റായ്‌പൂരിലെ ഒരു പെട്രോൾ പമ്പിൽ മോട്ടോർ സൈക്കിളിന് തീയിടാൻ ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പമ്പിലെ ഒരു ജീവനക്കാരൻ സമയോചിതമായി ഇടപെട്ട് തീ അണച്ചതിനാൽ വലിയൊരു അപകടം ഒഴിവായി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 18-നാണ് സംഭവം. ഉർള മേഖലയിലെ കർമ്മ ചൗക്കിന് സമീപമുള്ള ‘സംഗീത ഫ്യുവൽസ്’ എന്ന പെട്രോൾ പമ്പിൽ രാത്രി 7:40-ഓടെയാണ് ബൈക്കിൽ രണ്ട് യുവാക്കൾ എത്തിയത്. ജീവനക്കാരൻ ടാങ്കിൽ ഇന്ധനം നിറയ്ക്കാൻ തുടങ്ങിയപ്പോൾ, ബൈക്കിന് പിന്നിലിരുന്ന യുവാവ് താഴെയിറങ്ങി Read More…
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചത് 26-ഓളം യുവതികളെ, നഗ്‌നവീഡിയോകള്‍ പുറത്തുവിടുമെന്നു ഭീഷണി; ഇൻഫ്ളുവൻസർ അറസ്റ്റിൽ
തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച കേസില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അറസ്റ്റില്‍. തൃശൂര്‍ താന്ന്യം സ്വദേശി യദു ഗിരീഷി (38) നെയാണ് തൃശൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗം പിടികൂടിയത്. മൂന്നു യുവതികള്‍ നല്‍കിയ പരാതിയാണു നടപടിക്ക് ആധാരം. 26-ഓളം യുവതികളെ സമാനരീതിയില്‍ പീഡിപ്പിച്ചെന്നാണു പ്രാഥമിക അന്വേഷണത്തില്‍ പോലീസിനു ലഭിക്കുന്ന വിവരം. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ചശേഷം വിവാഹവാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. രഹസ്യമായി ചിത്രീകരിച്ച യുവതികളുടെ നഗ്‌നവീഡിയോകള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുന്നത് ഇയാളുടെ രീതിയായിരുന്നു. ഈ വീഡിയോകള്‍ Read More…
വിവാഹമോചനം, രണ്ടാം വിവാഹം, പക; മുൻഭാര്യയെ കൊലപ്പെടുത്തി യുവാവ്; പൂച്ചട്ടികൊണ്ട് തലയടിച്ച് തകര്‍ത്തു
ഹൈദരാബാദിലെ വനസ്ഥലിപുരത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ സുനിത (30) മുൻഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വിവാഹമോചനത്തിന് പിന്നാലെ സുനിത രണ്ടാമത് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു. കേസിൽ പ്രതിയായ ദേവരകൊണ്ട മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സുനിത മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഹേഷിനെതിരെ സുനിത നൽകിയ ഗാർഹിക പീഡനക്കേസ് മൂലം ഇയാളുടെ വിദേശത്തെ ജോലി നഷ്ടപ്പെട്ടതും പാസ്‌പോർട്ട് റദ്ദാക്കപ്പെട്ടതും കൊലപാതകത്തിലേക്ക് നയിച്ച വലിയ വിദ്വേഷത്തിന് കാരണമായി. 2022-ലായിരുന്നു സുനിതയും മഹേഷും വിവാഹിതരായത്. Read More…
‘പാതിരാത്രിയില്‍ എന്റേതാകുമോ’; കൂടെ കിടക്കണമെന്ന് സുഹൈല്‍; ജീവനൊടുക്കും മുന്‍പ് പരാതി
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയുടെ മാനസികവും ശാരീരികവുമായ പീഡനത്തെത്തുടർന്ന് പത്തനംതിട്ട കടമ്പനാട് സ്വദേശിയായ മുപ്പത്തിയഞ്ചുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. ഏഴര വർഷമായി താൻ ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രിൻസിപ്പാളിന് മരിക്കുന്നതിന് മുൻപ് യുവതി പരാതി നൽകിയിരുന്നു. മൂന്നുമാസം മുൻപ് സ്കൂളിൽ പിആർഒ ആയി എത്തിയ സുഹൈൽ അൻസാരി, അർധരാത്രിയിൽ അശ്ലീല സന്ദേശങ്ങൾ അയച്ചും ശാരീരിക ബന്ധത്തിന് നിർബന്ധിച്ചും തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. സുഹൈല്‍ അന്‍സാരി വാട്സാപ്പിലൂടെ Read More…
അതിജീവിതയുടെ കന്യാചര്‍മം ഭേദിക്കപ്പെട്ടിട്ടില്ല, പൂര്‍ണ ലൈംഗികബന്ധം നടന്നില്ലെങ്കില്‍ ബലാത്സംഗമല്ലെന്ന് ഹൈക്കോടതി
ഛത്തിസ്‌ഗഡ്: ലൈംഗികപീഡനക്കേസില്‍, ലിംഗപ്രവേശം കൂടാതെ പുരുഷന് സ്‌ഖലനം സംഭവിച്ചാല്‍ അത് ബലാത്സംഗശ്രമം മാത്രമാണെന്നും ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും ഛത്തിസ്‌ഗഡ് ഹൈക്കോടതി. അതിജീവിതയുടെ കന്യാചര്‍മം ഭേദിക്കപ്പെട്ടിട്ടില്ലെന്നു വൈദ്യപരിശോധനയില്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് പ്രതിയുടെ തടവുശിക്ഷ ഏഴുവര്‍ഷത്തില്‍നിന്ന് മൂന്നരവര്‍ഷമായി കുറച്ചുകൊണ്ടാണ് ജസ്‌റ്റിസ് നരേന്ദ്രകുമാര്‍ വ്യാസിന്റെ വിധിപ്രസ്‌താവം. പ്രതിയുടെ ഉദ്ദേശ്യം ക്രിമിനല്‍ സ്വഭാവമുള്ളതാണെന്നു വ്യക്‌തമാണെങ്കിലും ലൈംഗികബന്ധം നടന്നതായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഐ.പി.സി. 375 പ്രകാരം ബലാത്സംഗക്കുറ്റം ചുമത്താന്‍ ലിംഗപ്രവേശം നടന്നതായി തെളിയിക്കപ്പെടണം. 2004 മേയ് 21-ന് ഛത്തിസ്‌ഗഡിലെ ധാംതാരി ജില്ലയിലാണ് കേസിന് Read More…
