Crime

മലപ്പുറത്ത് 14 കാരി കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് കസ്റ്റഡിയിൽ

മലപ്പുറം തൊടിയ പുലത്ത് 14 കാരിയായ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് കുട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്കൂൾ യൂണിഫോമിലായിരുന്നു Read More…

Crime

ഹണി ട്രാപ്പ്‌ കേസിലെ പ്രതിയെ തേടിയെത്തിയപ്പോള്‍ കസ്‌റ്റഡിയിലായ മരട്‌ അനീഷ്‌ റിമാന്‍ഡില്‍ ,തമിഴ്‌നാട്‌ പോലീസിനു കൈമാറും

കുപ്രസിദ്ധ ഗുണ്ടാ നേതാവ്‌ മരട്‌ അനീഷ്‌ റിമാന്‍ഡില്‍. പോലീസിനെ ഭീഷണിപ്പെടുത്തിയയതിനു സെന്‍ട്രല്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണു മരട്‌ അനീഷിനെ റിമാന്‍ഡ്‌ ചെയ്‌തത്‌. ഹണി ട്രാപ്പ്‌ കേസിലെ പ്രതിയെ തേടിയെത്തിയപ്പോള്‍ മുളവുകാട്‌ പോലീസ്‌ അനീഷിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി സമന്‍സ്‌ അയച്ചിട്ടും അനീഷ്‌ കോടതിയില്‍ ഹജാരായിരുന്നില്ല. തുടര്‍ന്ന്‌ കോടതി അറസ്‌റ്റ്‌ വാറന്‍ഡ്‌ പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണു അനീഷ്‌ പോലീസിന്റെ പിടിയിലാകുന്നത്‌.അതേസമയം മരട്‌ അനീഷിനെ അന്വേഷിച്ച്‌ തമിഴ്‌നാട്‌ പോലീസ്‌ സംഘവും കൊച്ചിയില്‍ എത്തിയിട്ടുണ്ട്‌. അഞ്ചുമാസം മുമ്പ്‌ വാഹനത്തില്‍ ഒരു Read More…

Crime

കണ്ണൂരിൽ ഒരു കോടി ലഭിച്ച സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് യുവാവിനെ തോക്കുചൂണ്ടി തട്ടിയെടുത്തു

കണ്ണൂർ : ഒരു കോടി രൂപ സമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പരാതി. പേരാവൂർ സ്വദേശിയായ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തുന്ന സാദിഖ് അക്കരമ്മലാണ് പേരാവൂർ പൊലീസിൽ പരാതി നൽകിയത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ടിക്കറ്റ് ബ്ലാക്കിന് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാങ്ങാൻ എത്തിയവർ തട്ടിയെടുത്തത്. ഡിസംബര്‍ 30ന് നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് അടിച്ചത്. കുറച്ചു ദിവസം നാട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ടിക്കറ്റ് ബാങ്കില്‍ കൊടുക്കാന്‍ Read More…

Crime

2 കോടി രൂപയുടെ സ്വർണ്ണക്കട്ടികളുമായി കാണാതായ കൗമാരക്കാരൻ പിടിയിൽ

തമിഴ്നാട്ടില്‍ മയിലാടുതുറൈ ബസ് സ്റ്റാൻഡിന് സമീപമുള്ള സ്വർണ്ണം ഉരുക്കുന്ന കേന്ദ്രത്തിൽ നിന്നും കോടികൾ വിലമതിക്കുന്ന സ്വർണ്ണവുമായി കടന്നുകളഞ്ഞ 17-കാരനെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ സുഹാസ് കഴിഞ്ഞ 30 വർഷമായി നടത്തിവരുന്നതാണ് ഈ സ്ഥാപനം. പ്രതിയായ ഓംകാർ എന്ന കൗമാരക്കാരനും മഹാരാഷ്ട്ര സ്വദേശിയാണ്. വെറും ഒരാഴ്ച മുൻപാണ് ഇയാൾ ഇവിടെ ജോലിക്ക് ചേർന്നത്. ബുധനാഴ്ച, പഴയ സ്വർണ്ണാഭരണങ്ങൾ ഉരുക്കി നിർമ്മിച്ച ഏകദേശം 14 കിലോ സ്വർണ്ണക്കട്ടികളിൽ ഒന്ന് തൂക്കം നോക്കാനായി സുഹാസ് ഓംകാറിനെ ഏൽപ്പിച്ചു. Read More…

Crime

തിരുവല്ലയിലെ ഹോട്ടലില്‍ വന്നിരുന്നു; സമ്മതിച്ച് രാഹുല്‍; 408ാം നമ്പര്‍ മുറിയും തിരിച്ചറിഞ്ഞു; ലാപ്പ് ടോപ്പിനായി തിരച്ചില്‍

