മലയാളികളുടെ പ്രിയതാരം ഭാവനയുടെ സിനിമാ ജീവിതം 23 വർഷം പിന്നിടുകയാണ്. ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി, സ്വന്തം കഠിനാധ്വാനവും തകർക്കാനാവാത്ത ഇച്ഛാശക്തിയും കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ഭാവന ഇന്നോളം കാണാത്ത വേഷപകർച്ചയിൽ പുതിയ ചിത്രം ‘അനോമി'(Anomie) യിലൂടെ ഉടൻ പ്രക്ഷകർക്ക് മുന്നിലെത്തുകയാണ്. അഭിനയ മികവിനൊപ്പം തന്നെ വ്യക്തിജീവിതത്തിലെ കരുത്തുറ്റ നിലപാടുകൾ കൊണ്ട് ഒട്ടേറെ സ്ത്രീകൾക്ക് പ്രചോദനമായി മാറിയ ഭാവനയുടെ കരിയറിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രം. നവാഗതനായ റിയാസ് മാരാത്ത് ആണ് Read More…
‘രണ്ടാമൂഴം സിനിമയാകും, വലിയ താരനിരയുണ്ടാകും; പ്രഖ്യാപനം 2026ൽ’; എം ടിയുടെ മകൾ അശ്വതി
എം ടി വാസുദേവൻ നായരുടെ സ്വപ്നമായിരുന്ന രണ്ടാമൂഴം അടുത്തവർഷം സിനിമയാകുമെന്ന് മകൾ അശ്വതി. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 2026ൽ ഉണ്ടാകും. ചിത്രത്തിൽ വലിയ താരനിരയുണ്ടാകും. വലിയ സിനിമയാണ് അത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം വൈകാതെ ഉണ്ടാകും. പിതാവിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കും എന്നും അശ്വതി പറഞ്ഞു. എം.ടി. വാസുദേവന്‍ നായര്‍ എന്ന മഹാകഥാകാരന് മണ്മറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. കുറച്ച് തിരക്കഥകളെഴുതിയിട്ടുണ്ട്. രണ്ടാമൂഴത്തിനാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് അശ്വതി പറഞ്ഞു. പിതാവിന്റെ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണ്. Read More…
‘അഴുക്ക ചെറുക്കന്, തന്തയെക്കാള്‍ മോശം’; ശാന്തിവിള ദിനേശിന്റെ ഡയലോഗുമായി ചിരി പടര്‍ത്തി നാദിർഷ ചിത്രത്തിന്റെ ടീസര്‍
‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം ചിരി സിനിമയുമായി വീണ്ടും നാദിർഷ എത്തുന്നു. വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാന കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്റൂംസിന്റെ ടീസറാണ് ശ്രദ്ധ നേടുന്നത്. ജനുവരി 23-ന് ചിത്രം തിയേറ്ററുകളിൽ എത്തും. അക്ഷയ ഉദയകുമാറാണ് നായിക. കല്യാണം കഴിക്കാന്‍ പെണ്ണ് കിട്ടാത്ത നായകന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് ടീസര്‍ നല്കുന്ന സൂചന. അഴുക്ക ചെറുക്കന്, തന്തയെക്കാള്‍ മോശം എന്ന ശാന്തിവിള ദിനേശന്റെ ടീസറിലെ ഡയലോഗാണ് വലിയ കൈയ്യടി നേടുന്നത്. Read More…
ദിലീപും മഞ്ജുവും വേർപിരിഞ്ഞതിന് കാരണം കാവ്യയുമായി നടത്തിയ ചാറ്റിങ്- ടി.ബി മിനി
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിന് കുറ്റം ചെയ്യാനുള്ള പ്രേരണയുണ്ടായിരുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. എട്ടാം പ്രതിക്ക് മാത്രം പ്രേരണ ഉണ്ടായില്ല എന്ന് കോടതി വിധിയില്‍ പറയുകയാണെന്നും എന്നാല്‍ പ്രേരണ തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളെ തങ്ങള്‍ ഹാജരാക്കിയിരുന്നുവെന്നും ടി ബി മിനി പറഞ്ഞു. അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലായിരുന്നു മിനിയുടെ വെളിപ്പെടുത്തല്‍. മഞ്ജുവാര്യരും ദിലീപും തമ്മില്‍ വേര്‍പിരിയാന്‍ കാരണം, ദിലീപും കാവ്യാ മാധവനും തമ്മില്‍ നടന്ന Read More…
ദിലീപ് ചിത്രം ‘ഭ.ഭ.ബ’യുടെ കളക്ഷന്‍ 4 ദിനം കൊണ്ട് 41 കോടിയും കടന്നെന്ന് അണിയറ പ്രവർത്തകർ
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ‘ഭ.ഭ.ബ’ മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്. നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കിയ ചിത്രം, റിലീസ് ചെയ്ത് ആദ്യ 4 ദിനം പിന്നിടുമ്പോൾ നേടിയ ആഗോള ഗ്രോസ് കളക്ഷൻ 41 കോടി 30 ലക്ഷം രൂപയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി ചിത്രം മാറുമെന്ന് ഉറപ്പായി കഴിഞ്ഞു. വൈകാതെ തന്നെ 50 കോടി ക്ലബിൽ Read More…