മാറിടത്തിൽ സ്പർശിച്ചതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിച്ചതും ബലാത്സംഗമല്ലെന്ന ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിച്ചതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി പൂർണ്ണമായും റദ്ദാക്കി. ഹൈക്കോടതിയുടെ കണ്ടെത്തൽ നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വസ്ത്രത്തിന്റെ ചരട് അഴിക്കാൻ ശ്രമിക്കുന്നത് കേവലം ശാരീരിക ഉപദ്രവമല്ലെന്നും, മറിച്ച് ബലാത്സംഗം ചെയ്യാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തിയാണെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തെ ‘സ്ത്രീത്വത്തെ അപമാനിക്കൽ’ എന്ന ലഘുവായ വകുപ്പിലേക്ക് മാറ്റിയ ഹൈക്കോടതി നടപടി അങ്ങേയറ്റം അനുചിതമാണെന്ന് സുപ്രീംകോടതി Read More…
പ്രണയദിന വിരുന്ന് തീർന്നത് കൊലപാതകത്തിൽ: ഭാര്യയുടെ കഴുത്തറുത്ത് ചാർട്ടേഡ് അക്കൗണ്ടന്റ്, കള്ളക്കഥ പൊളിച്ച് പൊലീസ്
ഹരിയാനയിലെ ബഹാദുർഗഡിൽ വാലന്റൈൻസ് ദിനാഘോഷത്തിന് പിന്നാലെ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവും ചാർട്ടേഡ് അക്കൗണ്ടന്റുമായ അൻഷുൽ ധവാന്‍ പിടിയിലായി. ഭാര്യ മഹക്കിനെ കവർച്ചാസംഘം വധിച്ചതാണെന്ന ഭർത്താവ് അൻഷുൽ ധവാന്റെ വാദം കള്ളമാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കഴിഞ്ഞ സെപ്റ്റംബറിൽ വിവാഹിതരായ ഇവർ വാലന്റൈൻസ് ദിനത്തിൽ പുറത്തുപോയി ഭക്ഷണം കഴിച്ചു മടങ്ങിയതിന് പിന്നാലെയായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. അജ്ഞാതരായ അക്രമികൾ തങ്ങളെ തടഞ്ഞുനിർത്തി കൊള്ളയടിക്കാൻ ശ്രമിച്ചെന്നും ഭാര്യയുടെ കഴുത്തറുത്തെന്നുമാണ് ചാർട്ടേഡ് അക്കൗണ്ടന്റായ അൻഷുൽ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ Read More…
സ്ത്രീ വേഷത്തിലെത്തിയ ‘യമൻ’; ഡൽഹിയിൽ യുവതിയുടെ കഴുത്തറുത്ത് ഭർത്താവിന്റെ സഹോദരൻ!
ഡല്‍ഹി: കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് സ്‌ത്രീ വേഷം ധരിച്ചെത്തിയയാള്‍ ഭാര്യാ സഹോദരിയുടെ കഴുത്തറത്തു. ഡല്‍ഹിയിലെ രോഹിണി പ്രദേശത്ത് തിങ്കളാഴ്‌ചയായിരുന്നു സംഭവം. സ്‌ത്രീകളുടെ വേഷം ധരിച്ചെത്തിയ അക്രമി, 27 കാരിയായ ഫിസിയോതെറാപ്പിസ്‌റ്റിനെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നജഫ്‌ഗഡ് നിവാസിയായ ജയ്‌പ്രകാശ് യാദവ് എന്നയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കോച്ചിങ് സെന്ററില്‍ അധ്യാപകനാണ് പ്രതി. 2025 ഏപ്രിൽ മുതൽ യാദവും ഭാര്യയുടെ വീട്ടുകാരും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ആർക്കും സംശയം തോന്നാതിരിക്കാൻ വിഗ്ഗും സ്ത്രീകളുടെ Read More…
മോഷ്ടിച്ച സ്വർണമാല വിഴുങ്ങിയ കേസ്; വീണ്ടും ട്വിസ്റ്റ്; പുറത്തുവന്ന മാല കാണാനില്ല
കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽനിന്ന് സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ കേസിൽ വീണ്ടും ട്വിസ്റ്റ്. വയറിളക്കി മാല വീണ്ടെടുക്കാൻവേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന യുവതി, പുറത്തുവന്ന മാല ആശുപത്രിയിലെ ശൗചാലയത്തിൽ ഒഴുക്കിക്കളഞ്ഞതായി പൊലീസ് പറയുന്നു. പാലേമാട് കല്ലൻകുന്നൻ സമീന (35)യാണ് തൊണ്ടിമുതൽ ശുചിമുറിയിൽ ഒഴുക്കിക്കളഞ്ഞത്. നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ക്ലിനിക്കിൽ ഡോക്ടറെ കാണാനെത്തിയ കുട്ടിയുടെ കഴുത്തിലെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ പ്രതിയെ വ്യാഴാഴ്ചയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. Read More…