ലൈംഗിക പീഡനക്കേസിൽ കസ്റ്റഡിയിൽ ലഭിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നും തിരുവല്ല ക്ലബ് 7 ഹോട്ടലിലാണ് രാഹുലുമായി തെളിവെടുപ്പ് നടത്തുന്നത്. തെളിവെടുപ്പ് 15 മിനിറ്റ് നീണ്ടുനിന്നു. കനത്ത സുരക്ഷയിലായിരുന്നു രാവിലെ ആറരയോടെ തെളിവെടുപ്പ്. രാഹുലിനെ തിരികെ പത്തനംതിട്ട എ.ആര്‍.ക്യാംപിലേക്ക് കൊണ്ടുപോയി.  ഹോട്ടലിൽ വന്ന കാര്യം സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.  408 നമ്പർ റൂമും തിരിച്ചറിഞ്ഞു.  യുവതിയുമായി സംസാരിക്കാനാണ് എത്തിയതെന്ന് രാഹുൽ. പീഡിപ്പിച്ചെന്ന പരാതിയിൽ മറുപടിയില്ല. രാഹുൽ ബി.ആര്‍. എന്ന Read More…

Crime

നഴ്സിന്‍റെ സ്വാകാര്യഭാഗത്ത് സ്പര്‍ശിച്ചു; ലഹരി വിമോചന കേന്ദ്രത്തിലെ അന്തേവാസിക്ക് തടവ് ശിക്ഷ

നഴ്സിനെ ലൈംഗികമായി ഉപദ്രവിച്ച ലഹരി വിമോചന കേന്ദ്രത്തിലെ അന്തേവാസിക്ക് 10 മാസം തടവ് ശിക്ഷ. സിംഗപ്പൂരിൽ ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന 42-കാരനായ സാദിഖ് മുഹമ്മദിനെയാണ് കോടതി ശിക്ഷിച്ചത്. വൈദ്യപരിശോധനയ്ക്കിടെ തന്നെ സഹായിച്ച നഴ്സിനെ ഇയാൾ ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. മദ്യാസക്തിയെ തുടര്‍ന്നുള്ള വിത്‌ഡ്രോവൽ സിംപ്റ്റം കാണിച്ചു തുടങ്ങിയ സാദിഖിനെ പരിശോധിക്കുന്നതിനിടയില്‍ ഇയാള്‍ നഴ്സിനെ കടന്നുപിടിച്ചു. തുടർന്ന് ഇയാൾ നഴ്സിനെ നോക്കി ചിരിക്കുകയും മോശം ആംഗ്യം കാണിക്കുകയും ചെയ്തു. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ ബോഡികാമിൽ ഈ Read More…

Crime

പ്രസവിച്ച് കിടന്ന യുവതിയെ കാണാനെത്തി കുപ്രസിദ്ധ ഗുണ്ട; വെട്ടിക്കൊലപ്പെടുത്തി യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും

ചെന്നൈ: ആശുപത്രിയില്‍ പ്രസവിച്ച് കിടന്നിരുന്ന സുഹൃത്തായ യുവതിയെ കാണാനെത്തിയ കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തി യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും. കിൽപ്പോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ഗുണ്ടയായ ആദി (23) ആണ് കൊല്ലപ്പെട്ടത്. കൊളത്തൂർ മഹാത്മാ ഗാന്ധി നഗർ സ്വദേശി ആദി കൊലപാതകമുള്‍പ്പെടെ ഏഴോളം കേസുകളില്‍ പ്രതിയാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് സൂര്യ, ഇയാളുടെ സഹായികളായ അലിഭായി, കാർത്തിക് എന്നിവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. 21 കാരിയായ സുചിത്രയെ കാണാനെത്തിയ ആദി പ്രസവ വാർഡിനു Read More…

Crime

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരി നാട്ടിലെത്തി, ഉടൻ രഹസ്യമൊഴി നല്‍കിയേക്കും

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരി നാട്ടിലെത്തി. ഉടന്‍ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കുമെന്നാണ് വിവരം. നാളെ രാഹുലിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കാനിരിക്കവെയാണ് നീക്കം. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ഇന്നലെയാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലായിരുന്നു അറസ്റ്റ്. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പുറത്തുവന്നു. ‘പേടിപ്പിക്കാന്‍ നീ അല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, പേടിക്കാന്‍ Read More…

Crime

സംഭവദിവസത്തിനു മുമ്പ്‌ മറ്റൊരാള്‍ ഷേര്‍ലിയുടെ വീട്ടില്‍ എത്തി? കഴുത്തറുത്ത്‌ കൊലപ്പടുത്തിയശേഷം ജോബ്‌ ജീവനൊടുക്കി

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി കുളപ്പുറത്തു യുവതിയെയും പുരുഷ സുഹൃത്തിനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ്‌ ജീവനൊടുക്കിയതാണെന്നു പ്രാഥമിക നിഗമനം. കട്ടപ്പന നെടുംകണ്ടം കല്ലാര്‍ഭാഗം തുരുത്തിയില്‍ ഷേര്‍ലി മാത്യു(45), കോട്ടയം ആലുംമൂട്‌ കുരുട്ട്‌പറമ്പില്‍ ജോബ്‌ സക്കറിയ(40) എന്നിവരെയാണു ഷേര്‍ലിയുടെ വീട്ടില്‍ ഞായറാഴ്‌ച രാത്രി മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ഷേര്‍ലിയെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ കഴുത്തറുത്ത്‌ കൊലപ്പടുത്തിയശേഷം ജോബ്‌ സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന്‌ സംശയിക്കുന്നതായി ഡിവൈ.എസ്‌.പി. സാജു വര്‍ഗീസ്‌ പറഞ്ഞു. വളരെ നാളുകളായി അടുപ്പത്തിലായിരുന്ന ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും Read More…