Crime

ഭാര്യ ഉള്‍പ്പെടെ 42 പേരെ കൊലപ്പെടുത്തിയ കെനിയന്‍ സീരിയല്‍ കില്ലര്‍ ‘വാമ്പയര്‍’ ജയില്‍ ചാടി

ഭാര്യ ഉള്‍പ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ കെനിയന്‍ സീരിയല്‍ കില്ലര്‍ ‘വാമ്പയര്‍’ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതായി അധികൃതര്‍. ക്വയര്‍ ഏരിയയില്‍ പ്ലാസ്റ്റിക് ചാക്കില്‍ നിറച്ച നിലയില്‍ 10 മൃതദേഹങ്ങളും നിരവധി ശരീരഭാഗങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂലൈയില്‍ അറസ്റ്റ് ചെയ്ത ശേഷം കോളിന്‍സ് ജുമൈസി ഖലുഷ നെയ്‌റോബിയില്‍ തടവിലായിരുന്നു. ചൊവ്വാഴ്ച രാവിലെ, 33 കാരനും മറ്റ് 12 തടവുകാരും ജയിലില്‍ നിന്നും രക്ഷപ്പെട്ടതായി ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് മേധാവി മുഹമ്മദ് അമീന്‍ പറഞ്ഞു. Read More…

Crime

ടാറ്റ ഹാരിയര്‍ ടൊയോട്ട ഫോര്‍ച്യൂണറിനെ ഇടിച്ചു തെറിപ്പിക്കുന്നു ; ഞെട്ടിക്കുന്ന വീഡിയോ

മുംബൈ: മഹാരാഷ്ട്രയിലെ താനെയിലെ തെരുവില്‍ എസ്.യു.വി.കളുടെ കൂട്ടയിടിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഒരു ടാറ്റ ഹാരിയര്‍ എസ്യുവി ആഡംബരക്കാറായ ടൊയോട്ട ഫോര്‍ച്യൂണറിനെ ഇടിച്ചു തെറിപ്പിച്ച സംഭവത്തിന്റെ വീഡിയോയാണ് ഞെട്ടിക്കുന്നത്. ഒരുകൂട്ടം ആള്‍ക്കാരെ ഇടിച്ചുതെറുപ്പിച്ച് കറുത്ത ഹാരിയര്‍ പോകുന്നതാണ് വീഡിയോയില്‍ ആദ്യം. വാഹനം ഇടിച്ചു തെറുപ്പിക്കുമ്പോള്‍ ടൊയോട്ട ഫോര്‍ച്യൂണറിന് സൈഡില്‍ നില്‍ക്കുന്നവര്‍ കാറിന് മുകളിലൂടെ തെറിച്ചു വീഴുന്നത് കാണാം. ഫോര്‍ച്യൂണറിന്റെ പിന്‍സീറ്റില്‍ ഒരു കുട്ടി ഇരിക്കുന്നതും വീഡിയോയില്‍ കാണാം. കറുത്ത ഹാരിയര്‍ പിന്നില്‍ നിന്ന് വെള്ള എസ്യുവിയില്‍ ഇടിച്ച Read More…

Crime

കൗമാരപ്രായത്തില്‍ ലൈംഗികതയ്ക്കായി വിറ്റു ; 33 കാരനെ കൊലപ്പെടുത്തിയ യുവതിക്ക് 11 വര്‍ഷം തടവ്

കൗമാരപ്രായത്തില്‍ തന്നെ ലൈംഗികതയ്ക്കായി വിറ്റയാളെ കൊലപ്പെടുത്തിയ യുവതിക്ക് 11 വര്‍ഷം തടവുശിക്ഷ. തിങ്കളാഴ്ച യുകെയിലെ വിസ്‌കോണ്‍സിന്‍ ക്രിസ്റ്റല്‍ കിസര്‍ എന്ന യുവതിയാണ് ശിക്ഷിക്കപ്പെട്ടത്. ഈ വര്‍ഷമാദ്യം വിസ്‌കോണ്‍സിന്‍ കോടതി നടത്തിയ വിചാരണയില്‍ അവള്‍ കുറ്റസമ്മതം നടത്തിയെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ശിക്ഷ ലഘൂകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കിസര്‍ക്ക് 16 വയസ്സും വോളര്‍ക്ക് 33 വയസ്സും ഉള്ളപ്പോള്‍ മില്‍വാക്കിയില്‍ നിന്ന് 40 മൈല്‍ തെക്ക് അകലെയുള്ള കെനോഷയില്‍ വെച്ചാണ് റാണ്ടി വോളാറിനെ കിസര്‍ കണ്ടുമുട്ടിയത്. അതിന്‌ശേഷം ഒരു വര്‍ഷത്തിലേറെ സമയം Read More…

Crime

20കാരി ദളിത് നഴ്‌സിനെ ഡോക്ടര്‍ ആശുപത്രിയില്‍ ബന്ദിയാക്കി ബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ 20കാരിയായ ദളിത് നഴ്‌സിനെ സ്വകാര്യ ആശുപത്രിക്കുള്ളില്‍ ബന്ദിയാക്കി ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ആഗസ്റ്റ് 17-18 തീയതികളില്‍ രാത്രിയില്‍ നഴ്സ് ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് നഴ്സിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഡോക്ടര്‍ക്ക് നഴ്‌സിനെ കൂട്ടിക്കൊടുത്തവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. ആഗസ്ത് 17ന് വൈകീട്ട് ഏഴ് മണിക്ക് ഡ്യൂട്ടിക്ക് ഹാജരായ യുവതിയെ അന്നു രാത്രി വൈകി, ആശുപത്രിയിലെ മറ്റൊരു നഴ്സായ മെഹ്നാസ്, ഇരയോട് ഒരു ഡോക്ടര്‍ ഷാനവാസിനെ അയാളുടെ Read More…

