്തിൽ ഇത്തരം അവലോകനങ്ങളെ വിശ്വസിക്കരുതെന്നും അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു. “ഒരു സിനിമ രാവിലെ 9 മണിക്ക് Read More…
കല്‍ക്കിയില്‍ നിന്നും പിന്മാറിയ ദീപികാ പദുക്കോണ്‍ നേരെപോയത് ഷാരൂഖ് ഖാന്റെ കിംഗിലേക്ക്
ന്യൂഡല്‍ഹി: കല്‍ക്കി 2898 എഡി പോലുള്ള ഉന്നത നിലവാരമുള്ള പ്രോജക്ടുകളില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ വിവാദനായിക ദീപിക പദുക്കോണ്‍ നേരെ പോയത് ഷാരൂഖ് നായകനാകുന്ന കിംഗിന്റെ സെറ്റിലേക്ക്. ഷാരൂഖ് ഖാനുമൊത്തുള്ള ആറാമത്തെ കൂട്ടുകെട്ടായ കിംഗിന്റെ ചിത്രീകരണം നടി ഔദ്യോഗികമായി ആരംഭിച്ചു. ഷാരൂഖ് ഖാന്റെ കൈപിടിച്ച് ഇന്‍സ്റ്റാഗ്രാമില്‍ നടി ഫോട്ടോ പങ്കിട്ടു. ചിത്രത്തോടൊപ്പം, ഏകദേശം 18 വര്‍ഷങ്ങള്‍ക്ക്’ മുമ്പ് അദ്ദേഹത്തില്‍ നിന്ന് പഠിച്ച കാര്യങ്ങളെക്കുറിച്ചുള്ള ഒരു ഹൃദയസ്പര്‍ശിയായ കുറിപ്പും അവര്‍ എഴുതി. ‘ഏകദേശം 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓം Read More…
ഇന്ത്യയിലെ ഏറ്റവും വിവാദസിനിമ; ‘ചൂടന്‍’ രംഗങ്ങള്‍കൊണ്ട് ചലച്ചിത്ര മേഖലയെ ഞെട്ടിച്ചു, ഒടിടി യിലേയ്ക്ക്
‘ചൂടന്‍’ ഉള്ളടക്കം കാരണം ഇന്ത്യയില്‍ നിരവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സിനിമ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക്. ആഗ്രഹങ്ങളുടേയും, വഞ്ചനയുടെയും ആകര്‍ഷകമായ കഥ, ധീരമായ കഥാഖ്യാനം, തീവ്രമായ പ്രകടനങ്ങള്‍, എല്ലാം പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. പുറത്തിറങ്ങിയപ്പോള്‍ എറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ചിത്രം ഇപ്പോള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ പുതിയ ശ്രദ്ധ നേടുകയാണ്. 2020-ല്‍ എം.എസ്. രാജു സംവിധാനം ചെയ്ത എറോട്ടിക് റൊമാന്റി ക് ത്രില്ലറായ ഡേര്‍ട്ടി ഹരിയാണ് ഈ തെലുങ്ക് ചിത്രം. ശ്രാവണ്‍ റെഡ്ഡി, റുഹാനി ശര്‍മ്മ, സിമ്രത് കൗര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ Read More…
‘കൽക്കി 2’വിൽ നിന്നും ദീപിക പദുക്കോണിനെ പുറത്താക്കി നിർമാതാക്കൾ
ബോളിവുഡില്‍ മിന്നും വിജയം നേടിയ പ്രഭാസ് നായകനായെത്തിയ ബ്ലോക് ബസ്റ്റർ ചിത്രം ‘കൽക്കി 2898 എഡി’യുടെ രണ്ടാംഭാഗത്തില്‍ നിന്നും നടി ദീപികാപദുക്കോണിനെ ഒഴിവാക്കിയ വാര്‍ത്ത സ്ഥിരീകരിച്ച് നിര്‍മ്മാണ കമ്പനിയായ വൈജയന്തി മൂവീസ്. വ്യാഴാഴ്ച ഔദ്യോഗികമായി വിവരം പുറത്തുവിട്ടു. രണ്ടുമാസം മുമ്പ് ദീപികയെ സിനിമയില്‍ നിന്നും ഒഴിവാക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ‘‘കൽക്കി 2898 എഡിയുടെ വരാനിരിക്കുന്ന സീക്വലിൽ നടി ദീപിക പദുക്കോൺ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. വളരെ ശ്രദ്ധാപൂർവ്വമായ ചർച്ചകൾക്കു ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ആദ്യ സിനിമ Read More…
ആര്യന്‍ ഖാന്റെ സിനിമയുടെ ആദ്യപ്രദര്‍ശനം, താരമായത് ലാരിസ ; ഇരുവരും പ്രണയത്തിലെന്ന് അഭ്യൂഹം
ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ സിനിമാരംഗത്തേക്ക് ഇറങ്ങുന്നത് അനേകം ആരാധകരെയാണ് ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. ആര്യന്‍ ഖാന്റെ ആദ്യ നെറ്റ്ഫ്‌ലിക്‌സ് ഷോയായ ദി ബാഡ്‌സ് ഓഫ് ബോളിവുഡ് റിലീസ് ചടങ്ങ് നടന്ന മുംബൈയിലെ വേദിയില്‍ പക്ഷേ താരമായത് നടി ലാരിസ ബോണേസിയാണ്. ബുധനാഴ്ച രാത്രി മുംബൈയിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ താരങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യത്തിലായിരുന്നു സിനിമയുടെ പ്രീമിയര്‍ നിര്‍മ്മാതാക്കള്‍ സംഘടിപ്പിച്ചിരുന്നത്. രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട്, തമന്ന, വിക്കി കൗശല്‍, കാജോള്‍-അജയ് ദേവ്ഗണ്‍, Read More…
റാപ്പര്‍ വേടനെ സിനിമയില്‍ സഹകരിപ്പിച്ചു; മാരി സെല്‍വരാജിന് രൂക്ഷ വിമര്‍ശനം
ഇന്ത്യയിലെ ജാതിചിന്തയ്ക്കും അയിത്തത്തിനുമെല്ലാം തന്റെ സിനിമകള്‍ കൊണ്ടു മറുപടി പറയുന്ന തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മാരി സെല്‍വരാജ് പുതിയ സിനിമ ബൈസണുമായി ബന്ധപ്പെട്ട് വിവാദത്തില്‍. റാപ്പര്‍ വേടനുമായി സിനിമയില്‍ സഹകരിക്കുന്നതാണ് വിവാദത്തിന് കാരണം. സിനിമാപ്രേമികളില്‍ നിന്നും മാരി സെല്‍വരാജിന് രൂക്ഷ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയാണ്. ബലാത്സംഗ ആരോപണനിഴലില്‍ നില്‍ക്കുന്ന റാപ്പര്‍ വേടനെ ‘ബൈസണി’ലെ ഒരു ഗാനത്തിനായി മാരി സെല്‍വരാജ് സഹകരിപ്പിച്ചിരുന്നു. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ധ്രുവ് വിക്രം നായകനാവുന്ന ഈ ചിത്രത്തില്‍ ഒരു അതിക്രമം നടത്തിയ ആളെ Read More…














