Hollywood

ജെന്നിഫര്‍ ലോപ്പസിന്റെ ‘മദര്‍’ വന്‍ഹിറ്റ്; നെറ്റ്ഫ്‌ളിക്‌സില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍പേര്‍ കണ്ട സിനിമ

മദ്ധ്യവയസ്സ് കഴിഞ്ഞെങ്കിലും ഇപ്പോഴും സൗന്ദര്യത്തിലും ആരാധകരുടെ ഇഷ്ടത്തിന്റെയും കാര്യത്തില്‍ പാട്ടുകാരിയും നടിയുമായ ജെന്നിഫര്‍ ലോപ്പസ് പുലിയാണ്. താരത്തിന്റെ ആല്‍ബം പോലെ തന്നെ സിനിമകള്‍ക്കും വലിയ പ്രചാരം കിട്ടുന്നു. കഴിഞ്ഞവര്‍ഷം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത വിജയ ചിത്രങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് താരത്തിന്റെ ‘ദി മദര്‍’. നെറ്റ്ഫ്‌ളിക്‌സില്‍ കഴിഞ്ഞ മെയ് മാസം റിലീസ് ചെയ്ത ചിത്രം ഇതുവരെ കണ്ടത് 249.9 ദശലക്ഷം മണിക്കൂറുകള്‍. ഹോളിവുഡില്‍ വന്‍ ഹിറ്റായ ബാര്‍ബിയ്ക്കും ഓപ്പണ്‍ ഹൈമറിനും ഒപ്പമാണ് ദി മദറും ഹിറ്റടിച്ചിരിക്കുന്നത്. 127 ദശലക്ഷം Read More…

Hollywood

സ്റ്റാന്റപ്പ് കോമഡിയില്‍ മകനെ വിഷയമാക്കി; ജാനെല്ലാ ജെയിംസിന് തമാശ ബൂമറാംഗായി; സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം

നടിയും ഹാസ്യതാരവും സ്റ്റാന്റപ്പ്‌കോമഡി താരമായ ജാനെല്ലെ ജെയിംസ് അടുത്തിടെ തന്റെ മകനെക്കുറിച്ച് പറഞ്ഞ ഒരു തമാശ ഇപ്പോള്‍ നടിക്ക് ബൂമറാംഗായി മാറിയിരിക്കുകയാണ്. താരത്തിന്റെ സംസാരത്തിന്റെ പഴയ വീഡിയോ ജേഡ് സ്‌പൈസീ എന്ന അക്കൗണ്ടില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇവര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരിക്കുകയാണ്. അബോട്ട് എലിമെന്ററി സ്റ്റാര്‍ തമാശ അവതരിപ്പിക്കുന്നതിന്റെ ഒരു ക്ലിപ്പ് 2023 ഡിസംബര്‍ 12 ചൊവ്വാഴ്ച, എക്സ് ഉപയോക്താവ് പങ്കിട്ടതാണ് സംഭവം പുറത്തറിഞ്ഞത്. നെറ്റ്ഫ്‌ലിക്സിന്റെ കോമഡി സ്പെഷ്യല്‍ ദി സ്റ്റാന്‍ഡ് അപ്പ് Read More…

Featured Hollywood

അമേരിക്കന്‍ നടി ഒളിവിയ വൈല്‍ഡ് വൈല്‍ഡ് വീണ്ടും സംവിധായികയാകുന്നു

സിനിമാ നിര്‍മ്മാണ രംഗത്തെ വമ്പന്മാരായ യൂണിവേഴ്‌സലിന് വേണ്ടി സുന്ദരിയായ അമേരിക്കന്‍ നടി ഒളിവിയ വൈല്‍ഡ് സിനിമാ സംവിധാനം ചെയ്യുന്നു. ‘നോട്ടി’ എന്ന പേരില്‍ വരുന്ന സിനിമയാണ് ഒളിവിയ സംവിധാനം ചെയ്യുന്നത്. ബാര്‍ബിയുടെ വിജയത്തിന് ശേഷം ലക്കിചാപ്പ് ബാനറിലൂടെ മാര്‍ഗോട്ട് റോബി, ടോം അക്കര്‍ലി, ജോസി മക്നമര എന്നിവര്‍ നിര്‍മ്മിക്കും. ജിമ്മി വാര്‍ഡനാണ് സിനിമയുടെ സ്‌ക്രിപ്റ്റ്. സിനിമയിലെ അഭിനേതാക്കളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മുമ്പ് ബുക്‌സ്മാര്‍ട്ട് എന്ന സിനിമയുമായി സംവിധാനത്തിലേക്ക് അരങ്ങേറിയ നടി ഈയിടെ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും Read More…

