കളക്ഷനില്‍ തിയറ്ററുകളിൽ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന ‘ലോക’ സിനിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേരള യൂണിവേഴ്സിറ്റി മുന്‍ വി.സിയും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. ബി.ഇക്ബാല്‍. ചിത്രം അസഹ്യമാണെന്നും നല്ലൊരു തിരക്കഥ പോലുമില്ലാത്ത ഒരു പരമബോറൻ യക്ഷിക്കഥയാണെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു. യുവനടൻ ദുൽഖർ സൽമാൻ ,അതും പ്രിയങ്കരനായ മമ്മൂട്ടിയുടെ മകൻ നിർമ്മിച്ച ചിത്രമായത് കൊണ്ട് പലരും സത്യം പറയാൻ മടിക്കുമെന്നത് കൊണ്ട് ഞാൻ തന്നെയങ്ങു തുറന്ന് പറഞ്ഞേക്കാമെന്നാണ് ഇക്ബാല്‍ പറയുന്നത്. മിതമായ ഭാഷയിൽ പറഞ്ഞാൽ, “ഭീഭത്സം”, Read More…
‘പോയി തുലയൂ’, ഫോട്ടോയെടുക്കാന്‍ ചെന്ന രണ്‍ബീറിനോട് ഹോളിവുഡ് സൂപ്പര്‍നായിക നതാലി പോര്‍ട്ടുമാന്‍
ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ബോളിവുഡ് താരങ്ങള്‍ക്ക് ആരോടെങ്കിലൂം ആരാധന ഉണ്ടാകാറുണ്ടോ? ബോളിവുഡിലെ തിരക്കു പിടിച്ച മിക്ക താരങ്ങളും ഹോളിവുഡ് താരങ്ങളെ കാണുമ്പോള്‍ ആരാധകന്റെ മനോഭാവത്തിലാകാറുണ്ട്. അത്തരം ഒരനുഭവം പങ്കുവെയ്ക്കുകയാണ് യുവ സൂപ്പര്‍താരം രണ്‍ബീര്‍ കപൂര്‍. ഓസ്‌കാര്‍ ജേതാവായ നടി നതാലി പോര്‍ട്ട്മാനുമായും, പ്രശസ്ത സംവിധായകന്‍ ക്വെന്റിന്‍ ടറന്റിനോയുമായും ന്യൂയോര്‍ക്കില്‍ വെച്ചുണ്ടായ രണ്ട് രസകരമായ അനുഭവങ്ങള്‍ ഈയിടെ നടന്‍ പങ്കുവെച്ചു. ദി കപില്‍ ശര്‍മ്മ ഷോയില്‍ അതിഥിയായി എത്തിയ രണ്‍ബീര്‍, ഇന്ത്യയില്‍ തനിക്ക് വലിയ പ്രശസ്തിയുണ്ടായിട്ടും വിദേശ താരങ്ങളോടൊപ്പം Read More…
ഇഷ്ടമില്ലാതെ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ടി വന്നു; RK ശെല്‍വമണി നിര്‍ബ്ബന്ധിച്ച് ചെയ്യിച്ചെന്ന് മോഹിനി
പ്രശസ്ത തമിഴ് സംവിധായകന്‍ ആര്‍.കെ. സെല്‍വമണി തന്നെ ഇന്റിമേറ്റ് രംഗങ്ങളില്‍ നിര്‍ബന്ധിച്ച് അഭിനയിക്കാന്‍ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി പ്രശസ്ത നടി മോഹിനി. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ‘കണ്‍മണി’ എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളില്‍ നിര്‍ബ്ബന്ധിച്ച് അഭിനയിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് വെളിപ്പെടുത്തിയത്. ഈ രംഗങ്ങള്‍ ചെയ്യാന്‍ താന്‍ ആദ്യം വിസമ്മതിക്കുകയും കരയുകയും ചെയ്തിരുന്നുവെന്നും നഷ്ടം ഉണ്ടാകാതിരിക്കാന്‍ ഒടുവില്‍ സമ്മതിച്ചുവെന്നും പറഞ്ഞു. ‘ വികടന്‍’ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, സ്വിംസ്യൂട്ട് രംഗം ചെയ്യുന്നതിലെ തന്റെ അസ്വസ്ഥത എങ്ങനെ Read More…
നടി കാജല്‍ അഗര്‍വാളിന് സംഭവിച്ചതെന്ത്? പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമോ?
