ഹോളിവുഡ് വന്‍ ഹിറ്റായ മിസ്റ്റര്‍ ആന്റ് മിസ് സ്മിത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാകുമെന്ന് വിശ്വസിച്ച ആരാധകര്‍ ഏറെയാണ്. ഹോളിവുഡിലെ മുന്‍നിര താരങ്ങളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും 2005 ല്‍ ഒന്നിച്ച ഈ ആക്ഷന്‍കോമഡി സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ പണംവാരിപ്പടമായിട്ടും അതിന് ഒരു തുടര്‍ച്ച യാഥാര്‍ത്ഥ്യമാകാത്തതിന്റെ കാരണം തിരക്കഥാകൃത്ത് സൈമണ്‍ കിന്‍ബെര്‍ഗ് വെളിപ്പെടുത്തി. 50 കാരനായ സൈമണ്‍ പറഞ്ഞു: ”ആദ്യ സിനിമയുടെ കരുത്ത് അവര്‍ പ്രണയത്തിലായിരുന്നു എന്നതാണ്. അല്ലെങ്കില്‍ അവര്‍ യഥാര്‍ത്ഥ ജീവിതത്തിലും പ്രണയത്തിലായിരുന്നു. അല്ലെങ്കില്‍ Read More…
ഒരിക്കല്‍ മരിക്കാന്‍ തീരുമാനിച്ചു, കൊല്ലാന്‍ വാടക കൊലയാളിയെ സ്വയം ഏര്‍പ്പാടാക്കി; ആഞ്ജലീന ജോളിക്ക് പിന്നീട് സംഭവിച്ചത്
ഹോളിവുഡില്‍ തുടര്‍ച്ചയായി സിനിമകള്‍ നല്‍കിയ ഏറ്റവും വൈവിധ്യമാര്‍ന്ന നടിമാരില്‍ ഒരാളാണ് ആഞ്ജലീന ജോളി, എന്നാല്‍ ചെറുപ്പകാലത്ത് വിഷാദവും ഉത്കണ്ഠയും അനുഭവിച്ചിരുന്ന ആളായിരുന്നെന്നും അത് ഒരിക്കല്‍ ആത്മഹത്യാശ്രത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ഹോളിവുഡിലെ ജോണ്‍ വോയിറ്റിന്റെ മകള്‍ ആയതിനാല്‍, കരിയറില്‍ മികച്ചത് ചെയ്യാന്‍ എപ്പോഴും ആഞ്ജലീന വളരെയധികം സമ്മര്‍ദ്ദം നേരിട്ടു. പതിനാറോ പതിനേഴോ വയസ്സുള്ളപ്പോള്‍ അവള്‍ ഹോളിവുഡിലേക്ക് ചുവടുവെക്കുകയും ഹാക്കേഴ്സ് പോലെയുള്ള സിനിമയില്‍ തകര്‍പ്പന്‍ വേഷവും ചെയ്തതോടെ പ്രേക്ഷകരില്‍ നിന്ന് വളരെയധികം അഭിനന്ദനവും ശ്രദ്ധയും നടിക്ക് കിട്ടി. എന്നാല്‍ Read More…
ടെയ്‌ലര്‍ സ്വഫ്റ്റിന്റെയും ട്രാവിസ് കെല്‍സിന്റെയും പ്രണയവാര്‍ത്ത സത്യമാണ്; ഇരുവരും ഒരുമിച്ച് ആരോഹെഡില്‍
പ്രമുഖ ഹോളിവുഡ് നടിയും ഗായികയുമായ ടെയ്‌ലര്‍ സ്വഫ്റ്റ് അമേരിക്കന്‍ ഫുട്‌ബോള്‍ താരം ട്രാവിസ് കെല്‍സുമായി പ്രണയത്തിലാണെന്ന് മുമ്പും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും ‘കമാ’ന്ന് മിണ്ടിയിട്ടില്ല. എന്നാല്‍ ദേ അക്കാര്യം സത്യമാണെന്ന സൂചനകള്‍ നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയാണ്. കെല്‍സുമായി താരം സൗഹൃദത്തിലാണെന്ന് തെളിയിക്കുന്ന രംഗം ആരോഹെഡ് സ്റ്റേഡിയത്തില്‍ ഉണ്ടായി. 12 തവണ ഗ്രാമി നേടിയ ഗായികയും ഗാനരചയിതാവുമായ സ്വിഫ്റ്റ് ഞായറാഴ്ച ആരോഹെഡ് സ്റ്റേഡിയത്തില്‍ സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ ടൈറ്റ് എന്‍ഡ് കാണാനുണ്ടായിരുന്നു. കെല്‍സിന്റെ ടീമായ കന്‍സാസ് സിറ്റി എതിരാളികളായ Read More…