Hollywood

ഡ്വെയ്ന്‍ ജോണ്‍സണ്‍ കരിയറിലെ ഏറ്റവും മികച്ച വേഷം; മാര്‍ഷ്യല്‍ ആര്‍ട്‌സ് ഐക്കണ്‍ കെറിന്റെ ജീവിതം

റസ്‌ളിംഗ് കായികവേദിയില്‍ നിന്നും ഹോളിവുഡിലെത്തിയ സുന്ദരന്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍ കരിയറിലെ ഏറ്റവും മികച്ച വേഷം ചെയ്യാനൊരുങ്ങുകയാണ്. വരാനിരിക്കുന്ന ചിത്രമായ ‘ദി സ്മാഷിംഗ് മെഷീനില്‍’ തന്റെ ഏറ്റവും നാടകീയമായ വേഷം കൈകാര്യം ചെയ്യാന്‍ ഒരുങ്ങുകയാണ് താരം. ബഞ്ചമിന്‍ സഫ്ഡി സംവിധാനം ചെയ്യുന്ന സിനിമയില്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് വിദഗ്ദ്ധന്‍ മാര്‍ക്ക് കെറിയുടെ ജീവിതമാണ് പറയുന്നത്. രണ്ട് തവണ യുഎഫ്സി ഹെവിവെയ്റ്റ് ടൂര്‍ണമെന്റ് ചാമ്പ്യനായ കെറിന്റെ മത്സരാധിഷ്ഠിത പോരാട്ടലോകത്തേക്കുള്ള അരങ്ങേറ്റവും പോരാട്ടവും കരിയറും പ്രണയവും എല്ലാം സിനിമ പറയുന്നു. മാര്‍ക്ക് Read More…

Hollywood

മാര്‍ഗോട്ട് റോബിയും റയാന്‍ ഗോസ്‌ളിംഗും ജോര്‍ജ്ജ് ക്ലൂണിയുടെ മാതാപിതാക്കളാകുന്നു

ഈ വര്‍ഷം ഹോളിവുഡില്‍ നിന്നും പുറത്തുവന്ന വമ്പന്‍ പണംവാരി ചിത്രങ്ങളില്‍ ഒന്നായ ബാര്‍ബിയിലെ ജോഡികളായ മാര്‍ഗോട്ട് റോബിയും റയാന്‍ ഗോസ്‌ളിംഗും പ്രമുഖ നടനും സംവിധായകനുമായ ജോര്‍ജ്ജ് ക്ലൂണിയുടെ മാതാപിതാക്കളായി അഭിനയിക്കുന്നു. അണിയറയില്‍ ഒരുങ്ങുന്നതായി കേള്‍ക്കുന്ന ‘ഓഷ്യന്‍ ഇലവണി’ ല്‍ ഇരുവരും എത്തുമെന്ന കാര്യം ഉറപ്പാക്കിയിരിക്കുന്നത് ജോര്‍ജ്ജ് ക്‌ളൂണി തന്നെയാണ്. 62 കാരനായ നടന്‍ തിങ്കളാഴ്ച തന്റെ സിനിമ ‘ദി ബോയ്സ് ഇന്‍ ദി ബോട്ടി’ന്റെ ലോസ് ഏഞ്ചല്‍സ് പ്രീമിയറില്‍ മാധ്യമപ്രവര്‍ത്തകരുമായി ഇക്കാര്യം പങ്കുവെച്ചു. നിര്‍മ്മാതാവ് ജോസി മക്നമരയുടെ Read More…

Featured Hollywood

14 മണിക്കൂര്‍ ഉറക്കം, ഹോളിവുഡ് സുന്ദരി ഡെക്കോട്ട ജോണ്‍സന്റെ സൗന്ദര്യത്തിന്റെ രഹസ്യം

ഹോളിവുഡിലെ ഇറാട്ടിക്ക് ഡ്രാമകളുടെ പട്ടികയില്‍ മുന്നിലുള്ള ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ’ യിലൂടെ വന്‍ ആരാധകവൃന്ദത്തെ നേടിയ നടിയാണ് ഡെക്കോട്ട ജോണ്‍സണ്‍. അഭിനയവും സൗന്ദര്യവും ഒരുപോലെ അനുഗ്രഹിക്കപ്പെട്ടിട്ടുള്ള നടിക്ക് ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന് അറിയാമോ? തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഉറക്കമാണെന്ന് നടി പറയുന്നു. രാത്രി 10 മണിക്കൂറില്‍ താഴെ ഉറങ്ങിയാല്‍ തനിക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാറില്ലെന്ന് നടി പറഞ്ഞു. 14 മണിക്കൂര്‍ തുടര്‍ച്ചയായി തനിക്ക് എളുപ്പത്തില്‍ ഉറങ്ങാന്‍ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ”ഞാന്‍ ജോലി Read More…

Hollywood

എന്തുകൊണ്ടാണ് ഹോളിവുഡ് താരം ഒളിവിയ റോഡ്രിഗോ ഇന്‍സ്റ്റയില്‍ ആരെയും ഫോളോ ചെയ്യാത്തത്?