സന്ദേശം പോലൊരു സിനിമ ശ്രീനിയുമായി ആലോചിച്ചിരുന്നു: സത്യന് അന്തിക്കാട്
കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി സന്ദേശം പോലൊരു സിനിമ ആലോചിച്ചിരുന്നെന്നും ഇനിയതു നടക്കില്ലെന്നും സത്യന് അന്തിക്കാട്. ശ്രീനിവാസനുണ്ടായിരുന്നെങ്കില്‍ അത്തരം ചിത്രങ്ങള്‍ ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നു. മനുഷ്യന് സംസാരിക്കുന്ന ഭാഷയില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളുമുണ്ടാക്കാന്‍ ശ്രീനിയെപ്പോടെ വേറെയാരുമുണ്ടായിട്ടില്ല. ശൂന്യതയില്‍നിന്നുപോലും ശ്രീനി നര്‍മമുണ്ടാക്കുമായിരുന്നെന്നും സത്യന് അന്തിക്കാട് പറഞ്ഞു. ശ്രീനിവാസന് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദേശം പോലൊരു സിനിമ ചെയ്യണമെന്ന് ഒരുപാട് ഭാഗത്തുനിന്ന് ആളുകള്‍ പറഞ്ഞു. താനും ശ്രീനിയും അതേപ്പറ്റി ചിന്തിച്ചിരുന്നു. നിഷ്കളങ്കനായ ഒരു വ്യക്തി ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയത്തെ കാണുന്നതു സിനിമയാക്കണമെന്നാണ് Read More…
എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ…, മലയാളി മറക്കാത്ത ശ്രീനിവാസന്റെ ഡയലോഗുകൾ….
തൊട്ടതെല്ലാം പൊന്നാക്കിയ ശ്രീനിവാസന്റെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസിൽ മായാതെ കിടക്കുന്നു. സന്ദേശവും പൊന്മുട്ടയിടുന്ന താറാവും വടക്കുനോക്കി യന്ത്രവും തലയണ മന്ത്രവും നാടോടിക്കാറ്റുമെല്ലാം ഇപ്പോഴും ടെലിവിഷനിൽ വരുമ്പോൾ ആവർത്തിച്ച് കാണാൻ ആര്‍ക്കും ഒരുമടിയുമില്ല. ശ്രീനിയുടെ ഓരോ വാക്കുകളും ചലനങ്ങളും സിനിമാ ആസ്വാദകര്‍ കൂടെക്കൂട്ടുന്നു. മലയാളിയുടെ ഭാഷാശൈലിയില്‍ വരെ ശ്രീനിവാസന് ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല കഥാപാത്രങ്ങൾ ഹിറ്റ് ആയതുപോലെ തന്നെ അദ്ദേഹത്തിന്റെ ഡയലോഗുകളും മലയാളിയുടെ മനസ് കീഴടക്കിയിട്ടുണ്ട്. അവ മലയാളിയുടെ നിത്യജീവിതത്തിലേക്കും ഭാഷയിലേക്കും കൂടി കടന്നുവന്നു. സാമൂഹ്യവിമർശനത്തിനും Read More…
‘കിംഗ്’ സിനിമയിൽ ഷാരൂഖിന്റേയും ദീപിക പദുകോണിന്റേയും ലിപ് ലോക്ക് ?വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യം
ഷാരൂഖ് ഖാനും ദീപിക പദുകോണും ഒന്നിക്കുന്ന, സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിംഗ്’ 2026-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഈ വർഷം ഷാരൂഖിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷാരൂഖും ദീപികയും പ്രണയിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ‘മേം തോ ബെഹക് ഗയാ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ‘കിംഗ്’ സിനിമയിൽ നിന്ന് ചോർന്ന ഗാനമാണിതെന്ന അവകാശവാദത്തോടെയാണ് ഒരു എക്സ് (X) Read More…
ശില്‍പ്പാ ഷെട്ടിയുടെ മുംബൈയിലെ വീട്ടില്‍ റെയ്ഡ്
മുംബൈ: നടി ശില്‍പ്പാ ഷെട്ടി കുന്ദ്രയുടെ മുംബൈയിലെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. റെസ്റ്റോറന്റ് ശൃംഖലയായ ബസ്റ്റിയനുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. 2014ല്‍ സ്ഥാപിക്കപ്പെട്ട ബ്രാന്‍ഡിന്റെ സഹ ഉടമയാണ് ശില്‍പ്പാ ഷെട്ടി. ഈ കേസിന്റെ ഭാഗമായി ബംഗളൂരുവിലെ ചില സ്ഥലങ്ങളിലും ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ബംഗളുരുവില്‍ നിയമപരമായ സമയപരിധി കഴിഞ്ഞിട്ടും പ്രവര്‍ത്തിച്ച ബസ്റ്റിയന് ഗാര്ഡന് സിറ്റി എന്ന റെസ്റ്റോറന്റിനെതിരേ ബംഗളുരു പോലീസ് കഴിഞ്ഞ ദിവസം മുമ്പ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. നടിക്കും Read More…