വമ്പന്‍ ചിത്രവുമായി ജോണ്‍ വൂ തിരിച്ചുവരുന്നു ; പ്രതികാരചിത്രം ‘സൈലന്റ് നൈറ്റ്’ ഡിസംബര്‍ 1 ന്
ഹോങ്കോങ്ങ് ശൈലിയിലുള്ള ആയോധന കലകളെ അടിസ്ഥാനമാക്കിയുള്ള സിനിമകളിലൂടെയാണ് ജോണ്‍ വൂവിന് ഹോളിവുഡ് ആരാധകര്‍ക്കിടയില്‍ പ്രശസ്തി. പക്ഷേ ഫെയ്‌സ്/ഓഫ്, മിഷന്‍: ഇംപോസിബിള്‍ 2, വിന്‍ഡ്‌ടോക്കേഴ്‌സ് തുടങ്ങിയ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ സംവിധായകനെ പെട്ടെന്ന് മറക്കാനിടയില്ല. ഹോളിവുഡിലേക്കുള്ള ജോണ്‍ വൂവിന്റെ തിരിച്ചുവരവ് ചിത്രമായ ‘സൈലന്റ് നൈറ്റ്’ ഡിസംബര്‍ 1 ന് റിലീസ് ചെയ്യുമെന്ന് ലയണ്‍സ്ഗേറ്റ് പ്രഖ്യാപിച്ചു. റോബര്‍ട്ട് ആര്‍ച്ചര്‍ ലിന്‍ രചിച്ച ഈ ചിത്രത്തില്‍ ജോയല്‍ കിന്നമാന്‍, സ്‌കോട്ട് മെസ്‌കുഡി, ഹാരോള്‍ഡ് ടോറസ്, കാറ്റലീന സാന്‍ഡിനോ മൊറേനോ എന്നിവര്‍ അഭിനയിക്കുന്നു. മകന്‍ Read More…
സിനിമാ അഭിനയം നിര്‍ത്തിയിട്ട് നാലു വര്‍ഷം ; എമ്മ വാട്‌സണ്‍ ഇപ്പോള്‍ എവിടെയാണ്?
ചൈല്‍ഡ് ആര്‍ടിസ്റ്റായി വന്ന് നായികയായി മാറിയ എമ്മാ വാട്‌സണെ സിനിമയില്‍ കണ്ടിട്ട് നാലു വര്‍ഷമായി. ഹാരി പോട്ടര്‍ ഫിലിം സീരീസിലെ ഹെര്‍മിയോണ്‍ ഗ്രെഞ്ചര്‍ എന്ന പേരില്‍ പ്രശസ്തി നേടിയ 33 കാരി നടിയെ ഗ്രേറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത 2019 ലെ ലിറ്റില്‍ വിമണിലാണ് അവസാനമായി കണ്ടത്. നടിയാകട്ടെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ഡിഗ്രി പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. ക്രിയേറ്റീവ് റൈറ്റിംഗ് പഠിക്കുന്നതിനായി സിറ്റി യൂണിവേഴ്‌സിറ്റിയില്‍ പാര്‍ട്ട് ടൈം ഡിഗ്രി കോഴ്‌സിന് എന്റോള്‍ ചെയ്ത എമ്മ വാട്‌സണെ ഓക്‌സ്‌ഫോര്‍ഡിലേക്ക് മാറ്റി. Read More…
ലിയോനാഡോ ഡികാപ്രിയോ പുതിയ പ്രണയത്തില്‍: ഇതാണ് ആ പങ്കാളി
അമേരിക്കന്‍ നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിയനാര്‍ഡോ ഡികാപ്രിയോ തന്റെ ജീവിതത്തില്‍ പുതിയ പങ്കാളിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഓസ്‌ക്കര്‍ ജേതാവായ നടന്‍ 25 കാരിയായ ഇറ്റാലിയന്‍ മോഡല്‍ വിറ്റോറിയയുമായി ഡേറ്റിങ് നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇവര്‍ പതിവായി ഡേറ്റിന് പോകാറുണ്ടായിരുന്നു. കഴിഞ്ഞ മാസമായിരുന്നു പരസ്യമായി ഇരുവരും ഒന്നിച്ച് ഒരു നൈറ്റ ക്ലബ്ബില്‍ എത്തിയത്. അന്ന് ഇരുവരും ചുംബിക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷം അവര്‍ സാന്താ ബാര്‍ബറയിലേയ്ക്കും കാലിഫോര്‍ണിയയിലേയ്ക്കും ഒന്നിച്ചു യാത്ര ചെയ്യുകയും Read More…
സെലീനഗോമസ് ശതകോടീശ്വരി, 800 മില്യണ്‍ ഡോളര്‍ ആസ്തി മറികടന്നു; നഷ്ടം മുഴുവന്‍ ജസ്റ്റിന്‍ ബീബറിന്…!!