ഹോളിവുഡിലെ പ്രശസ്ത ഗായികമാരില്‍ ഒരാളായ ഒളിവിയ റോഡ്രിഗോയ്ക്ക് അനേകം ആരാധകരാണ് ലോകത്തുടനീളമുള്ളത്. അവരെല്ലാം താരത്തിന്റെ സാമൂഹ്യമാധ്യമ പേജുകള്‍ പിന്തുടരുകയും ചെയ്യുന്നു. എന്നാല്‍ താന്‍ ആരേയും ഫോളോ ചെയ്യുന്നില്ലെന്ന് നടി. അങ്ങിനെ ചെയ്യുന്നത് ഒളിഞ്ഞു നോക്കാനും ജിജ്ഞാസയുണ്ടാക്കാനും കാരണമാകുമെന്ന് നടി വിശ്വസിക്കുന്നു. സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഒരാളുടെ മുന്‍കാല ജീവിതവുമായി കാലികമായി ചേര്‍ന്നു കിടക്കുന്നതാണ്. നമ്മള്‍ അബദ്ധവശാല്‍ ഒരു പഴയ പോസ്റ്റ് ലൈക്ക് ചെയ്യുമ്പോഴോ അവ പിന്തുടരുമ്പോഴോ ചെയ്യുന്നത് കാര്യങ്ങള്‍ ഭയാനകമാകുമെന്ന് നടി പറയുന്നു. തന്റെ മുന്‍ കാമുകന്റെ ഇന്‍സ്റ്റാഗ്രാം Read More…

Hollywood

അഞ്ചടിയില്‍ കൂടുതല്‍ ഉയരമുള്ളവരെ സിനിമയിലെടുത്തില്ല; ടൈറ്റാനിക്കിന്റെ ബജറ്റ് ചുരുക്കാന്‍ കാമറൂണ്‍ കണ്ടെത്തിയ വഴികള്‍

ലോകസിനിമയില്‍ അനേകം റൊമാന്റിക് ഡ്രാമകളുണ്ട്. എന്നാല്‍ ടൈറ്റാനിക്കിന്റെ സ്‌കെയിലിലോ ബജറ്റിലോ ആ ഗണത്തില്‍പെടുന്ന ഒരു സിനിമയും ഇന്നോളമുണ്ടായിട്ടില്ല. അക്കാലത്ത് അത്രയും ബജറ്റില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ കാല്‍ ഭാഗം ബജറ്റെങ്കിലും തിരിച്ചുപിടിക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന് വിഖ്യാത സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ഒരിക്കലും ചിന്തിച്ചിരുന്നു പോലുമില്ല. സിനിമയുടെ 4 എക്‌സ് റീമാസ്റ്ററിംഗ് ഹോം വീഡിയോ റിലീസിനായി സജ്ജമാകുമ്പോള്‍ അക്കാലത്തെ ഏറ്റവും ചെലവേറിയ ചിത്രമായ ടൈറ്റാനിക്കിന്റെ ചെലവ് നിയന്ത്രിച്ച രീതിയെക്കുറിച്ച് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പറഞ്ഞു. വലിയ സെറ്റുകളും Read More…

Hollywood

ഡികാപ്രിയോയോ, മാര്‍ഗരറ്റ് റോബിയോ ഫന്റാസിയാ ബാരിനോയോ? ഗോള്‍ഡന്‍ ഗ്‌ളോബിന്റെ നോമിനികളെ പ്രഖ്യാപിച്ചു

ഇനി ഗോള്‍ഡന്‍ ഗ്‌ളോബിന്റെ സമയമാണ്. തിങ്കളാഴ്ച രാവിലെ, സെഡ്രിക് ദി എന്റര്‍ടെയ്നറും വില്‍മര്‍ വാല്‍ഡെര്‍മയും 81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനുള്ള നോമിനികളെ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വമ്പന്‍ ഹിറ്റായ ബാര്‍ബി തന്നെയാണ് നോമിനേഷനിലും മുന്നിലുള്ളത്. ഒമ്പത് നോമിനേഷനുകളാണ് സിനിമ നേടിയത്. ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍ എട്ട് നോമിനേഷനുകള്‍ നേടി. ലിയനാര്‍ഡോ ഡികാപ്രിയോയുടെ കില്ലേഴ്സ് ഓഫ് ദി ഫ്‌ലവര്‍ മൂണും പുവര്‍ തിംഗ്സും ഏഴ് നോമിനേഷനുകള്‍ നേടി. ടെലിവിഷനില്‍ സക്‌സഷന്‍സ് ഫൈനല്‍ സീസണ്‍ ആകെ ഒമ്പത് നോമിനേഷനുകള്‍ Read More…