സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘കൂലി’ ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായി മാറിയിരിക്കുന്നു. ചിത്രത്തിന്റെ ടീസറും പോസ്റ്ററും ട്രെയിലറും ആരാധകർ വളരെയധികം ഇഷ്ടപ്പെട്ടു. ഇന്ന്, ഒടുവിൽ, സിനിമ തിയേറ്ററുകളിൽ എത്തി. ഈ ആക്ഷൻ ഡ്രാമയിൽ നാഗാർജുന അക്കിനേനി, സൗബിൻ ഷാഹിർ, ഉപേന്ദ്ര, സത്യരാജ്, ആമിർ ഖാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രുതി ഹാസനും പൂജ ഹെഗ്‌ഡെയും നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധനുഷും ‘കൂലി’യുടെ ആദ്യ പ്രദർശനം കാണാൻ എത്തിയിരുന്നു. അദ്ദേഹത്തിന്റെ മുൻ ഭാര്യ ഐശ്വര്യ Read More…
പ്രഭാസിന്റെ വിവാഹം ഉടൻ? സന്തോഷവാർത്ത പങ്കുവച്ച് കുടുംബം, പക്ഷേ വധു ആരാണ്?
ദക്ഷിണേന്ത്യൻ സൂപ്പർതാരം പ്രഭാസിന്റെ വിവാഹ വാർത്തകൾ വീണ്ടും ചർച്ചയാവുന്നു. 45 വയസ്സുകാരനായ താരം ഉടൻ വിവാഹിതനാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിൽ, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അനുകൂലമായ പ്രതികരണമാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. പ്രഭാസിന്റെ അമ്മായി ശ്യാമള മാധ്യമങ്ങളോട് സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “ശിവന്റെ അനുഗ്രഹം വരുമ്പോൾ പ്രഭാസിന്റെ വിവാഹം നടക്കും,” അവർ പറയുന്നു. “ഞങ്ങൾ എല്ലാവരും അവനൊരു നല്ല വിവാഹത്തിനായി ശ്രമിക്കുകയാണ്, പരമശിവന്റെ അനുഗ്രഹത്താൽ അത് ഉടൻ സംഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” – അവർ കൂട്ടിച്ചേർത്തു. Read More…
‘മമ്മൂക്കയുടെ പേര് വലിച്ചിഴയ്ക്കുന്നത് ലിസ്റ്റിൻ, സിനിമയില്‍നിന്ന് മമ്മൂട്ടി പിന്മാറിയത് അദ്ദേഹത്തിന്റെ ചോയ്‌സ്’; സാന്ദ്ര
തന്റെ സിനിമയില്‍നിന്നു മമ്മൂട്ടി പിന്മാറിയത് അദ്ദേഹത്തിന്റെ ചോയ്‌സാണെന്നു നിര്‍മാതാവ് സാന്ദ്ര തോമസ്. പ്രൊഡ്യൂസിയേഴ്‌സ് അസോസിയേഷന്റെ ‘നാമനിര്‍ദ്ദേശ പത്രിക വിവാദ’ത്തിലേക്കു മമ്മൂട്ടിയെ വലിച്ചിഴയ്‌ക്കാന്‍ നിര്‍മ്മാതാവ് ലിസ്‌റ്റിന്‍ ശ്രമിക്കരുതെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തിൽ മമ്മൂട്ടിയെ കൂടുതൽ വലിച്ചിഴയ്ക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ലിസ്റ്റിൻ സ്റ്റീഫനാണ് വീണ്ടും ഈ വിഷയം കുത്തിപ്പൊക്കിയതെന്നും സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു. മമ്മൂട്ടി ഇടപെട്ടതു ‘നാമനിര്‍ദ്ദേശ പത്രിക വിവാദ’വുമായി ബന്ധപ്പെട്ടല്ല. സ്‌ത്രീത്വത്തെ അപമാനിച്ചതിനെക്കുറിച്ചുള്ള തന്റെ പരാതിയുമായി ബന്ധപ്പെട്ടാണ്. ആന്റോ ജോസഫിനു വേണ്ടി, മറ്റാരോ പറഞ്ഞതു പ്രകാരമാണ് മമ്മൂട്ടി Read More…
‘അമ്മ’യിലെ ഭിന്നത: നിലപാട് വ്യക്‌തമാക്കാതെ മുന്‍നിര താരങ്ങള്‍, കുക്കുവിനെ വിമര്‍ശിച്ചവര്‍ക്കും മിണ്ടാട്ടമില്ല
താരസംഘടനയായ ‘അമ്മ’യിലെ ഭരണസമിതി തെരഞ്ഞെടുപ്പിന് ഒരാഴ്‌ച മാത്രം ശേഷിക്കെ, സ്‌ഥാനാര്‍ഥികളെ ലക്ഷ്യമിട്ട് ഇരുവിഭാഗങ്ങളായി നടക്കുന്ന ചേരിപ്പോരില്‍ നിലപാട് വ്യക്‌തമാക്കാതെ മുന്‍നിര താരങ്ങള്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ പരസ്‌പരം ചെളിവാരി എറിയുന്നത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുംവിധം വളര്‍ന്നുകഴിഞ്ഞു. അതിനിടെ, അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസില്‍ നടി ശ്വേതാ മേനോന് ആശ്വാസമായി ഹൈക്കോടതിയുടെ വിധി വന്നത് എതിര്‍ വിഭാഗത്തിന് വന്‍ തിരിച്ചടിയായി. ശ്വേതാ മേനോന് പിന്തുണ അറിയിച്ചിറക്കിയ കുറിപ്പില്‍, ആരോപണവിധേയനായി മത്സരത്തില്‍നിന്നു പിന്മാറിയ നടന്‍ ബാബുരാജിനെ പിന്തുണയ്‌ക്കുന്ന ആരും ചേര്‍ന്നില്ലെന്നതും Read More…
‘പണത്തിനായി സെക്സ് വേഷങ്ങൾ, സിനിമയിൽ പ്രസവം ചിത്രീകരിച്ച് ലക്ഷങ്ങൾനേടി’; ശ്വേതാ മേനോനെതിരേ കേസ്