കഴിഞ്ഞ ദിവസമാണ് ദക്ഷിണേന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍ റോഡപകടത്തിൽ മരിച്ചുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അഭ്യൂഹങ്ങൾ വന്‍തോതില്‍ പ്രചരിച്ചതോടെ താരം തന്നെ ഇവയ്ക്ക് അറുതി വരുത്തി രംഗത്തെത്തിയിരിക്കുകയാണ്. വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കാജല്‍ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. കാജൽ ഒരു റോഡപകടത്തിൽ പെട്ടുവെന്നും ഗുരുതരമായി പരിക്കേറ്റുവെന്നുമായിരുന്നു ആദ്യം വന്ന പോസ്റ്റുകള്‍. പിന്നീട് മരണപ്പെട്ടു എന്നതരത്തിലുള്ള അഭ്യൂഹങ്ങളും വ്യാപിക്കുകയായിരുന്നു. പോസ്റ്റുകള്‍ക്ക് താഴെ ആശങ്കകള്‍ പ്രകടിപ്പിച്ചും പ്രാര്‍ഥനയും പിന്തുണയുമായും താരത്തിന്‍റെ നിരവധി ആരാധകരാണ് എത്തിയത്. പിന്നാലെയാണ് വ്യാജ വാര്‍ത്ത തള്ളി Read More…
‘പരമസുന്ദരി’യില്‍ പ്രിയാവാര്യരെ സൈഡാക്കി; സിനിമയ്‌ക്കെതിരേ മലയാളി ആരാധകര്‍
ബോളിവുഡ് റൊമാന്റിക് കോമഡിയായ ‘പരമസുന്ദരി’ യില്‍ നടി ജാന്‍വി കപൂറിന്റെ മലയാളിപെണ്‍കുട്ടി വേഷത്തെ നിലത്തു നിര്‍ത്താതെ ട്രോളുകയായിരുന്നു മലയാളികള്‍ . ഇതിന് പിന്നാലെ സിനിമയില്‍ ‘ ഒരു അഡാര്‍ ലവി’ലെ കണ്ണിറുക്കലിലൂടെ ഒറ്റരാത്രികൊണ്ട് താരമായി മാറിയ നടി പ്രിയ പ്രകാശ് വാര്യരെ സൈഡാക്കി മാറ്റിയെന്ന ആക്ഷേപവും ഉയരുന്നു. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും ജാന്‍വി കപൂറിന്റെയും റൊമാന്റിക് കോമഡിയില്‍ പ്രിയാ വാര്യര്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് അഭിനയിച്ചത്. ഇത് മലയാളി ആരാധകരുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയാകുകയായിരുന്നു. ഒരു ഡയലോഗ് പോലും Read More…
25 വയസ്സിനിടയില്‍ രണ്ട് 100 കോടി ക്ലബ്ബ് ; സൂപ്പര്‍സ്റ്റാറുകളെ വരെ ഞെട്ടിച്ച് യുവനടന്‍ നസ്‌ളീന്‍
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരുടെ പട്ടികയിലേക്ക് ഉയരുകയാണ് യുവനടന്‍ നസ്‌ളീന്‍. കേവലം 25 വയസ്സിനകം വലിയ സൂപ്പര്‍താരങ്ങള്‍ക്ക് പോലും കഴിയാത്ത വമ്പന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ് നടന്‍. സഹനടനായി വന്ന് നായകനായി മാറിയ താരം രണ്ടു തവണ 100 കോടി ക്ലബ്ബില്‍ കയറിയാണ് ഞെട്ടിച്ചിരിക്കുന്നത്. അടുത്തിടെ അഭിനയിച്ച സിനിമകളെല്ലാം ഹിറ്റിലേക്ക് ഉയര്‍ത്താനും നടന് കഴിഞ്ഞു. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തില്‍ എത്തിയ നസ്‌ളീന്‍ അഭിനയിച്ച ‘ലോക്: ചാപ്റ്റര്‍ 1 ചന്ദ്ര’ എന്ന സിനിമയും 100 കോടിയിലേക്ക് ഉയര്‍ന്നതോടെയാണ് നടന്‍ മോളിവുഡിലെ ശ്രദ്ധേയമായ Read More…