Crime

ദാവൂദിന്റെ മകളുടെ വിവാഹഗൗണും തട്ടിക്കൊണ്ടുപോകലും: മധ്യപ്രദേശ് അധോലോകത്തിന്റെ കഥ

മിക്കവാറും കുറ്റകൃത്യങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ കേസ് തെളിയിക്കപ്പെുന്നത് സംഭവവുമായി യാതാരു ബന്ധവുമില്ലാത്ത മറ്റു ചില സംഭവങ്ങളാകും. മെക്കയില്‍ വെച്ച് നടന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മകളുടെ വിവാഹവും 2005-ല്‍ ഇന്‍ഡോറില്‍ നടന്ന ഒരു തട്ടിക്കൊണ്ടുപോകല്‍ കേസും തമ്മില്‍ എന്താണ് ബന്ധം ? വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡോ. ശൈലേന്ദ്ര ശ്രീവാസ്തവയുടെ പുതിയ പുസ്തകത്തിലാണ് ഈ കേസിന്റെ കഥ പറയുന്നത്. മധ്യപ്രദേശിന്റെ ക്രിമിനല്‍ ചരിത്രത്തിന്റെ ഇരുണ്ട അധ്യായത്തിലേക്ക് വെളിച്ചം വീശുന്ന ഡോ. ശൈലേന്ദ്ര ശ്രീവാസ്തവയുടെ ‘ഷാക്കിള്‍ ദ Read More…

Crime

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്: വീഡിയോ സന്ദേശവുമായി മുഖ്യ പ്രതി; മുങ്ങിയതല്ല, അവധിയിലെന്നും വിശദീകരണം

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ പണയ സ്വർണ്ണ തട്ടിപ്പ് കേസിലെ പ്രതി മുൻ മാനേജർ മധു ജയകുമാർ വീഡിയോ സന്ദേശം പുറത്ത് വിട്ടു. ചാത്തൻ കണ്ടത്തിൽ ഫിനാൻസിയേഴ്സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് സ്വർണം പണയപ്പെടുത്തിയതെന്നും ബാങ്കിൻ്റെ സോണൽ മനേജറുടെ നിർദ്ദേശ പ്രകാരമാണ് സ്വർണം പണയം വെച്ചതെന്നും മധു വീഡിയോ സന്ദേശത്തിൽ പറയുന്നു. ഒരു വർഷം മുമ്പ് അരുൺ എന്ന സോണൽ മാനേജരാണ് ഇവരെ ബാങ്കിലേക്ക് പറഞ്ഞ് വിട്ടത്. എല്ലാ ബ്രാഞ്ചുകൾക്കും സോണൽ മാനേജർ നിർദ്ദേശം നൽകിയിരുന്നുവെന്നും Read More…

Crime

ജസ്വീന്‍ സംഘ, ലോസ് ഏഞ്ചല്‍സിലെ മയക്കുമരുന്ന് റാണി, മാത്യൂപെറി കൊലക്കേസില്‍ പോലീസ് തിരയുന്നു

ഹോളിവുഡ് നടന്‍ മാത്യൂപെറി കൊല്ലപ്പെട്ട സംഭവത്തില്‍ ലോസ് ഏഞ്ചല്‍സ് പോലീസ് തെരയുന്നവരില്‍ ‘ലോസ് ഏഞ്ചല്‍സിലെ കെറ്റാമൈന്‍ രാജ്ഞി’ എന്ന് വിളിക്കപ്പെടുന്ന ജസ്വീന്‍ സംഘയുമുണ്ട്. കഴിഞ്ഞ വര്‍ഷം മാത്യു പെറിയെ കൊലപ്പെട്ടത് കെറ്റാമൈന്‍ മാരകമായ രീതിയില്‍ ഉപയോഗിച്ചതിനെ തുടര്‍ന്നായിരുന്നെന്നാണ് കണ്ടെത്തല്‍. ഡോസ് മാരകമായ രീതിയില്‍ പെറിക്ക് വിതരണം ചെയ്തതായി കണ്ടെത്തി. അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവാണ് വിവാദനായികയായി മാറിയിട്ടുള്ള ജസ്വീന്‍ സംഘ. 41 കാരി ഇരട്ട ബ്രിട്ടീഷ്, അമേരിക്കന്‍ പൗരത്വമുള്ളയാളാണ്. 54 കാരനായ നടനെ കൊലപ്പെടുത്താന്‍ കെറ്റാമൈന്‍ മാരകമായ ഡോസ് വിതരണം Read More…

Crime

നെഞ്ചുവേദനയുമായി എത്തിയ രണ്ടു രോഗികളെ ഡോക്ടര്‍ പീഡിപ്പിച്ചു ; നാട്ടുകാരുടെ അടി വാങ്ങി

പരിശോധനയ്ക്കായി എത്തിയ രണ്ടു രോഗികളെ പീഡിപ്പിച്ചു എന്നാരോപിച്ച് ഡോക്ടറെ നാട്ടുകാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ അതേ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ കട്ടക്കില്‍ നടന്ന സംഭവത്തില്‍ മംഗളബാഗ് പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രോഗികളും പ്രതികളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. സുഖം പ്രാപിച്ചുകഴിഞ്ഞാല്‍ രണ്ടുകൂട്ടരുടേയും മൊഴി രേഖപ്പെടുത്തും. ഒഡീഷയിലെ ഏറ്റവും പ്രശസ്തമായ ഹെല്‍ത്ത് കെയര്‍ സെന്ററുകളിലൊന്നായ എസ്സിബി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ ഓഗസ്റ്റ് 11 നാണ് Read More…