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചു പണം സമ്പാദിച്ചെന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരേ കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തു. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാളുടെ പരാതിയിലാണ് കേസ്. നടിക്കെതിരേ പോലീസില്‍ നേരത്തേ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അതിനാലാണ് നടപടിക്കായി കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയിലുണ്ടായിരുന്നു. തുടര്‍ന്നാണ് കോടതി പരാതിയില്‍ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. ഐ.ടി. നിയമത്തിലെ 67(എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണു കേസ്. സാമ്പത്തികലാഭത്തിനുവേണ്ടി നഗ്നത പ്രചരിപ്പിച്ചു എന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിരിക്കുന്നത്. പ്രതി സാമ്പത്തിക Read More…
കേസില്‍ നിന്ന് പിന്മാറണമെന്ന് മമ്മൂക്ക പറഞ്ഞു; പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ എന്റെ സിനിമയില്‍ നിന്ന് ഒഴിവായി: സാന്ദ്ര തോമസ്
മലയാള സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ ശക്തമായി പോരാടുന്നയാളാണ് സാന്ദ്ര തോമസ്. സിനിമാ നിര്‍മാതാക്കളുടെ സംഘടനയിലെ അനീതിക്കെതിരെയും വിവേചനത്തിനെതിരെയും നിരന്തരമായി പ്രതികരിക്കുന്ന വ്യക്തികൂടിയാണ് സാന്ദ്ര. കഴിഞ്ഞ ദിവസം സംഘടനയിലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് സാന്ദ്ര നല്‍കിയ പത്രിക തള്ളിയതിനു പിന്നാലെ സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോള്‍ മമ്മൂട്ടി തന്നെ വിളിച്ച് കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതായി സാന്ദ്ര പറയുന്നു. അദ്ദേഹത്തിന്റെ മകള്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കില്‍ മിണ്ടാതിരിക്കാന്‍ പറയുമോ Read More…
പ്രേംനസീറിന്റെ മകന്‍ നടന്‍ ഷാനവാസ് അന്തരിച്ചു
മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11.15-ഓടെയായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹബീബ ബീവിയാണ് അമ്മ. പ്രേംനസീറിന്റെ മൂത്ത സഹോദരി സുലൈഖാ ബീവിയുടെ മകളാണ് ആയിഷ ബീവിയാണ് ഭാര്യ . ഷമീർഖാൻ, അജിത് ഖാൻ എന്നിവരാണ് മക്കൾ. ചിറയിൻകീഴ്ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മോണ്ട്‌ഫോർട്ട് സ്‌കൂൾ, യേർക്കാട് എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെന്നൈയിലെന്യൂ കോളേജിൽ നിന്നും ഇംഗ്ലീഷ് Read More…
ഷാരൂഖ് ഖാന് ആദ്യ ദേശീയ അവാർഡ്, അഭിനയത്തിന്റെ 33 വർഷങ്ങള്‍, ഏറെനാളായി കാത്തിരുന്ന അംഗീകാരം
33 വർഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തിൽ ആദ്യമായി മികച്ച നടനുള്ള ദേശീയ അവാർഡ് നേടി ഷാരൂഖ് ഖാൻ ചരിത്രം കുറിച്ചു. പ്രേക്ഷകപ്രീതി നേടിയ ജവാനിലെ ഇരട്ടവേഷങ്ങളിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ഹൃദയത്തിൽ ഷാരൂഖ് ഖാൻ നേടിയ സ്വീകാര്യതയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഈ നേട്ടം. 100-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഷാരൂഖ് ഖാന് 14ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1980 കളുടെ അവസാനത്തിൽ നിരവധി ടെലിവിഷൻ പരമ്പരകളിൽ പ്രത്യക്ഷപ്പെട്ട് കരിയർ ആരംഭിച്ച Read More…
ആലിയയെന്ന പേര് ‘കിയാര ‘ ആക്കിയത് സല്‍മാന്‍ഖാന്‍ ; കിയാരയുടെ പാശ്ചാത്യവേരുകള്‍
ലസ്റ്റ് സ്‌റ്റോറീസ് ഉള്‍പ്പെടെ വളരെ കുറഞ്ഞ സിനിമകള്‍ കൊണ്ടു തന്നെ അനേകം ആരാധകരെ നേടിയെടുത്ത കിയാരാ അദ്വാനിയുടെ ഗ്‌ളാമറസ് വേഷം കാണാന്‍ ആരാധകര്‍ ‘വാര്‍ 2’ വിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പക്ഷേ നടിയുടെ പേര് ആലിയ എന്നായിരുന്നെന്നും താരത്തിന് ഇന്ത്യയേക്കാള്‍ പാശ്ചാത്യവേരുകളാണ് ഉള്ളതെന്നും എത്രപേര്‍ക്കറിയാം? അലിയ അദ്വാനി എന്ന പേരിൽ ജനിച്ച ഈ നടിക്ക് ഇന്ത്യൻ, പാശ്ചാത്യ വേരുകൾ കൂടിച്ചേർന്ന സമ്പന്നവും ബഹുമുഖവുമായ ഒരു പാരമ്പര്യമുണ്ട്. പല ആരാധകരും അവളെ സിന്ധി പിതാവിന്റെ പശ്ചാത്തലവുമായി മാത്രം ബന്ധപ്പെടുത്തുമ്പോൾ, Read More…