നടി പ്രിയ അന്തരിച്ചു; നടുക്കം മാറാതെ ആരാധകര്‍
ബോളിവുഡ് നടിയും പ്രശസ്ത ടെലിവിഷന്‍ താരവുമായ പ്രിയ മറാത്തെ (38) അന്തരിച്ചു. അര്‍ബുദ ബാധിതയായി ചികില്‍സയിലായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ മുംബൈ മിറാ റോഡിലെ വസതിയിലായിരുന്നു അന്ത്യം. രണ്ട് വര്‍ഷം മുന്‍പാണ് പ്രിയയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. നടന്‍ ശാന്തനു മോഗാണ് ഭര്‍ത്താവ്. പവിത്ര റിഷ്ത എന്ന ടെലിവിഷന്‍ പരമ്പരയില്‍ സുശാന്ത് സിങ് രാജ്പുത്തിനൊപ്പം വര്‍ഷയെന്ന വേഷത്തില്‍ പ്രിയ വന്‍ ജനപ്രീതി നേടിയിരുന്നു. യാ സുഖാനോ യാ എന്ന സീരിയലിലൂടെയാണ് പ്രിയ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ചാര്‍ ദിവസ് Read More…
നടനും അവതാരകനുമായ രാജേഷ് കേശവിന് ഹൃദയാഘാതം; ഗുരുതരാവസ്ഥയില്‍?
നടനും അവതാരകനുമായ രാജേഷ് കേശവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിക്കൊടുവില്‍ രാജേഷ് തളര്‍ന്നുവീണുവെന്നും ഹൃദയാഘാതം ഉണ്ടായെന്നുമാണ് സിനിഫൈലെന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലെ കുറിപ്പില്‍ പറയുന്നത്. താരത്തെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കിയെന്നും നിലവില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിയുന്നതെന്നും കുറിപ്പ് വിശദീകരിക്കുന്നു. കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ: ‘നമ്മുടെ പ്രിയ കൂട്ടുകാരൻ രാജേഷ് കേശവിന് ഇപ്പോൾ വേണ്ടത് നിങ്ങളുടെ പ്രാർത്ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് അവൻ തളർന്നു വീണത്. ഏകദേശം Read More…
‘അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റ് സിനിമയല്ല, കുടുംബമാണ്’ ; മോഹന്‍ലാല്‍ മമ്മൂട്ടിയെക്കുറിച്ച്
”കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും ഒരു നടനാകാന്‍ വേണ്ടി ജനിച്ചയാള്‍. തന്റെ ജീവിതം ഇത്രയധികം മനോഹരമായി രൂപപ്പെടുത്തിയ മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല.” 2021-ല്‍ മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് ഇങ്ങിനെയായിരുന്നു. മമ്മൂട്ടിയെ മോഹന്‍ലാല്‍ സ്‌നേഹത്തോടെ വിളിക്കുന്നത് ‘ഇച്ചാക്കാ’ എന്നാണ്. മമ്മൂട്ടി അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ മക്കളിലേക്ക് എങ്ങനെ പകര്‍ന്നുനല്‍കി എന്നും മോഹന്‍ലാല്‍ പറയുന്നു. ‘തന്റെ സ്‌നേഹത്തിന്റെ സാരം മമ്മൂക്ക മക്കള്‍ക്കും പകര്‍ന്നു നല്‍കിയിട്ടുണ്ട്. ‘ മോഹന്‍ലാല്‍ Read More…