സൗന്ദര്യവും കലയും ഒരുപോലെ കനിഞ്ഞനുഗ്രഹിക്കപ്പെട്ടിട്ടുള്ള താരമാണ് പാട്ടുകാരിയും അഭിനേത്രിയുമായ സെലീനഗോമസ്. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള താരവുമാണ്. വന്‍കിട ബ്രാന്റുകളാണ് താരത്തിന് പിന്നാലെ പരസ്യക്കരാറുമായി നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ തുടരുകയാണെങ്കില്‍ സെലീനാഗോമസ് ഈ വര്‍ഷം തന്നെ ശതകോടീശ്വരിയിലേക്ക് പ്രവേശിക്കും. സെലീന ഗോമസ് സംഗീതം അഭിനയം മോഡലിംഗ് ടെലിവിഷന്‍ പരിപാടികള്‍ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് രൂപയാണ് സമ്പാദിച്ചു കൂട്ടുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സെലീന ഗോമസ് 2023 ല്‍ 800 മില്യണ്‍ ഡോളര്‍ ആസ്തി മറികടന്നു. ലോസ് Read More…
കുട്ടികള്‍ക്കും കരിയറിനുമിടയില്‍ നെട്ടോട്ടം; പിക്കേയുമായി പിരിഞ്ഞ ശേഷമുള്ള ജീവിതം പറഞ്ഞ് ഷക്കീര
വാക്ക വാക്ക പാടിനോക്കാത്ത ഏതെങ്കിലും ഫുട്‌ബോള്‍ പ്രേമിയുണ്ടാകുമോ ഈ ലോകത്തില്‍. ഒരു പ്രാവശ്യമെങ്കിലും അതിനൊപ്പം ചുവടുവയ്ക്കാത്ത ഒരു പന്ത് കളിക്കാരനുണ്ടോ. 2010ലെ ലോകകപ്പ് തീം സോംഗുകളിലെ സൂപ്പര്‍ ഹിറ്റായ വാക്ക വാക്കയുടെ പാട്ടുകാരിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍. ഒരു കാലത്ത് ബാഴ്‌സിലോണയുടെ മുന്‍താരം ജെറാഡ്പിക്വേ ആയിരുന്നു ഷക്കീറയുടെ ജീവിതം. എന്നാല്‍ 2022 ല്‍ ഫുട്‌ബോള്‍ താരവുമായി വേര്‍പിരിഞ്ഞ ശേഷം ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായി മാറിയെന്ന് 46 കാരിയായ കൊളംബിയന്‍ പാട്ടുകാരി തുറന്നു പറയുന്നു. മക്കളായ ഒമ്പതുവയസ്സുകാരന്‍ മിലാനും ഏഴുവയസ്സുകാരന്‍ Read More…
മോഡലിംഗിലെ ആദ്യ അനുഭവം വേദനാജനകം; 16 വയസ്സുള്ളപ്പോള്‍ പൂര്‍ണ്ണനഗ്‌നത കാണിക്കാന്‍ പറഞ്ഞു; സൂപ്പര്‍മോഡല്‍ ലിന്‍ഡ
മോഡലിംഗിലേക്ക് ഇറങ്ങിയ ഘട്ടത്തില്‍ തനിക്ക് ആദ്യം നേരിട്ടത് വേദനാജനകമായ അനുഭവമായിരുന്നെന്ന് സൂപ്പര്‍മോഡല്‍ ലിന്‍ഡ ഇവാഞ്ചലിസ്റ്റ. 16 വയസ്സുള്ളപ്പോള്‍ മോഡലിംഗില്‍ കരിയര്‍ തേടി ഇറങ്ങിയ തന്നോട് ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ വിവസ്ത്രയായി നഗ്‌നത കാണിക്കാനായിരുന്നെന്ന് ഇവര്‍ പറഞ്ഞു. ആപ്പിള്‍ ടിവിപ്ലസിന്റെ ‘ദി സൂപ്പര്‍ മോഡല്‍സ്’ എന്ന പരിപാടിയിലായിരുന്നു 58 കാരിയുടെ വെളിപ്പെടുത്തല്‍. ജപ്പാനില്‍ വെച്ചായിരുന്നു അനുഭവമെന്നും സ്‌കൂളിലെ സ്‌കീ യാത്രയ്ക്ക് പോകാന്‍ അനുവദിക്കാതിരുന്ന മാതാപിതാക്കള്‍ പക്ഷേ ജപ്പാനിലെ മോഡലിംഗ് കരിയറിന് വിട്ടത് വിരോധാഭാസമായിരുന്നെന്നും പറഞ്ഞു. ജപ്പാനില്‍ ആയിരിക്കുമ്പോള്‍, മോഡലിംഗ് Read More…














